അപൂര്‍വമായി മാത്രമേ ഇങ്ങനെ ചില നക്ഷത്രസംയോഗങ്ങള്‍ ഉണ്ടാകൂ. നക്ഷത്രസംയോഗങ്ങള്‍ ഭൂമിയിലെ മനുഷ്യരെ സ്വാധീനിൽക്കുകയില്ലെങ്കിലും നക്ഷത്രം നോക്കി പിറന്നാള്‍ നിശ്ചയിക്കുന്നവരെയും ആചരിക്കുന്നവരെയും മനുഷ്യസമൂഹത്തിന് ഒഴിവാക്കാൻ കഴിയില്ലല്ലോ.
ചിങ്ങമാസത്തിലെ അവിട്ടം നാളില്‍ ജനിച്ച ആളാണ് അയ്യൻകാളി. ചതയദിനൽത്തില് ശ്രീനാരായണഗുരുവും. രണ്ടുപേരുടെയും പിറന്നാള്‍ ആഘോഷങ്ങള്‍ കേരളത്തില്‍ നടക്കാറുണ്ടങ്കിലും രണ്ടിലും ഒരുപോലെ പങ്കെടുക്കുന്നവര്‍ തീരെ കുറവാണ്. ഉദ്ഘാടനവേഷക്കാരായ ചില മന്ത്രിമാരോ ആശംസാപ്രസംഗക്കാരായ ചില സാഹിത്യകാരോ മാത്രമേ ഇരുവേദികളിലും ഒരുപോലെ എത്താറുള്ളൂ.
ഈ മഹത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ ജാതീയമായി സംഘടിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാനദോഷം. കേരളം കണ്ട മഹാവിപ്ളവകാരികളായ അയ്യൻകാളിയുടെയും നാരായണഗുരുവിന്റെയും ഓര്‍മ്മകൂട്ടായ്മകള്‍ ഏറ്റെടുക്കാനുള്ള വിശാലഹൃദയത്വം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്ക്കാരിക സംഘടനകളും പാലിക്കേണ്ടതാണ്.
സംഘടനയ്ല്ക്ക് ജാത്യാഭിമാനം വര്‍ദ്ധിച്ചതിനാല്‍ നാരായണഗുരു തന്നെ കൈവെടിഞ്ഞ പ്രസ്ഥാനമാണ് എസ് എൽൻ ഡി പി യോഗം. എന്നാല്‍ അതിന്റെ സ്ഥാപന കാലത്ത് ഈഴവസമുദായം, ഹിന്ദുമതത്തിന്റെ ഒരു ഉള്പ്പിരിവല്ലെന്നും അതൊരു സ്വതന്ത്ര സമുദായമാണെന്നുമുള്ള ചിന്ത പ്രബലമായിരുന്നു. അതുകൊണ്ടുതന്നെ ജാതീയപീഡനം അനുഭവിച്ച എല്ലാവരെയും യോഗം യോജിപ്പിച്ചു നിര്‍ത്തി .വലിയ സ്വീകാര്യതയാണ്, ഇരുപതാം നൂറ്റാണ്ടിന്റെപ്രാരംഭകാലത്ത് യോഗത്തിനു ലഭിച്ചത്. 1927ല്അറുപത്തിമൂവായിരത്തി അറുന്നൂറ്റി എഴുപത്തിനാല് അംഗങ്ങള്‍ യോഗത്തിലുണ്ടായിരുന്നു. ഈ കൂട്ടത്തില്‍ഏറ്റവും പിന്നിലാക്കപ്പെട്ട പറയര് പുലയര്‍ തുടങ്ങിയ വിഭാഗക്കാരും സവര്‍ണ്ണഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമുണ്ടായിരുന്നു. ഇന്ന് എസ് എൽൻ ഡി പി യോഗത്തില്‍ ഈഴവേതര ജനതയെ കാണണമെങ്കില്‍ ഒരു മൈക്രോസ്ക്കോപ്പിന്റെ സഹായം വേണ്ടിവരും.
എസ് എൽൻ ഡി പി യോഗത്തിനു ചെയ്യാമായിരുന്ന ഒരു വലിയ കാര്യം, നൂറ്റാണ്ടുകളായി പാര്ശ്വവല്ക്കരിക്കപ്പെട്ടു വരുന്ന അധഃസ്ഥിതജനതയെ ഐക്യപ്പെടുത്തി സാമ്പത്തികസാംസ്ൽക്കാരിക മുന്നേറ്റം നടത്തുക എന്നതായിരുന്നു. ജാതീയമായി ഭിന്നിപ്പിച്ചു നിര്‍ത്താനും അകലം പാലിക്കാനുമുള്ള എല്ലാ കുടില തന്ത്രങ്ങളും സവര്ണഹിന്ദുത്വം നിയമമാക്കിയിരുന്നല്ലോ.. ജാതിവ്യവസ്ഥ ദൈവ നിശ്ചയമാണെന്ന പ്രഖ്യാപനത്തോടെയാണ് ഈ നീചകൃത്യം നടപ്പിലാക്കിയത്. അതിന്റെ ഇരകള്‍ നാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും കാഴ്ചപ്പാടുകളുടെ അടിസ്ഥാത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടതായിരുന്നു.
