ഒറ്റയ്ക്കിരുന്നു കിനാവുകണ്ടാല്‍
തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍
പൊട്ടിയ കണ്ണും കരുത്തുമായി
നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാതോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്?
പുസ്തകത്തില്‍ പോയൊളിച്ചു നോക്കി
തര്‍ക്കുത്തരങ്ങള്‍ മനസ്സിലാക്കി
ഏത് തോക്കെന്തുതോക്കങ്ങനൊക്കെ
വേദസന്ദേഹങ്ങള്‍ വെച്ചു നോക്കി
തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍
പൊട്ടിയ കണ്ണും കരുത്തുമായി
നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാതോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്?
പുസ്തകത്തില്‍ പോയൊളിച്ചു നോക്കി
തര്‍ക്കുത്തരങ്ങള്‍ മനസ്സിലാക്കി
ഏത് തോക്കെന്തുതോക്കങ്ങനൊക്കെ
വേദസന്ദേഹങ്ങള്‍ വെച്ചു നോക്കി
മദ്യത്തില്‍ മുങ്ങി മുടിഞ്ഞു പൊന്തി
ച്ഛര്‍ദ്ദി ച്ചുറങ്ങിയെതിര്‍ത്തു നോക്കി
ച്ഛര്‍ദ്ദി ച്ചുറങ്ങിയെതിര്‍ത്തു നോക്കി
മറ്റൊരു ചോദ്യമെടുത്തു കാട്ടി
വര്‍ത്തമാനക്കല്ലെറിഞ്ഞു നോക്കി
വര്‍ത്തമാനക്കല്ലെറിഞ്ഞു നോക്കി
അപ്പോഴു മിപ്പോഴും കണ്ണുകളെന്‍
കൃഷ്ണമണിയില്‍ തറച്ചുനിര്‍ത്തി
രക്തമിറ്റുന്ന മനസ്സുയര്‍ത്തി
നെഞ്ചത്ത് തൊട്ടരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്.
കൂടെ നില്‍ക്കേണ്ടവന്‍ കാവ്യകാരന്‍
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ശീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി
തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
കൃഷ്ണമണിയില്‍ തറച്ചുനിര്‍ത്തി
രക്തമിറ്റുന്ന മനസ്സുയര്‍ത്തി
നെഞ്ചത്ത് തൊട്ടരാള്‍ ചോദിയ്ക്കുന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്.
കൂടെ നില്‍ക്കേണ്ടവന്‍ കാവ്യകാരന്‍
ലാഭ പടങ്ങളില്‍ നായികയെ
വാരിപുണര്‍ന്ന് മരിച്ചുപോയി
ഞാനോ തനിച്ചങ്ങിരുപ്പുമായി
ചാരുകസേരയില്‍ ബുദ്ധിജീവി
മോരും മുതിരയും ചേര്‍ത്തിളക്കി
ശീലമാറ്റത്തിന്റെ ഗദ്യകാവ്യം
പാലിച്ചു ലാളിച്ചു ഇരുന്നുപോയി
ഘോര പ്രസംഗകര്‍ വേദിമാറി
തീവ്ര നേതൃത്വം പൊലിഞ്ഞു പോയി
പാകാമാകാത്ത വിരുദ്ധതയെ
തേകിനനച്ചു വളര്‍ത്തിയിട്ട്
നേരമാകുമ്പോള്‍ തകര്‍ക്കുവാനായ്
വാലും ചുരുട്ടി ഇരുന്നുപോയി
തോറ്റ തോഴന്മാര്‍ കടല്‍ കടന്ന്
കാഞ്ചനം കൊയ്യാന്‍ പറന്നുപോയി
വ്യാജ ദൈവത്തിന്റെ വാളെടുത്ത്
മാജിക്ക് പാഠം ചിലര്‍ പഠിച്ചു
പാളത്തില്‍ വെച്ച് ശിരസ്സറുത്ത്
സ്നേഹിതന്മാര്‍ ചിലരസ്തമിച്ചു
വേനലില്‍ ലോഹകുടപിടിച്ച്
ഞാനും പുകഞ്ഞു മറഞ്ഞുപോയി.
സ്നേഹിതന്മാര്‍ ചിലരസ്തമിച്ചു
വേനലില്‍ ലോഹകുടപിടിച്ച്
ഞാനും പുകഞ്ഞു മറഞ്ഞുപോയി.
ന്യായ വാദങ്ങള്‍ തിരസ്ക്കരിച്ച്
പ്രാണനില്‍ തന്നെ മിഴിയമര്‍ത്തി
ചൂണ്ടു മര്‍മ്മങ്ങള്‍ പുറത്തെടുത്ത്
വീണ്ടും വിലാപം വിളഞ്ഞു നിന്നു
നാക്കിറങ്ങിപ്പോയ കൂട്ടുകാരാ
തോക്കിന്റെ മാര്‍ഗ്ഗം വെടിഞ്ഞതെന്ത്?
