പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ
നീര്‍ത്ത കരിമ്പടമെന്നു ഞാന്‍
ടാറിട്ട റോഡെന്നു നീ
നാരകം പൂത്തതാണെന്നു ഞാന്‍
നക്ഷത്രമെന്നു നീ
പതയും ഷാമ്പെയ്ന്‍ മഴയെന്നു ഞാന്‍
ജലപാതമെന്നു നീ
സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവര്‍ നമ്മള്‍
പിന്നെ നാമൊന്നിച്ചനേരം
പൊൻപണക്കൂമ്പാരമെന്നു നീ
സത്യവും മിഥ്യയുമായി
ReplyDeleteഭിന്നിച്ചകന്നവര്‍ നമ്മള്‍
എത്ര കടുത്ത ചവർപ്പുകുടിച്ചുവറ്റിച്ചുനാം
ReplyDeleteഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ.....