Tuesday 29 November 2022

മഹാഭാരതം വ്യാസന്റെ സസ്യശാലയുടെ മുഴുവൻ എപ്പിസോഡുകൾ

 മഹാഭാരതം വ്യാസന്റെ സസ്യശാലയുടെ മുഴുവൻ എപ്പിസോഡുകൾ ചുവടെ:


മഹാഭാരതം Episode_1: 

https://youtu.be/I3GrXrvB53U


മഹാഭാരതം Episode_2:

https://youtu.be/kC7ha03dRDA


മഹാഭാരതം Episode_3:

https://youtu.be/WZ4WAH6zUVQ


മഹാഭാരതം Episode_4:

https://youtu.be/CvApEfS4xCA


മഹാഭാരതം Episode_5:

https://www.youtube.com/watch?v=2isMM99jI34&t=28s


മഹാഭാരതം Episode_6:

https://www.youtube.com/watch?v=z1l5UaSHBK8


മഹാഭാരതം Episode_7:

https://www.youtube.com/watch?v=GdKysf_eq-g


മഹാഭാരതം Episode_8:

https://www.youtube.com/watch?v=qq2Ur35BCfo


മഹാഭാരതം Episode_9:

https://www.youtube.com/watch?v=T-d5ft7xYj0


മഹാഭാരതം Episode_10:

https://www.youtube.com/watch?v=R75CkPqS6fM&t=562s


മഹാഭാരതം Episode_11:

https://www.youtube.com/watch?v=U2XtqpaOBt4&t=82s


മഹാഭാരതം Episode_12:

https://www.youtube.com/watch?v=LJCTQfLnnKc


മഹാഭാരതം Episode_13:

https://www.youtube.com/watch?v=RkzWg2QW4Ck&t=5s


മഹാഭാരതം Episode_14:

https://www.youtube.com/watch?v=78-Oa-EdMOI&t=356s


മഹാഭാരതം Episode_15:

https://www.youtube.com/watch?v=_rXIsWn9NXM


മഹാഭാരതം Episode_16:

https://www.youtube.com/watch?v=-gEJRWn6OdM


മഹാഭാരതം Episode_17:

https://www.youtube.com/watch?v=kfBX2dpgNMc


മഹാഭാരതം Episode_18:

https://www.youtube.com/watch?v=ZzGOXT2VHqM


മഹാഭാരതം Episode_19:

https://www.youtube.com/watch?v=COZJ-tFUDj8


മഹാഭാരതം Episode_20:

https://www.youtube.com/watch?v=DOE41rUM4pY&t=3s


മഹാഭാരതം Episode_21:

https://www.youtube.com/watch?v=wZYKLQZvbWw&t=185s


മഹാഭാരതം Episode_22:

https://www.youtube.com/watch?v=DBVtUy-f-1A


മഹാഭാരതം Episode_23:

https://www.youtube.com/watch?v=4vnvnXoI4_A&t=15s


മഹാഭാരതം Episode_24:

https://www.youtube.com/watch?v=PQHx4RJI20M&t=1s


മഹാഭാരതം Episode_25:

https://www.youtube.com/watch?v=aK22uaBL84I


മഹാഭാരതം Episode_26:

https://www.youtube.com/watch?v=Dpy1mqOpkZ8


മഹാഭാരതം Episode_27:

https://www.youtube.com/watch?v=9wlLReV5ruo


മഹാഭാരതം Episode_28:

https://www.youtube.com/watch?v=fxCp4kTcz_A&t=1s


മഹാഭാരതം Episode_29:

https://www.youtube.com/watch?v=cq3457-sAtc&t=4s


മഹാഭാരതം Episode_30:

https://www.youtube.com/watch?v=gWbtv7vmlV4&t=391s


മഹാഭാരതം Episode_31:

https://www.youtube.com/watch?v=5hbNXt6RL-4&t=14s


മഹാഭാരതം Episode_32:

https://www.youtube.com/watch?v=mikNWKRP9bw


മഹാഭാരതം Episode_33:

https://www.youtube.com/watch?v=RjyW9a8UWYY&t=157s


മഹാഭാരതം Episode_34:

