Saturday, 20 December 2014

പൊതുവഴികളിലെ മത കമാനങ്ങള്‍



വഴി അടച്ചുളള വലിയ ആർച്ചുകൾ കാണുമ്പോഴൊക്കെ ഓർമവരുന്നത്‌ ജനയുഗം ദിനപത്രത്തിൽ യേശുദാസൻ പണ്ട്‌ വരച്ച ആർച്ചുബിഷപ്പ്‌ കാർട്ടൂൺ ആണ്‌. വഴിയുടെ ഇരുവശങ്ങളിലും കാലൂന്നി ആകാശത്തുവളഞ്ഞുനിൽക്കുന്ന ആർച്ചുബിഷപ്പ്‌.

അടുത്തകാലത്ത്‌ ഇത്തരം വഴിമുടക്കി കമാനത്തിന്റെ കീഴിലൂടെ ഭയന്നും സംഭ്രമിച്ചും പോകേണ്ടിവന്നതിനെക്കുറിച്ചുളള ഒരു സുഹൃത്തിന്റെ വിവരണം കൗതുകകരമായിത്തോന്നി. സൈനുദീൻ എന്ന സുഹൃത്തിനെ തേടിയുളള യാത്ര ആയിരുന്നു അത്‌. നാൽപ്പത്തേഴാം നാഷണൽ ഹൈവേയുടെ പടിഞ്ഞാറുവശത്തുളള ഒരു പഞ്ചായത്ത്‌ പൊതുവഴിയിലൂടെയാണ്‌ പോകേണ്ടിയിരുന്നത്‌. ആ വഴിയിൽ കാലകത്തി വളഞ്ഞുനിൽക്കുന്ന ഒരു പടുകൂറ്റൻ കമാനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണ്‌. ആർച്ച്‌ സുബ്രഹ്മണ്യത്തിന്റെ ആകാശംമുട്ടിയുളള നിൽപ്പുകണ്ടാൽ ആർച്ചിനപ്പുറം ക്ഷേത്രവിശ്വാസികൾ മാത്രമേ ഉളളൂ എന്ന്‌ തോന്നിപ്പോകും.

വാസ്തവത്തിൽ ആ പഞ്ചായത്ത്‌ വഴിയിലൂടെ വളരെ ദൂരം സഞ്ചരിച്ചെങ്കിൽ മാത്രമേ ക്ഷേത്രത്തിലെത്തുകയുളളു. ആ വഴിയോരത്ത്‌ ക്ഷേത്രവിശ്വാസികളല്ലാത്തവരുടെ വീടുകളും ധാരാളമായിട്ടുണ്ട്‌. എന്നാൽ ക്ഷേത്രക്കമ്മിറ്റിക്കാർ സ്വേച്ഛാധിപതികളെപ്പോലെ എല്ലാവരുടെയും സ്വത്തായ പഞ്ചായത്ത്‌ വഴി തങ്ങളുടേതാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്‌.

പഞ്ചായത്ത്‌ വഴിയിൽ വളഞ്ഞ കമാനങ്ങൾ സ്ഥിരമായി സ്ഥാപിക്കുന്നത്‌ നിയമാനുസൃതമാണോ? സെക്കുലർ ഇന്ത്യയുടെ പൊതുവികാരത്തെ ഇത്തരം കമാനനിർമിതികൾ അപമാനിക്കുകയല്ലേ ചെയ്യുന്നത്‌?

ഹിന്ദുക്ഷേത്ര കമാനങ്ങൾ മാത്രമല്ല കേരളത്തിലുളളത്‌. ചില ജമാ അത്തുകളുടെ പച്ചക്കമാനങ്ങളും ഇടവകക്കമാനങ്ങളും കേരളത്തിലെ പൊതുവഴികൾ വിലങ്ങി നിൽക്കുന്നുണ്ട്‌. കൊല്ലം ജില്ലയിൽ ഒരു പാർട്ടി ഓഫീസിന്റെ പോലും പൊതുവഴിമുടക്കിക്കമാനം ഉണ്ട്‌. ഏതൊരു പൗരനും എല്ലാവരുടെയും വികാരങ്ങൾ മാനിക്കാനുളള ബാധ്യതയുണ്ട്‌. വിശ്വാസികളും അവിശ്വാസികളും ഇടകലർന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. അതിനാൽ പൊതുവഴികൾ മത കമാനങ്ങൾകൊണ്ട്‌ വിലങ്ങിവയ്ക്കുന്നത്‌ ഭംഗിയുളള കാര്യമല്ല. റോഡിനുകുറുകെ ആർച്ചുകൾ കെട്ടുന്നത്‌ സർക്കാർ നിരോധിച്ചിട്ടുണ്ട്‌.

നിരോധനമൊക്കെ കടലാസിൽ മാത്രം ആണല്ലൊ. നിയമം നടപ്പിലാക്കേണ്ടവരും ഇത്തരം ആർച്ചുകൾക്ക്‌ കീഴിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. അധികൃതരുടെ മൗനാനുവാദം ഈ പൊതുവഴി കയ്യേറ്റങ്ങൾക്കുണ്ടെന്ന്‌ വ്യക്തം.

മതവും ഭക്തിയുമൊക്കെ സ്വകാര്യമായി സൂക്ഷിക്കുന്നതാണ്‌ ഒരു പൊതുസമൂഹത്തിന്റെ അന്തസിന്‌ നല്ലത്‌. പൊതുഇടങ്ങൾ അങ്ങനെതന്നെ സൂക്ഷിച്ച്‌ പുതുതലമുറയ്ക്ക്‌ കൈമാറാനുളള സാംസ്കാരിക ബാധ്യത നമുക്കുണ്ട്‌. പൊതുവഴികളിൽ നിർമിക്കുന്ന കൂറ്റൻകമാനങ്ങൾക്ക്‌ മുകളിൽ മേലുടുപ്പില്ലാത്ത ദൈവങ്ങളെ സ്ഥാപിക്കുന്നത്‌ അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ല. അവയൊക്കെ കലാശിൽപ്പങ്ങളായി മാത്രം കാണാൻ കഴിയാത്തവർക്ക്‌ ചില മുറിവുകൾ ഹൃദയത്തിലുണ്ടായേക്കും. അശാസ്ത്രീയമായ മതബോധം വിതയ്ക്കുന്ന വിത്തുകൾ അവിടെ വിദ്വേഷ സസ്യങ്ങളായി പൊട്ടിമുളച്ചേക്കും.

