കോഴിവേട്ട
-------------------
പൊരിവെയിലത്തൊരു
ചാറ്റല്‍മഴ
അകലെക്കാണും
മലയുടെ മടിയില്‍
തകൃതെയ് തരികിട കല്ല്യാണം
കാട്ടുകുറുക്കന്‍ മണവാളന്‍
മണവാളത്തി കുറുക്കത്തി
വരന്‍റെ കയ്യില്‍ വാക്കത്തി
വധുവിനുമുണ്ടു കറിക്കത്തി
മഴയും വെയിലും തോര്‍ന്നിട്ടുടനേ
കോഴിക്കാടു തിരക്കിപ്പോയ്
അത്താഴത്തിനു ക്ഷണിതാക്കള്‍ക്കായ്
കുക്കുടവേട്ട തുടങ്ങിപ്പോയ്
No comments:
Post a Comment