മഞ്ഞ നിലാവിലിറങ്ങാറില്ല
അരളി ക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൌഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.
കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താന്കീരി പ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.
കാപ്പിയുടുപ്പ്
കനകക്കൊക്ക്
കൊന്നപ്പൂവാല്‍
നേത്രാഭരണം
തുമ്പ പ്പൂവാല്‍ അടിവസ്ത്രം.
കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈന യിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീ യെമ്പ്രാട്ടീ.
അരളി ക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൌഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.
കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താന്കീരി പ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.
കാപ്പിയുടുപ്പ്
കനകക്കൊക്ക്
കൊന്നപ്പൂവാല്‍
നേത്രാഭരണം
തുമ്പ പ്പൂവാല്‍ അടിവസ്ത്രം.
കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈന യിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീ യെമ്പ്രാട്ടീ.
"കാപ്പിയുടുപ്പ്
ReplyDeleteകനകക്കൊക്ക്
കൊന്നപ്പൂവാല്‍
നേത്രാഭരണം
തുമ്പ പ്പൂവാല്‍ അടിവസ്ത്രം."
_______
നല്ല കവിത.അഭിനന്ദനങ്ങള്‍ ,സാര്‍
This comment has been removed by the author.
Deleteകവിത വളരെ ഇഷ്ടപ്പെട്ടു, സര്‍. മാതൃഭൂമിയില്‍ വായിച്ചിരുന്നു.. ആശംസകളോടെ..
ReplyDeleteഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
ReplyDeleteസ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈന വെറും കിളിയല്ല. കവിതയെ കുറിച്ച് കൂടുതല്‍ പറയാനറിയില്ല. എങ്കിലും ഏറെ ഹൃദ്യമായി ഈ കവിതയിലെ വരികള്‍.
ഹ്യദ്യമായി സർ
ReplyDeleteഹൃദ്യമായ വരികൾ..
ReplyDeleteമൈന
ReplyDeleteകരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.....
മൈന
ReplyDeleteകരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ ഖനിയായ് മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
അഭിനന്ദനങ്ങള്‍,സാര്‍.
മൈന വെറും കിളിയല്ലന്ന നേരെഴുത്തുകള്‍ ...
ReplyDeleteമികച്ച ബിംബവത്കരണം...
മാതൃഭൂമിയില്‍ വായിച്ചിരുന്നു മാഷേ....
എല്ലാ കൂട്ടുകാര്‍ക്കും നന്ദി.എപ്പോഴും കൂട്ടുവരാറുള്ള മൈനയ്ക്കും നന്ദി.
Delete