tag:blogger.com,1999:blog-7523298863706528377.post2825831628138957467..comments2023-04-18T02:43:38.168-07:00Comments on കുരീപ്പുഴ: ആരാധനാലയങ്ങളും ശബ്ദമലിനീകരണവും kureeppuzhasreekumarhttp://www.blogger.com/profile/08208198470641469975noreply@blogger.comBlogger11125tag:blogger.com,1999:blog-7523298863706528377.post-47360934889852401552017-01-25T22:41:02.052-08:002017-01-25T22:41:02.052-08:00
കേരളത്തില്‍ താമസിക്കുകയോ, സഞ്ചരിക്കുകയോ ചെയ്യുന്ന...
കേരളത്തില്‍ താമസിക്കുകയോ, സഞ്ചരിക്കുകയോ ചെയ്യുന്ന ആര്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്ന ഒന്നാണ് ശബ്ദ കോലാഹലം. മിക്കവാറും എല്ലാ പൊതു പ്രവര്‍ത്തനത്തിന്റേയും ഭാഗമായി പല ശ്രേണികളില്‍ ശബ്ദം ഉപയോഗിക്കുന്നു. പാട്ടുകള്‍, കീര്‍ത്തനങ്ങള്‍, ബാങ്കുകള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ എല്ലാ ആരാധനാലയങ്ങളിലും സാധാരണമെന്നപോലെ കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ബാങ്ക് വിളികളും മുഴങ്ങി കേള്‍ക്കാം, ഉച്ചഭാഷിണികളിലൂടെ. കൂടുതല്‍ ദൂരത്തേക്ക് കൂടുതല്‍ ശബ്ദത്തില്‍ എത്തുന്നതിന് വേണ്ടി ശക്തി കൂടിയ മൈക്കുകള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ചില അമ്പലങ്ങളില്‍ രാവിലെ അഞ്ച് മണിക്ക് തുടങ്ങിയാല്‍ ഒമ്പത്, പത്തുമണിവരെയും പിന്നീട് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങി രാത്രി പത്ത് മണി വരെയും ഈ ശബ്ദഘോഷം നീണ്ട് നില്ക്കും. ഉത്സവ കാലമായാല്‍ ശബ്ദമലിനീകരണത്തിന് ഇടവേളകളുണ്ടാവില്ല. ഇതിന്റെ ഉദ്ദേശമെന്താണെന്നത് കൃത്യമായി എനിക്കറിയില്ല.... ഈ ശബ്ദത്തിലൂടെ പ്രര്‍ത്ഥനയെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണല്ലോ ഉദ്ദേശ്യം. മതാനുയായികളെ സൃഷ്ടിക്കാന്‍ വേണ്ടിയാണെങ്കില്‍, ഇത് അതിനുപകരിക്കുമോ എന്നതും സംശയമാണ്. പക്ഷെ, സ്വൈര്യ ജീവിതത്തെ വളരെ പ്രകടമായ രീതിയില്‍ അലോസരപ്പെടുത്തുന്ന ഒന്നാണ് ഈ ശബ്ദമാലിന്യം. സാധാരണ ഗതിയില്‍ ഒരു മൈക്ക് ഉപയോഗിക്കണമെങ്കില്‍ പൊലീസിന്റെ അനുമതി വേണമെന്നാണ് നിയമം. പൊതുപരിപാടികള്‍ക്കും മറ്റും രാജ്യത്തെല്ലായിടത്തും അധികാരികളില്‍ നിന്ന് അനുവാദം വാങ്ങിയാണ് ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍, അമ്പലങ്ങളിലും പള്ളികളിലുമൊന്നും അത്തരം അനുവാദം എടുക്കുന്നുണ്ടെന്ന് തോന്നുന്നില്ല. അനുവാദമില്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനുള്ള അനുവാദം ആരാധനാലയങ്ങള്ക്കുണ്ടോ? എന്റെ വീടിനടുത്തുള്ള ഒരു ആരാധനാലയത്തിലെ ശബ്ദഘോഷങ്ങള്ക്കൊണ്ട് തദ്ദേശവാസികള്‍ക്കുള്ള അസൌകര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് പോലീസില്‍ പരാതി കൊടുക്കുകയുണ്ടായി. വിശ്വാസികളായ പോലീസുകാര്‍ ആ പരാതി കണക്കിലെടുക്കുക തന്നെയുണ്ടായില്ല. മതത്തിന്റെ പ്രശ്നമാണ് എന്നതുകൊണ്ടാണ് ആ കണ്ണടക്കല് ഉണ്ടാവുന്നത്. പക്ഷെ, ഇന്ന് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ശബ്ദമലിനീകരണം അനുവദിക്കാന്‍ പറ്റാത്ത വിധത്തില്‍ വര്‍ധിച്ചിരിക്കുന്നു. ശബ്ദവും അതുപയോഗിക്കുന്ന സമയവും എല്ലാ പരിധികളും ലംഘിച്ച് മനുഷ്യരുടെ സ്വൈര്യം കെടുത്തുന്നു. എന്നാല്‍.... ആരാധനാലങ്ങള്‍ രാഷ്ട്രീയപരമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടും ..... കച്ചവടതാല്പര്യങ്ങള് സംരക്ഷിക്കാന്‍ വേണ്ടിയുമുള്ള കള്ളനാണയങ്ങളുടെ കപട കൂട്ടായ്മയും മാത്രമാണെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ ചിന്തിക്കുന്നില്ല.........

