1980 കളിൽ കൊല്ലത്ത് സജീവമായിരുന്ന കവിയരങ്ങുകളിലൂടെ ശ്രദ്ധിക്കപ്പെട്ട കവികളാണ് മൈനാഗപ്പളളി ശ്രീരംഗനും ബാബുപാക്കനാരും. രണ്ടുപേരുടെയും പുസ്തകങ്ങൾ അടുത്തസമയത്ത് പ്രകാശിതമായി.
യുവകലാസാഹിതിയുടെ കൊല്ലം ജില്ലാ പ്രസിഡന്റായ ബാബുപാക്കനാരുടെ തീപ്പുഴയിൽ നീരാടുന്ന ഗോപികമാർ എന്ന കാവ്യസമാഹാരം, കവിത വായിക്കുകയും പ്രസംഗങ്ങളിൽ ഉദ്ധരിക്കുകയും ചെയ്യുന്ന അപൂർവം രാഷ്ട്രീയനേതാക്കളിൽ ഒരാളായ പന്ന്യൻ രവീന്ദ്രൻ പ്രകാശിപ്പിച്ചു. മൈനാഗപ്പളളി ശ്രീരംഗന്റെ പാണന്റെ പാട്ട് ഞാനാണ് പ്രകാശിപ്പിച്ചത്. രണ്ട് പുസ്തകങ്ങളും ഏറ്റുവാങ്ങിയത് കവിയും കേരള ലൈബ്രറി കൗൺസിലിന്റെ ഉപാധ്യക്ഷനുമായ ചവറ കെ
എസ് പിളള. അമ്പൊടുങ്ങാത്ത ആവനാഴിപോൽ വാക്കൊടുങ്ങാത്ത പദക്കുടുക്ക സ്വന്തമായുളള കവിയാണ് മൈനാഗപ്പളളി ശ്രീരംഗൻ. ഓണാട്ടുകരയെ സ്പഷ്ടമായി അടയാളപ്പെടുത്തുന്ന നാട്ടുവാക്കുകളുടെ മുല്ലക്കുടിലുകൾ ശ്രീരംഗവാണിയിൽ നിറയെ പൂത്തുനിൽക്കുന്നു.
പൊതുമലയാളത്തിന് അത്ര പരിചിതമല്ല ഈ വാക്കുകൾ. നെടുമങ്ങാടൻ മലയാളം, കൊച്ചിമലയാളം, വടകരമലയാളം, കാസർകോടൻ മലയാളം എന്നൊക്കെ അടയാളപ്പെടുത്താവുന്ന വാക്കുകളുടെ ഫലവൃക്ഷത്തോട്ടമാണ് ഓണാട്ടുകര മലയാളം. അടൂർ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന്റെ ചലച്ചിത്ര സാക്ഷാത്ക്കാരത്തിനായി ഉപയോഗിച്ചത് ഈ ഭാഷയാണ്. ഓണാട്ടുകര മലയാളത്തിൽ മൂപ്പർ, തെങ്ങുകയറ്റത്തൊഴിലാളിയുടെ പങ്ക്, ശബരിമലനാമത്തിന്റെ ഭക്ഷണവുമാണ്. ഓണാട്ടുകരയിൽ അയ്യപ്പൻപാട്ടില്ല. ശബരിമലനാമമേയുളളു. കറുമൂസയോ കപ്ളങ്ങയോ ഓമയോ ഇല്ല. കപ്പയേയുളളു. എന്നാൽ മരച്ചീനിയുണ്ട്. കപ്പയില്ല, പൂളയുമില്ല.
ശ്രീരംഗവാണിയിൽ കൂടുപാത്രവും കച്ചട കിച്ചടയും പൂവെല്ലാം പിച്ചിപ്പിച്ചിയും ഒറക്കവും തന്നത്താനും എടിയേയും പിന്നായവും മുന്നായവും തൃട്ടിച്ചുവിട്ടവനും ഞാക്കൊളളതും കോവിതൊടീപ്പിക്കലും കേട്ടാട്ടെയും അണ്ണാക്കിപ്പുണ്ണും വെളുത്തുളളി തൊലിക്കുന്നതും പഴയ സ്റ്റാമ്പുകൾപോലെ വിലയിടാനാകാതെ നിൽക്കുന്നു. എൺപതുകളിൽ മലയാളകവിതയിൽ ദുഃഖസാഗരമിരമ്പി മറിഞ്ഞപ്പോൾ ശ്രീരംഗൻ പോസിറ്റീവ് ചിന്തയുടെ കുതിരപ്പുറത്തായിരുന്നു. ഒരു വാക്കുപോലും നെഗറ്റീവായെഴുതുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഞാൻ ആത്മഹത്യാമുനമ്പും ജെസ്സിയുമെഴുതി ബോധ്യപ്പെടുത്തലിന്റെ നെഗറ്റീവ് വഴിയേ സഞ്ചരിച്ചപ്പോൾ ശ്രീരംഗൻ കൂളിപ്പാട്ടും പാണന്റെ പാട്ടുമെഴുതി വിജയപ്രതീക്ഷയുടെ പോസിറ്റീവ് പാതയിലൂടെ കുതിരയെ പായിച്ചു. സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസിന്റെ ആദ്യകാവ്യപുസ്തകം എന്ന സവിശേഷതയും ശ്രീരംഗന്റെ പാണന്റെ പാട്ടിനുണ്ട്.
