Tuesday, 7 October 2014

നഗ്നകവിത

മതപ്രസംഗം
----------------
കബ്യുട്ടര്‍ അണച്ച്
മിക്സിയില്‍നിന്നും പകര്‍ന്നു-
ഫ്രിഡ്ജില്‍ സുക്ഷിച്ച
പഴച്ചാര്‍ നുണഞ്ഞു
യന്ത്രത്തില്‍ തുന്നിയെടുത്ത
കുപ്പായമിട്ട്
മതപ്രസംഗകന്‍
വൈദ്യുതി വിളക്കിന്‍റെ ചോട്ടില്‍
മൈക്കിനു പുറകില്‍ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി

2 comments:

  1. ശാസ്ത്രം തുടങ്ങുന്നതിന് മുന്‍പ് തുടങ്ങിയതാണവര്‍

    ReplyDelete
  2. മതപ്രസംഗകന്‍
    വൈദ്യുതി വിളക്കിന്‍റെ ചോട്ടില്‍
    മൈക്കിനു പുറകില്‍ നിന്ന്
    ശാസ്ത്രത്തിനെതിരെ
    സംസാരിച്ചുതുടങ്ങി

    ReplyDelete