Sunday, 7 December 2014

ഓണ്‍ലൈൻ പുൽമേട്ടിലെ ഒളിപ്പോരാളികൾ




ശിവനന്ദയുടെ മഞ്ഞു പൂത്ത വെയിൽമരം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തത്‌ ഇടപ്പളളിയിലെ ചങ്ങമ്പുഴപ്പാർക്കിൽവച്ചായിരുന്നു. കവിയും ജനനേതാവുമായ ബിനോയ്‌ വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങി.

പതിനേഴ്‌ കഥകളുളള ഈ പുസ്തകത്തിൽ കഥാകാരിയുടെ ജീവചരിത്രക്കുറിപ്പില്ല, ചിത്രവുമില്ല. നോക്കൂ, ജീവചരിത്രക്കുറിപ്പിനുവേണ്ടി പേജുകൾ ആഗ്രഹിക്കുകയും തരപ്പെടുത്തിയ അവാർഡുകൾ അറിയിക്കാൻ പുസ്തകത്തോടൊപ്പം ഒരു കൊച്ചുപുസ്തകംകൂടി കുത്തിക്കെട്ടാൻ ആലോചിക്കുകയും ചെയ്യുന്ന, വൈറസ്‌ ബാധിച്ചകാലത്താണ്‌ ഫോട്ടോയും ജീവചരിത്രപ്പടപ്പും ഇല്ലാതെ ഒരു പുസ്തകം പ്രകാശിതമാകുന്നത്‌.

പ്രകാശനചടങ്ങിന്റെ ഒരു പ്രധാന മുഹൂർത്തം, ഗ്രന്ഥകർത്താവിനെ മധ്യത്തുനിർത്തി ഫോട്ടോ എടുക്കുന്നതാണ്‌. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാകട്ടെ കഥാകാരി വന്നതേയില്ല. ഫോണിലൂടെ ആയിരുന്നു മറുപടി പ്രസംഗം. ആർദ്രവും ആകർഷകവുമായ വാക്കുകളിൽ അവർ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തം പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാർക്ക്‌ വിവാഹംപോലെ പ്രധാനപ്പെട്ട ജീവിതചടങ്ങാണല്ലോ. എല്ലാവരെയും ക്ഷണിക്കുന്ന ദിവസം. ഈ കഥാകാരി എന്തുകൊണ്ടുവന്നില്ല?

ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ വിവാഹാനന്തരം വീട്ടുതടങ്കലിലാക്കപ്പെട്ട ഒരു പാവം അക്ഷരസ്നേഹിയാണ്‌ കഥാകാരി. ശിവനന്ദ എന്നത്‌ അവരുടെ യഥാർഥ പേരുമല്ല. ചെറുപ്പത്തിലേ എഴുതിയ കഥകളെല്ലാം ജയിലധികൃതർ കീറിക്കളഞ്ഞു. വായനക്കാർക്ക്‌ കഥാകാരിയെ നേരിട്ടുകാണാൻ കഴിയില്ല.
തടവുമുറിയിൽ കരിക്കട്ടകൊണ്ട്‌ കവിതയെഴുതിയ ചരിത്രമാണല്ലോ സാഹിത്യത്തിനുളളത്‌. കുബേരത്വത്തിന്റെ മതിൽക്കെട്ടിനുളള അസ്വാതന്ത്ര്യപ്പട്ടിണി മാറണമെന്ന കുചേലമോഹവുമായി കഴിഞ്ഞ അവർ വൈദ്യുതവിളക്കുകൾ ഓഫാക്കി, മെഴുകുതിരി കൊളുത്തി. അടുക്കളയിലെ സ്റ്റൂളിൽ പേപ്പർവച്ച്‌ തറയിൽ മുട്ടുകുത്തിയിരുന്ന്‌ കഥകളെഴുതി. പൊൻതരിപോലെ സൂക്ഷിച്ചു.

ഇങ്ങനെയുളള ഒരു വീട്ടമ്മയുടെ പ്രകാശനസാധ്യതയെന്താണ്‌? പണ്ട്‌ ടൈപ്പിനുപോയത്‌ ഇപ്പോൾ സഹായകമാകും. അവർ ഇന്റർനെറ്റ്‌ സാധ്യതയെക്കുറിച്ച്‌ മനസിലാക്കി. കൂട്ടം എന്ന ഓൺലൈൻ കൂട്ടായ്മയിലെ ബ്ലോഗിൽ സ്വന്തം കഥകൾ പോസ്റ്റ്‌ ചെയ്തു. അസാധാരണമായ ആസ്വാദക സ്വീകരണമാണ്‌ കഥകൾക്ക്‌ ലഭിച്ചത്‌. കുറെ കഥകളായപ്പോൾ കൂട്ടം തന്നെ മുൻകൈയെടുത്ത്‌ തളിപ്പറമ്പിലെ സിഎൽഎസ്‌ ബുക്സ്‌ മുഖേന കഥാസമാഹാരം പുറത്തിറക്കി. പ്രസാധക ലീല എം ചന്ദ്രന്‌ പെൺമനസ്‌ നന്നായി ബോധ്യപ്പെട്ടു.

വീട്ടുതടങ്കലിലാക്കപ്പെട്ട എഴുത്തുകാരികളുടെ ഏറ്റവും വലിയ പ്രകാശനസാധ്യതയാണ്‌ ഇന്റർനെറ്റ്‌. അവിടെ എഡിറ്റിംഗിന്‌ ആരുമില്ലാത്തതിനാൽ ലാബും ലിറ്റ്മസ്‌ പേപ്പറും കത്രികയും സ്വന്തമായി കരുതേണ്ടതുണ്ട്‌.

ഓൺലൈൻ മേഖലയിലെ എഴുത്തുകാരികൾ അധികവും സ്വന്തംപേര്‌ ഉപയോഗിക്കാറില്ല. അവരെക്കുറിച്ചുളള വിശദവിവരമൊന്നും നെറ്റിൽ ലഭിക്കുകയുമില്ല. വായനക്കാർക്ക്‌ വിശദവിവരങ്ങളെക്കാൾ പ്രധാനം എഴുത്താണല്ലോ.

എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന പുരുഷൻമാരും ചിലപ്പോൾ പരപേരുപയോഗിച്ച്‌ നെറ്റിൽ വിലസാറുണ്ട്‌. ആത്മവിശ്വാസമില്ലായ്മയോ ദുഷ്ടലാക്കോ ആണ്‌ ഇതിനുകാരണം. ഫേസ്ബുക്കിലൊക്കെ ഒന്നിലധികം ഐഡികൾ ഉണ്ടാക്കി സ്വയം ലൈക്കുകൾ നേടുന്ന തരികിടകളും ഉണ്ട്‌. ഇങ്ങനെയുളളവർ അസംഖ്യം പാസ്‌വേഡുകൾ സൂക്ഷിക്കാൻ പ്രത്യേക രജിസ്റ്ററും ഫയലുമൊക്കെ കരുതേണ്ടതായിവരും.

ഓൺലൈൻ മേഖലയിൽ മതമൗലികവാദികളും തീവ്രവാദികളും സജീവമാണ്‌. അതുപോലെതന്നെ യുക്തിബോധമുളളവരുടെ സൈറ്റുകളും സജീവമാണ്‌.
ഓൺലൈൻ മേഖലയിൽ പെൻപേരുപയോഗിച്ച്‌ സാഹിത്യപ്രവർത്തനം നടത്തുന്ന സ്ത്രീകൾ മലയാള സാഹിത്യത്തിലെ ഗറില്ലകളാണ്‌. സ്വന്തം ആശയങ്ങളെ പ്രകാശിപ്പിക്കുക മാത്രമല്ല അവർ ചെയ്യുന്നത്‌, പുരുഷൻമാർ രൂപപ്പെടുത്തിയെടുത്തിട്ടുളള അശാസ്ത്രീയമായ അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുകകൂടിയാണ്‌. ശിവനന്ദകൾ മലയാളസാഹിത്യത്തിൽ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌.

Thursday, 27 November 2014

അസഹ്യന്‍



മിഴിയടയ്‌ക്കുന്നു സഹ്യന്‍
തീ വീണു കത്തിപ്പോയ
പുരികങ്ങളില്‍
കോപതാപങ്ങള്‍ സ്പന്ദിക്കുന്നു.

മഴയും മിന്നല്‍പ്പാടും
വറ്റിയ നെറ്റിത്തടം
പുതിയാകാശം
വാതകങ്ങളാല്‍ ഭദ്രം ക്ഷുദ്രം.

അശ്രുപര്‍വതം പോലെ
നില്‍ക്കയാണിപ്പോള്‍ പ്രാണന്‍
സ്വപ്‌നവും സ്വത്തുംപോലെ
പകുത്തോന്‍ മഹാഗിരി.

ഇടറും മൌനത്തിന്‍റെ
നേര്‍മ്മയാല്‍ മൂടല്‍മഞ്ഞിന്‍
പുടവക്കുത്തില്‍ നോക്കി-
യിരുന്നു ദു:ഖാചലം.

ജനസാഗരം ദൂരെ നിശ്ചലം നരയ്‌ക്കുമ്പോള്‍
ഹൃദയം വാക്കായ് പൊട്ടി കുഞ്ഞാറില്‍ തിളയ്‌ക്കുന്നു.

ഞാനാണ്‌ സഹ്യന്‍
നദികളുടെ അച്‌ഛന്‍
സ്‌നേഹപൂര്‍വം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവന്‍
ഞാനാണ് സഹ്യന്‍.

എന്‍റെ തോള്‍തോറും
മുകില്‍ക്കറുപ്പാര്‍ന്നവര്‍
സ്നേഹിച്ചു കാമിച്ചു
പെറ്റു പെരുകുന്നതും
മുനിയറയ്‌ക്കുള്ളിലുറങ്ങാന്‍ കിടന്നതും
അറിയുവാനിനിയേതു
പുലിയുണ്ട്‌ പൂവുണ്ട്‌
പുതിയ കിളിയുണ്ടെന്നു
തേടി നടന്നതും
ഓര്‍മ്മയുണ്ടാകണം ചന്ദ്രന്‌
ന്‌ലാമരംപോലെ വെളിച്ചം
തുളുമ്പിയ രാക്കളും.

എന്‍റെ വക്ഷസ്സിലെ ചെങ്കീരി
പന്നഗം വന്നവഴിക്കു
വാല്‍വട്ടം വരച്ചതും
നാടിറങ്ങിപ്പോയ പൂച്ചകള്‍
പിന്നെ വന്നാടലകറ്റാന്‍
മരപ്പൊത്തണഞ്ഞതും
ഈട്ടിയില്‍ ചാരി മദിച്ച കളഭമായ്‌
രാത്രികള്‍ വന്നു തടാകം കടന്നതും
ഓര്‍മ്മയുണ്ടാകണം ചെന്താരകത്തിന്
നീലക്കൊടുവേലി നീന്തിയേറുന്നതും.

ഞാനാണ്‌ സഹ്യന്‍
ഭുജങ്ങളില്‍ പൂവിട്ടു മാവും പിയണിയും
മഞ്ഞളും കൂവയും
തീയിലും തീരാത്ത പുല്ലാഞ്ഞിവള്ളിയില്‍
കേറിയിറങ്ങിക്കളിച്ചു വില്ലൂന്നികള്‍
വാനരങ്ങള്‍ മനംപോലാടി മംഗലം
പൂവനമെന്നു വിളിച്ചു തീര്‍ത്ഥാടകര്‍
ഓര്‍മ്മയുണ്ടാകണം സൂര്യന്‌
പെണ്‍മക്കളോടിയൊളിച്ച
ശിലോദ്യാനഭംഗികള്‍.

ഞാനിന്നസഹ്യന്‍
നിനക്കെന്തു കാര്യമെന്‍
മക്കളെ വില്‍ക്കാന്‍
വിലങ്ങുവയ്‌ക്കാന്‍
നീരുവറ്റിച്ചൊതുക്കാന്‍
വിഷപ്പിച്ചു കൊല്ലുവാന്‍
പൂമരം കൊയ്‌തു വിനാശം വിതയ്‌ക്കുവാന്‍
ജീവിതത്തിന്‍റെയിളംഞാറു നുള്ളുവാന്‍?

ഞാനിന്നസഹ്യന്‍
മനസ്സിലിരമ്പുന്നു
ഭൂമിയെയമ്മാനമാടുമാപത്തുകള്‍.

കണ്ണുകലക്കിയടയ്‌ക്കുന്ന കാലമേ
അന്ധകാരം നീ വരുത്താതിരിക്കണേ
കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ!

