Friday, 23 May 2014

“ഭഗ­വാന്‌ പണ­മെ­ന്തി­നാടീ നിന­യ്ക്കുമ്പം നിന­യ്ക്കുമ്പം…”


നോ­വ­ലി­സ്റ്റ്‌ കാ­ക്ക­നാ­ട­ന്റെ സ­ഹോ­ദ­രൻ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യാ­ണ്‌ ഈ പ­ഴ­യ പാ­ട്ട്‌ കേ­ട്ടി­ട്ടു­ള്ള­ത്‌. `ഭ­ഗ­വാ­ന്‌ പ­ണ­മെ­ന്തി­നാ­ടീ, നി­ന­യ്‌­ക്കു­മ്പം നി­ന­യ്‌­ക്കു­മ്പം പ­ണ­മ­ല്ലി­യോ­ടീ, ഭ­ഗ­വാ­നു പ­ണ­മെ­ന്തി­നാ­ടീ.­.­.­`

അ­മ്പ­ല­ത്തി­ലേ­ക്ക്‌ നേർ­ച്ച­യി­ട­​‍ാ­നാ­യി ക­രു­തി­വ­ച്ച പ­ണം സ്‌­ത്രീ­യിൽ നി­ന്നും വാ­ങ്ങു­ന്ന ഒ­രു പു­രു­ഷൻ പാ­ടു­ന്ന പാ­ട്ട്‌. ശ­രി­യാ­ണ­ല്ലൊ, ദൈ­വ­ത്തി­ന്‌ എ­ന്തി­നാ­ണ്‌ പ­ണം? ന­മ്മൾ നൽ­കു­ന്ന പ­ണം­കൊ­ണ്ട്‌ ദൈ­വം എ­ന്തെ­ങ്കി­ലും കാ­ര്യം ന­ട­ത്തു­ന്നു­ണ്ടോ? ദൈ­വ­ത്തി­നു നൽ­കു­ന്ന പ­ണം എ­ങ്ങോ­ട്ടാ­ണ്‌ പോ­കു­ന്ന­ത്‌?

ഭ­ണ്ഡാ­ര­പ്പെ­ട്ടി­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്ന പ­ണ­മാ­ണെ­ങ്കിൽ ക്ഷേ­ത്രാ­ധി­കൃ­തർ കൈ­ക്ക­ലാ­ക്കു­ന്നു. ക­ള്ള­ന്മാ­രിൽ നി­രീ­ശ്വ­ര­വാ­ദി­കൾ ഇ­ല്ലെ­ങ്കി­ലും ഭ­ണ്ഡാ­ര­പ്പെ­ട്ടി­കൾ പ­ല­പ്പോ­ഴും മോ­ഷ്‌­ടി­ക്ക­പ്പെ­ടാ­റു­ണ്ട്‌. പൊൻ­കു­രി­ശു തോ­മാ­മാ­രു­ടെ ആ പിൻ­ഗാ­മി­കൾ പൊ­ലീ­സ്‌ പി­ടി­യി­ലാ­കു­മ്പോൾ ക­ഷ്‌­ട­പ്പാ­ടും ദാ­രി­ദ്ര്യ­വു­മാ­ണ്‌ വി­ള­മ്പു­ന്ന­ത്‌.

ര­ണ്ടു തു­ട്ടേ­കി­യാൽ ചു­ണ്ടിൽ ചി­രി­വ­രും. തെ­ണ്ടി­യ­ല്ലേ മ­തം തീർ­ത്ത ദൈ­വ­മെ­ന്ന്‌ ചോ­ദി­ച്ച­ത്‌ മ­ഹാ­ക­വി ച­ങ്ങ­മ്പു­ഴ കൃ­ഷ്‌­ണ­പി­ള്ള­യാ­ണ്‌. ദൈ­വ­ത്തോ­ട­ല്ല, ന­മ്മ­ളോ­ടാ­ണ്‌ ച­ങ്ങ­മ്പു­ഴ ആ ചോ­ദ്യം ഉ­ന്ന­യി­ച്ചി­ട്ടു­ള്ള­ത്‌. ദൈ­വം ഒ­രു സ­ങ്കൽ­പ്പ­മാ­യ­തി­നാൽ ഒ­രു തു­ട്ടു­പോ­ലും ആ­വ­ശ്യ­മി­ല്ലെ­ന്നു­ള്ള തി­രി­ച്ച­റി­വ്‌ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു.

