Wednesday, 1 August 2018

ഫ്ലൂട്ട്


തുടുമാനച്ചുണ്ടത്ത്
തരിതരിയായ് തെളിയുന്നു
ഒരു കള്ളച്ചിരി പോലെ
മഴവില്ല്

വെയിലത്തും മറയത്തും
കുരുവിക്കുഞ്ഞലയുമ്പോള്‍
പെരുതായിപ്പെയ്യുന്നു
മുകില്‍മെയ്യ്‌

വയലില്ലാക്കാലത്ത്
ഫയല്‍ പൂക്കും നേരത്ത്
ഇടിമിന്നല്‍ചോദ്യങ്ങള്‍
പടരുമ്പോള്‍

ഒരു മൂകമുഖംമൂടി
തരുമോയെന്നാരായും
പുതുബാല്യം വന്നെന്നെ
കൊല്ലുന്നു.

എവിടേക്കീ സഞ്ചാരം
കുതിരേ,നീ നില്‍ക്കെന്നു
ഹൃദയത്തിലിരുന്നാരോ
ചോക്കുമ്പോള്‍

ഗതികെട്ട കാലത്തില്‍
ശ്രുതി തെറ്റിക്കേഴുന്നു
വെറുതെയെന്‍ ഫ്ലൂട്ടിലെ
ഗദ്ഗദങ്ങള്‍ 

1 comment:

  1. ഗതികെട്ട കാലത്തില്‍ ശ്രുതി തെറ്റിക്കേഴുന്നു
    വെറുതെയെന്‍ ഫ്ലൂട്ടിലെ ഗദ്ഗദങ്ങള്‍ ...!

    ReplyDelete