മൂകം മിഴിനീര്‍ നിയന്ത്രിച്ചുനിര്‍ത്തുവാന്‍
പാടുപെടും ഞാന്‍ അസഹ്യന്‍.

Monday, 24 November 2014

ദ­ള­വാ­ക്കു­ള­വും ക­മ്മാൻ കു­ള­വും



കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തിൽ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌.

കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളിൽ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും അ­ങ്ങ­നെ മ­ണ്ണ­ടി­ഞ്ഞു.
ഓർ­മ­ക­ളു­ള്ള ചി­ല മ­നു­ഷ്യ­രെ­ങ്കി­ലും ആ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­വ­യ്‌­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ട്‌. അ­തിൽ പ്ര­ധാ­ന­മാ­ണ്‌ ഇ­ന്ന്‌ സ­മ്പൂർ­ണ­മാ­യും അ­പ്ര­ത്യ­ക്ഷ­മാ­യ വൈ­ക്ക­ത്തെ ദ­ള­വാ­ക്കു­ളം. ദ­ളി­ത്‌ ബ­ന്ധു എൻ കെ ജോ­സാ­ണ്‌ ദ­ള­വാ­ക്കു­ള­ത്തി­ന്റെ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­യ­ത്‌.

സ­നാ­ത­ന ഹി­ന്ദു­ധർ­മ­ത്തി­ന്റെ നി­യ­മ­പ്ര­കാ­രം ക്രി­സ്‌­ത്യാ­നി­ക­ളോ മു­സ്‌­ലി­ങ്ങ­ളോ അ­ല്ലാ­ത്ത­വ­രും അ­ഹി­ന്ദു­ക്ക­ളു­മാ­യ ത­ദ്ദേ­ശ­വാ­സി­കൾ­ക്ക്‌ ക്ഷേ­ത്ര­പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല­ല്ലോ. വൈ­ക്കം ക്ഷേ­ത്ര­ത്തി­ലേ­ക്ക്‌, വി­ല­ക്കു­കൾ ലം­ഘി­ച്ച്‌ ഓ­ടി­ക്ക­യ­റി­യ ഒ­രു­സം­ഘം ഈ­ഴ­വ­രെ പി­ടി­കൂ­ടി കൊ­ന്നു­കു­ഴി­ച്ചു­മൂ­ടി­യ സ്ഥ­ല­മാ­ണ്‌ ദ­ള­വാ­ക്കു­ളം. വേ­ലു­ത്ത­മ്പി ദ­ള­വ­യു­ടെ നിർ­ദേ­ശ­മ­നു­സ­രി­ച്ചാ­യി­രു­ന്നു ഈ മ­ഹാ­പാ­ത­കം ചെ­യ്‌­ത­ത്‌. ര­ണ്ടു നൂ­റ്റാ­ണ്ടു­കൾ­ക്ക്‌ മു­മ്പാ­ണ്‌ ഈ ര­ക്ത­സാ­ക്ഷി­കൾ ഉ­ണ്ടാ­യ­ത്‌. ദ­ള­വാ­ക്കു­ളം പൂർ­ണ­മാ­യും വൈ­ക്കം പ്രൈ­വ­റ്റ്‌ ബ­സ്‌­സ്റ്റാൻ­ഡി­ന്റെ അ­ടി­യി­ലാ­യി­പ്പോ­യി.
കീ­ഴാ­ള­ന്റെ അ­ഭി­മാ­ന­പ്പോ­രാ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­യി നിർ­മി­ക്ക­പ്പെ­ട്ട മ­റ്റൊ­രു കു­ള­മാ­ണ്‌, ഇ­ന്ന്‌ സിം­ഹ­ഭാ­ഗ­വും കൊ­ല്ലം ജി­ല്ലാ പ­ഞ്ചാ­യ­ത്ത്‌ ഭ­ര­ണ­കേ­ന്ദ്ര­നിർ­മാ­ണ­ത്തി­നാ­യി നി­ക­ത്ത­പ്പെ­ട്ട കൊ­ല്ല­ത്തെ ക­മ്മാൻ­കു­ളം.

ഒ­രു ജ­ന­ത, മാ­ന­ക്കേ­ടിൽ നി­ന്ന്‌ ര­ക്ഷ­നേ­ടാൻ ന­ട­ത്തി­യ സ­മ­ര­മാ­യി­രു­ന്നു പെ­രി­നാ­ട്‌ സ­മ­രം. മാ­റു­മ­റ­യ്‌­ക്കു­ക­യെ­ന്ന സ്‌­ത്രീ­ക­ളു­ടെ അ­വ­കാ­ശം നേ­ടി­യെ­ടു­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­രം.

മേ­ലു­ടു­പ്പി­ട്ട്‌ പെ­രി­നാ­ട്‌ ച­ന്ത­യി­ലെ­ത്തി­യ ഒ­രു ദ­ളി­ത്‌ പെ­ങ്ങ­ളെ മേ­ലാ­ള റൗ­ഡി­കൾ ആ­ക്ര­മി­ച്ചു. മേ­ലു­ടു­പ്പ്‌ പ­കൽ­വെ­ളി­ച്ച­ത്തിൽ പ­ര­സ്യ­മാ­യി കീ­റി­യെ­റി­ഞ്ഞ്‌ അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നെ തു­ടർ­ന്ന്‌ ഗോ­പാ­ല­ദാ­സ്‌ എ­ന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ നേ­തൃ­ത്വ­ത്തിൽ ദ­ളി­ത്‌ ജ­ന­പ­ക്ഷം സം­ഘ­ടി­ച്ചു.
അ­ന്ന്‌, നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും മാ­റു­മ­റ­യ്‌­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌ ക­ല്ല­യും മാ­ല­യു­മാ­യി­രു­ന്നു. ക­ഴു­ത്തി­റു­കി, അ­ടി­മ­ത്ത­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­ണി­ഞ്ഞി­രു­ന്ന ആ­ഭ­ര­ണ­മാ­ണ്‌ ക­ല്ല. മു­ല­ക­ളിൽ മൂ­ടി­ക്കി­ട­ന്നി­രു­ന്ന മ­റ്റൊ­രു മാ­ല­യും സാ­ധാ­ര­ണ­മാ­യി­രു­ന്നു. മാ­റി­ടം മ­റ­യാ­ത്ത ഈ വി­ല­കു­റ­ഞ്ഞ ആ­ഭ­ര­ണ­ങ്ങൾ­ക്ക്‌ മീ­തെ റൗ­ക്ക­യി­ട്ട­താ­ണ്‌ സ­വർ­ണ ഹി­ന്ദു­റൗ­ഡി­ക­ളെ പ്ര­കോ­പി­പ്പി­ച്ച­ത്‌.

