കേരളത്തിന്റെ പ്രിയപ്പെട്ട ഗാനഗന്ധർവൻ പത്മശ്രീ ഡോ. കെ ജെ യേശുദാസ്, പ്രസംഗമധ്യേ പരാമർശിച്ച ഒരു വസ്ത്രനിരീക്ഷണം വലിയ ചർച്ചകൾക്ക് ഇടയാക്കിയല്ലൊ.
കുറെ ചോദ്യങ്ങൾ ഈ വിഷയം ഉയർത്തുന്നുണ്ട്. പെൺകുട്ടികളും അവരുടെ പതിന്മടങ്ങ് ആൺകുട്ടികളും ജീൻസ് ധരിക്കുമെന്നിരിക്കെ പെൺകുട്ടികളുടെ കാര്യത്തിൽ മാത്രം ചർച്ച ഉണ്ടായതെന്തുകൊണ്ട്? എല്ലാവരും മാന്യമായി വസ്ത്രം ധരിക്കണമെന്നിരിക്കെ പെൺകുട്ടികൾ ധരിക്കുമ്പോൾ മാത്രം അത് അമാന്യമാകുന്നത് എങ്ങനെ?
എല്ലാക്കാലത്തും നമ്മൾ സ്ത്രീകളുടെ വസ്ത്രധാരണത്തിന് നിയന്ത്രണവും ശ്രദ്ധയും നൽകിയിരുന്നു. അയ്യൻകാളിയുടെ കാലംവരെ സ്ത്രീകൾക്ക് മേലുടുപ്പു ധരിക്കാൻ പാടില്ലായിരുന്നു. മുട്ടോളമുള്ള മുണ്ടായിരുന്നു വേഷം. സവർണസമൂഹത്തിൽപ്പെട്ടുപോയ സ്ത്രീകൾക്കും മേൽക്കുപ്പായം നിരോധിച്ചിരുന്നു. അവർ പുറത്തിറങ്ങുമ്പോൾ ഘോഷയും മറക്കുടയും അനുവദിച്ചിരുന്നു.
പുരുഷന്മാർക്കും മേലുടുപ്പില്ലായിരുന്നു. എങ്കിലും വിദ്യാഭ്യാസമാർജിച്ച പുരുഷന്മാർ ഇംഗ്ളീഷ് മാതൃകയിൽ ഷർട്ടും കോട്ടും തമിഴ് ബ്രാഹ്മണരെ അനുകരിച്ച് തലപ്പാവും ധരിച്ചുതുടങ്ങി. മാറുമറച്ച സ്ത്രീകൾ വ്യാപകമായി ആക്രമിക്കപ്പെട്ടെങ്കിലും പുരുഷന്മാർ സുരക്ഷിതരായിരുന്നു.
സവർണസമൂഹത്തിലെ സ്ത്രീകൾ മുലക്കച്ചയിലേക്ക് പരിഷ്കരിക്കപ്പെട്ടു. സാരി മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്. മഹാരാഷ്ട്രയിൽ സ്റ്റുഡിയോ തുടങ്ങിയ രാജാരവിവർമ്മയാണ് പെൺദൈവങ്ങളെ സാരിയുടുപ്പിച്ചത്. അദ്ദേഹം വസിച്ചുവരച്ചത് പഞ്ചാബിലായിരുന്നുവെങ്കിൽ പെൺദൈവങ്ങൾ ചുരിദാർ ധരിച്ചുകാണപ്പെടുമായിരുന്നു.
സാരി, വാസ്തവത്തിൽ ഒരു ലക്ഷ്മണരേഖ സൃഷ്ടിക്കുകയാണ്. കാലുനീട്ടിവച്ചു വേഗത്തിൽ നടക്കാനോ, ആപൽഘട്ടങ്ങളിൽ ഓടിരക്ഷപ്പെടാനോ കാലുയർത്തി വാഹനത്തിൽ കയറാനോ സാരി തടസം സൃഷ്ടിക്കുന്നു. മാത്രമല്ല, ധരിക്കുന്നവരുടെ സൗന്ദര്യബോധമനുസരിച്ച് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാതിരിക്കുകയോ ആകാം. പ്രദർശനം എന്ന ആശയം കാണുന്നവരെ ആശ്രയിച്ചു കൂടിയാണിരിക്കുന്നത്.
