Saturday, 1 October 2016

ക്ഷയചന്ദ്രന്‍


കരയ്ക്കില്ല,കായലിന്‍റെ
അക്കരേമില്ല
നടുക്കില്ല, പായലിന്‍റെ
പുതപ്പിലില്ല
എവിടെപ്പോയ് ക്ഷയരോഗി
മെലിഞ്ഞ ചന്ദ്രന്‍ ?

പടിഞ്ഞാറെ രക്തലാബിന്‍
വരാന്തേലില്ല
കിഴക്കത്തെ ആശുപത്രി-
ക്കിടക്കേലില്ല
എവിടെപ്പോയ് ക്ഷയരോഗി
വിളര്‍ത്ത ചന്ദ്രന്‍?

തിരക്കേണ്ട മനുഷ്യാ നീ
രോഹിണിത്താരം
കിടക്കുന്ന മുറിക്കുള്ളില്‍
അവനെ കാണാം.

പ്രണയത്തിന്‍ ശൃംഗമാകും
രതിക്കു മുന്നില്‍
ക്ഷയക്ഷീണം ഫലിക്കാത്ത
ഫലിതം മാത്രം.
- കുരീപ്പുഴ ശ്രീകുമാര്‍ 

2 comments:

  1. പ്രണയത്തിന്‍ ശൃംഗമാകും രതിക്കു മുന്നില്‍
    ക്ഷയക്ഷീണം ഫലിക്കാത്ത ഫലിതം മാത്രം.

    ReplyDelete
  2. വ്യഥയേതുമകറ്റുവാനുതകുന്നുലകിലാ-
    യിതുവിധമൗഷധത്തിന്‍ ഫലസാമ്യമാ-
    യാത്മീയ ചിന്താനദിക്കരയെന്നതും;
    വാക്കിനാലോതേണ്ടതല്ലതു നിശ്ചയം!

    ReplyDelete