Saturday, 21 June 2014

നിള സാഹി­ത്യ­തീ­രവും ലേഖയും ഷാഫിയും



     മല­യാ­ള­ത്തിലെ നവ­സാ­ഹിത്യം ചർച്ച ചെയ്യുന്ന നിര­വധി സംഘ­ങ്ങൾ സൈബർ മേഖ­ല­യി­ലു­ണ്ട്‌. കവി­ത­കളും കഥ­കളും ആശ­യ­ങ്ങളും രാഷ്ട്രീ­യ­വു­മൊക്കെ ഇവർ ചർച്ച­ക്കു­വി­ധേ­യമാ­ക്കാ­റു­ണ്ട്‌. ചില സംഘ­ങ്ങൾ ആക­ട്ടെ, സാഹിത്യ സാംസ്കാ­രിക ചർച്ച­കൾക്ക­പ്പുറം ജീവ­കാ­രുണ്യ പ്രവർത്ത­ന­ങ്ങ­ളിലും വിദ്യാ­ഭ്യാസ സഹാ­യ­മേ­ഖ­ല­യിലും ശ്രദ്ധി­ക്കാ­റു­ണ്ട്‌. അതിൽ പ്രധാ­ന­പ്പെ­ട്ടത്‌ കൂട്ടം എന്ന സാംസ്കാ­രി­ക­സം­ഘ­മാ­ണ്‌. ഇപ്പോ­ഴിതാ മറ്റൊരു സംഘം കൂടി ഈ മേഖ­ല­യി­ലേക്ക്‌ തിരി­യു­ന്നു- നിള­സാ­ഹി­ത്യ­തീ­രം. ഈ കൂട്ടാ­യ്മ­ സം­ഘ­ടി­പ്പിച്ച നിള സാഹി­ത്യോ­ത്സ­വ­ത്തി­ലാണ്‌ ജീവ­കാ­രുണ്യ പ്രവർത്ത­ന­മേ­ഖ­ല­യി­ലേ­ക്കുള്ള പ്രവേ­ശനം പ്രഖ്യാ­പി­ക്ക­പ്പെ­ട്ട­ത്‌. ഒറ്റ­പ്പാ­ല­ത്തി­ന­ടു­ത്തുള്ള വരി­ക്ക­ശേ­രി­മ­ന­യിൽ വച്ചു നടന്ന നിള സാഹി­ത്യോ­ത്സ­വ­ത്തിൽ നേരിട്ടു പരിചയ­മി­ല്ലാ­ത്ത­വരും സൈബർ ചുമ­രിൽ നിര­ന്തരം കണ്ടു­മു­ട്ടു­ന്ന­വ­രു­മായ നിര­വധി പേർ പങ്കെ­ടു­ത്തി­രു­ന്നു.
ലേഖാ നമ്പൂ­തി­രിയെ സാഹി­ത്യോ­ത്സ­വ­ത്തിൽവച്ച്‌ ആദ­രി­ച്ചത്‌ വളരെ പ്രധാ­ന­പ്പെട്ട ഒരു സംഭ­വ­മാ­യി. ആരാണ്‌ ലേഖാ നമ്പൂ­തിരി?

അധി­ക­മാർക്കും ചെയ്യാൻ കഴി­യാത്ത വലിയ ഒരു കാരുണ്യം പ്രാവർത്തി­ക­മാ­ക്കിയ യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി.
സാമ്പ­ത്തി­ക­മായി വളരെ പിന്നോ­ക്കാ­വ­സ്ഥ­യി­ലു­ള്ള, സ്വന്തം മക്കളെ അഗ­തി­മ­ന്ദി­ര­ത്തിൽ പാർപ്പിച്ചു വളർത്തുന്ന, ഭർത്താ­വി­നാൽ ഉപേ­ക്ഷി­ക്ക­പ്പെട്ട ഒരു പാവം യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി. ശാന്തി­പ്പണി ചെയ്യുന്ന ഭർത്താ­വി­നോ­ടൊപ്പം താമ­സി­ച്ചാൽ, താത്രി­ക്കുട്ടി ആകേ­ണ്ടി­വ­രു­മെന്ന അശാ­ന്തി­യിൽപ്പെട്ട ലേഖ മാറി­ത്താ­മ­സി­ക്കു­ക­യാ­യി­രു­ന്നു.

അക്കാ­ല­ത്താണ്‌ മാവേ­ലി­ക്കര പ്രതിഭാ തിയേ­റ്റ­റിൽ പ്രദർശി­പ്പിച്ച ലൗഡ്‌ സ്പീക്കർ എന്ന ചല­ച്ചിത്രം അവർ കാണു­ന്ന­ത്‌. ആ സിനി­മ­യിലെ ഒരു കഥാ­പാത്രം വൃക്ക­ദാനം ചെയ്യു­ന്നു­ണ്ട്‌. അത്‌ ലേഖയെ സ്വാധീ­നി­ച്ചു. അവർ സ്വന്തം വൃക്ക­ക­ളി­ലൊ­ന്ന്‌ ദാനം ചെയ്യാൻ തീരു­മാ­നി­ച്ചു. സ്വന്തം രക്ത­ഗ്രൂ­പ്പിൽപ്പെട്ട ഒരാളെ സ്വയം കണ്ടു­പി­ടി­ച്ചു. പത്ര­പ്പ­ര­സ്യ­ങ്ങ­ളാണ്‌ അതിന്‌ ലേഖയെ സഹാ­യി­ച്ച­ത്‌. ലേഖ­യുടെ വൃക്ക കിട്ടി­യ­തു­കൊ­ണ്ടു­മാത്രം ജീവി­ത­ത്തിൽ തിരി­ച്ചെ­ത്തി­യത്‌ പട്ടാ­മ്പി­ക്കാ­രൻ ഷാഫി നവാ­സ്‌, അദ്ദേ­ഹ­മി­പ്പോൾ ഓട്ടോ­റിക്ഷ ഓടി­ച്ചു­ജീ­വി­ക്കു­ന്നു. കുടുംബം പുലർത്തു­ന്നു.

