കുരീപ്പുഴ

Tuesday, 25 October 2022

അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?

 അന്ധവിശ്വാസ നിരോധന നിയമം ഇനിയെന്ന്?

----------------------------------------------------------------------------
അന്ധവിശ്വാസങ്ങളെ നിയമം മൂലം നിരോധിക്കാന്‍ സാധിക്കുമോ?
സ്ത്രീധന നിരോധന നിയമം കൊണ്ട് സ്ത്രീധനം ഇല്ലാതാക്കാന്‍ സാധിച്ചില്ലല്ലോ. ആ വാദം കഴമ്പുള്ളതാണ്.എന്നാല്‍ സമീപകാലത്തുണ്ടായ മുഴുവന്‍ സ്ത്രീധന കൊലപാതകങ്ങളും കേവലം ആത്മഹത്യ ആകാതെയിരുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആ നിയമമാണ്. മാത്രമല്ല.സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്നൊരു ധാരണ ജനങ്ങളിലുണ്ടാക്കാന്‍ ആ നിയമം കാരണമായി. അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പോലീസ് സേനയെ സഹായിച്ചു. നിയമവ്യവസ്ഥയ്ക്ക് സംശയരഹിതമായി കുറ്റവാളിയെ ശിക്ഷിക്കുവാനും അതുകൊണ്ട് സാധിക്കുന്നു. ജനാധിപത്യ ക്രമത്തില്‍ നിയമത്തിനു വലിയ പ്രാധാന്യവും സാധ്യതയുമാണുള്ളത്.

കൊല്ലം ജില്ലയിലെ തൊടിയൂരില്‍ നടന്ന ജിന്നുവേട്ടക്കൊലപാതകത്തിലെ പ്രധാനപ്രതിയെക്കുറിച്ചുള്ള വിവരങള്‍ നല്കുവാന്‍ മരണമടഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ആദ്യം തയ്യാറായില്ല. ഏതു നിയമവ്യവസ്ഥയെക്കാളും പ്രധാനം മതമാണെന്ന് കരുതുന്നവര്‍ അങ്ങനെ കുറ്റവാളിയെ മറച്ചുപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ കൊലചെയ്യപ്പെട്ട നിരപരാധിക്ക് തുണയായി നില്‍ക്കുന്നത് നിയമമാണ്.

ആത്യന്തികമായി ജനങ്ങളുടെ ജ്ഞാനമണ്ഡലത്തില്‍ ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും മാനുഷികതയുടെയും വസന്തം ഉണ്ടായെങ്കില്‍ മാത്രമേ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അതുമൂലം സംഭവിക്കുന്ന നരബലി അടക്കമുള്ള ക്രൂരകൃത്യങ്ങളെയും ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

അത്തരം ശ്രദ്ധയുണ്ടായാലുടന്‍ തന്നെ മതങ്ങളും വോട്ടുബാങ്കുകളും ഇടപെടുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്ക്കാര്‍ അടക്കമുള്ള കക്ഷികള്‍ പിന്‍മാറുകയും ചെയ്യും. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയ ത്തില്‍ നിലവിലുള്ള അന്ധവിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമരം ചെയ്ത പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കോ  കേന്ദ്രത്തിലെ ഭരണകക്ഷിക്കോ ഇക്കാര്യത്തില്‍ പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ല. പിന്നേയും പിന്നേയും നമ്മുടെ പ്രതീക്ഷകള്‍ ഹൃദയപക്ഷത്തേക്ക് കണ്ണയക്കുകയാണ്.

മലയാലപ്പുഴയിലെ ദുര്‍മന്ത്രവാദിനിയെ തടവറയിലാക്കാന്‍ കഴിഞ്ഞത്, ഇടതുപക്ഷ യുവതയുടെ ശ്രദ്ധ മൂലമാണ്. അറസ്റ്റു ചെയ്തുകഴിഞ്ഞപ്പോള്‍ ദുര്‍ മന്ത്രവാദിനിക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി യാഥാസ്ഥിതിക കക്ഷികളുമെത്തി. അവരുടെ പ്രച്ഛന്ന വേഷപ്രകടനം ചിന്തിക്കുന്നവരെ ചിരിപ്പിക്കുകതന്നെ ചെയ്തു. ജനങ്ങള്‍ ദുര്‍മന്ത്രവാദകേന്ദ്രത്തെ തിരിച്ചറിഞ്ഞു എന്നു വന്നപ്പോഴാണ് യാഥാസ്ഥിതിക കക്ഷികള്‍ പ്ലേറ്റ് മാറ്റിയത്.

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഡോ.നരേന്ദ്രധബോല്‍ക്കര്‍, മഹാരാഷ്ട്രാ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ബില്ലാണ് ഇക്കാര്യത്തില്‍ മറ്റ് സര്‍ക്കാരുകള്‍ക്കും മാതൃകയായത്. കേരളത്തില്‍ ദുര്‍മന്ത്രവാദക്കൊലകള്‍ അടിക്കടിയുണ്ടായ 2014 ല്‍ കേരളത്തിലെ പുരോഗമന സാംസ്ക്കാരിക സംഘടനകള്‍ ബില്ലു തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും ആ മന്ത്രിസഭയിലെ ആഭ്യന്ത്രര- നിയമ മന്ത്രിമാരെയും നേരിട്ടു ഏല്‍പ്പിച്ചതാണ്. ഭരണവ്യവസ്ഥയുടെ ബര്‍മുഡാ ട്രയാംഗിളിലേക്ക് എറിയപ്പെട്ട ആ ആശയം പിന്നീടുവന്ന സര്‍ക്കാരിന് മുന്നിലുമെത്തി. കെ.ഡി പ്രസേനന്‍, പി.ടി.തോമസ് എന്നീ അംഗങ്ങള്‍ ഈ വിഷയം നിയമ നിര്‍മ്മാണസഭയില്‍ ഉന്നയിച്ചു. ഉത്തരവാദിത്വപ്പെട്ടവരുടെ ഉദാസീനത കേരളത്തെ നരബലിയിലെത്തുന്നതിന് സഹായിച്ചിരിക്കയാണ്.