ഈ വർഷം, ചതയം അവിട്ടം എന്നു രണ്ടു ദിനങ്ങൾ ഇല്ലായിരുന്നു. അതായത് അയ്യൻകാളിയുടെയും നാരായണഗുരുവിന്റെയും ജന്മദിനങ്ങൾ ഒറ്റദിവസം തന്നെ ആയിരുന്നു. ചിലർ നാഴിക നോക്കി അയ്യൻകാളിയെ തിരുവോണപ്പിറന്നാളുകാരനാക്കി. മരിച്ചവരുടെ ജാതകം നോക്കുന്നത് ശരിയല്ലല്ലൊ.
രണ്ടുമഹാമനുഷ്യരുടെയും ജന്മദിനം പ്രമാണിച്ച് സംയുക്തമായ ആഘോഷങ്ങൾ കേരളത്തിലുണ്ടായില്ല. സമ്പന്നസംഘടനയായ എസ് എൻ ഡി പി യോഗം ആർഭാടത്തോടെ ഗുരുജയന്തി ആഘോഷിച്ചു. അയ്യൻകാളി ജയന്തി അനാർഭാടവും ദുർബ്ബലവുമായി ആചരിക്കപ്പെട്ടു. ഒന്നിച്ചു നിൽക്കേണ്ടവർ ഭിന്നിച്ചു നിന്നു. നക്ഷത്രങ്ങളായി കൈകോർത്തു നിന്ന് യുഗപുരുഷന്മാർ ചിരിച്ചിട്ടുണ്ടാകും.
അവിട്ടവും ചതയവും ഒറ്റദിവസം വന്നതിനാൽ കുടുങ്ങിയത് ബാർ മുതലാളിമാരാണ്. അവിട്ടത്തിന് തുറക്കണം. ചതയത്തിന് അടയ്ക്കണം. തുറക്കുകയും അടയ്ക്കുകയും ചെയ്തു ബുദ്ധിമുട്ടാതിരിക്കാൻ അവരൊരു ഉപായം കണ്ടുപിടിച്ചു. മുൻവാതിലടച്ചിട്ട് കിളിവാതിൽ തുറന്നുവച്ചു. എന്തിനുമുണ്ടല്ലോ ഒരു പരിഹാരം.
ഒരു ദര്‍ശനവും ഒരു ഉള്‍ക്കാഴ്ച്കയും പിന് തലമുറയിലേയ്ക്ക് പകരപ്പെടുന്നില്ല. പകര്‍ന്ന് കൊടുക്കാന്‍ സാദ്ധ്യവുമല്ല. ഗുരുവിനുണ്ടായ ദര്‍ശനം അനുയായികള്‍ക്ക് ഉണ്ടാവുക സാദ്ധ്യമല്ല. അതുകൊണ്ട് ഇതിലൊന്നും എനിക്ക് ഒരു അത്ഭുതവും തോന്നുന്നുഅതുമില്ല. ഇനി അതുപോലെ ഒരു ഗുരുവോ അയ്യന്‍കാളിയോ ജനിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം മാറ്റം കാണും. അവരുടെ കാലശേഷം ആ നാളവും അണയും. ലോകഗതി!
ReplyDeleteഅതൊരു നല്ല നിരീക്ഷണം ആണ് അജിത്.ബുദ്ധന്റെ കാര്യത്തിലും ശരി.
ReplyDeleteനാരായണഗുരുവിന്റെ ജന്മദിനം അയ്യങ്കാളി സമൂഹവും, അയ്യങ്കാളിയുടെ ജന്മ ദിനം ശ്രീനാരായണ സമൂഹവും ആദരിക്കുമെന്ന് തോന്നുന്നില്ല. ഓരോ കൂട്ടരും തങ്ങളുടെ നേതാക്കളെ തങ്ങൾ മാത്രമായൊരു ലോകത്ത് തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ്.
ReplyDelete"ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
Deleteനേരു നേരുന്ന താന്തന്റെ സ്വപ്നം"
വി.മധുസൂദനന് നായര്‍.
ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
ReplyDeleteനേരു നേരുന്ന താന്തന്റെ സ്വപ്നം"