നമ്മുടെ മത­ത്തിൽ ആണെ­ങ്കിലേ മനു­ഷ്യൻ നന്നാവൂ എന്ന മത­മൗ­ലികവാദചിന്ത­യെ­ക്കൂ­ടി­യാണ്‌ ഈ വൃക്ക­ദാനം നിരാ­ക­രി­ക്കു­ന്ന­ത്‌. അമു­സ്ലി­ങ്ങൾക്കു പ്രവേ­ശ­ന­മി­ല്ലാത്ത സ്ഥല­ങ്ങ­ളിൽ ലേഖാ നമ്പൂ­തി­രി­യുടെ വൃക്കയ്ക്ക്‌ പ്രവേ­ശ­ന­മു­ണ്ട്‌. സമാ­ന­മായ മറ്റൊരു സംഭ­വ­മു­ണ്ടാ­യാൽ, അഹി­ന്ദു­ക്കൾക്ക്‌ പ്രവേ­ശനം ഇല്ലാത്ത ഇട­ങ്ങ­ളിൽ അതു സാധ്യ­മാ­കു­ന്നു. ഇപ്പോൾത്തന്നെ രക്ത­മായും റെറ്റി­നയായും മത വില­ക്കു­കളെ ഭേദിച്ചു പ്രവേശനം സാധ്യ­മാ­കു­ന്നു­ണ്ട്‌.
ദാന­കർമം സ്വർഗാ­രോ­ഹ­ണത്തെ സുഗ­മ­മാ­ക്കു­മെന്ന്‌ മത­ങ്ങൾ പ്രസം­ഗി­ക്കാ­റു­ണ്ടെ­ങ്കിലും അവ­യ­വ­ദാ­ന­ത്തേയോ ശരീ­ര­ദാ­ന­ത്തേയോ പ്രോത്സാ­ഹി­പ്പി­ക്കു­ന്നി­ല്ല. കാലം മാറു­ക­യാ­ണ്‌. മത­ങ്ങളും മാറിയേ തീരു. ഫോട്ടോ എടു­ക്കാൻ പാടി­ല്ലെന്നു ശഠിച്ച മതം, പാസ്പോർട്ടെ­ടു­ക്കാൻ ഫോട്ടോ ആകാ­മെന്ന്‌ വെള്ളം ചേർത്ത­തി­നെ­ക്കു­റിച്ച്‌ മല­യാ­ള­ത്തിന്റെ പ്രിയ­പ്പെട്ട നടൻ മാമു­ക്കോയ പറ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഹിന്ദു­മത വിശ്വാ­സ­മ­നു­സ­രിച്ച്‌ കടൽക­ട­ക്കാൻ പാടി­ല്ല. ഗാന്ധി മുതൽ കവി വിഷ്ണു­നാ­രാ­യ­ണൻ നമ്പൂ­തിരി വരെ­യു­ള്ള­വർ ഈ വിഷ­യ­ത്തിൽ ചോദ്യം ചെയ്യ­ലിനു വിധേ­യ­രാ­യി­ട്ടു­മു­ണ്ട്‌. എന്നാൽ കട­ലി­ന­പ്പുറം പോയി ആരാ­ധനാസൗക­ര്യ­ത്തി­നായി ക്ഷേത്ര­ങ്ങൾ സ്ഥാപി­ക്കു­കയും അവിടെ പൂജി­ക്കാ­നായി പൂണൂലി­ട്ട­വർ ഫ്ളൈറ്റിലും കപ്പ­ലിലും യാത്ര­യാ­വു­കയും ചെയ്യു­ന്നു­ണ്ട­ല്ലോ.

ലേഖ­യുടെ വൃക്ക ഷാഫിക്ക്‌ അനു­യോ­ജ്യ­മായി എന്ന­തു­തന്നെ മതാ­ന്ധ­ത­യെ­ക്കു­റി­ച്ചുള്ള അന്വേ­ഷ­ണ­ങ്ങൾക്കു കാര­ണ­മാ­കേ­ണ്ട­താ­ണ്‌. മതാ­തീത മനു­ഷ്യത്വം തെളി­യിച്ച ലേഖാ­ന­മ്പൂ­തിരി മാന­വിക കേര­ള­ത്തിന്റെ അട­യാ­ള­മായി മാറി­യി­രി­ക്കു­ന്നു.

Friday, 20 June 2014

കേരളാ സലൂണിലെ കണ്ണാടികൾ


മുന്നിൽ പിന്നിൽ 
കണ്ണാടികളുടെ ശ്രദ്ധ 
വില്ലുപുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു 
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ .

ആളുകൾ കേറിയിറങ്ങും 
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടുതൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം .എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ളോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു
പിരിയൻകുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ് .

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം ,പൈങ്കിളിവാരിക സ്റ്റൂ ളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി ,ബ്രഷ് , പൌഡർക്കുറ്റി
അല്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി

കല്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി -
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും .

ചില്ലുകൾ തപ്പിയെടുക്കുന്നു ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ചോര .

Saturday, 14 June 2014

കുഴി­വിള സ്കൂളിലെ പ്രവേ­ശ­നോ­ത്സവം



    പ്ര­വേ­ശ­നോ­ത്സ­വം എ­ന്ന വാ­ക്കും ആ­ശ­യ­വും ആ­രു­ടെ മ­ന­സി­ലു­ണ്ടാ­യ­താ­ണെ­ങ്കി­ലും അ­ത്‌ അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണ്‌. പ്ര­വേ­ശ­നോ­ത്സ­വ­മാ­ണ്‌ പ­ള­ളി­ക്കൂ­ട­ത്തി­ലെ ആ­ദ്യ ദി­വ­സ­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി­യ­ത്‌.­

    കൊ­ല്ലാൻ കൊ­ണ്ടു­പോ­കു­ന്ന­തു­പോ­ലെ­യു­ള­ള ഒ­ര­നു­ഭ­വ­മാ­യി­ട്ടാ­ണ്‌ കു­ട്ടി­കൾ സ്‌­കൂ­ളി­ലേ­ക്കു­ള­ള യാ­ത്ര­യെ ക­ണ്ടി­രു­ന്ന­ത്‌. അ­മ്മ­യെ കാ­ണ­ണം, വീ­ട്ടിൽ പോ­ക­ണം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞ്‌ അ­ല­റി­ക­ര­ഞ്ഞി­രു­ന്നു കു­ഞ്ഞു­ങ്ങൾ.­

    ഇ­പ്പോ­ഴാ­ക­ട്ടെ, സ്‌­കൂ­ളിൽ ചെ­ന്നാൽ നി­റ­യെ ബ­ലൂ­ണു­കൾ, മി­ട്ടാ­യി­പ്പൊ­തി­യു­മാ­യി മു­തിർ­ന്ന കു­ട്ടി­കൾ, ലാ­ത്തി ഉ­പേ­ക്ഷി­ച്ച്‌ സൗ­മ­​‍്യ­രാ­യ അ­ധ­​‍്യാ­പ­കർ, പ­ക്ഷി­ക­ളു­ടെ­യും മൃ­ഗ­ങ്ങ­ളു­ടെ­യും ചി­ത്ര­ങ്ങ­ളു­ള­ള ക്ളാ­സ്‌ മു­റി­കൾ, ന­ല്ല കു­പ്പാ­യം. ക്ളാ­സിൽ കു­റു­ക്ക­ന്റെ­യും കൊ­ക്കി­ന്റെ­യും ഒ­പ്പ­മാ­ണ്‌ പഠി­ക്കു­ന്ന­തെ­ന്ന്‌ തെ­ല്ലു ഗൗ­ര­വ­ത്തോ­ടെ­യും ആ­ഹ്ളാ­ദ­ത്തോ­ടെ­യും പ­റ­യു­ന്ന കു­ട്ടി­കൾ.­
   