ഭീതിദമായ ഈ അവസരത്തിലെങ്കിലും അടിയന്തിര നിയമനിര്‍മ്മാണം ആവശ്യമാണ്.നേരത്തെ സമര്‍പ്പിച്ച ബില്ലില്‍ ഇരുപത്തിരണ്ടു കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. അതില്‍ മന്ത്രവാദിയെന്നാരോപിച്ച് ഒരാളെ മര്‍ദ്ദിക്കുന്നതും അയാളുടെ ദൈനംദിന ജീവിതത്തിനു തടസ്സം നില്‍ക്കുന്നതും എല്ലാം കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ്. അതായത് സംപൂര്‍ണ്ണ മനുഷ്യസ്നേഹത്തിന്റെ മഷികൊണ്ടാണ് ആ ബില്ലെ ഴുതിയുണ്ടാക്കിയത്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഉന്നതമൂല്യബോധത്തിന്‍റെ അടിസ്ഥാനത്തില്‍.

ഇനിയും വൈകരുത്. കേരളം, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരെയുള്ള നിരവധി സാംസ്കാരിക പോരാട്ടങ്ങളിലൂടെയാണ് ഉന്നതവിദ്യാഭ്യാസം നേടിയവരുടെ പട്ടികയിലെത്തിയത്. നരബലിയോളമെത്തിയിട്ടുള്ള അന്ധവിശ്വാസങ്ങള്‍ കേരളത്തെ അപമാനത്തിന്റെ പടുകുഴിയില്‍ വീഴ്ത്തിയിരിക്കയാണ്.

നിയമനിര്‍മ്മാണത്തോടൊപ്പം ശ്രദ്ധയോടെയുള്ള ബോധവല്‍ക്കരണവും ആവശ്യമാണ്. ജിന്നും ചെകുത്താനും ബാധയും കോതയുമെല്ലാം പിടികൂടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ശരിയായ ആശയപ്രചാരണം നടത്തേണ്ടതുണ്ട്. പാഠ്യപദ്ധതി ആ രീതിയില്‍ പരിഷ്ക്കരിക്കേണ്ടതുണ്ട്. ഗൃഹസദസ്സുകളും ലൈബ്രറിഅങ്കണ സദസ്സുകളും നടത്തേണ്ടതുണ്ട്. ഇതിലൊക്കെ പ്രധാനം രണ്ടു ജോടി ചെരുപ്പുകള്‍ ഇട്ടുകൊണ്ടുള്ള നമ്മുടെ ജീവിതമാണ്. അകത്തിടാന്‍ മതച്ചെരുപ്പും പുറത്തണിയാന്‍ മതേതര ചെരുപ്പും. മതച്ചെരുപ്പാണ് അന്ധവിശ്വാസത്തിന്‍റെ ആണി തറയ്ക്കാന്‍ നമ്മുടെ കാലുകളെ ചതിക്കുന്നത്.മതങ്ങള്‍ നരബലിയടക്കം ദൈവപ്രീതിക്ക് വേണ്ടി എന്തും സമര്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. യോനീപൂജയും, ദേവദാസീ സമ്പ്രദായവും, കുമ്പളങ്ങാ ബലിമുതല്‍ സ്ത്രീബലിയും ശിശുബലിയും വരെയും മതങ്ങളുടെ സംഭാവനകളാണ്. അതാണ് ഒഴിവാക്കേണ്ടത്.
-

Posted by kureeppuzhasreekumar at 20:18 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 14 October 2022

ബൊമ്മ

 ബൊമ്മ 

--------------

അറിയാനില്ലൊരുപായം 

അതീവ സുന്ദര നടനം 

മാന്ത്രിക വചനം

യാന്ത്രിക ചലനം 

അരയ്ക്കു കെട്ടിയ കാണാചരടില്‍ 

കൊരുത്തനക്കും വിരലേ

അഴിച്ചു നോക്കൂ തിരിഞു ഞാന്‍ നിന്‍ 

മുഖത്ത് തന്നെ തകര്‍ക്കും.

ഞാനും  നീയും നമ്മളുമെല്ലാം 

ആരുടെ കയ്യിലെ ബൊമ്മ?

Posted by kureeppuzhasreekumar at 05:38 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 11 October 2022

അസാധാരണമായ ഒരു ഒസ്യത്ത്

 അസാധാരണമായ ഒരു ഒസ്യത്ത് 

----------------------------------------------------
ഒസ്യത്തെന്നു കേള്‍ക്കുമ്പോള്‍, മരണാനന്തരം സ്വത്ത് വിഭജിക്കാനുള്ള കരാര്‍ എന്നാണല്ലോ നമുക്ക് ഓര്‍മ്മവരുന്നത്., മരണാനന്തരം സ്വന്തം നിശ്ചലശരീരം എന്തുചെയ്യണമെന്ന നിര്‍ദ്ദേ ശങ്ങളാണ് ഈ ഒസ്യത്തിലുള്ളത്.

അങ്ങനെയൊരാള്‍ക്ക് നിര്‍ദ്ദേശിക്കാമോ? നിര്‍ദ്ദേശിച്ചാല്‍ത്തന്നെ ആ നിര്‍ദ്ദേശം നടപ്പിലാക്കപ്പെടുമോ? ഒരു സംശവും വേണ്ട. ഒസ്യത്ത്  എഴുതിവയ്ക്കുന്നവരെ  മനസ്സിലാക്കുന്നവരാണ് കൂടെയുള്ളതെങ്കില്‍ തീര്‍ച്ചയായും നടപ്പിലാക്കപ്പെടും. 

മരണാനന്തരം സ്വന്തം ശരീരം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് നിയമപ്രാബല്യം നല്‍കാന്‍ ഒരു നിമസഭാംഗം ശ്രമിച്ചതാണ്. സൈമണ്‍ ബ്രിട്ടോ. ആ സ്വകാര്യബില്ല് നിയമസഭയുടെ ബര്‍മുഡ ട്രയാംഗിളില്‍ പെട്ടുപോയി. ബില്ലു കൊണ്ടുവന്ന നിയംസഭാംഗം, തന്നെ മനസ്സിലാക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നതിനാല്‍ അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളുടെ പാഠപുസ്തകമായി.

ഇവിടെ പ്രമുഖനായ പരിസ്ഥിതിസംരക്ഷകന്‍ ഡോ.എ.അച്യു തനാണ് അസാധാരണമായ ഈ ഒസ്യത്ത് ഉണ്ടാക്കിയത്. 2018 ഡിസംബര്‍ 19 നു സ്വന്തം കൈപ്പടയില്‍ അദ്ദേഹം ഈ നിര്ദേശങ്ങള്‍ എഴുതിയുണ്ടാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.2022 ഒക്ടോബര്‍ 10 നു അദ്ദേഹം മരിച്ചപ്പോള്‍ ഈ നേര്‍ദേശങ്ങള്‍ അദ്ദേഹത്തിന്‍റെ കുടുംബം അക്ഷരംപ്രതി പാലിച്ചു.

