Friday, 7 March 2014

നഗ്നകവിതകള്‍.
--------------------
കവിതാരചന
----------------
വിഷയം ഗംഭീരം.
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.

പന്ത്രണ്ട് പേര്‍ 
മയിലിനെ കുറിച്ചും
രണ്ടു പേര്‍ 
മയിലിരുന്ന മരത്തിലെ 
കുയിലിനെ കുറിച്ചും എഴുതി.

വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു.
പ്ലാച്ചിമടയിലെ മയിലമ്മ.
*****
മോഹിനിയാട്ടം
------------------
ചെസ്റ്റ് നമ്പര്‍ 
ഫോര്‍ സീറോ ഫോര്‍
ഓണ്‍ ദി സ്റ്റേജ് .

തിളങ്ങുന്ന വേഷം
ആകര്‍ഷകം ആഭരണം.

തരിടിടതോം 
കിടതോം കിടതോം
തിത്തരികിട തോം
തരികിട തോം.

എ.ഗ്രേഡ് 
നൃത്തക്കാരിക്ക്.
പ്രൈസ് മണി 
പലിശക്കാരന്.
****
മാര്‍ഗംകളി.
-------------
മാര്‍ഗംകളിമത്സരം
ആരംഭിക്കുകയാണ്.
സ്റ്റേജിനു മുന്നില്‍
നിലം പറ്റിക്കിടക്കുന്ന 
ഫോട്ടോഗ്രാഫര്‍ മാര്‍ 
അവിടെ നിന്നും 
എഴുന്നേറ്റ്
വശങ്ങളിലേക്ക് 
മാറി നില്‍ക്കേണ്ടതാണ്.
*****
കഥാ പ്രസംഗം.
-------------------
അതാ 
അങ്ങോട്ട്‌ നോക്കൂ.
പാല്‍ക്കുടമേന്തിയ 
ഒരു പെണ്‍കുട്ടി.

ഇതാ 
ഇങ്ങോട്ടു നോക്കൂ.
കാഞ്ഞാവിന്‍ കമ്പുമായി 
ഒരു ആട്ടിടയന്‍.

വിധികര്‍ത്താക്കള്‍ 
തിരിഞ്ഞും പിരിഞ്ഞും നോക്കി.
ആരെയും കണ്ടില്ല.
അങ്ങനെയാണ് 
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ.ഗ്രേഡ് 
ഔട്ട്‌ ആയത്.

4 comments:

  1. അങ്ങനെയാണ്
    എ.ഗ്രേഡ്
    ഔട്ട്‌ ആയത്.

    ReplyDelete
  2. ശ്രീയേട്ട നഗ്നകവിത
    ശരിക്കും തൊലി പോലും ഉരിഞ്ഞു നഗ്നമാക്കുന്നുണ്ട് നമ്മുടെ സമൂഹത്തിലെ പല അനാരോഗ്യ പ്രവണതകളെയും

    ReplyDelete
  3. ഇത് നഗ്നമാണ്
    കാപട്യങ്ങളുടെ കോട്ടയിലേക്കുള്ള നഗ്നമായ ലംഘനവുമാണ്

    ReplyDelete
  4. തിളങ്ങുന്ന വേഷം
    ആകര്‍ഷകം ആഭരണം.

    ReplyDelete