മഹാഭാരതത്തിലെയോ രാമായണത്തിലെയോ ഒരു കഥാപാത്രവും കാശിവിശ്വനാഥ ക്ഷേത്രത്തിൽ പോയി തൊഴുതിട്ടുവരാമെന്നു പറയുന്നില്ല. യുദ്ധം നടന്നതായി സങ്കൽപ്പിച്ചിട്ടുള്ള കുരുക്ഷേത്രം രണ്ടു നദികൾക്കിടയിലുള്ള ഒരു പ്രദേശമാണ്. അല്ലാതെ തേങ്ങയടിയും മുട്ടറുക്കലും പൊങ്കാലയും ഉടുപ്പില്ലാത്ത ദേവീവിഗ്രഹവുമുള്ള സാധാഅമ്പലമായിരുന്നില്ല. പുണ്യം തേടിയുള്ള യാത്രകളെല്ലാം അന്ന് തീർഥങ്ങളിലേക്ക് ആയിരുന്നു. ക്ഷേത്രാടനം ആയിരുന്നില്ല തീർഥാടനം.
ഈ ചരിത്രമുള്ള ഇന്ത്യയിൽ ഇന്ന് എവിടെയും ആരാധനാലയങ്ങളും അവിടെയെല്ലാം അന്ധവിശ്വാസവിതരണവുമാണ് നടക്കുന്നത്. മൂന്നു തലയും എട്ട് കൈകളും ഉള്ള സങ്കൽപകഥാപാത്രങ്ങളെയും മറമാറ്റിയ ലിംഗത്തെയുമെല്ലാം ഇന്ത്യക്കാർ ആരാധനാപാത്രങ്ങളാക്കി. ഇന്ത്യയിൽ പിറന്ന മതങ്ങളിൽ സിഖുമതക്കാർക്കൊഴികെ എല്ലാവർക്കും വിഗ്രഹം വേണമെന്നായി. വിഗ്രഹാരാധകനല്ലായിരുന്ന ബുദ്ധനെപ്പോലും അനുയായികൾ കല്ലിലും ലോഹത്തിലും ഉരുവപ്പെടുത്തി പ്രതിഷ്ഠിച്ചു.
പുതിയകാലം കൂടുതൽ കൗതുകകരമാണ്. സമീപഭൂതകാലത്ത് ജീവിച്ചിരുന്ന പലർക്കും ഇന്ത്യയിൽ ക്ഷേത്രങ്ങളുണ്ടായി. ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത് എന്ന് സംശയരഹിതമായി പറഞ്ഞ നാരായണഗുരുവിന്റെ പേരിൽ ക്ഷേത്രങ്ങളുണ്ടാക്കി അദ്ദേഹത്തിന്റെ വിഗ്രഹങ്ങൾ സ്ഥാപിച്ചതാണ് കേരളം സമീപകാലത്ത് കാണുന്ന ഏറ്റവും വലിയ ഗുരുനിന്ദ. അത്ര വ്യാപകമല്ലെങ്കിലും ഇന്ത്യയിലെ മറ്റു ചില ക്ഷേത്രങ്ങൾ മനുഷ്യ പ്രതിഷ്ഠകളാൽ കൗതുകകരമാണ്. ഭയവും അടിമത്തവുമൊക്കെ മനുഷ്യരെ ഭരിച്ചിരുന്ന പ്രാചീനകാലത്ത് അങ്ങനെ ചില ആരാധനാമൂർത്തികൾ രൂപപ്പെട്ടുവന്നതിന്റെ ഉദാഹരണമാണ് തെയ്യങ്ങൾ. പക്ഷേ വിദ്യാഭ്യാസം നിർവഹിക്കപ്പെട്ടുകഴിഞ്ഞ കേരളത്തിൽ വിവേകാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസത്തിനു കാലമായി എന്നാണ് അന്ധവിശ്വാസവ്യാപനം സൂചിപ്പിക്കുന്നത്.
മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ സ്ഥാപിച്ച് പൂജ നടത്തുന്ന ഗാന്ധിക്ഷേത്രമുള്ളത് ഒഡിഷയിലെ സാംബൽപ്പൂരിലാണ്. രാമരാജ്യത്തെ അഭിവാദ്യം ചെയ്തിരുന്ന അദ്ദേഹത്തെ ഹിന്ദുമതാചാരപ്രകാരമാണ് പൂജിക്കുന്നത്. ഹിന്ദു-മുസ്ലിം ചേരിതിരിവിൽ ഏറെ വേദനിച്ചിരുന്ന മഹാത്മാഗാന്ധിയെ ഹിന്ദുദൈവമായി പൂജിക്കുന്നത് ഹാസ്യം മാത്രമേ ഉൽപ്പാദിപ്പിക്കുകയുള്ളു. തമിഴ് സിനിമാനടൻ രജനീകാന്തിന്റെ പേരിൽ ക്ഷേത്രമുള്ളത് കർണാടകയിലെ കോളാറിലാണ്. അവിടെയുള്ള കോടിലിംഗേശ്വരക്ഷേത്രത്തിൽ രജനീകാന്തിനെ ഉദ്ദേശിച്ച് ആരാധകർ സഹസ്രലിംഗം സ്ഥാപിച്ചിരിക്കുന്നു.