പെ­രി­നാ­ട്ടെ പു­ല­യ­ക്കു­ടി­ലു­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടു. വെ­ന്തു­വീ­ണ കു­മിൾ­ക്കു­ടി­ലു­ക­ളിൽ നി­ന്നും അ­ടി­മ­ജ­ന­ത, പ്രാ­ണ­നും കൊ­ണ്ട്‌ പു­റ­ത്തേ­ക്കോ­ടി. ഗോ­പാ­ല­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ത­രാ­യ അ­വർ നിൽ­ക്ക­ക്ക­ള്ളി­യി­ല്ലാ­തെ ചി­ല ത­മ്പു­രാ­ക്ക­ളു­ടെ മാ­ളി­ക­ക­ളും ആ­ക്ര­മ­ണ­ത്തി­ലൂ­ടെ പ്ര­തി­രോ­ധി­ച്ചു.

മ­ഹാ­നാ­യ അ­യ്യൻ­കാ­ളി പെ­രി­നാ­ട്ടെ­ത്തി, പ്ര­ശ്‌­ന­ങ്ങൾ മ­ന­സി­ലാ­ക്കി അ­ധി­കൃ­ത­ശ്ര­ദ്ധ­യിൽ­പ്പെ­ടു­ത്തി. ച­ങ്ങ­നാ­ശേ­രി പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ അ­ധ്യ­ക്ഷ­ത­യിൽ കൊ­ല്ലം റ­യിൽ­വേ മൈ­താ­ന­ത്ത്‌ ചേർ­ന്ന മ­ഹാ­സ­മ്മേ­ള­ന­ത്തിൽ­വ­ച്ച്‌ ദ­ളി­ത്‌ വ­നി­ത­കൾ­ക്ക്‌ റൗ­ക്ക വി­ത­ര­ണം ചെ­യ്‌­തു. അ­വർ, അ­പ­മാ­ന­ത്തി­ന്റെ അ­ട­യാ­ള­മാ­യി­രു­ന്ന ക­ല്ല­യും മാ­ല­യും കൊ­യ്‌­ത്ത­രി­വാ­ളു­കൊ­ണ്ട്‌ മു­റി­ച്ചെ­റി­ഞ്ഞു.

പ­ക്ഷേ, ത­മ്പു­രാ­ന്മാ­രു­ടെ വീ­ടാ­ക്ര­മി­ച്ചു എ­ന്ന പേ­രിൽ നി­ര­വ­ധി ദ­ളി­തർ­ക്കെ­തി­രേ കേ­സെ­ടു­ത്തു. ഈ കേ­സ്‌ വാ­ദി­ച്ച വ­ക്കീ­ല­ന്മാർ­ക്ക്‌ കൊ­ടു­ക്കാൻ അ­വ­രു­ടെ ക­യ്യിൽ പ­ണ­മി­ല്ലാ­യി­രു­ന്നു. പ്ര­മു­ഖ­രാ­യ ടി എം വർ­ഗീ­സും ഇ­ല­ഞ്ഞി­ക്കൽ ജോ­ണു­മാ­യി­രു­ന്നു അ­ഭി­ഭാ­ഷ­കർ. വ­ക്കീൽ­പ്പ­ണ­മി­ല്ലെ­ങ്കിൽ അ­ധ്വാ­നം പ്ര­തി­ഫ­ല­മാ­യി ത­ന്നാൽ മ­തി എ­ന്ന നി­ബ­ന്ധ­ന പ്ര­കാ­രം ടി എം വർ­ഗീ­സി­ന്റെ വീ­ട്ടു­പ­രി­സ­ര­ത്ത്‌ നിർ­മി­ച്ച­താ­ണ്‌ ക­മ്മാൻ­കു­ളം. നാ­ണം മ­റ­യ്‌­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­ര­ത്തിൽ പ­ങ്കെ­ടു­ത്ത­തി­നാൽ കേ­സിൽ കു­രു­ങ്ങി­യ പ്ര­തി­കൾ നൽ­കി­യ വ­ക്കീൽ ഫീ­സ്‌.

ഇ­ന്ന്‌ ഈ സ­മ­ര­സ്‌­മാ­ര­കം ഏ­റെ­ക്കു­റെ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. അ­വ­ശേ­ഷി­പ്പെ­ങ്കി­ലും സം­ര­ക്ഷി­ച്ചാൽ, സ്‌­മ­ര­ണ നി­ല­നിർ­ത്താ­നും ഒ­രു ജ­ല­നി­ധി സം­ര­ക്ഷി­ക്കാ­നും സാ­ധി­ക്കും.

Thursday, 13 November 2014

ശബ­രി­മ­ല­ക്കാ­ലവും കോളാ­മ്പി­പ്പാട്ടും


    ശബ­­രി­മല മഹോ­ത്സ­വ­കാലം ആരം­ഭി­ക്കു­ക­യാ­ണ്‌. മൈക്ക്സെറ്റ്‌ കട­ക്കാർ പഴയ കോളാ­മ്പി­കൾ പൊടി­തട്ടി എടു­ത്തു­ക­ഴി­ഞ്ഞു.

     ശബ­രി­മല യാത്ര­യെ­ക്കു­റിച്ച്‌ പ്രായ­മുള്ള ഗുരു­സ്വാ­മി­മാർ പറ­യു­ന്നത്‌ പഴ­യ­കാ­ല­ത്തിന്റെ ആത്മാർഥ­തയും പവി­ത്ര­തയും ഇന്ന്‌ ഇല്ലെ­ന്നാ­ണ്‌. ഇന്ന­ത്തെ­പ്പോലെ ഗതാ­ഗത സൗക­ര്യ­മി­ല്ലാ­ത്ത­കാ­ലത്ത്‌ കേര­ള­ത്തിലെവിടെ നിന്നും ഭക്ത­ന്മാർ കാൽന­ട­യാ­യാണ്‌ സന്നി­ധാ­ന­ത്തിൽ എത്തി­യി­രു­ന്ന­ത്‌. ആദി­കാ­ലത്ത്‌ പല­രെയും പുലി­പി­ടി­ച്ചി­ട്ടു­പോ­ലു­മു­ണ്ട­ത്രെ. രണ്ടാ­ഴ്ച­യി­ല­ധികം നീളുന്ന യാത്ര. ഭക്ഷ­ണ­മു­ണ്ടാ­ക്കാ­നുള്ള സാധ­ന­ങ്ങളും ഭക്ത­യാ­ത്രി­കർ കരു­തി­യി­രു­ന്നു.