ഏകദേശം അഞ്ച് ആരാധനാലയങ്ങളാല്‍ ചുറ്റപ്പെട്ടതാണ് എന്റെ വീട്....... അതിലൊന്ന് എന്റെ വീടിന് തൊട്ടടുത്താണ്......ദിവസവും രാവിലെയും വൈകുന്നേരവും കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് കോളാമ്പികള്‍ പ്രവര്‍ത്തിക്കുന്നത്.... ഈ ശബ്ദ കോലാഹലത്തെക്കുറിച്ച് പലപ്പോഴായി ഉത്തരവാദിത്തപ്പെട്ട അധികൃതരോട് സംസാരിച്ചിരുന്നെങ്കിലും ശബ്ദം വീണ്ടും ഉയര്‍ന്നതല്ലാതെ യാതൊരു മാറ്റവും സംഭവിച്ചില്ല.... ആരാധനാലങ്ങളുടെ കാര്യമായതിനാല്‍ തന്നെ എന്റേത് ഒറ്റപ്പെട്ട ശബ്ദമായി മാറുകയാണുണ്ടായത്..... ഇത് പരീക്ഷാക്കാലമായതിനാല്‍ വേണ്ടത്ര ഏകാഗ്രത എനിക്ക്പഠനത്തില് കൊടുക്കാന്‍ സാധിക്കുന്നില്ല....ചുറ്റുവട്ടത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടെങ്കിലും ഇത് ആരാധനാലയങ്ങളുടെ വിഷയമായതിനാല്‍ ആരും ഇടപെടാതിരിക്കുകയാണ്...... ഞാന്‍ ഇപ്പോള്‍ നിസ്സഹായനാണ്... ഇതിന് എന്താണ് ഒരു പോംവഴി..??Rahulhttps://www.blogger.com/profile/17248953498170654399noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-85257785675640520992012-08-23T19:52:21.028-07:002012-08-23T19:52:21.028-07:00നന്ദി സജിം.എനിക്ക് ഇതിന്റെ സാങ്കേതികത്വം ശരിക്ക് ...നന്ദി സജിം.എനിക്ക് ഇതിന്റെ സാങ്കേതികത്വം ശരിക്ക് അറിയില്ല.ശ്രമിക്കാം.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-42853811155506011162012-08-22T09:58:07.454-07:002012-08-22T09:58:07.454-07:00എല്ലാ മതങ്ങളും ശബ്ദ മലിനീകരണത്തിലും മാർഗ്ഗതടസ്സത്ത...എല്ലാ മതങ്ങളും ശബ്ദ മലിനീകരണത്തിലും മാർഗ്ഗതടസ്സത്തിലും മുൻപന്തിയിൽത്തന്നെ. പക്ഷെ നമ്മുടെ നീതിപീഠങ്ങൾ പോലും ആർക്കും പറയത്തക്ക ബുദ്ധിമുട്ടുണ്ടാക്കാത്ത പാതയോഗ പൊതുയോഗങ്ങൾ മാത്രമേ ശല്യമായി കരുതുന്നുള്ളൂ. മതങ്ങളെ പോലെ രാഷ്ട്രീയവും വ്രണപ്പെടുന്ന ഒരു വികാരമായാലെങ്കിലും അവർക്ക്-ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക്- നീതി ലഭിക്കുമോ ആവോ!