തുണിത്തരം ജീൻസോ കൈത്തറിയോ എന്തുമാകട്ടെ, കാലുറകളാണെങ്കിൽ നഗ്നതമറയുമെന്നുമാത്രമല്ല. ഉപയോഗിക്കാൻ സൗകര്യപ്രദവുമാണ്. സ്കൂട്ടറിലും മറ്റും യാത്ര ചെയ്യുന്നവർക്ക് സാരി തീർത്തും അസൗകര്യമാണ്. തീപിടുത്തമുണ്ടായാൽ സാരിയുടുത്തവർ രക്ഷപ്പെടുന്നത് അപൂർവമാണ്.
സാരിയുടുത്ത് നാണംകുണുങ്ങി കാൽവിരൽ കൊണ്ട് വരച്ചുനിൽക്കുന്ന വയലാർക്കാലത്തെ സിനിമാസുന്ദരിയെക്കാൾ എത്രയോ വ്യക്തിത്വമുള്ളവരാണ് അന്തസ്സായി ചുരിദാറോ പാന്റ്സോ ധരിച്ച അഭിമാനിയായ പുതിയ പെൺകുട്ടി.
അധ്യാപകൻ മുണ്ടിൽനിന്ന് പാന്റിലേക്കുമാറിയപ്പോൾ ആരും ചോദ്യം ചെയ്തില്ല. അതേസമയം അധ്യാപിക സാരിയിൽ നിന്ന് ചുരിദാറിലേക്ക് മാറുന്നതിനു മുമ്പ് ചർച്ചകളുടെ ബഹളമായിരുന്നല്ലോ. എന്നാൽ മതചിഹ്നമായ വസ്ത്രംധരിക്കുന്ന അധ്യാപികമാരെ മതാരാധന മൂലമോ മതഭയംമുലമോ കേരളം സംയമനത്തോടെ സ്വീകരിച്ചു.
കേരളീയരുടെ വസ്ത്രധാരണരീതിയെക്കുറിച്ച് സമഗ്രമായി പഠിച്ചിട്ടുള്ളത് ഡോ. ബി ബാലചന്ദ്രനാണ്. കേരളീയ വസ്ത്രപാരമ്പര്യം എന്ന പുസ്തകത്തിൽ അദ്ദേഹം പുതിയ വസ്ത്രധാരണരീതിയെ അഭിവാദ്യം ചെയ്യുന്നുണ്ട്.

ധാരണമല്ല മാറ്റേണ്ടത്, ധാരണയാണ്!
ReplyDeleteനന്നായി പറഞ്ഞു.. ആണുങ്ങള് പുതിയ പാന്റിട്ട് കുനിയുന്നത് യേശുദാസ് കണ്ടു കാണില്ല.. അത് കൊണ്ട് പറഞ്ഞു പോയതായിരിക്കും.. പിന്നെ യേശുദാസ് ഒരു നല്ല പാട്ടുകാരന് ആണ്.. പാട്ടുകാരന് മാത്രം..
ReplyDeleteസവർണസമൂഹത്തിലെ സ്ത്രീകൾ മുലക്കച്ചയിലേക്ക് പരിഷ്കരിക്കപ്പെട്ടു. സാരി മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്.
ReplyDeleteമഹാരാഷ്ട്രയിൽ സ്റ്റുഡിയോ തുടങ്ങിയ രാജാരവിവർമ്മയാണ്
പെൺദൈവങ്ങളെ സാരിയുടുപ്പിച്ചത്. അദ്ദേഹം വസിച്ചുവരച്ചത്
പഞ്ചാബിലായിരുന്നുവെങ്കിൽ പെൺദൈവങ്ങൾ ചുരിദാർ ധരിച്ചുകാണപ്പെടുമായിരുന്നു....!