ന­മ്മൾ മ­നു­ഷ്യർ കാ­ര്യ­സാ­ധ്യ­ത്തി­നു­വേ­ണ്ടി ദൈ­വ­ത്തി­നു­പോ­ലും കൈ­ക്കൂ­ലി കൊ­ടു­ക്കും. യാ­ദൃ­ച്ഛി­ക­മാ­യി ചി­ല കാ­ര്യ­ങ്ങൾ സാ­ധി­ക്കു­മ്പോൾ പ­ണം നൽ­കി­യ­തിൽ സം­പ്രീ­ത­രാ­യ ദൈ­വ­ങ്ങൾ ന­ട­ത്തി­ത്ത­ന്ന­താ­ണെ­ന്ന്‌ വി­ശ്വ­സി­ക്കു­ക­യും ചെ­യ്യും. സർ­ക്കാർ ഉ­ദ്യോ­ഗ­സ്ഥർ­ക്കു കൈ­ക്കൂ­ലി കൊ­ടു­ത്താൽ കാ­ര്യം സാ­ധി­ക്കാ­മെ­ന്ന തോ­ന്നൽ ഈ അ­ന്ധ­വി­ശ്വാ­സ­ത്തിൽ നി­ന്നും ഉ­രു­ത്തി­രി­ഞ്ഞ­താ­ണ്‌.

അ­ര­നൂ­റ്റാ­ണ്ടു­കാ­ല­മാ­യി വ­റ്റി­ക്കാ­തി­രു­ന്ന പ­റ­വൂർ മൂ­കാം­ബി­കാ ക്ഷേ­ത്ര­ത്തി­ലെ കു­ളം ഇ­പ്പോൾ വ­റ്റി­ച്ച­പ്പോൾ നാ­ണ­യ­ങ്ങ­ളു­ടെ വൻ­നി­ക്ഷേ­പ­മാ­ണ്‌ ക­ണ്ടെ­ത്തി­യ­ത്‌. ഈ നാ­ണ­യ­ങ്ങൾ, ഒ­രു ദി­വ്യാ­ത്ഭു­ത­മെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­ക്കു­ള­ത്തിൽ വി­ള­ഞ്ഞ­ത­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു വർ­ഷ­ത്തി­നു­ള്ളിൽ ഓ­രോ കാ­ര്യ­ങ്ങൾ സാ­ധി­ക്കാ­നാ­യി ഭ­ക്തർ എ­റി­ഞ്ഞു­കൊ­ടു­ത്ത കൈ­ക്കൂ­ലി­ക്കാ­ശാ­ണ്‌. ഇ­പ്പോൾ വി­നി­മ­യ­ത്തി­ലി­ല്ലാ­ത്ത കാ­ശും ഒ­ന്നി­ന്റെ­യും ര­ണ്ടി­ന്റെ­യും മൂ­ന്നി­ന്റെ­യും അ­ഞ്ചി­ന്റെ­യും പ­ത്തി­ന്റെ­യും ഇ­രു­പ­തി­ന്റെ­യും ഇ­രു­പ­ത്ത­ഞ്ചി­ന്റെ­യും പൈ­സ­ത്തു­ട്ടു­ക­ളും കു­ള­ത്തി­ലു­ണ്ടാ­യി­രു­ന്നു.

എ­ന്തു­കൊ­ണ്ടാ­ണ്‌ ക­ട­ലാ­സിൽ അ­ച്ച­ടി­ച്ച നോ­ട്ടു­കൾ കാ­ര്യ­സാ­ധ്യ­ത്തി­നാ­യി കു­ള­ത്തി­ലേ­ക്കെ­റി­യാ­തി­രു­ന്ന­ത്‌? അ­ന്ധ­വി­ശ്വാ­സ­ത്തി­നി­ട­യി­ലും ഒ­രു യു­ക്തി പ്ര­വർ­ത്തി­ച്ചി­രു­ന്നു എ­ന്നർ­ഥം.