വെരിഫിക്കേഷൻ കോടില്ലാതെ കമന്റ് പേജ് സെറ്റ് ചെയ്തെങ്കിൽ കൊള്ളാമാറ്റിരുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-47090236224606254062012-08-21T21:15:08.270-07:002012-08-21T21:15:08.270-07:00വാങ്ക് വിളി പോലും ഇല്ലെന്നത് കൌതുകവും അത്ഭുതവും തര...വാങ്ക് വിളി പോലും ഇല്ലെന്നത് കൌതുകവും അത്ഭുതവും തരുന്നു.യു.എ.ഇ യിലും ബഹറിനിലും ഉള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ കാണാന്‍ വേണ്ടിമാത്രം ഞാന്‍ കൂട്ടുകാരോടൊപ്പം പോയിട്ടുണ്ട്.അവിടെയും മൈക്ക് വച്ചുള്ള ഗാന അലറ്ച്ചയില്ല.നന്ദി രാധാകൃഷ്ണന്kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-91542927055865010482012-08-21T20:24:58.836-07:002012-08-21T20:24:58.836-07:00പോരായ്മകള്‍ അനവധിയുന്ടെങ്കിലും, കാനഡയില്‍(അമേരിക്ക...പോരായ്മകള്‍ അനവധിയുന്ടെങ്കിലും, കാനഡയില്‍(അമേരിക്കയിലും) തീരെയില്ലാത്ത ഒന്നാണ് ശബ്ദമലിനീകരണം. ഇവിടെ, ഉച്ചഭാഷിണിയില്ല, കര്‍ണ്ണകഠോരമായ പരസ്യമില്ല, പ്രചരണമില്ല, മുദ്രാവാക്യംവിളിയില്ല, ആരാധനാരവങ്ങളില്ല - ചുരുക്കം പറഞ്ഞാല്‍, ഉറക്കെയൊരു തുമ്മലിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയില്ല. ക്രിസ്ത്യന്‍, മുസ്ലിം പള്ളികളും ഹിന്ദു ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഒരിടത്തും ഉച്ചഭാഷിണിയോ, ഉച്ചത്തിലുള്ള ശബ്ദപ്രഘോഷമോ ചെവിവട്ടംപിടിച്ചാല്പ്പോലും കേള്‍ക്കാന്‍ കഴിയില്ല; വാങ്കുവിളിയുമില്ല. വാഹനബാഹുല്യം അങ്ങേയറ്റമുന്ടെങ്കിലും ഏറ്റവും അത്യാവശ്യത്തിനൊഴികെ (അല്ലെങ്കില്‍,കലിപൂണ്ട് മാത്രം) ആരുംഹോണ് മുഴക്കാറില്ല. ഇതെല്ലാം കാരണം, എന്തെങ്കിലും ശബ്ദഘോഷം കേള്‍ക്കാന്‍ ആഗ്രഹിച്ചാല്‍പ്പോലും ഇവിടെ അതിനുള്ള ഭാഗ്യംകിട്ടാറില്ല! രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-6839081659069244332012-08-19T19:27:12.163-07:002012-08-19T19:27:12.163-07:00കാനഡയില്‍ ശബ്ദമലിനീകരണം തീരെയില്ലെന്ന് രാധാകൃഷ്ണന്...കാനഡയില്‍ ശബ്ദമലിനീകരണം തീരെയില്ലെന്ന് രാധാകൃഷ്ണന് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു.അതൊന്നു വിശദീകരിക്കുമോ?kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-79459150645183138172012-08-19T19:24:31.294-07:002012-08-19T19:24:31.294-07:00ആര് മണി കെട്ടും വീക്കെ?ആര് മണി കെട്ടും വീക്കെ?kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-4487816840497755892012-08-19T17:25:47.979-07:002012-08-19T17:25:47.979-07:00കര്‍ണ്ണകഠോരമായ ശബ്ദഘോഷം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെയു...