ചില മത്സ്യങ്ങള്‍
കടല്‍വൃക്ഷത്തിന്‍
പൊത്തിലുറങ്ങും
ചില സത്യങ്ങള്‍
പൊളിവാക്കിന്റെ
മറവില്‍ തൂങ്ങും
ചില ദൃശ്യങ്ങള്‍
വളരെക്കാലം
ഒളിവില്‍ പാര്‍ക്കും.
അങ്ങനെയൊരു ദൃശ്യം
മൂടല്‍മഞ്ഞു തുടച്ചും
ചൂടല്‍ക്കുന്നു തുളച്ചും
കണ്‍വെട്ടത്തായ് നിന്നു തിമിര്‍ക്കുന്നു
അത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ല നിന്നെ
പോയോര്‍ വന്നോര്‍ നിഴലു പതിച്ച
ആയൂര്‍ റയില്‍വേസ്റ്റേഷന്‍.
ചോപ്പ്
മഞ്ഞ
പച്ച
കണ്ണുക ള്‍ മൂന്നും ചിമ്മുന്നുണ്ട്
ലോക്കോ പൈലറ്റിന്റെ
നെഞ്ചിലുറക്കച്ചൂണ്ട
ഏതോ വണ്ടി വരുന്നുണ്ട്
പാളക്കൈകള്‍ മാറുന്നുണ്ട്
ചൂളത്തിന്നാരോഹണമായി
വേലി നമിച്ചു ബലക്കുന്നുണ്ട്
ഇരുമ്പുകുതിര കിതച്ചു നില്ക്കെ
ഇറങ്ങിടുന്നൊരു യുവതി
പൂക്കാലം പോല്‍ മഞ്ഞയുടുത്ത്
ഞാവല്‍ക്കണ്ണു തുടച്ച്
അച്ഛനെ മകനെ കാമുകനെ
ഭര്‍ത്താവിനെയോ നോക്കുന്നു
ആളുകളെല്ലാം പാമ്പിന്‍ക്കൂട്ടം
മാളം തേടി ചിതറുന്നു
ഒറ്റക്കങ്ങനെ ആധി പെരുത്തു
നില്‍ക്കുമ്പോഴൊരു നായ
കൂട്ടിനു വന്നു വിളിക്കുന്നു
നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
ആളിക്കത്തിയ നാളില്‍
ഇത്തിരി അന്നം നല്കിപ്പോറ്റിയ -
തിപ്പൊഴുമോര്‍പ്പൂ നായ
നായയ്ക്കൊപ്പമിരുട്ടിന്‍കാട്ടില്‍
പോയി മറഞ്ഞു യുവതി
അത്ഭുതമത്ഭുതമത്ഭുതമേ
കാണുന്നില്ല ആയൂര്‍ റയില്‍വേസ്റ്റേഷന്‍.
നന്ദിക്ക് നായയുടെ രൂപമാണ് വാലാട്ടാതെ നന്ദി നില്ക്കുന്നില്ല ആട്ടുമ്പോൾ അത് വാലായി കാണുന്നത് നമ്മുടെ കുഴപ്പം അത് തല എന്ന് തിരിച്ചറിയാത്തത് നമ്മുടെ തലയുടെ കുഴപ്പം... ഒളി മങ്ങാത്ത നന്മയുടെ കവിത ചിത്രം ഇപ്പോഴത്തെ കാട്ടിൻ ഇരുളിലും
ReplyDeleteസന്തോഷം തോന്നുന്നുണ്ട് കവിത വായിച്ചിട്ട്
ReplyDeleteറെയില്‍ വേ സ്റ്റേഷനില്‍ വര്‍ഷങ്ങളോളം തന്റെ യജമാനനെ നോക്കിയിരുന്ന ഹച്ചി എന്ന നായയെയും ഓര്‍മ്മിച്ചു
നന്ദി.
ReplyDelete
ReplyDeleteഅത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ല നിന്നെ
പോയോര്‍ വന്നോര്‍ നിഴലു പതിച്ച
ആയൂര്‍ റയില്‍വേസ്റ്റേഷന്‍.