    നീല­ക്കു­റി­ഞ്ഞി പൂ­ക്കു­ന്നത്‌ കാണ­ണ­മെ­ങ്കിൽ സഹ്യ­പർവ­ത­ത്തിൽ പോക­ണം. നീല­ക്കു­റിഞ്ഞി തേക്കിൻകാട്‌ മൈതാ­നത്തോ മാനാ­ഞ്ചി­റ­യിലോ മറൈൻ ഡ്രൈവിലോ നട്ടു­വ­ളർത്തി പുഷ്പിണി­യാക്കാൻ സാധി­ക്കി­ല്ല. എന്നാൽ മല­നി­ര­ക­ളി­ലുള്ള അയ്യ­പ്പ­വി­ഗ്ര­ഹ­ത്തിന്റെ പകർപ്പു­കൾ മല­നാടും ഇട­നാടും കടന്ന്‌ തീര­പ്ര­ദേശം വരെ എത്തി. മമ്മ­തിന്റെ അടു­ത്തേക്ക്‌ മല­വ­ന്ന­തു­പോ­ലെ.

     അയ്യ­പ്പ­ക്ഷേ­ത്ര­ങ്ങ­ളിൽ മാത്ര­മല്ല കാളീക്ഷേത്ര­ങ്ങ­ളിൽ പോലും മണ്ഡ­ല­പൂ­ജയും മക­ര­വി­ളക്കും ആരം­ഭി­ച്ചു. ക്ഷേത്രാ­ചാര­ങ്ങ­ളു­മായി ഒരു ബന്ധ­വു­മി­ല്ലാത്ത ഉച്ച­ഭാ­ഷി­ണി­യുടെ ഉപ­യോ­ഗ­മാണ്‌ ഇക്കാ­ലത്ത്‌ ഒരു പ്രധാന പ്രത്യേ­ക­ത. ശാന്ത­ത­യോ­ടെയും സ്വസ്ഥ­ത­യോ­ടെയും പ്രാർഥി­ക്ക­ണ­മെന്ന്‌ ഭക്ത­ജ­ന­ങ്ങൾ അഭി­ല­ഷി­ക്കുന്ന ക്ഷേത്ര­പ­രി­സരം അമി­ത­ശ­ബ്ദ­ത്താൽ അശാന്തി പടർത്തു­ന്ന­താണ്‌ പ്രയോ­ഗ­രീ­തി.

      അമ്പ­ല­ക്ക­മ്മി­റ്റി­ക്കാർ പെടുന്ന ഒരു കെണി രസ­ക­ര­മാ­ണ്‌. ഓരോ ദിവ­സവും ചിറ­പ്പു­ന­ട­ത്താൻ പണം കൊടു­ക്കു­ന്ന­വർക്ക്‌ രാവും പകലും ഭക്തി­ഗാ­ന­ങ്ങൾ അവർ നിൽക്കു­ന്നി­ടത്ത്‌ കേൾക്ക­ണ­മെ­ന്നാണ്‌ നിർബ­ന്ധം. കേട്ടി­ല്ലെ­ങ്കിൽ, വാഗ്ദാ­ന­ത്തുക ലഭി­ച്ചു­വെന്ന്‌ വരി­ല്ല. ഗൾഫു­കാ­ര­നാണ്‌ ധന­ദാ­താ­വെ­ങ്കിൽ ഗൾഫു­വരെ കോളാമ്പി കെട്ടു­ന്ന­തെ­ങ്ങ­നെ­യെന്ന ചിന്താ­ക്കു­ഴപ്പം ഭാര­വാ­ഹി­കളെ കുഴ­പ്പ­ത്തി­ലാ­ക്കും.

       ഭാര­തീ­യ­രുടെ ക്ഷേത്ര­സ­ങ്കൽപ്പ­ത്തിന്‌ ചരി­ത്രാ­തീ­ത­കാ­ലത്തെ പഴ­ക്ക­മൊ­ന്നു­മി­ല്ല. തട്ടാമല ഒരു മല­യ­ല്ലാ­ത്ത­തു­പോലെ കുരു­ക്ഷേത്രം ക്ഷേത്ര­വു­മ­ല്ല. മഹാ­ഭാ­ര­ത­ത്തിലെ കഥാ­പാ­ത്ര­ങ്ങൾ ക്ഷേത്ര ദർശ­ന­ത്തി­ന­ല്ല, തീർഥാ­ട­ന­ത്തി­നാണ്‌ പോകു­ന്ന­ത്‌. നദി­യിലെ സ്നാന­ഘ­ട്ട­ങ്ങ­ളാ­ണ­വ.

      നശി­പ്പി­ക്ക­പ്പെട്ട ബുദ്ധ­വി­ഹാ­ര­ങ്ങ­ളാണ്‌ ക്ഷേത്ര­ങ്ങ­ളായി മാറി­യ­ത്‌. അതി­നാൽ നര­ബ­ലിയും മൃഗ­ബ­ലിയും ഒഴി­ച്ചു­നിർത്തി­യാൽ ശാന്ത­ത­യുടെ അന്ത­രീക്ഷം അവിടെ ഉണ്ടാ­യി­രു­ന്നു. ഓച്ചി­റ­യിലെ ഒണ്ടിക്കാ­വാണ്‌ ഉദാ­ഹ­ര­ണം. അതാണ്‌ കാല­ക്ര­മേണ കോളാ­മ്പി­പ്പാ­ട്ടുള്ള അശാന്തി കേന്ദ്ര­ങ്ങ­ളായി മാറി­യ­ത്‌.