കര്‍ണ്ണകഠോരമായ ശബ്ദഘോഷം കൊണ്ടുണ്ടാകുന്ന ദോഷങ്ങളെയും ദൂഷ്യങ്ങളെയും കുറിച്ച് ഒരല്പംപോലും ചിന്തിച്ചു മിനക്കെടാത്തവരാണ് അഭിനവ കേരളത്തിലെ അമ്പല-പള്ളി-സഭ-പാര്‍ട്ടി കൂട്ടായ്മകള്‍. നിസ്സഹായരായ ബഹുജനത്തിന്റെ കേഴ്വിക്കും സ്വസ്ഥതക്കും സുഖനിദ്രക്കുപോലും തീരശാപമായ ഈ പ്രചണ്ഡ ഘോഷം ഇവര്‍ക്കൊക്കെ ആലങ്കാരികമായ ഒരു നിത്യനുഷ്ഠാനം മാത്രമാണ്. ഇത്തരം ശബ്ദാതിസാരം നിയന്ത്രിക്കാന്‍ നിയമങ്ങളും കോടതിവിധികളും എത്രയുണ്ടെങ്കിലും യാതൊരു വിഘ്നവുമില്ലാതെ ശബ്ദമലിനീകരണം പൊടിപൊടിക്കുന്ന ദുരവസ്ഥയാണ് കേരളത്തിലാകമാനം. പരിഷ്കൃതമര്യാദക്ക് ഒരല്പം പോലും ചേരാത്ത ഈ ശബ്ദപീഡനതിനെതിരെ കര്‍ക്കശമായ ശിക്ഷവ്യവസ്ഥകളോടെ ശക്തമായ നിയമനിര്‍മാണം വന്നാല്‍മാത്രമേ എന്തെങ്കിലുമൊരു പ്രതീക്ഷക്കു വകയുള്ളൂ. രാധാകൃഷ്ണന്.കെ.ആര്https://www.blogger.com/profile/10608194934418666840noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-91484943487753834832012-08-19T14:30:20.152-07:002012-08-19T14:30:20.152-07:00ദൈവങ്ങൾക്ക് അത്ര പ്രായമൊന്നും ആയിട്ടില്ലെന്നും, കേ...ദൈവങ്ങൾക്ക് അത്ര പ്രായമൊന്നും ആയിട്ടില്ലെന്നും, കേൾവിക്കുറവ് ഒന്നും വന്നിട്ടില്ലെന്നും വിശ്വാസികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പറ്റിയാൽ രക്ഷപ്പെട്ടു...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-60391691066967635962012-08-18T10:31:56.764-07:002012-08-18T10:31:56.764-07:00നിയമാനുസൃതം അവര്‍ക്ക് മൈക്ക് പ്രവര്ത്തിപ്പിക്കാമല്...നിയമാനുസൃതം അവര്‍ക്ക് മൈക്ക് പ്രവര്ത്തിപ്പിക്കാമല്ലോ.ഉയര്‍ന്ന ശബ്ദം ഉണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.പോലീസിനെ അറിയിച്ചാല്‍ അവര്‍ ഈ വിഷയം രമ്യമായി പരിഹരിക്കും.നിയമവ്യവസ്ഥ അനുസരിക്കുന്ന ആരാധനാലയങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ടല്ലോ.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.comtag:blogger.com,1999:blog-7523298863706528377.post-28810042051143457862012-08-18T07:15:32.893-07:002012-08-18T07:15:32.893-07:00എന്റെ അമ്മമ്മടെ വീടിന്റെ അടുത്തൊരു അമ്പലം ഉണ്ട്.അവ...എന്റെ അമ്മമ്മടെ വീടിന്റെ അടുത്തൊരു അമ്പലം ഉണ്ട്.അവടെ വൈകുന്നേരം നാലര മുതല്‍ തുടങ്ങും സംഗീതാര്‍ച്ചന!പിന്നെ ഒരു എഴുമണിയാവും കഴിയാന്‍.അത്രയും നേരത്തെ പഠിത്തം പോയി കിട്ടും.പിന്നെ ആരാധനാലയം ആയത് കൊണ്ട് പ്രതികരിച്ചാ വലിയ പ്രശ്നവും ആവുമ്മല്ലോ.... അതോണ്ട് നാട്ടുകാര്‍ മിണ്ടാതെ ഇരിക്കാ മാളവിക https://www.blogger.com/profile/01824680407133547784noreply@blogger.com