Monday, 5 October 2015

ച്ഛായാഗ്രഹണം


വെള്ളിമീന്‍ തുള്ളുന്ന
രാക്കായല്‍ കാണുന്നു
പുള്ളിയുടുപ്പിട്ട മാനം

മാനത്തു കായലും
കായലില്‍ മാനവും
കാണുന്നു തീരത്തെ കൈത

കൈതയ്ക്കു കാവലായ് മൂങ്ങ
ഇരുവരും
വൈകിട്ടേ കണ്ടതാണല്ലോ

മാനവും കായലും
കൈതയും മൂങ്ങയും
ഞാനും ത്രസിക്കുന്ന കാലം

ഫ്ലാഷിട്ടെടുത്തു
പൊടുന്നനെ മായുന്നു
മേഘപ്പുറത്തൊരജ്ഞാത.

4 comments:

  1. ഫോട്ടോഫിനീഷ്!!!!

    ReplyDelete
  2. ഫ്ലാഷിട്ടെടുത്തു
    പൊടുന്നനെ മായുന്നു
    മേഘപ്പുറത്തൊരജ്ഞാത.

    ReplyDelete
  3. ഫ്ലാഷിട്ടെടുത്തു
    പൊടുന്നനെ മായുന്നു
    മേഘപ്പുറത്തൊരജ്ഞാത.

    ReplyDelete