മരണശേഷം ശരീരം കഴിയും വേഗം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജില്‍ കൊടുക്കണമെന്നും നിലത്തിറക്കല്‍,
കുളിപ്പിക്കല്‍,വിളക്ക് വയ്ക്കല്‍ എന്നിവ ചെയ്യരുതെന്നും കാനഡയിലുള്ള മകന്‍ വരുന്നതുവരെ കാത്തു വയ്ക്കരുതെന്നും അദ്ദേഹം എഴുതിവച്ചു. അച്ഛന്‍റെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ മകന്‍ നേരത്തെതന്നെ നാട്ടിലെത്തിയിരുന്നു.

വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ഗതാഗതതടസ്സം ഒഴിവാക്കാനുമായി, വളരെ അടുപ്പമുള്ളവരല്ലാതെ ആരും വീട്ടില്‍ വരരുതെന്നും അദ്ദേഹം എഴുതിവച്ചു. ശരീരത്തില്‍ പുഷ്പചക്രം വയ്ക്കുകയോ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെന്നപേരില്‍ ശരീരം പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത് എന്നും അദ്ദേഹം കുറിച്ചു വച്ചു. അദ്ദേഹത്തിന്‍റെ നിര്ദേശങ്ങള്‍ കുടുംബം ശിരസ്സാ വഹിച്ചു.

ആരായിരുന്നു ഡോ.എ.അച്യുതന്‍? ലളിതജീവിതത്തിന്റെയും മിതഭാഷിത്വത്തിന്റെയും ആള്‍രൂപം.കേരള ശാസ്ത്ര സാഹിത്യപരിഷത്തിന് ദിശാബോധം നല്കിയ അമരക്കാരന്‍. വിവിധ എഞ്ചിനീയറിങ് കോളജുകളിലെ അദ്ധ്യാപകന്‍. സൈലന്‍റ് വാലി, പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍ സമരങ്ങളിലെ പോരാളി. അതെല്ലാം മറന്നാലും അദ്ദേഹം വികസിപ്പിച്ചെടുത്ത പുകയില്ലാത്ത അടുപ്പ് കേരളത്തിലെ വീട്ടമ്മമാര്‍ മറക്കുകയില്ല.

വീട്ടമ്മമാരുടെ അടുക്കളജീവിതം കടമ്മനിട്ട ശാന്തയെന്ന കവിതയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  നീറിപ്പുകയുന്ന പച്ചവിറകുകള്‍  കത്തിക്കാന്‍ അടുപ്പിന്നരുകില്‍  മുട്ടുകുത്തികിടന്നൂതിയൂതി നിന്റെ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതും പുക കുരുങ്ങിക്കലങ്ങിയ കണ്ണുകളില്‍
ചൂടുനീര്‍ നിറയുന്നതും പാറിപ്പറന്ന മുടിനാരുകളില്‍ ചാരത്തിന്റെ ചെതുമ്പലുകളും കൈപ്പടം കൊണ്ട് മൂക്കുതുടച്ചപ്പോള്‍ പുരണ്ട കരിയുടെ പാടും... ഇങ്ങനെയാണ് ആ കാവ്യഭാഗം. സ്ത്രീജീവിതത്തിലെ ഏറ്റവും ക്രൂരമായ ഈ എപ്പിസോഡാണ് പുകയില്ലാത്ത അടുപ്പ് വികസിപ്പിച്ചതോടെ ഡോ.എ.അച്യുതന്‍ അസ്ഥിരപ്പെടുത്തിയത്. ഒരടുപ്പിലെ ഇന്ധനം കൊണ്ട് ഒന്നിലധികം അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുകയും എല്ലാ അടുപ്പുകളിലെയും പുക ഒറ്റക്കുഴലിലൂടെ അടുക്കളയ്ക്ക് മുകളിലുള്ള അന്തരീക്ഷത്തില്‍ എത്തിക്കുകയുമായിരുന്നു പുകയില്ലാത്ത അടുപ്പിന്റെ പ്രവര്‍ത്തനരീതി. അടുക്കളയില്‍ പുകയില്ലാതായി. അടുക്കളച്ചുമരുകളിലെ കറുപ്പ് ക്രമേണ അപ്രത്യക്ഷമായി. അമ്മമാരുടെ മുഖം പ്രസന്നമായി.

സ്വന്തം വീട്ടില്‍ ഈ സംവിധാനം പരീക്ഷിച്ചു നോക്കിയിട്ട്     മണ്ണുത്തി കാര്ഷിക കോളജില്‍ ഇത് പ്രദര്‍ശിപ്പിച്ചു പൊതുസമ്മതം നേടുകയായുയിരുന്നു. പരിശീലനം ലഭിച്ച പരിഷത്ത് പ്രവര്‍ത്തകര്‍ ധാരാളം വീടുകളിലെത്തി   ചുരുങ്ങിയ ചെലവില്‍ പുകയില്ലാത്ത അടുപ്പുകള്‍ സ്ഥാപിച്ചു. അങ്ങനെയൊരു അടുപ്പ് വിപ്ലവം തന്നെ കേരളത്തിലുണ്ടായി    

ഗ്രാമശാസ്ത്ര സമിതികളും ഗ്രാമപത്രങ്ങളും ഒക്കെ കേരളത്തിലുണ്ടായി. തികഞ്ഞ മതാതീതമനുഷ്യ വാദിയായിരുന്നു അച്യുതന്‍ മാഷ്. 2016 ല്‍   ഞങ്ങള്‍  പത്തുകൂട്ടുകാര്‍ ചേര്‍ന്നു  കേരളത്തില്‍ നടത്തിയ മതാതീത സാംസ്ക്കാരിക യാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹം അഭിവാദ്യം ചെയ്യാനെത്തിയത് ഓര്‍ക്കുന്നു. ടി.വി.ബാലനും കാഞ്ചനമാലയും മറ്റും സന്നിഹിതരായിരുന്ന ഒരു നല്ല മനുഷ്യ സംഗമമായിരുന്നു   അത്.