https://www.youtube.com/watch?v=Gobgk1r4-bw


മഹാഭാരതം Episode_35:

https://www.youtube.com/watch?v=-lB0uAtmhME&t=3s


മഹാഭാരതം Episode_36:

https://www.youtube.com/watch?v=IjcEB8KGMyE


മഹാഭാരതം Episode_37:

https://www.youtube.com/watch?v=STdWvegdpMg&t=6s


മഹാഭാരതം Episode_38:

https://www.youtube.com/watch?v=-E_tVT4E1VM


മഹാഭാരതം Episode_39:

https://www.youtube.com/watch?v=8B4932bmIIw&t=15s


മഹാഭാരതം Episode_40:

https://www.youtube.com/watch?v=GV2nS7wFyrw&t=1s


മഹാഭാരതം Episode_41:

https://www.youtube.com/watch?v=vLER0mmvOVs


മഹാഭാരതം Episode_42:

https://www.youtube.com/watch?v=MOXGWoljQ_s


മഹാഭാരതം Episode_43:

https://www.youtube.com/watch?v=GYqA1a4bmag


മഹാഭാരതം Episode_44:

https://www.youtube.com/watch?v=Oj9CkEsfYgw


നന്ദി🙏

Tuesday 22 November 2022

മഞ്ഞക്കുതിര

 മഞ്ഞക്കുതിര

-----------------------

വെളുത്ത കണ്ണും ചാരക്കാലും
പളുങ്കുകൊണ്ടു കുളമ്പും
കറുത്ത വാലും ചെമ്പൻ ചെവിയും
ദിനോസറിൻ തീമൊഴിയും
അടുത്തുചെന്നാ മഞ്ഞക്കുതിര-
പ്പുറത്തുകയറീ മോഹം
കുതിച്ചു പാഞ്ഞു ഗുഹാമുഖത്തേയ്-
ക്കിരമ്പുമെൻ വ്യാമോഹം
വരണ്ടഗംഗകൾ കണ്ടൂ കാറ്റിൻ
വിരണ്ട പാട്ടും കേട്ടു
തളർന്നശീലിൻ ശകലങ്ങള്
തീ കവർന്ന ശാന്തിക്കൂടാരം
നിറഞ്ഞ കണ്ണുകള്
നീറിപ്പുകയും മനസ്സുകൾ
തേൻകുടുക്കയിൽ വിഷങ്ങൾ
വിങ്ങും വിഷമങ്ങള്
ശരങ്ങൾ കീറിയ സത്യങ്ങള്
നിറങ്ങള് മങ്ങിയ സ്വപ്നങ്ങൾ
പദങ്ങള് തെറ്റിയ നൃത്തങ്ങള്
തുരുമ്പു ചൂടിയ ദാഹങ്ങൾ
ചിരങ്ങുചുറ്റിയ ചന്തങ്ങൾ
അണഞ്ഞ കായൽപ്പന്തങ്ങൾ
പിരിഞ്ഞുപോകും പ്രേമങ്ങൾ
ഗുഹാമുഖത്തെ ചിത്രത്തില്
പിടഞ്ഞ മർത്ത്യക്കോലങ്ങൾ
മഞ്ഞക്കുതിര മടിച്ചു നിൽക്കേ വഴി-
മുന്നിലില്ലാഞ്ഞു ഞാൻ മണ്ണിൽനിന്നു
പെണ്ണൊന്നുവന്നെന്റെ കൈപിടിച്ചു
നെഞ്ചോടുചേർത്തു ചിരിച്ചു നിന്നു
വസ്ത്രമില്ലാത്തവൾ
കൺകോണുകൊണ്ടെന്നി-
ലസ്ത്രം തറച്ചവൾ
മദ്യം ചുവയ്ക്കുന്ന സ്വപ്നങ്ങളുള്ളവൾ
കണ്ണുകൊണ്ടും മുലക്കണ്ണുകൊണ്ടും ക്ഷണി-
ച്ചെന്നെഗ്ഗുഹക്കുള്ളിലാക്കുന്നു
നഗ്നശിൽപങ്ങളിൽ സംഭോഗശൃംഗാര-
പദ്യങ്ങള്, ചമ്പുക്കൾ, ഉണ്ണുനീലിക്കുള്ള-
കത്തുകൾ കത്തുന്ന ചന്ദ്രോൽസവക്കാല-
ചർച്ചകൾ, മേദിനീവെണ്ണിലാവിൻ കാലു-
നക്കുന്ന കാവ്യകാരൻമാർ, ചെറുകര-
കുട്ടത്തിയാളുടെ പൊക്കിൾക്കുഴിയിലേ-
ക്കെത്തിനോക്കുന്ന പകർപ്പവകാശികൾ
കാഴ്ചകള് കാഴ്ചകള് മേളംമദിക്കുന്ന-
വേഴ്ചകൾ, തൊട്ടെന്നെ നീ വിളിക്കുന്നുവോ?
ഗാന്ധർവ്വസമ്മേളനം കണ്ട തൊട്ടിലില്
വാത്സ്യായനം കൊത്തിവെച്ചൊരാക്കട്ടിലിൽ
ഉണ്ണിയച്ചിക്കുള്ള വേർപ്പും
മദസ്രവഗന്ധവും ചൂഴ്ന്നു മരിച്ചൊരാമെത്തയിൽ
മാരലേഖാ സ്തനപീഡിതമാം മലർ-
ശീലയിൽ നമ്മൾക്കുമാവർത്തനത്തിന്റെ
കാവ്യം രചിക്കാന് തിടുക്കമാകുന്നുവോ?
ആതിഥേയേ വയ്യ
പിന്നിട്ട പാതയില്
പാതിവളർന്നു മരിച്ച സംഗീതമെൻ
നാഡിയിൽ
പ്രജ്ഞയിൽ
ചോരയിൽ
സംഹാര താണ്ഡവമാടുന്നൂ
വിട്ടയച്ചേക്കുക
പായുന്നു ഞാനീ
ഗുഹാമുഖംവിട്ടെന്റെ
പാതകള് തേടി മറിഞ്ഞുവീഴുന്നുവോ
മഞ്ഞക്കുതിരച്ചവിട്ടുകളേറ്റെന്റെ
കണ്ണുപൊട്ടുന്നുവോ?
കാലൊടിയുന്നുവോ?