തോക്കെടുക്കുന്നവന്‍ തോക്കിനാല്‍...എന്ന് ഭയന്നിട്ടാവുമോ
ReplyDeleteചിലപ്പോള്‍ അങ്ങനെയും ആകാം അജിത്.
ReplyDeleteകുരീപ്പുഴ,അഭിപ്രായങ്ങളിടുന്നതിന് വേർഡ് വേരിഫിക്കേഷൻ അസൌകര്യമാകുന്നുണ്ട്.ദയവായി അതൊഴിവാക്കണം.
ReplyDeleteസച്ചിദാനന്ദൻ സമാനമായൊരാശയം മുൻപെങ്ങോ കുറിച്ചിരുന്നു.കുരീപ്പുഴ പരിതപിക്കാനില്ല.തോക്കിന്റെ വഴി വാക്കിന്റെ വഴിക്കല്ലേ വഴിമാറിയത്.അത് ലക്ഷ്യഭേദി എന്നതിനേക്കാൾ കൂടുതൽ സ്ഷൃഷ്ടിപരവുമാണ്.ആർജ്ജവുള്ള കവിതക്ക് അഭിവാദനം.
നന്ദി രമേശ്.സ്വപ്‌നങ്ങള്‍ വിതച്ചവരുടെ കൂട്ടത്തില്‍ കവികളും ഉണ്ടായിരുന്നു.
ReplyDeleteകമ്പ്യൂട്ടറിന്റെ സാങ്കേതികത്വം ശരിക്ക് അറിയില്ല.ഒരു ഡോക്ടറെ കാണുന്നുണ്ട് രമേശ്.
തോക്കിന്‍റെ മാര്‍ഗ്ഗം, ചിലപ്പോള്‍,മോചനത്തിന്‍റെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ മാര്‍ഗ്ഗമാണ്;എന്നാല്‍ പലപ്പോഴും ഘോരമായ ഹിംസയുടെയും, കെടുതിയുടെയും കൂടി പാതയാണ്. അങ്ങിനെ നോക്കുമ്പോള്‍തോക്കല്ല, തോക്കേന്തിയ കൈയ്യാണ് ശരിയോ തെറ്റോ ആയ മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത്. തോക്കിനുപിന്നിലുള്ള ചോദനയെന്തെന്നാശ്രയിച്ചിരിക്കും, അതിന്‍റെ പരിണതഫലവും.തോക്കിന്‍റെ മാര്‍ഗ്ഗം രക്ഷയും ശിക്ഷയുമായി മാനവചരിത്രത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് ("അധികാരം തോക്കിന്‍കുഴലിലൂടെ വരുന്നു" എന്ന ഗ്രേറ്റ് ഹെംസ്മാന്‍റെ ഉദ്ധരണി സ്മരണാര്‍ഹം).
ReplyDeleteഅതെ രാധാകൃഷ്ണന്‍.തോക്കല്ല.തോക്കേന്തിയ കയ്യാണ് പ്രധാനം.
Deleteചിന്തിച്ചാല്‍ ഏത് ആയുധവും അങ്ങനെ തന്നെയല്ലയോ?
Deleteആന്തരികോദ്ദേശമാണല്ലോ ഏത് പ്രവൃത്തിയുടേയും നന്മതിന്മ നിര്‍ണ്ണയിക്കുന്നത്.
(ബ്ലോഗ് തുറക്കുമ്പോള്‍ മുകളില്‍ വലതുവശത്തായി കാണുന്ന “ഡിസൈന്‍” എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്നുവരുന്ന പേജില്‍ “സെറ്റിംഗ്സ്“ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ഡ്രോപ് ഡൌണ്‍ മെനു വരും. അതില്‍ നിന്ന് “പോസ്റ്റ്സ് ആന്‍ഡ് കമന്റ്സ്” എന്ന മെനുവില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ കമന്റ് മോഡറേഷന്‍ എന്ന ഒരു ഓപ്ഷന്‍ കാണും. അതില്‍ “യെസ്” “സം റ്റൈംസ്” “നെവര്‍” എന്ന് മൂന്ന് സെലക് ഷന്‍ കാണും. “നെവര്‍“ സെലക്റ്റ് ചെയ്തിട്ട് “സേവ് സെറ്റിംഗ്സ്” എന്ന് പേജിന്റെ ഏറ്റവും താഴെ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ മതി.
വേര്‍ഡ് വെരിഫികേഷന്‍ എന്ന പിശാചിനെ ഓടിച്ചുവിടാം.
നന്ദി, ശ്രീ അജിത്!
Delete