മനുഷ്യനില്‍ ശാസ്ത്രബോധം സൃഷ്ടിച്ചു   ജ്ഞാനസൂര്യനെ ഉദിപ്പിക്കുകയെന്ന മഹനീയകര്‍മ്മമാണ് അച്യുതന്‍ മാഷ് ചെയ്തത്. ശാസ്ത്രബോധത്തിന്‍റെ അഭാവം കൊണ്ടാണ്  കേരളത്തില്‍ സര്‍വമത ആഭിചാരക്രിയകളും   നരബലി പോലും നടക്കുന്നത്.
  
Posted by kureeppuzhasreekumar at 17:41 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 27 September 2022

ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം

 ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം 

------------------------------------------------------------------------
കേരളത്തില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്ക്കാരങ്ങളെല്ലാം വ്യക്തികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അപൂര്‍വമായി പുസ്തകങ്ങളെയും സംഘടനകളെയും ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരങ്ങളുമുണ്ട്.
ഓടക്കുഴല്‍ സമ്മാനം മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അവാര്‍ഡിതമായ പുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കില്‍ അബുദാബി ശക്തി അവാര്ഡ് ഒരു പ്രവാസി സംഘടനയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരിയ്ക്കലും ആരും കണ്ടിട്ടില്ലാത്ത ഒരു സവര്‍ണ്ണഹിന്ദുദൈവമായ പത്മനാഭസ്വാമിയുടെ പേരിലുള്ള പുരസ്ക്കാരം, പെണങ്ങുണ്ണിക്കു കിട്ടിയപ്പോള്‍ നിരസിച്ചതോടുകൂടി, സാഹിത്യ അക്കാദമിയും ആ മാലിന്യം വേണ്ടെന്ന് വച്ചു. അത്രയും കാലം അത് ആ സവര്‍ണ്ണ ദൈവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പുരസ്ക്കാരമാണ് കേരള യുക്തിവാദി സംഘം നല്‍കുന്ന മതമില്ലാത്ത ജീവന്‍ അവാര്ഡ്.അത് ഏഴാം ക്ലാസ്സിലുണ്ടായിരുന്ന ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. മതേതരത്വത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പാവം പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം.

മറക്കാനും പൊറുക്കാനുമുള്ള കഴിവ് കേരളീയര്‍ക്ക് ജന്മസിദ്ധമാണ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന രാജന്‍റെ കൊലപാതകത്തിലും ഈച്ചരവാര്യരുടെ കണ്ണുനീരിലും മനസ്സ് തകര്‍ന്ന കേരളം അന്നത്തെ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പ്പിച്ചു. അദ്ദേഹമായിരുന്നു , അടിയന്തിരാവസ്ഥക്കാലത്തു പോലീസിനെ നിയന്ത്രിച്ചിരുന്നത്. നമ്മളതെല്ലാം മറക്കുകയും  അദ്ദേഹത്തെ പിന്നീട് മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

കിങ്ങിണിക്കുട്ടനെന്ന കഥാപാത്രം തിളങ്ങിനിന്ന ദശാവതാരം എന്ന റേഡിയോ നാടകത്തിന്റെ അച്ചടിച്ച പതിനായിരക്കണക്കിന് കോപ്പികള്‍ ക്യൂനിന്നു വാങ്ങിയ നമ്മള്‍ ആ കഥാപാത്രത്തോടു പൊറുക്കുകയും അതിനു മാതൃകയായ ആളെ മന്ത്രിയും നിയമസഭാംഗവും ലോക്സഭാംഗവുമൊക്കെ ആക്കുക്കയും ചെയ്തു.നാടകം  വിറ്റുകിട്ടിയ കാശുകൊണ്ട്  നാടകകൃത്തൊരു കാറ് വാങ്ങിയതാണ് ഉണ്ടായ ഏക ലാഭം.

പെണ്‍വിഷയത്തില്‍ ആരോപിതരായി പുറത്തുപോയ നിയമസഭാംഗങ്ങളെയോ അവരുടെ നോമിനികളെയോ അധികാരസ്ഥാനത്ത് എത്തിക്കാനുള്ള ക്ഷമാശീലവും കേരളീയര്‍ക്കുണ്ടായി.

എന്നാല്‍ കൊലചെയ്യപ്പെട്ട പാഠത്തെ നമ്മള്‍ തിരിച്ചുപിടിച്ചില്ല.
ഭര്‍ണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാഠമായിരുന്നു മതമില്ലാത്ത ജീവന്‍. അന്‍വര്‍ റഷീദെന്ന പുരുഷനും ലക്ഷ്മീദേവിയെന്ന സ്ത്രീയും ഇന്ത്യന്‍ ഭരണഘടനയുടെ സുരക്ഷാകവചത്തിനുള്ളില്‍ വിവാഹിതരായി. അവരുടെ ഓമനക്കുഞ്ഞാണ് ജീവന്‍. കുട്ടിയെ സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതമോ രേഖകളില്‍ വച്ചില്ല. അത് ചോദ്യംചെയ്ത സ്ക്കൂള്‍ അധികൃതരോട് കുട്ടി വളര്‍ന്നുവരുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാമല്ലോ എന്ന ഉത്തരമാണ് മാതാപിതാക്കള്‍ നല്കിയത്.

ഈ പാഠത്തിനെതിരെ കേരളത്തിലെ മതങ്ങള്‍ ഫണം വിടര്‍ത്തി. കന്യാസ്ത്രീകളടക്കം തെരുവിലിറങ്ങി.പാഠപുസ്തകം കത്തിക്കപ്പെട്ടു. മലപ്പുറത്തെ വിദ്യാര്‍ഥിസംഘടന ഏഴാം ക്ലാസ്സിലെ പാഠപുസ്തകം കിട്ടാഞ്ഞതിനാല്‍ നാലാം ക്ലാസ്സിലെയും മൂന്നാം ക്ലാസ്സിലെയും പാഠപുസ്തകങ്ങള്‍ ചേര്‍ത്തുവച്ചു കത്തിച്ച് പ്രതിഷേധിച്ചു എന്നത് അക്കാലത്തെ ഗംഭീരഫലിതമായിരുന്നു.

ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യത്തില്‍  വര്‍ഗീയശക്തികള്‍ സംഭവിപ്പിച്ച  ജനാധിപത്യഹത്യയെ ഓര്‍ത്താകാം ഒരു പണ്ഡിതസമിതിയുടെ കുടപിടിച്ചുകൊണ്ട് അന്നത്തെ സര്ക്കാര്‍ പാഠം ഒഴിവാക്കുകയുണ്ടായി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതേ മതപ്രേതഭയം തന്നെയാണ് മതമില്ലാത്ത ജീവന്റെ കാര്യത്തിലും ഉണ്ടായത്.

കാര്യങ്ങള്‍ ഇങ്ങനെ പര്യവസാനിച്ചെങ്കിലും ഈ പ്രശ്നം വലിയൊരു ഗുണം ചെയ്തു. മക്കള്‍ പഠിക്കുന്ന പുസ്തകത്തിലെ പാഠം രക്ഷകര്‍ത്താക്കള്‍ വായിച്ചു. കേരളം വായിച്ചു. പാഠം തുടരണമെന്ന് അഭിപ്രായമുണ്ടായിരുന്നവര്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമാധാനസമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ചു.

കേരളത്തില്‍ ചിലരൊക്കെ ഈ പാഠം ഇന്നും ഓര്‍മ്മിക്കുന്നു. അങ്ങനെയാണ് പാഠം ഒഴിവാക്കിയതിന്റെ പിറ്റേ വര്ഷം മുതല്‍ മതമില്ലാത്ത ജീവന്‍ പുരസ്ക്കാരം ഉണ്ടായത്. സ്ക്കൂള്‍ രേഖകളില്‍ ജാതിയോ മതമോ രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ് ടൂവിനും വിജയം നേടിയവര്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നത്. ഈ വര്‍ഷം അന്‍പത്തിമൂന്നു കുട്ടികള്‍ക്കാന് ഈ പുരസ്ക്കാരം ലഭിച്ചത്. 

കേരളത്തിലെ പുരോഗമനവാദികളുടെ ഹൃദയത്തില്‍ വജ്രശോഭയോടെ നില്‍ക്കുന്ന നാലുവരിക്കവിതയുണ്ട്. ഞങ്ങളിലില്ല ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ കവിതയെഴുതിയ എം.പി പവിത്രന്റെ ഓര്‍മ്മക്കായുള്ള പവിത്രം അവാര്‍ഡും മതവും ജാതിയും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്.

ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കുറി അവാര്ഡ് വിജയികള്‍ക്ക് സമര്‍പ്പിച്ചു. ഇസ്ലാം മത തീവ്രവാദികളാല്‍ കൈ ഛേദിക്കപ്പെട്ട,സാഹിത്യ അക്കാദമി അവാര്ഡ് ജേതാവ് ടി.ജെ.ജോസഫുമായി കുട്ടികള്‍ സംവാദം നടത്തുകയും ചെയ്തു.
അവാര്‍ഡുകളുടെ ആധിക്യമുള്ള കേരളത്തില്‍ മതമില്ലാത്ത ജീവന്‍ അവാര്ഡ് വേറിട്ട് നില്‍ക്കുന്നു.
Posted by kureeppuzhasreekumar at 17:22 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 20 September 2022

 കടലിന്‍റെ കത്ത് 

--------------------------

പ്രിയരേ 

ഇത് എന്നെയും സൂര്യനെയും കാണാനെത്തുന്ന 

എല്ലാ കാമുകീകാമുകന്‍മാര്‍ക്കുമുള്ള കത്ത്.

ഒരു രാവില്‍ 

എല്ലാവരും പിരിഞ്ഞപ്പോള്‍ 

തീരവും ഞാനും നിലാവിന്‍റെ നിശാവസ്ത്രം ധരിച്ചപ്പോള്‍ 

രണ്ടു കാമുകിമാര്‍ ഇവിടെ വന്നു..

കള്ളിമുണ്ടും ബ്ലൌസുമിട്ടവള്‍

സാരിയുടുത്തവളെ നോക്കി 

കാര്‍ക്കിച്ചു തുപ്പി.

തുപ്പേറ്റു ചൂളിയവള്‍ പറഞ്ഞു 

സോറി. ഞാന്‍ ചന്ദ്രിക തന്നെ.

എങ്കിലും നിന്നെപ്പോലെ 

രണ്ടു പുരുഷന്മാരെ കൊന്ന്

സ്വയം മരിച്ചില്ല.

കറുത്തമ്മ വീണ്ടും കാര്‍ക്കിച്ചു തുപ്പി 

മീന്‍പാള കൊണ്ടു മുഖത്തടിച്ചു.

ചൂണ്ട വിഴുങ്ങിയ സ്രാവിനെപ്പോലെ

ശ്വാസം ആഞ്ഞുവലിച്ചു.

അനാഥരായ ആടുകള്‍ ആര്‍ത്തു കരഞ്ഞപ്പോള്‍

കാട്ടുമരത്തില്‍ കയറില്‍ തൂങ്ങിക്കിടന്ന 

ആ പുല്ലാങ്കുഴല്‍.

ആ ഒറ്റ കൊലകൊണ്ടുതന്നെ 

നീ എല്ലാ പ്രണയങ്ങളെയും കൊന്നു.

അല്ല.ഞാനെന്റെ ഭര്‍ത്താവിനെ 

പ്രണയിച്ചു.

ഫ!

കറുത്തമ്മ ആട്ടിയപ്പോള്‍ 

ഒരു നക്ഷത്രം തിരയിലേക്ക് വീണു 

അപ്പോള്‍ 

ഒരു മീന്‍പിടുത്തക്കാരന്റെയും 

ആട്ടിടയന്റെയും അവസാന  അലര്‍ച്ച 

ഒന്നിച്ചു കേട്ടു..

ഞാന്‍ 

രണ്ടുപേരെയും കൂട്ടിപ്പിടിച്ചു 

എന്‍റെ പെണ്‍മക്കളേ

നിങ്ങള്‍ രണ്ടുപേരും സ്നേഹം കൊതിച്ചവര്‍ 

പാവങ്ങള്‍ 

ഇനിയാര്‍ക്കും ഈ അനുഭവം 

ഉണ്ടാകാതിരിക്കട്ടെ.

സ്വന്തം 

കടലമ്മ 

Posted by kureeppuzhasreekumar at 02:02 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മല കണ്ടുള്ള ജീവിതം

 മല കണ്ടുള്ള ജീവിതം 

-----------------------------------

അടുക്കളജനല്‍ തുറന്നാലക്കരെ 

ഇരുപറക്കോണം മല കാണം 

മലയ്ക്കെന്നെ കാണാം, മലമുകളിലെ 

മുകിലിനെന്നടിവയര്‍ കാണാം.