തണുപ്പ്


ധനുവില്‍,തണുപ്പില്‍

ധനുസ്സുമായെത്തുന്ന 

പുലരികളെയ്തിട്ട

വര്‍ത്തമാനങ്ങളില്‍ 

കനലില്‍ കിടക്കുന്നൊ-

രമ്മയും മക്കളും

വഴിമുട്ടി വീഴും 

കിനാവിന്‍റെ പക്ഷിയും 

മിഴി പൊത്തി നില്‍ക്കുന്നു ഞാന്‍ 

എന്‍റെ സ്നേഹിതാ 

ഇവിടെ തണുപ്പ് പൊള്ളുന്നു.

ആരാധനാലയങ്ങള്‍ - മറ്റൊരു സമീപനം

 ആരാധനാലയങ്ങള്‍ - മറ്റൊരു സമീപനം 

----------------------------------------------------------------
വളരെ ചെറിയ ഒരു പ്രദേശമാണ് നമ്മുടെ കേരളം. തീവണ്ടിയില്‍ ഒന്നുറങ്ങി എണീക്കുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തിയാകും.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ ആളെണ്ണവും കുറവാണ്. പക്ഷേ എത്രയധികം ആരാധനാലയങ്ങളാണ് കേരളത്തിലുള്ളത്. ഇത്രയും ആരാധനാലയങ്ങള്‍ വേണോ? ആരാധനാലയങ്ങള്‍ക്ക് പരിധി നിര്‍ണ്ണയിക്കണം.

