Tuesday, 7 October 2014

നഗ്നകവിത

ദൈവങ്ങള്‍
---------------
ബാബറിപ്പള്ളി
പൊളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്കത്തിലായിരുന്നു.

ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്‍റാര്‍ട്ടിക്കയിലായിരുന്നു

കാശ്‌മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്മാരും ഭഗവതിമാരും
ബഹിരാകാശയാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.

ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെക്കൊണ്ട്‌
എന്താണ്‌ പ്രയോജനം?

2 comments:

  1. ദൈവം സ്വപ്നേപി അറിഞ്ഞതല്ല ഈ കാര്യങ്ങളൊന്നും. പാവത്തിനെ കുറ്റം പറയരുത്

    ReplyDelete
  2. ശത്രുപക്ഷത്തു നില്‍ക്കുകയോ
    മുങ്ങുകയോ ചെയ്യുന്ന
    ദൈവങ്ങളെക്കൊണ്ട്‌
    എന്താണ്‌ പ്രയോജനം?

    ReplyDelete