ബാബു പാക്കനാരുടെ കവിതകൾ അതിതീക്ഷണതകൊണ്ട് ശ്രദ്ധേയമാണ്. പ്രസിദ്ധ ചിത്രകാരൻ കെ വി ജ്യോതിലാലിന്റെ മുഖചിത്രവും മറ്റ് ചിത്രങ്ങളും ഈ കാവ്യപുസ്തകത്തെ അത്യാകർഷകമാക്കുന്നുണ്ട്. പ്രകാശനം ചെയ്തുകൊണ്ട് പന്ന്യൻ രവീന്ദ്രൻ വായിച്ച പാക്കനാർക്കവിത പരിവർത്തനം ആയിരുന്നു.
??ചോരച്ചാലുകൾ നീന്തിക്കയറിയ
സമരസഖാക്കളുയർത്തിയ ചെങ്കൊടി
ഭരണസഖാക്കളലക്കിയലക്കി
ചെങ്കൊടി വെളളക്കൊടിയായി
ഇനിയത് ചോരച്ചെങ്കൊടിയാവാൻ
ഒരു ബലിയാടിൻ രക്തം മതിയോ???
കമ്മ്യൂണിസ്റ്റ് അപചയത്തെ അടയാളപ്പെടുത്തുന്ന ഈ രചന, ഒരു തിരുത്തൽ ഗുളികയായിട്ടാണ് പരിഗണിക്കപ്പെട്ടത്. ബാബു പാക്കനാരുടെ ഭാഷ, അടിത്തട്ടിന്റെ വിയർപ്പ് പുരണ്ടതാണ്. ശ്രീരംഗൻ തനിനാടൻ പദങ്ങളെ പലപ്പോഴും രാഗത്തിന്റെ ചിറകിലേറ്റുമ്പോൾ ബാബുപാക്കനാർ പുതിയകാലത്തെ പരുക്കൻ പദങ്ങളെ ചിന്തേരിടാത്ത ഈണത്തിൽ അവതരിപ്പിക്കുന്നു. രണ്ടും ആകർഷകം. രണ്ടും മനോഹരം. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ കാര്യത്തിൽ ബാബുപാക്കനാരുടെ കവിത ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല. കവിതയെ രണ്ട് കവികളും പ്രത്യാശകളും നിരാശകളും പ്രത്യക്ഷമാക്കാനുളള ഉപാധിയായി കാണുന്നു. സമീപകാലത്ത് മലയാളത്തിന് കിട്ടിയ രണ്ട് നല്ല കാവ്യപുസ്തകങ്ങളാണ് തീപ്പുഴയിൽ നീരാടുന്ന ഗോപികമാരും പാണന്റെ പാട്ടും.

ബാബു പാക്കനാരെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ട്. ആ പേര് കൊണ്ടാണ് ഓര്മ്മയില് നിന്നത്. രണ്ടുപേരുടെയും കവിതകളൊന്നും വായിച്ചിട്ടില്ല പക്ഷെ.
ReplyDelete??ചോരച്ചാലുകൾ നീന്തിക്കയറിയ
ReplyDeleteസമരസഖാക്കളുയർത്തിയ ചെങ്കൊടി
ഭരണസഖാക്കളലക്കിയലക്കി
ചെങ്കൊടി വെളളക്കൊടിയായി
ഇനിയത് ചോരച്ചെങ്കൊടിയാവാൻ
ഒരു ബലിയാടിൻ രക്തം മതിയോ???
ഈ വരികൾ ഒത്തിരി ഇഷ്ടമായി..
ആശംസകൾ...
ബാബു പാക്കനാരെ കുറിച്ച് ആദ്യമായ് അറിയുകയാണ്
ReplyDelete