ചതയം
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.
തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.
*****
ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.
ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.
*****
കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.
ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.
ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.
എല്ലാം കിഴങ്ങത്തികള്‍.
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.
തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.
*****
ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.
ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.
*****
കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.
ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.
ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.
എല്ലാം കിഴങ്ങത്തികള്‍.
കുറിക്കു കൊള്ളുന്ന കവിതകള്‍.. ആശംസകള്‍..
ReplyDeleteനന്ദി ഷാനവാസ്.
Deleteനേരായിട്ടും ആ നാല് പേരിലുമുള്ള കിഴങ്ങുകൾ ഉണ്ടോ ? :)
ReplyDeleteഅതാണ് നിരക്ഷരാ എന്നെ വിസ്മയിപ്പിച്ചത്.കുരുമുളകിനും നെല്ലിനും ഒക്കെ ഇട്ടിരിക്കുന്ന പേര് കേട്ടാല്‍ സ്കൂളില്‍ ചേര്‍ക്കാന്‍ തോന്നും.ചീരക്കു ഒരു ആണ്പേര് ഉണ്ടത്രേ.ഏറ്റവും തമാശ കിഴങ്ങ് ഗവേഷണ കേന്ദ്രം ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ്.
Deleteഹ ഹ ഗവേഷണകേന്ദ്രം ‘ശ്രീ‘കാര്യത്ത്. അതുതന്നെയാകാം കാരണം. അവർ കിഴങ്ങിനെ സ്ത്രീലിംഗമായി കണക്കാക്കി ‘ശ്രീ‘വെച്ച് തുടങ്ങുന്ന സ്ത്രീനാമങ്ങൾക്കായി തിരഞ്ഞുകാണും :) :)
Deleteദോഷം പറയരുത് ഒരു ആണ്‍ തരിയുണ്ട് അരുണ്‍ ചീര.അതുപോട്ടെ ആനപ്പേരുപോലെ ഒരു പ്രത്യേക യോജിപ്പ് ഈ പേരുകളില്‍ ഉണ്ട്.
Deleteഅല്ലെങ്കിലും ആണുങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഇവിടാരും ഇല്ലല്ലോ...
Deleteനല്ല കവിത.. :)
സ്നേഹമുള്ള പുരുഷന്മാര്‍ നല്‍കിയ പേരാകാം കൂട്ടുകാരാ.
Deleteആക്ഷേപഹാസ്യം(അന്വര്‍ത്ഥവും)അസ്സലായി!
ReplyDeleteനന്ദി രാധാകൃഷ്ണന്‍.
Deleteകുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യം
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
നന്ദി ഗോപന്‍.
Deleteകിഴങ്ങത്തികള്‍.
Deleteകിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.
ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.
ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.
എല്ലാം കിഴങ്ങത്തികള്‍.**********
നന്നായി പ്പിടിച്ചു മാഷേ...
നന്ദി ശ്രീകൃഷ്ണദാസ്.ഗവേഷിച്ചെടുത്ത ചീരയുടെ പേര് അരുണ്‍!
Deleteനല്ല കാര്യം ഇനിയും ഉണ്ടാകട്ടെ നല്ല നല്ല ശ്രീയുള്ള സ്ത്രീനാമങ്ങള്‍. കാവ്യാത്മകമായ പേരുകള്‍. പുരുഷ നാമങ്ങള്‍ തേക്കിനും, വീട്ടിക്കും നന്നായി ചേരും... എങ്കിലും ഭരണകക്ഷിയില്‍ പെട്ടവരുടെയും, അവരുടെ കീ കൊടുപ്പുകാരെയും പേരുകളില്‍ നിന്ന് ഒഴിവാക്കണം. ‘വില്പന’ എളുപ്പമാണെങ്കിലും വിളവിറക്കിയ മണ്ണും, മനുഷ്യനും മുടിഞ്ഞു പോകും.
ReplyDeleteനന്ദി ജയകൃഷ്ണന്.
Delete