    മൂ­ന്നു­ല­ക്ഷ­ത്തി­ല­ധി­കം കു­ട്ടി­ക­ളാ­ണ്‌ ഇ­ക്കു­റി സ്‌­കൂ­ളിൽ ചേർ­ന്ന­ത്‌. ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ ഉ­ള­ള­തി­നാൽ സ്‌­കൂ­ളി­ലെ­ല്ലാം പ്ര­വേ­ശ­നോ­ത്സ­വം ഭം­ഗി­യാ­യി.­

    ഏ­റ്റ­വും കൂ­ടു­തൽ സ­ന്തോ­ഷി­ച്ച­ത്‌ കോ­ഴി­ക്കോ­ട്‌ ജി­ല്ല­യി­ലെ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂ­ളി­ലെ കു­ട്ടി­ക­ളാ­യി­രി­ക്കും. അ­വർ സ്‌­കൂ­ളിൽ ചെ­ന്ന­പ്പോൾ ക­ണ്ട­ത്‌ പു­തി­യൊ­രു സ്‌­കൂൾ ത­ന്നെ­യാ­ണ്‌. കു­ട്ടി­ക­ളെ­ല്ലാം വേ­ന­ല­വ­ധി­ക്കു വീ­ട്ടിൽ പോ­യി­രു­ന്ന സ­മ­യ­ത്ത്‌ സ്‌­കൂൾ ഉ­ട­മ­സ്ഥൻ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ജ­ന­ങ്ങൾ ഉ­ടൻ­ത­ന്നെ പ­ണം ശേ­ഖ­രി­ച്ച്‌ പു­തി­യൊ­രു സ്‌­കൂൾ കെ­ട്ടി­ടം പ­ണി­ക­ഴി­പ്പി­ച്ചു. സ്‌­കൂ­ളി­രി­ക്കു­ന്ന സ്ഥ­ലം വി­റ്റാൽ കോ­ടി­കൾ കി­ട്ടു­മെ­ന്ന പ­ണ­ക്കൊ­തി­യാ­ണ്‌ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ക്കാൻ ഉ­ട­മ­സ്ഥ­നെ പ്ര­ലോ­ഭി­പ്പി­ച്ച­ത്‌. പ­കു­തി പൊ­ളി­ഞ്ഞ­തും ജ­ന­കീ­യ പ്ര­തി­രോ­ധ­ത്തെ­ത്തു­ടർ­ന്ന്‌ നി­ലം പൊ­ത്താ­ത്ത­തു­മാ­യ ചി­ല സ്‌­കൂ­ളു­കൾ ഇ­നി­യും കേ­ര­ള­ത്തി­ലു­ണ്ട്‌.­

      ആ­ദാ­യ­ക­ര­മ­ല്ലെ­ന്ന്‌ സർ­ക്കാർ ത­ന്നെ എ­ഴു­തി­ത്ത­ള­ളി­യ ആ­യി­ര­ക്ക­ണ­ക്കി­നു സ്‌­കൂ­ളു­ക­ളാ­ണ്‌  കേ­ര­ള­ത്തി­ലു­ള­ള­ത്‌. ഇ­വ­യൊ­ക്കെ­ത്ത­ന്നെ പൊ­ളി­ക്ക­പ്പെ­ടാൻ സാ­ധ­​‍്യ­ത­യു­ണ്ട്‌. മ­ലാ­പ്പ­റ­മ്പിൽ ഒ­റ്റ­രാ­ത്രി കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഇ­ടി­ച്ചു നി­ര­ത്തി­യ­ത്‌. സാ­ധാ­ര­ണ­ഗ­തി­യിൽ വി­വി­ധ അ­നു­മ­തി­ക്കു­ഴി­ക­ളിൽ കു­ടു­ങ്ങി പ­ല കൊ­ല്ല­ങ്ങൾ­കൊ­ണ്ടാ­ണ്‌ ഒ­രു സ്‌­കൂൾ കെ­ട്ടി­ട­ത്തി­ന്റെ പ­ണി പൂർ­ത്തി­യാ­ക്കു­ന്ന­തെ­ങ്കിൽ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂൾ കെ­ട്ടി­ടം പൂർ­ത്തി­യാ­യ­ത്‌ ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന സ­മ­യം­കൊ­ണ്ടാ­ണ്‌.­
വി­ദ­​‍്യാ­ഭ­​‍്യാ­സം കൊ­ണ്ടു­ണ്ടാ­ക്കു­ന്ന ആ­ദാ­യം ന­ല്ല മ­നു­ഷ­​‍്യ­രെ സൃ­ഷ്‌­ടി­ക്കു­ക­യാ­ണെ­ന്നു­ള­ള സാം­സ്‌­കാ­രി­ക ദൗ­ത്യം മ­റ­ക്കു­മ്പോ­ഴാ­ണ്‌ പ­ണ­ക്കൊ­തി­ക്കു സ്‌­കൂൾ ഉ­ട­മ­കൾ വി­ധേ­യ­രാ­കു­ന്ന­ത്‌. ഈ ആ­ശ­ങ്ക, സ്‌­കൂൾ­ബാർ എ­ന്ന ക­വി­ത­യി­ലു­ണ്ട്‌.­

    വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം കു­ത്ത­നെ താ­ഴ്‌­ന്ന തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ കു­ഴി­വി­ള ഗ­വ.­­എൽ­പി­എ­സി­ലെ പ്ര­വേ­ശ­നോ­ത്സ­വം ആ­ത്മാർ­ഥ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. കാ­ണി­ക്കാ­രു­ടെ ലോ­ക­ത്തെ പൊ­തു­മ­ല­യാ­ള­ത്തി­നു വെ­ളി­പ്പെ­ടു­ത്തി­യ എം സെ­ബാ­സ്റ്റ­​‍്യ­നും മ­റ്റും പഠി­ച്ച സ്‌­കൂ­ളാ­ണ­ത്‌. ഒ­റ്റ­ക്കു­ട്ടി­യി­ലേ­ക്കും പി­ന്നെ ഇ­ല്ലാ­യ്‌­മ­യി­ലേ­ക്കും ചു­രു­ങ്ങു­മാ­യി­രു­ന്ന ആ വി­ദ­​‍്യാ­ല­യ­ത്തെ, പു­തു­താ­യി വ­ന്ന  അ­ധ്യാ­പ­ക­രും ര­ക്ഷ­കർ­ത്താ­ക്ക­ളും ചേർ­ന്ന്‌ കഠി­ന­പ­രി­ശ്ര­മ­ത്തി­ലൂ­ടെ പു­തു­ജീ­വി­ത­ത്തി­ലേ­ക്കെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ഒ­ന്നു­മി­ല്ലാ­യ്‌­മ­യിൽ­നി­ന്ന്‌ അ­റു­പ­ത്‌ എ­ന്ന സം­ഖ­​‍്യ­യി­ലേ­ക്ക്‌ വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം വ­ളർ­ന്നു.