മലയിലെ തേക്കുമരങ്ങള്‍ പൂത്തതും 

ചുടുമിന്നല്‍ പൂവില്‍ കിരീടം വച്ചതും 

അടുത്ത മാത്രയില്‍ കരിന്തുകില്‍ ചുറ്റി 

ഇരു രാപ്പക്ഷികള്‍ പറന്നകന്നതും 

വെറുതെയോര്‍ത്തു ഞാന്‍ തല പുകയ്ക്കുമ്പോള്‍ 

ഉരുളുരുളുന്ന മുരള്‍ച്ചയും കേള്‍ക്കാം 

മലയിലാരെല്ലാം ഇരതേടുന്നുണ്ട് 

പകല്‍ പോലും മറന്നിണചേരുന്നുണ്ട്

മുയലുകള്‍ കുഞ്ഞനെലികള്‍ പാമ്പുകള്‍ 

ഉടുമ്പുകള്‍ ഉടുപ്പഴിക്കും ചേരകള്‍ 

പുലി പോല്‍ കണ്ണിലുജ്ജ്വലിക്കും സൂര്യനെ 

മറനീക്കിക്കാട്ടി വിരട്ടും പൂച്ചകള്‍ 

മലയിലെന്തെല്ലാമരുമക്കാഴ്ചകള്‍ 

വിവിധജീവിതസിനിമാസീനുകള്‍ 

അരിക്കുരുവികള്‍ കടവാതല്‍ തൂങ്ങി-

ക്കയറും മഞ്ചാടിമരങ്ങള്‍, പുള്ളുകള്‍

ഉറുമ്പുകള്‍ ജാഥയൊരുക്കും സസ്യങ്ങള്‍ 

ജലകണികകള്‍ പനയ്ക്കും പാറകള്‍

മലമുകളിലെ മരത്തില്‍ കേറിയാല്‍ 

പടിഞ്ഞാറന്‍കായല്‍ തെളിഞ്ഞു കാണുമോ

തല തകര്‍ക്കുവാന്‍ വരുന്ന യന്ത്രന്‍റെ 

തുറന്ന വായയും ചിരിയും കാണുമോ

വിതുമ്പും കാറ്റിന്‍റെ കുഴലു കേള്‍ക്കുമോ

മഴ നിലവിളിച്ചിടിച്ചിറങ്ങുമോ?

മലയിലെങ്ങാനും ഗുഹയുണ്ടാകുമോ

അവിടെ പണ്ടൊരു പുരുഷനും പെണ്ണും 

ഉറങ്ങിക്കാണുമോ, അവര്‍ക്ക് കാവലായ് 

കടുവകള്‍ നിന്ന പടവുണ്ടാകുമോ?

മല കയറുവാന്‍ മനസ്സ് പായുന്നു 

അരുതു കാല്‍മുട്ടു മടിച്ചു നില്ക്കുന്നു.

Posted by kureeppuzhasreekumar at 02:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 14 September 2022

വാമനന് ... തീക്കതിരില്‍ വന്നത്.

#பூமி_தட்டிப்பறிக்கும்_ஆதிபிதா
திருவோணமும் வாமனனும்

எழுத்து : குரீப்புழா ஸ்ரீகுமார்
தமிழில்: போ.மணிவண்ணன், இரா.மணிமேகலை

நிலங்களைத் தட்டிப்பறிக்கின்றவர்களின் ஆதி பிதா யாராக இருக்கும்? என்பதை மிகச்சரியாக அடையாளம் காட்டியவர் மஹாகவி வைலோப்பிள்ளி ஸ்ரீதரன் நாயர் தான்.அவர் திருத்தமாக அடையாளம் காட்டிய வாமனமார்களின் கீழ்மையான குணங்களும் சிறுமையான சிந்தனைகளும் மூவடி மண்ணைக் கவர்தற்கான திட்டங்களும் மிக இழிவானவை. அற்பமான தேவைகளுக்காக மனிதத்தைப் பாவைக்கூத்தட்டி மயங்க வைப்பவர்களும் அவர்களே.

"வாமனன்" - நில அபகரிப்பின் குறியீட்டு வடிவமாகும். ஒர் இனத் தலைவனின் காருண்யம் மிக்கஇரக்க உணர்வை முதலீடாக்கிக் கொண்டு அவனுக்குச் சொந்தமான மண்ணைப் பிடுங்கிக்கொள்கின்றதுடன் இறுதியில் அந்த இனத் தலைவனையும் அம்மண்ணின் பாதாளத்தில் புதைத்துக் கொல்லுகின்ற வன்முறையான வழிமுறையே வாமன அடையாளமாகிறது.

தமிழர்களின் குல தெய்வமான முருகனையும் மலையாளிகளின் மனங் கொள்ளை கொண்ட வேந்தனாகிய மகாபலியையும் இந்தியத் தொன்மங்களிலிருந்து பிரித்தெடுத்து  தமக்கேயான தலைவர்களாகத் தென்னிந்திய மக்கள் சொந்தமாக்கிக்கொண்டார்கள்.அப்புராணக்கதையை ஏற்றுக் கொண்டு ஆராய்ந்தால் தேவர்களின் அருவருக்கத்தக்க பொறாமைதான் மஹாபலியின் துர்மரணத்திற்குக் காரணமானது என்பது தெளிவாகிறது. மக்கள் நலனை மட்டுமே முன்னிருத்தி ஆட்சி புரிவதில் நாட்டமுடைய மகாபலி என்ற அரசனை இருந்த இடம் தெரியாமல் ஆக்கி விடுவதற்கான பணியின் கொட்டேஷன் மகாவிஷ்ணு எடுத்துக்கொள்கிறார். இப்பணி முடிக்க வாமன வேடம் தரித்து வந்து மகாபலியின் தியாக உள்ளத்தையே அவனது அழிவுக்கான முதலாக்கி அவனை அழிக்கின்றார் மகாவிஷ்ணு.

மகாபலியின் மனைவி ராணி விந்தியாவளி என்பவள் ஆவாள்..அவள் தன் கணவனுக்கு இழைக்கப்பட்ட அநீதி பொறுக்காமல் கதறிய கதறல்தான் அனைத்துப் புராணங்களிலும் உள்ள அவல ஒலிகளின் ஒற்றைப் பேரொலி.