കാ­ര്യം സി­ദ്ധി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഇ­പ്പോൾ പ­ഴ­യ നാ­ണ­യ­ങ്ങൾ ശേ­ഖ­രി­ക്കു­ന്ന­വർ­ക്ക്‌ ഈ കു­ള­നി­ക്ഷേ­പം സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടാ­കും. പ്ര­ചാ­ര­ത്തി­ലി­ല്ലാ­ത്ത നാ­ണ­യ­ങ്ങൾ വ­ലി­യ­വി­ല­യ്‌­ക്ക്‌ വാ­ങ്ങാ­നും ആ­ളു­ണ്ടാ­കും. നാ­ണ­യ­ത്തു­ട്ടു­കൾ മാ­ത്ര­മ­ല്ല, ചെ­റി­യ മ­ണി­വി­ള­ക്കു­ക­ളും കു­ട­ക­ളും നി­ല­വി­ള­ക്കു­ക­ളും മ­ണി­­ക­ളും കു­ളം വ­റ്റി­ച്ച­പ്പോൾ കി­ട്ടി. എ­ല്ലാം ലോ­ഹ­ത്തിൽ നിർ­മ്മി­ച്ച­വ.

പ­ണം ഉ­പ­യോ­ഗി­ച്ച്‌ അ­പ്പ­ഴ­പ്പോ­ഴു­ള്ള ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന­തി­നു­പ­ക­രം കു­ള­ത്തി­ലേ­ക്ക്‌ എ­റി­ഞ്ഞു പാ­ഴാ­ക്കു­ന്ന­തിൽ ഒ­രു അർ­ഥ­വു­മി­ല്ല. വി­ശ്വാ­സം എ­ന്ന ഓ­മ­ന­പ്പേ­രി­ട്ട്‌ ന­മ്മൾ പോ­റ്റു­ന്ന അ­ന്ധ­വി­ശ്വാ­സം മാ­ത്ര­മാ­ണ­ത്‌.

കു­ള­ത്തി­ലേ­ക്കെ­റി­ഞ്ഞ ഒ­രു ചി­ല്ലി­ക്കാ­ശു­പോ­ലും ദൈ­വം എ­ടു­ത്തി­ട്ടി­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു­വർ­ഷ­മാ­യി അ­ത്‌ കു­ള­ത്തിൽ­ത്ത­ന്നെ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഇ­വി­ടെ­യാ­ണ്‌ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യ­പാ­ട്ട്‌ ചു­വ­ന്ന ക­ണ്ണു­ക­ളോ­ടെ തി­രി­ച്ച­റി­വി­ന്റെ പ്ര­കാ­ശം പ­ര­ത്തു­ന്ന­ത്‌.
---ജനയുഗം.

2 comments:

  1. കീറിയ നോട്ടും ദ്രവിച്ച ചില്ലറത്തുട്ടുമൊക്കെ അമ്മ മാറ്റി വയ്ക്കുമായിരുന്നു. ഭണ്ഡാരത്തിലിടാം മക്കളേ....എന്നൊരു ചൊല്ലോടെ!!!

    ReplyDelete
  2. എ­ന്തു­കൊ­ണ്ടാ­ണ്‌ ക­ട­ലാ­സിൽ അ­ച്ച­ടി­ച്ച നോ­ട്ടു­കൾ കാ­ര്യ­സാ­ധ്യ­ത്തി­നാ­യി കു­ള­ത്തി­ലേ­ക്കെ­റി­യാ­തി­രു­ന്ന­ത്‌? അ­ന്ധ­വി­ശ്വാ­സ­ത്തി­നി­ട­യി­ലും ഒ­രു യു­ക്തി പ്ര­വർ­ത്തി­ച്ചി­രു­ന്നു എ­ന്നർ­ഥം.

    ReplyDelete