     സ്ഥ­ലം­മാ­റ്റം ഉ­പേ­ക്ഷി­ച്ച്‌ അ­വി­ടെ­ത്ത­ന്നെ പ്ര­വർ­ത്തി­ക്കു­ന്ന സു­ലേ­ഖ ടീ­ച്ച­റു­ടെ നേ­തൃ­ത­​‍്വ­മാ­ണ്‌ ഇ­തി­നു കാ­ര­ണ­മാ­യ­ത്‌. ഒ­രു സർ­ക്കാർ സ്‌­കൂ­ളി­നെ കഠി­നാ­ദ്ധ­​‍്വാ­ന­ത്തി­ന്റെ പ്രാ­ണ­വാ­യു നൽ­കി ഉ­യർ­ത്തി­ക്കൊ­ണ്ടു വ­രു​‍ി­ക­യാ­ണ്‌.­

    അ­ധ്യാ­പ­ക­രു­ടെ­യും ര­ക്ഷ­കർ­ത്താ­ക്ക­ളു­ടെ­യും ശ്ര­ദ്ധ­യു­ണ്ടെ­ങ്കിൽ ഏ­തു­പൊ­തു വി­ദ­​‍്യാ­ല­യ­വും ര­ക്ഷ­പ്പെ­ടും. പൊ­തു­വി­ദ­​‍്യാ­ല­യ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ സാ­ക്ഷ­ര­കേ­ര­ളം ശോ­ഭ­ന­മാ­കു­ന്ന­ത്‌.

Friday, 23 May 2014

“ഭഗ­വാന്‌ പണ­മെ­ന്തി­നാടീ നിന­യ്ക്കുമ്പം നിന­യ്ക്കുമ്പം…”


നോ­വ­ലി­സ്റ്റ്‌ കാ­ക്ക­നാ­ട­ന്റെ സ­ഹോ­ദ­രൻ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യാ­ണ്‌ ഈ പ­ഴ­യ പാ­ട്ട്‌ കേ­ട്ടി­ട്ടു­ള്ള­ത്‌. `ഭ­ഗ­വാ­ന്‌ പ­ണ­മെ­ന്തി­നാ­ടീ, നി­ന­യ്‌­ക്കു­മ്പം നി­ന­യ്‌­ക്കു­മ്പം പ­ണ­മ­ല്ലി­യോ­ടീ, ഭ­ഗ­വാ­നു പ­ണ­മെ­ന്തി­നാ­ടീ.­.­.­`

അ­മ്പ­ല­ത്തി­ലേ­ക്ക്‌ നേർ­ച്ച­യി­ട­​‍ാ­നാ­യി ക­രു­തി­വ­ച്ച പ­ണം സ്‌­ത്രീ­യിൽ നി­ന്നും വാ­ങ്ങു­ന്ന ഒ­രു പു­രു­ഷൻ പാ­ടു­ന്ന പാ­ട്ട്‌. ശ­രി­യാ­ണ­ല്ലൊ, ദൈ­വ­ത്തി­ന്‌ എ­ന്തി­നാ­ണ്‌ പ­ണം? ന­മ്മൾ നൽ­കു­ന്ന പ­ണം­കൊ­ണ്ട്‌ ദൈ­വം എ­ന്തെ­ങ്കി­ലും കാ­ര്യം ന­ട­ത്തു­ന്നു­ണ്ടോ? ദൈ­വ­ത്തി­നു നൽ­കു­ന്ന പ­ണം എ­ങ്ങോ­ട്ടാ­ണ്‌ പോ­കു­ന്ന­ത്‌?

ഭ­ണ്ഡാ­ര­പ്പെ­ട്ടി­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്ന പ­ണ­മാ­ണെ­ങ്കിൽ ക്ഷേ­ത്രാ­ധി­കൃ­തർ കൈ­ക്ക­ലാ­ക്കു­ന്നു. ക­ള്ള­ന്മാ­രിൽ നി­രീ­ശ്വ­ര­വാ­ദി­കൾ ഇ­ല്ലെ­ങ്കി­ലും ഭ­ണ്ഡാ­ര­പ്പെ­ട്ടി­കൾ പ­ല­പ്പോ­ഴും മോ­ഷ്‌­ടി­ക്ക­പ്പെ­ടാ­റു­ണ്ട്‌. പൊൻ­കു­രി­ശു തോ­മാ­മാ­രു­ടെ ആ പിൻ­ഗാ­മി­കൾ പൊ­ലീ­സ്‌ പി­ടി­യി­ലാ­കു­മ്പോൾ ക­ഷ്‌­ട­പ്പാ­ടും ദാ­രി­ദ്ര്യ­വു­മാ­ണ്‌ വി­ള­മ്പു­ന്ന­ത്‌.

ര­ണ്ടു തു­ട്ടേ­കി­യാൽ ചു­ണ്ടിൽ ചി­രി­വ­രും. തെ­ണ്ടി­യ­ല്ലേ മ­തം തീർ­ത്ത ദൈ­വ­മെ­ന്ന്‌ ചോ­ദി­ച്ച­ത്‌ മ­ഹാ­ക­വി ച­ങ്ങ­മ്പു­ഴ കൃ­ഷ്‌­ണ­പി­ള്ള­യാ­ണ്‌. ദൈ­വ­ത്തോ­ട­ല്ല, ന­മ്മ­ളോ­ടാ­ണ്‌ ച­ങ്ങ­മ്പു­ഴ ആ ചോ­ദ്യം ഉ­ന്ന­യി­ച്ചി­ട്ടു­ള്ള­ത്‌. ദൈ­വം ഒ­രു സ­ങ്കൽ­പ്പ­മാ­യ­തി­നാൽ ഒ­രു തു­ട്ടു­പോ­ലും ആ­വ­ശ്യ­മി­ല്ലെ­ന്നു­ള്ള തി­രി­ച്ച­റി­വ്‌ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു.

ന­മ്മൾ മ­നു­ഷ്യർ കാ­ര്യ­സാ­ധ്യ­ത്തി­നു­വേ­ണ്ടി ദൈ­വ­ത്തി­നു­പോ­ലും കൈ­ക്കൂ­ലി കൊ­ടു­ക്കും. യാ­ദൃ­ച്ഛി­ക­മാ­യി ചി­ല കാ­ര്യ­ങ്ങൾ സാ­ധി­ക്കു­മ്പോൾ പ­ണം നൽ­കി­യ­തിൽ സം­പ്രീ­ത­രാ­യ ദൈ­വ­ങ്ങൾ ന­ട­ത്തി­ത്ത­ന്ന­താ­ണെ­ന്ന്‌ വി­ശ്വ­സി­ക്കു­ക­യും ചെ­യ്യും. സർ­ക്കാർ ഉ­ദ്യോ­ഗ­സ്ഥർ­ക്കു കൈ­ക്കൂ­ലി കൊ­ടു­ത്താൽ കാ­ര്യം സാ­ധി­ക്കാ­മെ­ന്ന തോ­ന്നൽ ഈ അ­ന്ധ­വി­ശ്വാ­സ­ത്തിൽ നി­ന്നും ഉ­രു­ത്തി­രി­ഞ്ഞ­താ­ണ്‌.