       ഒരു നിശ്ചിത ഡസിബലി­­ല­ധികം ശബ്ദം നിത്യേന ഒരാ­ളി­ലേക്ക്‌ പ്രവ­ഹി­പ്പി­ച്ചാൽ അയാൾ ക്രമേണ ബധി­ര­നായി മാറും. ചിത്ത­ഭ്രമ സാധ്യ­ത­യു­മു­ണ്ട്‌. രോഗി­ക­ളെയും വിദ്യാർഥി­ക­ളെയും ഈ അമി­ത­ശബ്ദം അപ­ക­ട­ക­ര­മായി ബാധി­ക്കും. ഇതെല്ലാം കണ­ക്കി­ലെ­ടു­ത്താണ്‌ ഇന്ത്യൻ പാർല­മെന്റ്‌ ശബ്ദ­മ­ലി­നീ­ക­രണ നിയ­ന്ത്ര­ണ­ത്തി­നുള്ള നിയ­മ­നിർമാണം നട­ത്തി­യി­ട്ടു­ള്ള­ത്‌.

      നിയമം നട­പ്പി­ലാ­ക്കാനോ അനു­സ­രി­ക്കാനോ ആർക്കും താൽപ്പര്യമില്ലെ­ങ്കിലും ശബ്ദാ­യ­മാ­ന­മായ അന്ത­രീ­ക്ഷ­ത്തിൽ പ്രാർഥ­ന­ സാ­ധ്യ­മ­ല്ലെന്ന തിരി­ച്ച­റി­വെ­ങ്കിലും ഉണ്ടാ­കേ­ണ്ട­തല്ലേ? കോളാ­മ്പി­പ്പാ­ട്ടിന്റെ ശല്യം സഹി­ക്ക­വ­യ്യാണ്ട്‌ അത്തരം ആരാ­ധ­നാ­ല­യ­ങ്ങ­ളിൽ നിന്നും സങ്കൽപ്പ­ദൈവം പോലും രക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. സങ്കൽപ്പ­മാ­ണെ­ങ്കിൽപ്പോലും ദൈവ­ത്തിനും വേണ്ടേ ലേശം സ്വസ്ഥത!

Sunday, 2 November 2014

മഷി


മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.
മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടുപാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.
കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.
കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്കി രസിക്കുന്ന
സുരക്ഷാ ഗേഹം.
ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.
മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.
മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.

Friday, 24 October 2014

താ­രാ­രാ­ധ­ന­യു­ടെ മ­ര­ണ­ക്ക­യ­റ്റം


      ദൈ­വം ക­ഴി­ഞ്ഞാൽ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ സി­നി­മാ­താ­ര­ങ്ങൾ­ക്കും ക്രി­ക്ക­റ്റ്‌ ക­ളി­ക്കാർ­ക്കു­മാ­ണ്‌. ക്രി­ക്ക­റ്റ്‌ താ­രം എ­ന്ന പ്ര­യോ­ഗം കൂ­ടി നി­ല­വി­ലു­ണ്ട­ല്ലോ. ജീ­വൻ ദൈ­വ­ത്തെ ഏൽ­പ്പി­ച്ചു­കൊ­ണ്ട്‌ ആ­രാ­ധ­കർ ന­ട­ത്തു­ന്ന ഭ­ക്തി­യാ­ത്ര­ക­ളും ആ­ന പ്ര­ദർ­ശ­ന­വും മ­റ്റും മ­ര­ണ­ങ്ങൾ­ക്കു­പോ­ലും കാ­ര­ണ­മാ­യി­ട്ടു­ണ്ട്‌.