"பாவனைகள் பல பல புறத்தே காட்டினாலும் ஆட்டத்தின் இறுதியில் உண்மை சுபாவம் மட்டுமே  வெளிப்படும்" என்று கூறியது போல
புராணத்தை இயற்றிய மகாகவி அவளின் பேரன்பு நிறைந்த அவலமான கதறலின் ஆழத்தை வாக்கியங்களில் விவரிக்காமல் மவுனத்தை மட்டும் இட்டு நிரப்பி அந்த வரிகளுக்கான பொருள் வாசிப்பவருக்கே வெளிச்சமாகட்டும் என்று விட்டுத் தந்து விட்டார் எனலாம்.

வாமனன் மகாபலியிடமும் அவனது மக்களிடமும் காட்டியது கடைந்தெடுத்த அநீதி. ஆயுள் தண்டனைக் கைதிக்கு வழங்கப்படும் வருடத்திற்குப் பத்து நாள் சிறைவாச விடுமுறை (பரோல்) போன்ற ஒன்றே அந்த குற்றமற்ற ஆன்மாவிற்கு அனுமதிக்கப்பட்டுள்ள ஒணச்சடங்காகும்.

காசர்கோட்டு துளுவர்களின் "பலீந்திரன் பாட்டு" என்ற பாட்டில் மகாபலி தன் நாட்டைத் திரும்பப் பெற ஒரு அருமையான வாய்ப்புத் தருகின்றார்கள். ஆகா எப்போது நாட்டைத் திரும்பப் பெறலாம் என்ற ஆவலோடு அவர்கள் தந்திருக்கும் விதிகளை நாம் நோக்கினால்  சதி புரிகின்றது.

1.உப்பு கற்பூரமாக ஆகின்ற காலத்தில்
2.உளுந்து மத்தளமாய் உருமாற்றம் ஆகின்ற காலத்தில்
3.குன்றிமணியில் உள்ள கருத்த பகுதி நிறம் மங்கி மாய்கின்ற காலத்தில்
4. மரங்கொத்திப் பறவை தன் கொண்டைப்பூவைக் கழற்றி வைக்கின்ற காலத்தில்
மன்னன் மாபலி தன் நாட்டைத் திரும்பப் பெறலாம் என்கிறார்கள்.

டார்வினின் பரிணாமக் கொள்கைகளில் கூட உயிர்களின் வளர்சிதை உருமாற்றத்திற்கு இவ்வளவு நீண்ட கால அளவு சொல்லப்படவில்லை எனலாம். இதெல்லாம் நடக்கின்ற காலத்தில் நாட்டைத் திரும்பக் கொடுப்பதும் நடக்கும் என்ற தாங்கள் அளித்த அருமையான (offer) வாய்ப்பினை தாங்களே பாராட்டுவர்.

நட்டமாக இழந்த பூமியைதிரும்பப்பெறுவதற்கான போராட்டத்தில் இன்றும் உள்ளனர் மகாபலியின் பின் வந்த வம்சமாகிய ஆதிகுடிகள்.
இந்தியாவின் மிகச்சிறந்த பாடகியாகத் தெரிவுசெய்யப்பட்ட நஞ்சியம்மையும்   ஒரு சமர சகா (போரட்ட தோழர்,Comrade) தான்.
ஆம்…. பாணாசுரனின் மலையும் அணைக்கட்டும் இருப்பது கேரளத்தில்தான்.
உஷா என்ற பெயர்  எங்கும் பரவியுள்ளதும் கேரளம் தான்

மகாபலி மட்டும் தான் கேரளத்தின்  நட்சத்திரம்.
வாமனன் அல்ல.

ஈ .சந்திரசேகரன் நாயரின் உள்ளத்தில் உதயமான கனவுகளின்  மெய்ப்பாடாக "மாவேலி ஸ்டோர்கள்" கேரளத்தில் தொடங்கப்பட்டன. அப்போது திருச்சூரில் சிலர் "வாமனன் ஸ்டோர்கள்" என்று போட்டிக்குத் தொடங்கினார்கள். ஆனால் மக்களின் ஒத்துழைப்பு மாவேலிக்கும் புறக்கணிப்பு வாமனனுக்கும் கிட்டியது. இன்றும் மாவேலி ஸ்டோர்கள் மக்கள் சேவைக்குத் தயாராக நிற்கின்றன.

கேரள நாட்டின் தோற்றம் குறித்து மற்றுமொரு கள்ளக் கதையை கட்டி விட்டிருக்கிறார்கள்.பரசுராமன் மழுவை வீசி சிருட்டித்த நாடு தான் கேரளாவாவாம். இந்த மாயாஜாலங்களல்ல கேரளம் என்று மலையாளிகளின் பிரியத்திற்குரிய கதைக்காரன்  N.முகுந்தன் தன் நூலில் கூறியுள்ளார்.

தசாவதாரங்களில் ஐந்தாவது வேடம் வாமன அவதாரம். மகாவிஷ்ணு அந்த அவதாரம் தரித்து வந்தது வளமான நாட்டை நலமாக ஆண்டு வந்த மன்னன் மகாபலியை நாசமாக்கி கேரளர்களைத் துக்கத்தின் துயரக் கடலில் ஆழ்த்துவதற்காக மட்டுமே …..!

என்றால் …. அதற்கு அடுத்து வந்த பரசுராம அவதாரம்தான் கேரளத்தை உருவாக்கியது என்ற கதையையும் சொல்கிறார்கள். அந்த அவதாரம் எந்தக் கோடாலியை கடலில் வீசி எறிந்து கேரளத்தை உற்பத்தி செய்தது? என்பது அறியவில்லை.

"மகாபலியும் பரசுராமனும் தம்மில் உள்ள யுத்தம்" என்ற கவிதையில் வயலார்  இந்த செய்திகளை எல்லாம் அழகு பொருந்த விவரிக்கின்றார். குந்தல நாட்டைக் கொள்ளையடிக்க கோடாரி எடுத்து வந்த கொடுங்கோல் கள்ளன் என்று வயலார் தம் கவிதையில் கூறுகின்றார்.

படி இறங்கி நடந்த  கடலின் வீடுதான் கேரளம்.
கடல் தந்த அன்பளிப்பு.

இதில் கோடலிக்கோ அல்லது ஈட்டி எறியும் விளையாட்டுவீரருக்கோ (Javelin Throw) ஒரு பங்குமில்லை.