എല്ലാ വീട്ടിലും പ്രത്യേക ആരാധനാലയങ്ങള്‍ കെട്ടിയിട്ടുള്ള നാടാണ് ബാലി. ആ ആരാധനാലയങ്ങള്‍ മൈക്ക് വച്ചും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പണം പിടിച്ചു വാങ്ങിയും മനുഷ്യരെ ദ്രോഹിക്കുന്നില്ല. വിശ്വാസമുള്ളവര്‍ സ്വയം പൂക്കള്‍ നിവേദിക്കുന്നു. ചെമ്പകപ്പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നത്. അതിനായി ചെമ്പകമരങ്ങള്‍ നട്ടുവളര്‍ത്തുന്നു. പൂമണവും പ്രാണവായുവും പക്ഷിക്കും പ്രാണികള്‍ക്കുമിരിക്കാന്‍ തണലും സൌജന്യം. കുടുംബക്ഷേത്രങ്ങളില്‍ രശീതടിച്ചു പിരിവില്ല. 

ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യങ്ങള്‍ സ്കാന്‍റിനേവിയന്‍ നാടുകളാണല്ലോ. അവിടെ ആരാധിക്കുവാനാരും ദേവാലയങ്ങളില്‍ പോകുന്നില്ല. പള്ളികള്‍ മാത്രമല്ല തടവറകളും ഒഴിഞ്ഞു കിടക്കുകയാണ്. പള്ളിഭക്തരും കുറ്റവാളികളും ഇല്ല.
പള്ളിപ്പിരിവുമില്ല. പുരാതനമായ ദേവാലയനിര്‍മ്മിതികളെല്ലാം അവര്‍ സശ്രദ്ധം സൂക്ഷിച്ചിട്ടുണ്ട്.

ഒരു മതത്തിന്‍റെ കേന്ദ്രസ്ഥാനമായ സൌദി അറേബ്യയില്‍ പള്ളിക്കുമുന്നില്‍ ഭണ്ഡാരങ്ങളില്ല.  വിശ്വാസികളുടെ വ്യാമോഹത്തെ അവര്‍ പള്ളിമുറ്റത്ത് ഭണ്ഡാരരൂപത്തില്‍ കച്ചവടവല്‍ക്കരിക്കുന്നില്ല.

ഭഗവാന് പണമെന്തിനാടീ നിനയ്ക്കുമ്പം നിനയ്ക്കുമ്പം പണമല്ലിയോടീ എന്ന പഴയനാടകഗാനം മലയാളികള്‍ മറക്കാന്‍ പാടില്ല. ഇവിടെ ആരാധനാലയം നിര്‍മ്മിക്കുന്നതിന് മുന്‍പു തന്നെ വഞ്ചിപ്പെട്ടി സ്ഥാപിക്കുകയാണ് ചെയ്യുന്നത്.നാരായണഗുരുവിന്‍റെ മുന്നില്‍ പോലും കാണിക്കവഞ്ചിയുണ്ട്. ദൈവങ്ങളെ പോലെ നവോത്ഥാനനായകനെയും നമ്മള്‍ ഭണ്ഡാരത്തിന്‍റെ പിന്നിലിരുത്തുന്നു.

വാസ്തവത്തില്‍ ഭക്തര്‍ പണമിടുന്നത് എന്തിന് വേണ്ടിയാണ്? ആരാധനാലയത്തിലെ ജീവനക്കാര്‍ക്ക് വേതനം കൊടുക്കാനല്ല.
ദൈവം അവര്‍ക്ക് അരിയും തുണിയും വാങ്ങാനുള്ള പണം കൊടുക്കില്ലല്ലോ. അതിനു പണം വേറെ കണ്ടെത്തണം. അവര്‍ക്കും ജീവിക്കണമല്ലോ. മറ്റെന്തെങ്കിലും പണിയെക്കുറിച്ച് അവരാലോചിക്കാതിരിക്കാനുള്ള എല്ലാ പണിയും ജാതിയുടെ പേരില്‍ ഉണ്ടാക്കിയിട്ടുണ്ട്.

