Saturday, 8 June 2013

ആന അന്ധരെ കാണുന്നു



കൊമ്പിലേക്കുറ്റു നോക്കുന്നൊരന്ധൻ
ചിന്തയിൽ പുറം കമ്പോളമല്ലോ

പല്ലു കാണാൻ തിരക്കുന്നൊരന്ധൻ
ചന്തയിൽ മരുന്നാക്കുവാനല്ലോ

കാൽനഖങ്ങളിൽ ശ്രധയും നട്ട്‌
ആയിരം ഡോളർ കാണുന്നൊരന്ധൻ

വാലിൽ രോമത്തിലേക്കൊരന്ധന്റെ
മോതിരക്കൊതിയൂറുന്ന കണ്ണു.

നാലുകയ്യുള്ള ദൈവത്തിടമ്പും
പേറി,യെല്ലിൽ കുനിഞ്ഞിട്ടൊരന്ധൻ.

വന്നുപോകുന്ന ലിംഗവും കാത്ത്‌
പിന്നിലുണ്ട്‌ കാമാന്ധൻ,ഒരിന്ദ്രൻ.

മസ്തകത്തിലെ മുത്തെടുക്കുന്ന
സ്വപ്നവും കണ്ടു മുന്നിൽ ഒരന്ധൻ.

പിന്നെയൊട്ടും അമാന്തിച്ചതില്ല
ഛിന്നഭിന്നമായ്‌ കാൽച്ചങ്ങലകൾ.

11 comments:

  1. അന്ധനായ്‌ മാറുന്ന ജീവിതം ആശംസകൾ

    ReplyDelete
  2. ഛിന്നഭിന്നമാകട്ടെ കാല്‍ച്ചങ്ങലകള്‍

    ReplyDelete
  3. വരികൾ നന്നായി ഇഷ്ടപ്പെട്ടു സർ ....

    ReplyDelete
  4. വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  5. ഇതിന്നൊരു സാമാന്യ കാഴ്ചയാണ്.എന്തിലും ഒരു വ്യാപാരക്കണ്ണ്....കവിത നന്നായി.

    ReplyDelete
  6. അഭിനവ അന്ധന്മാർ,ആനെയേയല്ല മറ്റെന്തിനെ കാണാൻപോയാലും ഉൾക്കണ്ണിൽ, ദ്രവ്യകാംക്ഷയായിരിക്കും!അതിപ്പോളൊരു സാമാന്യതത്വമേന്നേ പറയാനുള്ളൂ! :-)

    ReplyDelete
  7. എല്ലാ കൂട്ടുകാര്ക്കും നന്ദി.തല തിരിഞ്ഞ ഒരു കവിത കൂടി ഇരിക്കട്ടെ.

    ReplyDelete
  8. എല്ലാ മത-കച്ചവട-കുത്തക പപ്പാന്മാരെയും തൃപ്തിപ്പെടുത്തുന്ന കവിത. :)

    ReplyDelete
  9. ഛിന്നഭിന്നമാം ചങ്ങലയെങ്കിലും
    കണ്ടിരുന്നെങ്കിലന്ധർ വണിക്കുകൾ !

    ReplyDelete
  10. ഛിന്നഭിന്നമായ്‌ കാൽച്ചങ്ങലകൾ
    പിന്നെയൊട്ടും അമാന്തിച്ചതില്ല.


    സ്വപ്നവും കണ്ടു മുന്നിൽ ഒരന്ധൻ
    മസ്തകത്തിലെ മുത്തെടുക്കുന്ന.

    പിന്നിലുണ്ട്‌ കാമാന്ധൻ,ഒരിന്ദ്രൻ
    വന്നുപോകുന്ന ലിംഗവും കാത്ത്‌.

    പേറി,യെല്ലിൽ കുനിഞ്ഞിട്ടൊരന്ധൻ
    നാലുകയ്യുള്ള ദൈവത്തിടമ്പും.

    വാലിൽ രോമത്തിലേക്കൊരന്ധന്റെ
    മോതിരക്കൊതിയൂറുന്ന കണ്ണു.

    ആയിരം ഡോളർ കാണുന്നൊരന്ധൻ
    കാൽനഖങ്ങളിൽ ശ്രധയും നട്ട്‌

    പല്ലു കാണാൻ തിരക്കുന്നൊരന്ധൻ
    ചന്തയിൽ മരുന്നാക്കുവാനല്ലോ

    ചിന്തയിൽ പുറം കമ്പോളമല്ലോ
    കൊമ്പിലേക്കുറ്റു നോക്കുന്നൊരന്ധൻ

    ReplyDelete
  11. എല്ലാ കൂട്ടുകാര്ക്കും നന്ദി.

    ReplyDelete