അ­ര­നൂ­റ്റാ­ണ്ടു­കാ­ല­മാ­യി വ­റ്റി­ക്കാ­തി­രു­ന്ന പ­റ­വൂർ മൂ­കാം­ബി­കാ ക്ഷേ­ത്ര­ത്തി­ലെ കു­ളം ഇ­പ്പോൾ വ­റ്റി­ച്ച­പ്പോൾ നാ­ണ­യ­ങ്ങ­ളു­ടെ വൻ­നി­ക്ഷേ­പ­മാ­ണ്‌ ക­ണ്ടെ­ത്തി­യ­ത്‌. ഈ നാ­ണ­യ­ങ്ങൾ, ഒ­രു ദി­വ്യാ­ത്ഭു­ത­മെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­ക്കു­ള­ത്തിൽ വി­ള­ഞ്ഞ­ത­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു വർ­ഷ­ത്തി­നു­ള്ളിൽ ഓ­രോ കാ­ര്യ­ങ്ങൾ സാ­ധി­ക്കാ­നാ­യി ഭ­ക്തർ എ­റി­ഞ്ഞു­കൊ­ടു­ത്ത കൈ­ക്കൂ­ലി­ക്കാ­ശാ­ണ്‌. ഇ­പ്പോൾ വി­നി­മ­യ­ത്തി­ലി­ല്ലാ­ത്ത കാ­ശും ഒ­ന്നി­ന്റെ­യും ര­ണ്ടി­ന്റെ­യും മൂ­ന്നി­ന്റെ­യും അ­ഞ്ചി­ന്റെ­യും പ­ത്തി­ന്റെ­യും ഇ­രു­പ­തി­ന്റെ­യും ഇ­രു­പ­ത്ത­ഞ്ചി­ന്റെ­യും പൈ­സ­ത്തു­ട്ടു­ക­ളും കു­ള­ത്തി­ലു­ണ്ടാ­യി­രു­ന്നു.

എ­ന്തു­കൊ­ണ്ടാ­ണ്‌ ക­ട­ലാ­സിൽ അ­ച്ച­ടി­ച്ച നോ­ട്ടു­കൾ കാ­ര്യ­സാ­ധ്യ­ത്തി­നാ­യി കു­ള­ത്തി­ലേ­ക്കെ­റി­യാ­തി­രു­ന്ന­ത്‌? അ­ന്ധ­വി­ശ്വാ­സ­ത്തി­നി­ട­യി­ലും ഒ­രു യു­ക്തി പ്ര­വർ­ത്തി­ച്ചി­രു­ന്നു എ­ന്നർ­ഥം.

കാ­ര്യം സി­ദ്ധി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഇ­പ്പോൾ പ­ഴ­യ നാ­ണ­യ­ങ്ങൾ ശേ­ഖ­രി­ക്കു­ന്ന­വർ­ക്ക്‌ ഈ കു­ള­നി­ക്ഷേ­പം സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടാ­കും. പ്ര­ചാ­ര­ത്തി­ലി­ല്ലാ­ത്ത നാ­ണ­യ­ങ്ങൾ വ­ലി­യ­വി­ല­യ്‌­ക്ക്‌ വാ­ങ്ങാ­നും ആ­ളു­ണ്ടാ­കും. നാ­ണ­യ­ത്തു­ട്ടു­കൾ മാ­ത്ര­മ­ല്ല, ചെ­റി­യ മ­ണി­വി­ള­ക്കു­ക­ളും കു­ട­ക­ളും നി­ല­വി­ള­ക്കു­ക­ളും മ­ണി­­ക­ളും കു­ളം വ­റ്റി­ച്ച­പ്പോൾ കി­ട്ടി. എ­ല്ലാം ലോ­ഹ­ത്തിൽ നിർ­മ്മി­ച്ച­വ.

പ­ണം ഉ­പ­യോ­ഗി­ച്ച്‌ അ­പ്പ­ഴ­പ്പോ­ഴു­ള്ള ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന­തി­നു­പ­ക­രം കു­ള­ത്തി­ലേ­ക്ക്‌ എ­റി­ഞ്ഞു പാ­ഴാ­ക്കു­ന്ന­തിൽ ഒ­രു അർ­ഥ­വു­മി­ല്ല. വി­ശ്വാ­സം എ­ന്ന ഓ­മ­ന­പ്പേ­രി­ട്ട്‌ ന­മ്മൾ പോ­റ്റു­ന്ന അ­ന്ധ­വി­ശ്വാ­സം മാ­ത്ര­മാ­ണ­ത്‌.

കു­ള­ത്തി­ലേ­ക്കെ­റി­ഞ്ഞ ഒ­രു ചി­ല്ലി­ക്കാ­ശു­പോ­ലും ദൈ­വം എ­ടു­ത്തി­ട്ടി­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു­വർ­ഷ­മാ­യി അ­ത്‌ കു­ള­ത്തിൽ­ത്ത­ന്നെ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഇ­വി­ടെ­യാ­ണ്‌ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യ­പാ­ട്ട്‌ ചു­വ­ന്ന ക­ണ്ണു­ക­ളോ­ടെ തി­രി­ച്ച­റി­വി­ന്റെ പ്ര­കാ­ശം പ­ര­ത്തു­ന്ന­ത്‌.
---ജനയുഗം.

Friday, 25 April 2014

സുരാജ്‌ വെഞ്ഞാ­റ­മൂടും നായർ യുവാ­ക്കളും



പ­ല­രു­ടെ­യും ജാ­തി വെ­ളി­പ്പെ­ടു­ന്ന­ത്‌ ചി­ല ര­സ­ക­ര­മാ­യ മു­ഹൂർ­ത്ത­ങ്ങ­ളി­ലാ­ണ്‌. ക­ല്യാ­ണം, വി­വി­ധ­ത­രം നേർ­ച്ച­കൾ, മ­ര­ണം തു­ട­ങ്ങി­യ ഘ­ട്ട­ങ്ങ­ളി­ലും ജാ­തി വെ­ളി­പ്പെ­ടാ­റു­ണ്ട്‌. എ­ന്നാൽ അ­ടു­ത്ത­കാ­ല­ത്ത്‌ ര­ണ്ടു പ്ര­ശ­സ്‌­ത വ്യ­ക്തി­ക­ളു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌ ര­ണ്ട്‌ വ്യ­ത്യ­സ്‌­ത സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌. ധീ­വ­ര­സ­ഭ ബ­ന്ദ്‌ ആ­ച­രി­ച്ച­പ്പോ­ഴാ­ണ്‌ ­അ­മൃ­താ­ന­ന്ദ­മ­യി­യു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌. മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളെ ന­ടു­ക്ക­ട­ലിൽ വ­ച്ചു വെ­ടി­വ­ച്ചു­കൊ­ന്നി­ട്ടു­പോ­ലും ബ­ന്ദു പ്ര­ഖ്യാ­പി­ക്കാ­തി­രു­ന്ന ധീ­വ­ര­സം­ഘ­ട­ന­യാ­ണ്‌ അ­മൃ­താ­ന­ന്ദ­മ­യി­ക്കാ­ര്യ­ത്തിൽ ബ­ന്ദു­ന­ട­ത്തി­യ­ത്‌.­

