Monday, 19 October 2015

പ്രഭാതച്ചോപ്പ്


കുഞ്ഞിക്കറുകയില്‍
ആനച്ചുവടിയില്‍
മഞ്ഞുമ്മ വയ്ക്കും പ്രഭാതം.

ഏതോ പരീക്ഷണപേടകം
മാനത്ത്
നേര്‍വരയിട്ട പ്രഭാതം

ദൂരത്തെ കുന്നുമ്മല്‍ക്കോട്ടയില്‍
സൂര്യന്‍റെ
മോതിരം വീണ പ്രഭാതം

കൂടു വെടിഞ്ഞ കരിങ്കാക്ക
ജീവിതം
തേടിപ്പറക്കും പ്രഭാതം

രാവില്‍ രതിപ്പുഴ
നീന്തിക്കടന്നവര്‍
സ്നേഹിച്ചുറങ്ങും പ്രഭാതം

നമ്മള്‍ പരസ്പരം
ചുംബിച്ചതു കൊണ്ട്
നന്നായ് ചുവന്ന പ്രഭാതം, 

3 comments:

  1. എന്തൊരു സുന്ദര പ്രഭാതം

    ReplyDelete
  2. രാവില്‍ രതിപ്പുഴ
    നീന്തിക്കടന്നവര്‍
    സ്നേഹിച്ചുറങ്ങും പ്രഭാതം

    ഹ്ഹാ‍ാ എത്ര മനോഹരമായ പ്രഭാതമാണത് ...

    ReplyDelete
  3. നമ്മള്‍ പരസ്പരം
    ചുംബിച്ചതു കൊണ്ട്
    നന്നായ് ചുവന്ന പ്രഭാതം,

    ReplyDelete