ஒண சிறப்பிதழ்கள் வெளிவருவதற்கு முன்பாகவே ஒணக் கொண்டாட்டத்திற்கான பொருள்களை (Onam Kid) மக்களுக்கு அளித்து கேரள அரசு ஒணத்தின் வரவை உலகிற்கு அறிவிக்கின்றது.

இப்போது கேள்வி உங்களுக்கு…
இனி தேர்தல் ஒன்று வந்தால்
அதில் மாபலியும் வாமனனும் வேட்பாளர்களாக நின்றால் நீங்கள் யாருக்கு வாக்களிப்பீர்கள்?
மாவேலிக்கு மட்டும் தான் உங்கள் வாக்கு கிடைக்கும்.
வாமனன் தான் கட்டிய வைப்புத்தொகையைக் கூட இழக்கவேண்டியிருக்கும். இது தான் மலையாளியின் மனம்.

பழம் புரட்டு பேசுவோர் யாரேனும் ஒணக் காலத்தில் மலையாளிகளுக்கு வாமன ஜெயந்தி வாழ்த்து கூறலாம். அந்த வாழ்த்தினைக் கிழித்து எறிவதற்கு அரபிக்கடலில் இடம் உண்டு. அரபிக்கடல் மாசடையும் என்றாலும் வேறு வழியில்லை எறியத்தான் வேண்டும்.

ReplyForward
ReplyForward
Posted by kureeppuzhasreekumar at 16:52 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ▼  2026 (17)
    • ▼  August (1)
      • രാമായണമാസവും മൈക്കും
    • ►  July (3)
    • ►  June (3)
    • ►  May (1)
    • ►  April (2)
    • ►  March (3)
    • ►  February (2)
    • ►  January (2)
  • ►  2025 (26)
    • ►  December (3)
    • ►  November (2)
    • ►  October (2)
    • ►  September (2)
    • ►  August (2)
    • ►  July (3)
    • ►  June (2)
    • ►  May (2)
    • ►  April (3)
    • ►  March (1)
    • ►  February (2)
    • ►  January (2)
  • ►  2024 (40)
    • ►  December (3)
    • ►  November (2)
    • ►  October (5)
    • ►  September (5)
    • ►  August (1)
    • ►  July (3)
    • ►  June (2)
    • ►  May (3)
    • ►  April (6)
    • ►  March (4)
    • ►  February (2)
    • ►  January (4)
  • ►  2023 (31)
    • ►  December (2)
    • ►  November (3)
    • ►  October (2)
    • ►  September (2)
    • ►  August (2)
    • ►  July (2)
    • ►  June (2)
    • ►  May (3)
    • ►  April (6)
    • ►  March (2)
    • ►  February (3)
    • ►  January (2)
  • ►  2022 (42)
    • ►  December (3)
    • ►  November (6)
    • ►  October (3)
    • ►  September (7)
    • ►  August (2)
    • ►  July (3)
    • ►  June (4)
    • ►  May (3)
    • ►  April (1)
    • ►  March (4)
    • ►  February (4)
    • ►  January (2)
  • ►  2021 (62)
    • ►  December (2)
    • ►  November (4)
    • ►  October (4)
    • ►  September (6)
    • ►  August (16)
    • ►  July (2)
    • ►  June (7)
    • ►  May (3)
    • ►  April (2)
    • ►  March (4)
    • ►  February (5)
    • ►  January (7)
  • ►  2020 (130)
    • ►  December (2)
    • ►  November (3)
    • ►  October (6)
    • ►  September (11)
    • ►  August (13)
    • ►  July (29)
    • ►  June (11)
    • ►  May (37)
    • ►  April (5)
    • ►  March (4)
    • ►  February (3)
    • ►  January (6)
  • ►  2019 (58)
    • ►  December (6)
    • ►  November (5)
    • ►  October (3)
    • ►  September (7)
    • ►  August (5)
    • ►  July (2)
    • ►  June (7)
    • ►  May (7)
    • ►  April (5)
    • ►  March (3)
    • ►  February (3)
    • ►  January (5)
  • ►  2018 (51)
    • ►  December (4)
    • ►  November (3)
    • ►  October (6)
    • ►  September (8)
    • ►  August (5)
    • ►  July (5)
    • ►  June (2)
    • ►  May (7)
    • ►  April (3)
    • ►  March (2)
    • ►  February (2)
    • ►  January (4)
  • ►  2017 (65)
    • ►  December (4)
    • ►  November (6)
    • ►  October (3)
    • ►  September (3)
    • ►  August (4)
    • ►  July (4)
    • ►  June (13)
    • ►  May (5)
    • ►  April (6)
    • ►  March (5)
    • ►  February (8)
    • ►  January (4)
  • ►  2016 (46)
    • ►  December (5)
    • ►  November (2)
    • ►  October (3)
    • ►  September (2)
    • ►  August (3)
    • ►  July (8)
    • ►  June (4)
    • ►  May (11)
    • ►  April (3)
    • ►  March (2)
    • ►  February (1)
    • ►  January (2)
  • ►  2015 (42)
    • ►  December (1)
    • ►  November (3)
    • ►  October (5)
    • ►  September (2)
    • ►  August (1)
    • ►  July (3)
    • ►  June (4)
    • ►  May (7)
    • ►  April (6)
    • ►  March (2)
    • ►  February (3)
    • ►  January (5)
  • ►  2014 (55)
    • ►  December (2)
    • ►  November (4)
    • ►  October (8)
    • ►  September (3)
    • ►  August (4)
    • ►  July (2)
    • ►  June (3)
    • ►  May (1)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (15)
  • ►  2013 (47)
    • ►  December (3)
    • ►  November (3)
    • ►  October (3)
    • ►  September (1)
    • ►  August (7)
    • ►  July (4)
    • ►  June (2)
    • ►  May (2)
    • ►  April (1)
    • ►  March (9)
    • ►  February (6)
    • ►  January (6)
  • ►  2012 (24)
    • ►  December (1)
    • ►  November (2)
    • ►  October (4)
    • ►  September (5)
    • ►  August (2)
    • ►  July (2)
    • ►  June (1)
    • ►  May (3)
    • ►  April (4)
  • ►  2011 (7)
    • ►  September (1)
    • ►  August (3)
    • ►  June (3)

About Me

My photo
kureeppuzhasreekumar
View my complete profile
Picture Window theme. Powered by Blogger.