മുംബൈയില്‍ ചെന്നൈയില്‍
കൊച്ചിയില്‍ ദില്ലിയില്‍
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്‍റെ തേനും
വിതുമ്പലുമായൊരു
കൂട്ടുകാരിക്കുയില്‍ കൂടെയുണ്ട്.
ഏതാണീ പൂങ്കുയില്‍?
വിട്ടുമാറാതെന്‍റെ
കൂടെ പറക്കുന്ന സുസ്നേഹമേ.
ഏതാണു നീ,യെന്‍
മനസ്സില്‍ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനല്‍ക്കാല-
ക്കായലില്‍ വീണ നിലാബാല്യമോ?
പുസ്തകം തെണ്ടി-
പ്പുരാതനകാവ്യങ്ങള്‍
മൊത്തിക്കുടിച്ചൊരെന്‍ കൌമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൌവനമോ?
രണ്ടു ശാസിക്കുന്ന കണ്ണുകള്‍ മുന്നിലെ
കണ്ണാടിയില്‍ ദേ,തെളിയുന്നു
നേരേ നടത്തുന്ന കണ്ണുകള്‍ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങള്‍
കൊച്ചിയില്‍ ദില്ലിയില്‍
ഏതുഷ്ണഭൂവിലിറങ്ങിയാലും
പാട്ടിന്‍റെ തേനും
വിതുമ്പലുമായൊരു
കൂട്ടുകാരിക്കുയില്‍ കൂടെയുണ്ട്.
ഏതാണീ പൂങ്കുയില്‍?
വിട്ടുമാറാതെന്‍റെ
കൂടെ പറക്കുന്ന സുസ്നേഹമേ.
ഏതാണു നീ,യെന്‍
മനസ്സില്‍ വസിക്കുന്ന
വേദനിക്കുന്ന മലയാളമോ
നൂറായി കീറിയെറിഞ്ഞു
വേനല്‍ക്കാല-
ക്കായലില്‍ വീണ നിലാബാല്യമോ?
പുസ്തകം തെണ്ടി-
പ്പുരാതനകാവ്യങ്ങള്‍
മൊത്തിക്കുടിച്ചൊരെന്‍ കൌമാരമോ
വിപ്ലവജ്വാലയെ പ്രേമിച്ചു പൊള്ളിയ
രക്തത്തിളപ്പുള്ള യൌവനമോ?
രണ്ടു ശാസിക്കുന്ന കണ്ണുകള്‍ മുന്നിലെ
കണ്ണാടിയില്‍ ദേ,തെളിയുന്നു
നേരേ നടത്തുന്ന കണ്ണുകള്‍ സ്നേഹിച്ചു
തീരാതെ കത്തുന്ന നക്ഷത്രങ്ങള്‍
ദേ,തെളിയുന്നു
ReplyDeleteനേരേ നടത്തുന്ന കണ്ണുകള്‍
സ്നേഹിച്ചു തീരാതെ കത്തുന്ന നക്ഷത്രങ്ങള്‍...