ആളുകള്‍ നേര്‍ച്ചനേരുന്നത് റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനോ റോഡിലെ കുഴിയടയ്ക്കാനോ ഒന്നുമല്ല. സ്വന്തം കാര്യം നടത്തിക്കിട്ടാനായി കൊടുക്കുന്ന കൈക്കൂലിയാണത്. മഹാകവി ചങ്ങമ്പുഴ ഈ കൈക്കൂലിയേര്‍പ്പാടിനെ ഗംഭീരമായി വിമര്‍ശിച്ചിട്ടുണ്ട്.രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരി വരും/ തെണ്ടിയല്ലേ മതം തീര്‍ത്ത  ദൈവം എന്നും കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍ / കൂറുകാട്ടും ദൈവമെന്തു ദൈവമെന്നും പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗ്ഗത്തിലേക്കുടന്‍ / പാസ്പോര്‍ട്ടെഴുതുവോന്‍ എന്തുദൈവം എന്നുമൊക്കെ ചങ്ങമ്പുഴ ചോദിച്ചിട്ടുണ്ടല്ലോ.

ആരാധനാലയത്തില്‍ പണമോ പട്ടോ മെഴുകുതിരിയോ ചന്ദനത്തിരിയോ കാഴ്ചവച്ചാല്‍ കാര്യം നടക്കും എന്ന ധാരണയില്‍ നിന്നാണ് കൈക്കൂലി സമ്പ്രദായം ഉടലെടുത്തത്. സര്ക്കാര്‍ ഓഫീസിലെ ഗുമസ്തദൈവങ്ങള്ക്കും ഡോക്ടര്‍,എഞ്ചിനീയര്‍ തുടങ്ങി സമസ്ത ദൈവങ്ങള്‍ക്കും കൈക്കൂലി കൊടുക്കുന്ന സമ്പ്രദായത്തിന്റെ വിത്തുകള്‍ ആരാധനാലയങ്ങളിലാണ് ആദ്യം വിതച്ചത്. വെടി വഴിപാടുമുതല്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള വഴിപാടുകള്‍ വരെയുണ്ട്. ഇതു വേണ്ടെന്ന് വച്ചാല്‍ അഴിമതി രഹിതമായ ഒരു സമൂഹമായി നമ്മള്‍ മാറും. കുമ്പളങ്ങബലി മുതല്‍ നരബലിവരെയുള്ള അര്‍ഥരഹിതവും നീചവുമായ കൈക്കൂലിയില്‍ നിന്നും ഒരു സാക്ഷരസമൂഹം രക്ഷപ്പെടേണ്ടതായിട്ടുണ്ട്. കാര്യസിദ്ധീപൂജ എന്നൊരു പൂജതന്നെ നിലവിലുണ്ട്. എന്തുകാര്യം സിദ്ധിക്കാനാണ്? ഈ അന്ധവിശ്വാസങ്ങള്‍ സംരക്ഷിച്ചു വോട്ടാക്കുന്നവര്‍ സമൂഹത്തെ ഇരുണ്ട നൂറ്റാണ്ടുകളിലേക്ക് പിടിച്ച് വലിക്കുകയാണ്.

ആരാധനാലയം സംബന്ധിച്ച സമീപനത്തില്‍ മാറ്റമുണ്ടാകുന്നത് സമൂഹത്തിനു നല്ലതാണ്. നേര്‍ച്ചപ്പെട്ടികളും  വഴിപാടുകളും ഉച്ചഭാഷിണി വച്ചുള്ള അലര്‍ച്ചകളും ഗതാഗത തടസ്സവും സൃഷ്ടിക്കാത്ത രീതിയിലുള്ള ഒരു സമീപനം സമൂഹത്തിനു നല്ലതാണ്.