എ­സ്‌­ എൻ ഡി പി യോ­ഗ­ത്തി­നെ നി­ര­ന്ത­രം വി­മർ­ശി­ച്ചി­രു­ന്ന ഡോ. സു­കു­മാർ അ­ഴീ­ക്കോ­ട്‌ മ­രി­ച്ച­പ്പോൾ കേ­ര­ള­ത്തിൽ പ­ല­യി­ട­ത്തും അ­വർ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സു­കൾ വ­ച്ചു. മ­തേ­ത­ര­ത്വ­ത്തി­ന്‌ മുൻ­തൂ­ക്കം നൽ­കി­യി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഒ­രു മ­ത­ത്തി­ലും ജാ­തി­യി­ലും മ­ര­ണാ­ന­ന്ത­രം ത­ള­ച്ചി­ടാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു അ­ത്‌. നാ­യർ സർ­വീ­സ്‌ സൊ­സൈ­റ്റി­യോ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­ക­ളോ അ­ഴീ­ക്കോ­ടി­ന്റെ മ­ര­ണ­ത്തിൽ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സ്‌ വ­ച്ചി­ല്ല എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണ്‌. ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­കൾ പാ­രി­സ്ഥി­തി­ക കാ­ര­ണ­ങ്ങ­ളാൽ ന­ല്ല­ത­ല്ലെ­ങ്കി­ലും ചി­ലർ വ­യ്‌­ക്കു­ക­യും ചി­ലർ വ­യ്‌­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ ചി­ല സ­ന്ദേ­ശ­ങ്ങൾ വാ­യി­ച്ചെ­ടു­ക്കാൻ ക­ഴി­യു­ന്നു­ണ്ട്‌.­

ഏ­റ്റ­വും ഒ­ടു­വിൽ വ­ന്ന­ത്‌ അ­നു­മോ­ദ­ന­ത്തി­ന്റെ രൂ­പ­ത്തി­ലു­ള്ള ജാ­തി­പ്ര­ക­ട­ന­മാ­ണ്‌. ന­ല്ല ന­ട­നു­ള്ള ദേ­ശീ­യ പു­ര­സ്‌­കാ­രം നേ­ടി­യ സു­രാ­ജ്‌ വാ­സു­ദേ­വൻ നാ­യ­രെ എൻ എ­സ്‌ എ­സ്‌ യു­വ­ജ­ന സം­ഘം അ­നു­മോ­ദി­ച്ചി­രി­ക്കു­ന്നു. ന­മ്മു­ടെ­യൊ­ക്കെ അ­റി­വിൽ ഈ പു­ര­സ്‌­കാ­രം ല­ഭി­ച്ച­ത്‌ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നാ­യി­രു­ന്നു.­സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ സ­മർ­പ്പി­ത­മ­ന­സു­ള്ള ഒ­രു ന­ട­നാ­ണ്‌. അ­വാർ­ഡി­ന്‌ അർ­ഹ­മാ­യ ഡോ. ബി­ജു­വി­ന്റെ സി­നി­മ­യാ­ക­ട്ടെ, കേ­ര­ളം ഇ­ന്നു നേ­രി­ടു­ന്ന ഏ­റ്റ­വും വ­ലി­യ വെ­ല്ലു­വി­ളി­യാ­യ മാ­ലി­ന്യ­പ്ര­ശ്‌­ന­മാ­ണ്‌ പ്ര­മേ­യ­മാ­ക്കി­യി­ട്ടു­ള്ള­ത്‌.­
മി­മി­ക്രി ആർ­ട്ടി­സ്റ്റാ­യി വേ­ദി­യി­ലെ­ത്തി­യ കാ­ല­ത്തോ സി­നി­മാ­പ്ര­വേ­ശ­നം ഉ­ണ്ടാ­യ കാ­ല­ത്തോ വേ­ണ­മെ­ങ്കിൽ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­ന്‌ പേ­രു പ­രി­ഷ്‌­ക­രി­ക്കാ­മാ­യി­രു­ന്നു. സു­രാ­ജ്‌ നാ­യർ എ­ന്നു­ത­ന്നെ­യാ­ക്കാ­മാ­യി­രു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹം സു­രാ­ജി­ലും ജ­ന്മ­നാ­ട്ടി­ന്റെ പേ­രി­ലും ഉ­റ­ച്ചു­നി­ന്നു. അ­തി­നാൽ വ­ലി­യ ഗ­വേ­ഷ­ണം ന­ട­ത്തി­യാ­ക­ണം നാ­യർ യു­വ­ജ­ന സം­ഘ­ട­ന അ­ദ്ദേ­ഹ­ത്തി­ന്റെ ജാ­തി ക­ണ്ടെ­ത്തി­യ­ത്‌.

നാ­യർ യു­വ­ജ­ന­സം­ഘം സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നെ അ­ഭി­ന­ന്ദി­ച്ച്‌ ജാ­തി­ദുർ­ഗ­ന്ധം പു­റ­ത്തു­കൊ­ണ്ടു­വ­ന്ന­തി­നാൽ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­കൾ ത­യാ­റാ­ക്കി­വ­ച്ചി­രു­ന്ന അ­നു­മോ­ദ­ന പ്ര­മേ­യ­ങ്ങൾ കീ­റി­ക്ക­ള­ഞ്ഞി­ട്ടു­ണ്ടാ­കും. സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ ഒ­ഴി­വാ­ക്കി­യ ജാ­തി അ­ദ്ദേ­ഹ­ത്തി­ന്‌ ചാർ­ത്തി­ക്കൊ­ടു­ത്ത­ത്‌ തീ­രെ ഭം­ഗി­യാ­യി­ല്ല.

ക­ല­യ്‌­ക്ക്‌ ജാ­തി­യും മ­ത­വും ഇ­ല്ല. മു­ഹ­മ്മ­ദ്‌ റാ­ഫി­യും യേ­ശു­ദാ­സും ജ­യ­ച­ന്ദ്ര­നും പേ­രു­കൊ­ണ്ടു­ത­ന്നെ വി­വി­ധ മ­ത­ങ്ങ­ളെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഗാ­യ­കർ എ­ന്ന നി­ല­യിൽ അ­വർ­ക്ക്‌ അ­യോ­ഗ്യ­ത­ക­ളൊ­ന്നു­മി­ല്ല. പ്രേം­ന­സീ­റി­നെ­പ്പോ­ലെ മ­ധു­വും പി ജെ ആന്റ­ണി­യും മ­താ­തീ­ത­മാ­യി ന­മു­ക്കു പ്രി­യ­പ്പെ­ട്ട­വ­രാ­ണ്‌.­

വർ­ഗീ­യ സം­ഘ­ട­ന­കൾ ക­ഴു­കൻ­മാ­രെ­പ്പോ­ലെ നോ­ക്കി­യി­രി­ക്കു­ക­യാ­ണ്‌ ഏ­തു മ­നു­ഷ്യ­നും മ­ത­വും ജാ­തി­യും ചാർ­ത്തി­ക്കൊ­ടു­ക്കാൻ. മ­നു­ഷ്യ­രെ മാ­ത്ര­മ­ല്ല, മൃ­ഗ­ങ്ങ­ളെ­യും വൃ­ക്ഷ­ങ്ങ­ളെ­യു­മെ­ല്ലാം അ­വർ വേർ­തി­രി­ച്ചു­ക­ള­യും. കേ­ര­ള­ത്തെ അ­വർ അ­ന്ധ­കാ­ര­യു­ഗ­ത്തി­ലേ­ക്കു ന­യി­ക്കും. വി­ള­ക്കു­ക­ളെ­ല്ലാം കെ­ടു­ത്താൻ അ­നു­വ­ദി­ക്കാ­തി­രി­ക്കു­ക­യാ­ണ്‌ ഇ­നി കേ­ര­ളം ചെ­യ്യേ­ണ്ട­ത്‌.