      ജ­യ­ല­ളി­ത ശി­ക്ഷി­ക്ക­പ്പെ­ട്ട­പ്പോൾ നി­ര­വ­ധി ആ­ളു­കൾ സ്വ­യം­ഹ­ത്യ­യി­ലൂ­ടെ ആ­ത്മ­സാ­ക്ഷാ­ത്‌­ക്കാ­ര­വും അ­മ്മ­യോ­ടു­ള്ള മ­മ­താ­നി­ർ­വൃ­തി­യും നേ­ടി. ദ്രാ­വി­ഡ മു­ന്നേ­റ്റ ക­ഴ­ക­ത്തി­ന്റെ സ്ഥാ­പ­ക നേ­താ­വാ­യ സി എൻ അ­ണ്ണാ­ദു­രൈ­യെ­പ്പോ­ലു­ള്ള ഒ­രു ജ­ന­നേ­താ­വ­ല്ല ജ­യ­ല­ളി­ത. അ­വ­രോ­ട്‌ ത­മി­ഴ്‌ ജ­ന­ത­യ്‌­ക്കു­ള്ള ആ­നു­ക­മ്പ, അ­വ­രു­ടെ സി­നി­മാ­കാ­ല­ത്തോ­ടു­ള്ള ആ­രാ­ധ­ന ത­ന്നെ­യാ­ണ്‌. ഈ ആ­രാ­ധ­ന­യു­ടെ മു­ക്കാൽ­പ­ങ്കും എം ജി രാ­മ­ച­ന്ദ്ര­ന്‌ അ­വ­കാ­ശ­പ്പെ­ട്ട­തു­മാ­ണ്‌.
     ത­മി­ഴ്‌­നാ­ടി­നെ അ­നു­ക­രി­ച്ച്‌ കേ­ര­ള­ത്തി­ലും താ­രാ­രാ­ധ­ന വർ­ധി­ച്ചി­ട്ടു­ണ്ട്‌. ഒ­രു സൂ­പ്പർ­സ്റ്റാ­റി­ന്റെ ഫാൻ­സ്‌ അ­സോ­സി­യേ­ഷൻ പ്ര­വർ­ത്ത­കർ, മ­റ്റേ സൂ­പ്പർ­സ്റ്റാ­റി­ന്റെ ചി­ത്രം തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ കൂ­വു­ന്ന­തും എ­തിർ­വി­ഭാ­ഗം ക­യ്യ­ടി­ക്കു­ന്ന­തും കേ­ര­ള­ത്തി­ലെ തീ­യേ­റ്റ­റു­ക­ളിൽ സാ­ധാ­ര­ണ­മാ­യി­ട്ടു­ണ്ട്‌. ത­മി­ഴ്‌­നാ­ട്ടിൽ ര­ജ­നീ­കാ­ന്തി­ന്റെ­യും മ­റ്റും ആ­രാ­ധ­ക സം­ഘ­ങ്ങൾ ര­ക്ത­ദാ­നം തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വ്യ­ക്തി­പൂ­ജ­യും അ­തു­വ­ഴി വോ­ട്ടു­ബാ­ങ്കി­ന്റെ ക്രോ­ഡീ­ക­ര­ണ­വു­മാ­ണ്‌ അ­ടി­വേ­രാ­യി­ട്ടു­ള്ള­ത്‌.
     പു­തി­യ ചി­ത്ര­ങ്ങൾ പ്ര­ദർ­ശ­ന­ത്തി­നെ­ത്തു­മ്പോൾ ആ­രാ­ധ­കർ തീ­യേ­റ്റർ പ­രി­സ­രം ക­യ്യ­ട­ക്കും. താ­ര­ത്തി­ന്റെ പ­ടു­കൂ­റ്റൻ ക­ട്ടൗ­ട്ടു­കൾ ഉ­യർ­ത്തും. അ­തിൽ മാ­ല ചാർ­ത്തും. ചി­ല­പ്പോൾ താ­ര­ത്തി­ന്റെ ചി­ത്രം ദൈ­വ­ത്തെ എ­ഴു­ന്ന­ള്ളി­ക്കു­ന്ന­തു­പോ­ലെ ആ­ന­പ്പു­റ­ത്ത്‌ ഇ­രു­ത്തി ആ­ഘോ­ഷി­ക്കു­ക­യും ചെ­യ്യും.
      ആ­രാ­ധ­ന­മൂ­ത്ത്‌ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­ക­ളിൽ ഇ­ള­നീ­ര­ഭി­ഷേ­ക­വും പാ­ല­ഭി­ഷേ­ക­വും പോ­ലും ന­ട­ത്താ­റു­ണ്ട്‌. ആ­ര­തി ഉ­ഴി­യു­ക, താ­ര­ക്കോ­ല­ത്തി­ന്‌ മു­ന്നിൽ തേ­ങ്ങ­യ­ടി­ക്കു­ക, കർ­പ്പൂ­രം ക­ത്തി­ക്കു­ക, സാ­മ്പ്രാ­ണി­ത്തി­രി പു­ക­യ്‌­ക്കു­ക തു­ട­ങ്ങി ക്ഷേ­ത്രാ­ചാ­ര­ങ്ങ­ളു­ടെ അ­ന്ധ­ത­യി­ല­ധി­ഷ്ഠി­ത­മാ­യ പ­രി­പാ­ടി­ക­ളും ന­ട­ത്താ­റു­ണ്ട്‌. മ­ല­യാ­ള­ത്തിൽ ന­ടി­കൾ­ക്ക്‌ പൊ­തു­വേ ആ­രാ­ധ­ക­സം­ഘ­ട­ന­കൾ കു­റ­വാ­ണ്‌. അ­വർ പ­ണ­വും പ­ദ­വി­യും നൽ­കി സം­ഘ­ട­ന­ക­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­റി­ല്ലാ­ത്ത­താ­ണ്‌ കാ­ര­ണ­മെ­ന്നാ­ണ­റി­യു­ന്ന­ത്‌.
      മ­ഞ്‌­ജു­വാ­ര്യർ ഫാൻ­സ്‌ അ­സോ­സി­യേ­ഷ­ന്റെ ഫേ­സ്‌ ബു­ക്ക്‌ പേ­ജിൽ ഒ­രാൾ പ്ര­തി­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ ഇ­വൾ­ക്കും ഫാ­നോ ഹ, ഹ, ഹ എ­ന്നാ­ണ്‌. സി­നി­മാ­താ­ര­ങ്ങ­ളോ­ട്‌ ആ­രാ­ധ­ന­യു­ണ്ടെ­ങ്കി­ലും ബ­ഹു­മാ­നം കു­റ­വാ­ണ്‌. ഗൾ­ഫ്‌ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള കാ­വ്യ­മാ­ധ­വൻ ആ­രാ­ധ­ക­സം­ഘ­ത്തി­ന്റെ ഫേ­സ്‌­ബു­ക്ക്‌ പേ­ജ്‌ 2525 പേ­രേ ലൈ­ക്ക്‌ ചെ­യ്‌­തി­ട്ടു­ള്ളു. 
      ഈ­യി­ടെ­യു­ണ്ടാ­യ വേ­ദ­നാ­ജ­ന­ക­മാ­യ കാ­ര്യം ത­മി­ഴ്‌­ന­ടൻ വി­ജ­യി­ന്റെ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ പാ­ല­ഭി­ഷേ­കം ന­ട­ത്താൻ ക­യ­റി­യ ഒ­രു പാ­വ­പ്പെ­ട്ട നിർ­മാ­ണ­ത്തൊ­ഴി­ലാ­ളി­യാ­യ ആ­രാ­ധ­ക­ന്റെ മ­ര­ണ­മാ­ണ്‌. വ­ട­ക്കു­ഞ്ചേ­രി ജ­യ­ഭാ­ര­ത്‌ മൂ­വീ­സി­ന്റെ മു­ന്നിൽ സ്ഥാ­പി­ച്ചി­രു­ന്ന മു­പ്പ­ത­ടി ഉ­യ­ര­മു­ള്ള ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ നി­ന്നാ­ണ്‌ ആ­രാ­ധ­കൻ ഉ­ണ്ണി­കൃ­ഷ്‌­ണൻ വീ­ണു­മ­രി­ച്ച­ത്‌. ഉ­ണ്ണി­കൃ­ഷ്‌­ണ­ന്റെ കു­ടും­ബ­ത്തെ സ­ഹാ­യി­ക്കാൻ വി­ജ­യ്‌ മു­ന്നോ­ട്ടു­വ­ര­ണം.
താ­രാ­രാ­ധ­ന­യും തു­ടർ­ന്നു­ള്ള ആ­ര­തി­യും പാ­ല­ഭി­ഷേ­ക­വും ഇ­ള­നീ­ര­ഭി­ഷേ­ക­വും മ­റ്റും അർ­ഥ­ര­ഹി­ത­മാ­ണെ­ന്ന്‌ ന­മ്മൾ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്‌. സി­നി­മാ­താ­ര­ങ്ങൾ ഒ­രു­കാ­ര­ണ­വ­ശാ­ലും ഇ­ത്ത­രം അ­ന്ധാ­രാ­ധ­ക­സം­ഘ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌. നോ­ക്കൂ, ആ­രാ­ധ­കർ അ­ധി­ക­മാ­യാൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യി­ല്ല. ലോ­ക­ത്ത്‌ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ ദൈ­വ­ത്തി­നാ­ണ്‌. അ­ദ്ദേ­ഹം ഇ­ന്നേ­വ­രെ പു­റ­ത്തി­റ­ങ്ങി­യി­ട്ടി­ല്ല.