Friday 18 November 2022

കോഴിവേട്ട

 കോഴിവേട്ട 

-------------------

പൊരിവെയിലത്തൊരു 

ചാറ്റല്‍മഴ 

അകലെക്കാണും

മലയുടെ മടിയില്‍ 

തകൃതെയ് തരികിട കല്ല്യാണം 

കാട്ടുകുറുക്കന്‍ മണവാളന്‍ 

മണവാളത്തി കുറുക്കത്തി

വരന്‍റെ കയ്യില്‍ വാക്കത്തി 

വധുവിനുമുണ്ടു കറിക്കത്തി 

മഴയും വെയിലും തോര്‍ന്നിട്ടുടനേ

കോഴിക്കാടു തിരക്കിപ്പോയ് 

അത്താഴത്തിനു ക്ഷണിതാക്കള്‍ക്കായ്

കുക്കുടവേട്ട തുടങ്ങിപ്പോയ് 

Tuesday 8 November 2022

പശയുള്ള വരമ്പിന് എഴുപതു വയസ്സ്

പശയുള്ള വരമ്പിന് എഴുപതു വയസ്സ്
-----------------------------------------------------------
കേരളത്തിലെ രാഷ്ട്രീയ സദസ്സുകളില്‍ നരബലിയെ ഗവര്‍ണ്ണര്‍ കടത്തിവെട്ടുന്നുണ്ടെങ്കിലും സാംസ്ക്കാരിക സദസ്സുകളില്‍ 
ഇലന്തൂരില്‍ നടന്ന നരബലിതന്നെയാണ് മുഖ്യപ്രഭാഷണ വിഷയം.
ഇലന്തൂരിലും പത്തനംതിട്ടയിലും മാത്രമല്ല, എല്ലാ ജില്ലകളിലും പ്രതിഷേധപ്രകടനങ്ങളും അന്ധവിശ്വാസ നിരോധന ബില്ലിനുവേണ്ടിയുള്ള ഉറച്ച ശബ്ദവും ഉണ്ടായിരിക്കയാണ്. ഈ അവസരത്തില്‍ ബില്ലു തങ്ങളുമായി ആലോചിച്ചേ രൂപപ്പെടുത്താവൂ എന്ന മന്ത്രവാദി സമൂഹത്തിന്റെ ആവശ്യം തള്ളിക്കളയുകയും ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭയില്‍ സ്വകാര്യബില്ലായെങ്കിലും അവതരിപ്പിക്കാനുള്ള രാജ്യസഭാംഗം ബിനോയ് വിശ്വത്തിന്റെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്യേണ്ടതുണ്ട്.

മലയാളത്തിലെ നരബലിക്കവിതകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മയിലെത്തുക സ്വാഭാവികമാണ്. നരബലി മുഖ്യവിഷയമായി വരുന്ന ഒരു പിടി കവിതകള്‍ അമ്മമലയാളത്തിലുണ്ട്.

വയലാറിന്‍റെ പശയുള്ള വരമ്പ്, ഇടശ്ശേരിയുടെ കാവിലെ പാട്ട്, എന്‍.വി.കൃഷ്ണവാര്യരുടെ ഒരു പഴയ പാട്ട്, പുനലൂര്‍ ബാലന്‍റെ ഒരു കുരുതിയുടെ കഥ, ഓയെന്‍വിയുടെ അമ്മ കടമ്മനിട്ടയുടെ ഒരു പാട്ട്  എന്നീ കവിതകള്‍ ഈ വിഷയത്തില്‍ മുന്‍പേ ശ്രദ്ധിക്കപ്പെട്ടവയാണ്. ഞാന്‍ പിറന്ന നാട്ടില്‍ ഞാവല്‍ മരക്കാട്ടില്‍ എന്ന സിനിമാപ്പാട്ടും ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന നാട്ടുശീലിലുള്ള പാട്ടും കേരളീയര്‍ നെഞ്ചേറ്റിയതാണ്.

കാവിലെ പാട്ടില്‍  പരദേവതയുടെ മുന്നില്‍ സ്വയം കഴുത്തറുക്കുന്ന മകനും ആ ചോരയുടെ ചുവപ്പിനു മുന്നില്‍ വിളറി വെളുത്തുപോയില്ലേ ദേവിയുടെ തെച്ചിമാല എന്നു ചോദിക്കുന്ന അമ്മയുമുണ്ട്. ചോരവീഴ്ത്തി കൊടുദാഹം പോക്കണമെന്നാണോ എന്നും അമ്മ ചോദിക്കുന്നുണ്ട്.