Monday, 21 April 2014

Kureepuzha_Chollunnu/

http://mio.to/list_albums/i/159-malayalam_kavitha/31975-kureepuzha_sreekumar/#/album/159-Malayalam_Kavitha/27105-Kureepuzha_Chollunnu/

Thursday, 17 April 2014

ചോദ്യ­ങ്ങൾ മാറു­ന്നു, ഉത്ത­ര­ങ്ങളും


Comments Off
 8


ഇ­ല­ത്താ­ളം ക­ലാ­കാ­ര­നാ­യ ക­ല്ലൂർ­ബാ­ബു­വി­നെ പ­രാ­മർ­ശി­ച്ച്‌ ക­ഴി­ഞ്ഞ പ­രീ­ക്ഷ­ക്ക്‌ ഉ­ണ്ടാ­യ ചോ­ദ്യം പു­തി­യ ത­ല­മു­റ­യെ ചി­ന്തി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. എ­ട്ടാം ക്ളാ­സി­ലെ മ­ല­യാ­ളം പ­രീ­ക്ഷ­യ്‌­ക്കാ­യി­രു­ന്നു ചോ­ദ്യം. ബാ­ബു­വി­നെ ഒ­ഴി­വാ­ക്കി­യ വാർ­ത്ത, ചോ­ദ്യ­മാ­കു­ന്ന­തി­ന്‌ മു­ന്നോ­ടി­യാ­യി അ­യി­ത്ത­ത്തി­നെ­തി­രെ അ­തി­ശ­ക്ത­മാ­യി പ്ര­തി­ക­രി­ച്ച മ­ഹാ­ക­വി കു­മാ­ര­നാ­ശാ­ന്റെ ച­ണ്ഡാ­ല­ഭി­ക്ഷു­കി­യി­ലെ വ­രി­ക­ളും ചേർ­ത്തി­രു­ന്നു. “നീ­ച­നാ­രി­തൻ ക­യ്യാൽ ജ­ലം വാ­ങ്ങി­യാ­ച­മി­ക്കു­മോ ചൊ­ല്ലെ­ഴു­മാ­ര്യ­ന്മാർ” എ­ന്ന സൂ­ര്യ­തേ­ജ­സു­ള്ള വ­രി­കൾ.