തമിഴ്നടി ഖുശ്ബുവിനെ പ്രതിഷ്ഠിച്ചാരാധിക്കുന്നത് തിരുച്ചിറപ്പള്ളിയിലാണ്. വിവാഹപൂർവ ലൈംഗികതയെ ഖുശ്ബു ന്യായീകരിച്ചപ്പോൾ തമിഴ്ജനത അമ്പലംപൊളിക്കുമെന്നു പറഞ്ഞതും നമ്മൾ കണ്ടു.
തമിഴ്നടി നമിതയെ പ്രതിഷ്ഠിച്ചിട്ടുള്ളത് തിരുനൽവേലിയിൽ. ഇന്ത്യക്കാർ അധികമുള്ള ശ്രീലങ്കയിലാണ് തമിഴ്നടി പൂജാ ഉമാശങ്കറെ പൂജിക്കാൻ ക്ഷേത്രമുണ്ടാക്കിയിട്ടുള്ളത്. ഗോപിനാഥപുരം ഗ്രാമത്തിൽ വീരപ്പനും ക്ഷേത്രമുണ്ടാക്കാൻ തീരുമാനിച്ചിരുന്നല്ലോ.
ബംഗാളിലുമുണ്ട് ഒരു സിനിമാതാരക്ഷേത്രം. സൗത്ത് കൊൽക്കത്തയിൽ; പ്രതിഷ്ഠ അമിതാബച്ചൻ. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന മക്കൾ തിലകം എം ജി രാമചന്ദ്രന് ചെന്നൈയിലെ നാഥമേട്ടിലുള്ള ആരാധനാലയം പ്രസിദ്ധമാണല്ലോ. നിരവധി വെണ്ണക്കൽ പ്രതിമകളുള്ള മായാവതിക്കുമുണ്ടൊരു ക്ഷേത്രം. ഉത്തർപ്രദേശിലെ ബുന്ദർഖണ്ഡിൽ.
ഏറ്റവും പുതിയ വാർത്ത തെലങ്കാനയിലെ മല്ലിയൽ മണ്ഡലിൽ ക്ഷേത്രം സ്ഥാപിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ വിഗ്രഹം സ്ഥാപിച്ചതാണ്. കോൺഗ്രസ് നേതാവായ ഭരം ആദിറെഡ്ഡിയാണ് രണ്ടരലക്ഷം രൂപ മുടക്കി ക്ഷേത്രം പണിയിപ്പിച്ചത്. കരിംനഗറിലെ മുൻലോക്സഭാംഗം പുനംപ്രഭാകറും നിയമസഭാംഗം എ ടി ജീവൻ റെഡ്ഡിയും ചേർന്നാണ് സോണിയാ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇനിയിപ്പോൾ നിത്യപൂജയും വഴിപാടുകളും ഒക്കെയുണ്ടാകുമല്ലൊ. നെയ്പ്പായസം ഉണ്ണിയപ്പം പടച്ചോറ് ഇവയ്ക്കൊക്കെ പകരം ആരാധനാമൂർത്തിയുടെ താൽപര്യമനുസരിച്ച് സാൻഡ്വിച്ചും പുഡ്ഡിങും ഐസ്ക്രീമുമൊക്കെ കാണുമായിരിക്കും. ആരാധനാലയങ്ങളുടെ ആധിക്യം മൂലം വീർപ്പുമുട്ടുകയാണ് മതരഹിതനായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യ.

എല്ലാം വ്യക്തിപരമായ നേട്ടങ്ങള് മുന്പില് കണ്ടുകൊണ്ടുള്ള അഭ്യാസങ്ങളാണ്. പോകെപ്പോകെ വര്ദ്ധിച്ചുവരാനാണ് സാദ്ധ്യത.
ReplyDeleteathe. nammalkku prathikarikkam ajith.
ReplyDeleteഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല... :(
ReplyDeleteവായിച്ചതിനു നന്ദി മുബി.
Delete