എന്‍.വി.കൃഷ്ണ വാര്യരുടെ ഒരു പഴയപാട്ടില്‍ പതിനാറു പൂക്കണി കാണാത്ത കാട്ടുപെണ്ണിനെ കാളീപ്രീതിക്കായി കൊല്ലുന്നതിന് തൊട്ടുമുന്‍പ്   കുതിച്ചെത്തി അവളെ രക്ഷിക്കുന്ന കരുത്തനായ ചെറുപ്പക്കാരനുണ്ട്. അയാള്‍ കാളീവിഗ്രഹത്തെ ചവിട്ടിമറി ക്കുന്നുണ്ട്. പിന്നെ പ്രളയമാണ് അടയാളപ്പെടുത്തുന്നത്. കുന്നെല്ലാം നിരപ്പായി സമനിരപ്പാവുമ്പോള്‍ സമജീവിതത്തിന്റെ കാട്ടാറ് ഒഴുകുമെന്നും എല്ലാ അന്ധവിശ്വാസങ്ങളെയും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമെന്നുമുള്ള സമഗ്രവിപ്ലവസൂചനയും ഇവിടെയുണ്ട്. പാതാളവും ഒരു അന്ധവിശ്വാസമാണെങ്കിലും ഭാവനയുടെ മ്യൂസിയത്തില്‍ അതിനൊരു ഇരിപ്പിടമുണ്ട്. പരിസ്ഥിതിയെ സംബന്ധിച്ച എന്‍.വിയുടെ വീക്ഷണങ്ങള്‍ പിന്നീടാണ് വിപുലപ്പെട്ടുവരുന്നത്.

പുനലൂര്‍ ബാലന്‍റെ ഒരു കുരുതിയുടെ കഥ, ഒരു ഉത്സവത്തിന് ദേവീപ്രീതിക്കായി എടുപ്പുകുതിരയെ കെട്ടി കാട്ടുന്നതിലൂടെയാണ് വിടരുന്നത്. കോല്‍ക്കുതിരയുടെ കിളരക്കൂടുതല്‍ നോക്കിയാണ് അമ്മയുടെ പ്രീതി ഉത്ഭവിക്കുന്നത്.  അമ്പനാട്ട് കരക്കാരുടെ കുതിരതന്നെയാണ് ആകാശം മുട്ടുന്നത്. അതിനാല്‍ പ്രീതി അവര്‍ക്ക് അവകാശപ്പെട്ടതുമാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി എതിര്‍കരക്കാര്‍ യഥാര്‍ത്ഥ കുതിരയുടെ കഴുത്തുവെട്ടി വാളില്‍ കുത്തി ഉയര്‍ത്തിക്കാട്ടി. മൃഗബലിയും ചോരയും കാണുമ്പോള്‍ ദേവീപ്രീതി അങ്ങോട്ട് ചായുമല്ലോ. പിന്നെ ഒരു പരിഹാരമേയുള്ളൂ. നരബലി. അമ്പനാട്ടുമൂപ്പന്‍ തന്റെ കഴുത്തുവെട്ടാന്‍ അനുയായികളിലെ ആണ്‍ പിറന്നവരോട് ആജ്ഞാപിക്കുന്നു. ഒരാള്‍ മൂപ്പന്റെ തലവെട്ടി ദേവീപ്രീതിക്കായി ഉയര്‍ത്തിക്കാട്ടുന്നു. 

ഓയെന്‍വിയുടെ അമ്മയില്‍  ഒന്‍പതുകല്‍പ്പണിക്കാരില്‍ ഏറ്റവും മൂത്ത തൊഴിലാളിയുടെ  പെണ്ണിനെ മതിലുറയ്ക്കാനായി കുരുതികഴിക്കുകയാണ്, പിഞ്ചു കുഞ്ഞിനെ പാലൂട്ടാനായി ഒരു മുലയെങ്കിലും പുറത്തുകാട്ടിയും ഒരു കയ്യെങ്കിലും പുറത്തുകാട്ടിയും വേണം തന്നെയും കൂടി ചേര്‍ത്ത് മതില്‍ പടുക്കാനെന്നായിരുന്നു വായനക്കാരില്‍ കണ്ണീര്‍ പൊടിയിച്ച അവളുടെ അന്ത്യാഭിലാഷം.