ജാ­തീ­യ­മാ­യ വേർ­തി­രി­വു­കൾ ഇ­ന്നും ന­മ്മു­ടെ നാ­ട്ടിൽ നി­ല­നിൽ­ക്കു­ന്നു­വോ? പ്ര­തി­ക­രി­ക്കു­ക­-­ഇ­താ­യി­രു­ന്നു ആ­റു­മാർ­ക്കി­ന്റെ ചോ­ദ്യം. നി­യ­മ­സ­ഭ­യി­ലെ മ­ന്ത്രി­യു­ടെ പ­രാ­മർ­ശം മു­തൽ അ­യ്യൻ­കാ­ളി­യു­ടെ­യും അ­യ്യാ­വൈ­കു­ണ്ഠ­രു­ടെ­യും ആ­റാ­ട്ടു­പു­ഴ വേ­ലാ­യു­ധ­പ്പ­ണി­ക്ക­രു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ആ­ന­ന്ദ­തീർ­ഥ­ന്റെ­യും ബ്ര­ഹ്‌­മാ­ന­ന്ദ ശി­വ­യോ­ഗി­യു­ടെ­യും കാ­ല­ത്തെ­വ­രെ ഒ­രു­നി­മി­ഷം കൊ­ണ്ട്‌ കു­ട്ടി­കൾ ഓർ­ത്തി­ട്ടു­ണ്ടാ­കും. പ­രീ­ക്ഷാ­ഹാ­ളിൽ ഒ­രു­നി­മി­ഷം കൊ­ണ്ട്‌ ചി­ന്ത­യു­ടെ സു­ഗ­ന്ധം നി­റ­ഞ്ഞി­ട്ടു­ണ്ടാ­കും.
ഇ­രു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലും ഇ­ങ്ങ­നെ ഒ­രു ചോ­ദ്യ­ത്തി­ന്‌ ഇ­ട­മു­ണ്ടാ­യി എ­ന്ന­ത്‌ ഞെ­ട്ടി­പ്പി­ക്കു­ന്ന കാ­ര്യ­മാ­ണ്‌. പു­രോ­ഗ­മ­നാ­ശ­യ­ങ്ങ­ളെ ച­വി­ട്ടി­മെ­തി­ച്ചു­കൊ­ണ്ട്‌ പ­ഴ­യ­കാ­ലം തി­രി­ച്ചു­വ­രു­ന്നു എ­ന്ന­തി­ന്റെ സൂ­ച­ന­യാ­ണ്‌ ഈ ചോ­ദ്യം.
ഭൂ­മി എ­ങ്ങ­നെ­യു­ണ്ടാ­യി എ­ന്ന ചോ­ദ്യ­ത്തി­ന്‌ വ­ള­രെ­ക്കാ­ലം ഭൂ­മി­യെ ദൈ­വം സൃ­ഷ്‌­ടി­ച്ചു എ­ന്നാ­യി­രു­ന്നു ഉ­ത്ത­രം. ദൈ­വ­ത്തെ മ­നു­ഷ്യൻ സൃ­ഷ്‌­ടി­ച്ചു എ­ന്ന ഉ­ത്ത­രം ഉ­ണ്ടാ­യ­തോ­ടു­കൂ­ടി ഹൃ­ദ­യ­ത്തിൽ വെ­ളി­ച്ചം നി­റ­യു­ക­യും ചി­ന്ത­യ്‌­ക്ക്‌ തീ­പി­ടി­ക്കു­ക­യും ചെ­യ്‌­ത­ല്ലൊ. പ­രീ­ക്ഷാ­ഹാ­ളിൽ നി­ന്ന്‌ ഇ­രു­ട്ട്‌ ഇ­റ­ങ്ങി­പ്പോ­വു­ക­യും അ­റി­വി­ന്റെ കു­ളിർ­കാ­റ്റു വീ­ശു­ക­യും ചെ­യ്‌­ത­ല്ലോ.
പ­ക്ഷേ, കേ­ര­ളം തി­രി­ച്ചു­പോ­കു­ന്നു. ഒ­രു ചോ­ദ്യ­ത്തി­ന്റെ പേ­രിൽ അ­ധ്യാ­പ­ക­ന്റെ ചോ­റു­ണ്ണാ­നു­ള്ള കൈ വെ­ട്ടി­യെ­റി­ഞ്ഞ­ത്‌ ഇ­വി­ടെ­യാ­ണ­ല്ലോ. കൺ­മു­മ്പിൽ വ­ച്ചു­ണ്ടാ­യ ആ മ­ത­ദൈ­വ­നീ­തി­നിർ­വ­ഹ­ണം പി­ന്നീ­ട്‌ ഗു­രു­പ­ത്‌­നി­യു­ടെ സ്വ­യം­ഹ­ത്യ­യിൽ ക­ലാ­ശി­ച്ച­തും ഇ­വി­ടെ­യാ­ണ­ല്ലോ. അ­തു­വ­ഴി മ­തം സ്‌­നേ­ഹ­മാ­ണ്‌, ത്യാ­ഗ­മാ­ണ്‌, ക്ഷ­മ­യാ­ണ്‌, മാ­പ്പാ­ണ്‌ എ­ന്നെ­ല്ലാ­മു­ള്ള വ്യാ­ജ­പ്ര­ച­ര­ണ­ങ്ങൾ ത­കർ­ന്ന്‌ പോ­യ­തും ഇ­വി­ടെ­യാ­ണ­ല്ലൊ.
എ­ട്ടാം ക്ളാ­സി­ലെ പാഠ­പു­സ്‌­ത­കം ത­യ്യാ­റാ­ക്കി­യ മാ­ഷു­മാർ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യെ ആ­ദ­രി­ക്കു­ന്ന­വ­രാ­ണ്‌. പൗ­ര­ന്മാ­രു­ടെ മൗ­ലി­ക കർ­ത്ത­വ്യ­ങ്ങ­ളിൽ ശാ­സ്‌­ത്രീ­യ­മാ­യ കാ­ഴ്‌­ച­പ്പാ­ടും മാ­ന­വി­ക­ത­യും അ­ന്വേ­ഷ­ണ­ത്തി­നും പ­രി­ഷ്‌­ക്ക­ര­ണ­ത്തി­നു­മു­ള്ള മ­നോ­ഭാ­വ­വും വി­ക­സി­പ്പി­ക്ക­ണ­മെ­ന്ന്‌ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലൊ. പാഠ­പു­സ്‌­ത­ക­ത്തി­ലെ ഒ­രു യൂ­ണി­റ്റ്‌ അ­ന്ധ­വി­ശ്വാ­സ ദൂ­രീ­ക­ര­ണ­ത്തി­നാ­യി മാ­റ്റി­വ­ച്ചി­ട്ടു­ണ്ട്‌. നാ­രാ­യ­ണ­ഗു­രു കു­ട്ടി­ച്ചാ­ത്ത­നു ക­ത്തു­കൊ­ടു­ത്ത­തും സ­ഞ്‌­ജ­യ­ന്റെ സ്വാ­മി­ജി എ­ന്ന ക­ഥ­യും മ­റ്റു­മാ­ണ്‌ വെ­ളി­ച്ച­ത്തി­നെ­ന്തൊ­രു വെ­ളി­ച്ചം എ­ന്നു പേ­രി­ട്ടി­ട്ടു­ള്ള ഈ യൂ­ണി­റ്റി­ലു­ള്ള­ത്‌. ക്ളാ­സു­ക­ളിൽ അ­ന്ധ­വി­ശ്വാ­സം സം­ബ­ന്ധി­ച്ച ചർ­ച്ച­ക­ളും ന­ട­ക്കാ­റു­ണ്ട്‌. ചോ­ദ്യ­പേ­പ്പ­റിൽ ഇ­ക്കു­റി ജോ­ത്സ്യൻ എ­ന്ന ന­ഗ്ന ക­വി­ത ചേർ­ത്തി­ട്ടു­ണ്ട്‌. ഈ ക­വി­ത­യു­ടെ സാ­മൂ­ഹ്യ­പ്ര­സ­ക്തി, ആ­സ്വാ­ദ­ന­ഭം­ഗി ഇ­വ വി­ല­യി­രു­ത്തി ആ­സ്വാ­ദ­ന­ക്കു­റി­പ്പ്‌ ത­യ്യാ­റാ­ക്കാ­നാ­യി­രു­ന്നു ചോ­ദ്യം.
ജോ­ത്സ്യൻ
ജോ­ത്സ്യ­ന്റെ ഭാ­ര്യ­യെ
കാ­ണ്മാ­നി­ല്ല
ച­ന്ദ്രൻ അ­പ­ഹ­രി­ച്ചോ
രാ­ഹു­വോ കേ­തു­വോ
തെ­ക്കോ­ട്ടു ന­ട­ത്തി­ച്ചോ
ചൊ­വ്വ പി­ടി­ച്ചോ
ശ­നി­ മ­റ­ച്ചോ
അ­യാൾ
ക­വ­ടി നി­ര­ത്തി­യ­തേ­യി­ല്ല
നേ­രേ ന­ട­ന്നു
പൊ­ലീ­സ്‌ സ്റ്റേ­ഷ­നി­ലേ­ക്ക്‌
ആ­സ്വാ­ദ­ന­ക്കു­റി­പ്പ്‌ ത­യ്യാ­റാ­ക്കി, പ­രീ­ക്ഷ­ക്കാ­ല­വും മ­റ­ന്ന­പ്പോ­ഴാ­ണ്‌ ഈ ചോ­ദ്യം ജോ­ത്സ്യ­ന്മാ­രു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­ന്ന­ത്‌. കേ­ര­ള ഗ­ണ­ക ക­ണി­ശ സ­ഭ മ­ല­പ്പു­റ­ത്തു­കൂ­ടി, ക­ള­രി­ക്കു­റു­പ്പ­ട­ക്ക­മു­ള്ള സ­മു­ദാ­യ­ങ്ങ­ളെ അ­വ­ഹേ­ളി­ക്കു­ക­യാ­ണെ­ന്നും ഉ­ടൻ ന­ട­പ­ടി വേ­ണ­­മെ­ന്നും പ്ര­മേ­യം പാ­സാ­ക്കി മു­ഖ്യ­മ­ന്ത്രി­ക്ക­യ­ച്ചു. ഇ­പ്പോ­ഴും അ­വർ ക­വ­ടി­നി­ര­ത്താ­തെ പ­രാ­തി­യു­മാ­യി അ­ധി­കൃ­ത­കേ­ന്ദ്ര­ത്തി­ലേ­ക്ക്‌ പോ­യ­ല്ലോ എ­ന്നു പ­റ­ഞ്ഞു ചി­രി­ക്കു­ന്ന­വ­രെ എ­ന്തു­ചെ­യ്യാ­നാ­ണ്‌.