കടമ്മനിട്ടയുടെ ഒരുപാട്ട് നാട്ടുപദങ്ങളാല്‍ സമൃദ്ധമാണ്. അരുതരുതീ തലവെട്ട് എന്നു ജന്‍മിത്തത്തോട് കവിപറയുന്നുണ്ട്.
നിണമണിഞ്ഞ കന്യയുടെ ഉടലുകണ്ടപ്പോള്‍ അടര്‍ന്ന് വീഴുന്ന മലയും തവിടുപൊടിയാവുന്ന കാവിലമ്മയും കവിതയിലുണ്ട്.

പശയുള്ള വരമ്പ് എഴുതുമ്പോള്‍ വയലാര്‍ രാമവര്‍മ്മയ്ക്ക് ഇരുപത്തിനാലു വയസ്സേ പ്രായമുള്ളൂ. ഇന്നേക്ക് എഴുപതു വര്ഷം മൂന്‍പായിരുന്നു ആ രചന.  കുട്ടനാട്ടിലെ വയലിലൊന്നില്‍ മടവീഴാതിരിക്കാന്‍ വരമ്പ് ബലപ്പെടുത്തി കെട്ടേണ്ടതുണ്ട്. ഉയര്‍ന്നു വരുന്ന വരമ്പുകളെല്ലാം പ്രണയസല്ലാപത്തിന് തടസ്സമാകുമെന്നുകണ്ട് കമിതാക്കളായ പുഴയും വയലും ചേര്‍ന്ന് ഉടച്ചുകളയുകയാണ്. അപ്പോഴാണ് സവര്‍ണജന്‍മിമാരുടെ ഉച്ചഭാഷിണിയായ വെളിച്ചപ്പാട് തുള്ളിവരുന്നത്. ചെറുമനെ കുരുതികൊടുക്കണം. കര്‍ഷകത്തൊഴിലാളിയുടെ ചോര  ചേര്‍ത്തു ചമച്ചാല്‍ മാത്രമേ വരമ്പ്  ഉറയ്ക്കുകയുള്ളൂ. ഭഗവതിയുടെ കല്‍പനയാണത്രേ. ഘോരമാണീ ഭഗവതിമാരുടെ കല്‍പ്പനകള്‍ എന്നാണ് കവി ഇവിടെ പ്രതികരിക്കുന്നത്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെയും ഈ നീചമായ മനുഷ്യക്കുരുതി അനുസരിക്കണമെന്നാണല്ലോ അടി കൊടുത്തു പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെയാണ് മനുഷ്യമാംസത്തിന്റെയും ചോരയുടെയും പശയുള്ള വരമ്പുകളുണ്ടായത്. 

ജിതേഷ് കക്കിടിപ്പുറത്തിന്റെ പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ടില്‍ പാലത്തിന്റെ തൂണുറയ്ക്കാനായി തമ്പുരാന്‍റെ കല്‍പ്പനപ്രകാരം ഒരു പെറ്റമ്മയെ കരു നിര്‍ത്തുന്നതാണ് പ്രമേയം. കൊല്ലപ്പെട്ട ആ അമ്മയുടെ മകളും അപ്പനും തമ്മിലുള്ള സംഭാഷണത്തിന്റെ രീതിയിലാണ് ആ പാട്ട് രചിച്ചിട്ടുള്ളത്.

നരബലി വിഷയമാകുന്ന എല്ലാ സാഹിത്യരചനകളിലും ദൈവപ്രീതി ഒരു പ്രധാന ഘടകമാണ്. മനുഷ്യനെ കൊന്നു രക്തം  നിവേദിച്ചാല്‍ ദേവീ പ്രസാദം ഉണ്ടാകുമെന്നും ഉദ്ദേശിച്ച കാര്യമൊക്കെ നടക്കും എന്നുമുള്ള മൂഢവിശ്വാസമാണ് ഇത്തരം ബലികളുടെ കാരണം. ആ മൂഢവിശ്വാസത്തെ കേരളീയസമൂഹം എന്നെന്നേല്‍ക്കുമായി ഒഴിവാക്കേണ്ടിയിരിക്കുന്നു.