Friday, 1 August 2014

ന­ഗ­ര­ത്തെ­രു­വി­ലെ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങൾ




പ­ശ്ചി­മ­ബം­ഗാ­ളി­ന്റെ ത­ല­സ്ഥാ­ന­ത്താ­ണ്‌ വി­സ്‌­മ­യ­ക­ര­മാ­യ ആ കാ­ഴ്‌­ച­ക­ണ്ട­ത്‌. പ്ര­സി­ദ്ധ­മാ­യ പ്ര­സി­ഡൻ­സി കോ­ള­ജും മ­റ്റും സ്ഥി­തി­ചെ­യ്യു­ന്ന കോ­ള­ജ്‌ സ്‌­ട്രീ­റ്റിൽ ല­ക്ഷ­ക്ക­ണ­ക്കി­നു പ­ഴ­യ­പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­രി­ക്കു­ന്നു. നി­ര­വ­ധി ആ­ളു­കൾ പു­സ്‌­ത­ക­ങ്ങൾ മ­റി­ച്ചു­നോ­ക്കി അ­വി­ടെ ചു­റ്റി­പ്പ­റ്റി­നിൽ­ക്കു­ന്നു.

ഫു­ട്‌­പാ­ത്തിൽ­ത്ത­ന്നെ­യാ­ണ്‌ ഈ പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­ട്ടു­ള­ള­ത്‌. വ­ഴി­യോ­ര­വാ­ണി­ഭ­ക്കാ­രെ­ക്കൊ­ണ്ട്‌ വീർ­പ്പു­മു­ട്ടി­യ ന­ഗ­ര­മാ­ണ്‌ കൊൽ­ക്ക­ത്ത. പു­ന­ര­ധി­വാ­സ ക്ര­മീ­ക­ര­ണ­ങ്ങൾ ചെ­യ്‌­തി­ട്ട്‌ ജ്യോ­തി­ബ­സു എ­ല്ലാ ഫു­ട്‌­പാ­ത്ത്‌ ക­ച്ച­വ­ട­ക്കാ­രെ­യും ഒ­ഴി­പ്പി­ച്ചു. എ­ന്നാൽ പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രെ തു­ട­രാൻ അ­നു­വ­ദി­ച്ചു.

ഇ­ന്ത­​‍്യ­യി­ലെ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലെ­ല്ലാം പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ വിൽ­ക്കു­ന്ന തെ­രു­വു­കൾ ഉ­ണ്ട്‌. ക­ച്ച­വ­ട­ക്കാർ വി­ല­കൊ­ടു­ത്തു­ശേ­ഖ­രി­ക്കു­ന്ന പു­സ്‌­ത­ക­ങ്ങൾ കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭ­​‍്യ­മാ­ണ്‌. ചാ­ന്ദ്‌­നി­ചൗ­ക്കിൽ നി­ന്നും റു­ബാ­യി­യാ­ത്തി­ന്റെ പ­ഴ­യ പ­തി­പ്പും മും­ബൈ­യിൽ നി­ന്ന്‌ ഖ­ലിൽ ജി­ബ്രാൻ കാ­മു­കി­ക്ക്‌ എ­ഴു­തി­യ ക­ത്തു­ക­ളും കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ വാ­ങ്ങി­യ­ത്‌ ഓർ­ക്കു­ന്നു.

അ­ര­വി­ന്ദ­ന്റെ കാർ­ട്ടൂൺ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ഗു­രു­ജി­യും രാ­മു­വും തെ­രു­വോ­ര­ത്തു­നി­ന്നു കാ­ഫ്‌­ക­യെ­യും കാ­മു­വി­നെ­യും ക­ണ്ടെ­ത്തി­യ­ത്‌ ര­സ­ക­ര­മാ­യ ഒ­രു വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്ന­ല്ലൊ.

തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലാ­ണെ­ങ്കിൽ ഇ­ന്ത­​‍്യ­യി­ലെ ഏ­റ്റ­വും പ­ഴ­ക്കം­ചെ­ന്ന ലൈ­ബ്ര­റി­യാ­യ സ്റ്റേ­റ്റ്‌ സെൻ­ട്രൽ ലൈ­ബ്ര­റി­യു­ടെ­യും ലൈ­ബ്ര­റി കൗൺ­സിൽ ആ­സ്ഥാ­ന­ത്തി­ന്റെ­യും കേ­ര­ള സർ­വ­ക­ലാ­ശാ­ലാ ഓ­ഫീ­സി­ന്റെ­യും പ­രി­സ­ര­ത്താ­ണ്‌ പ­ഴ­യ പു­സ്‌­ത­ക­ശേ­ഖ­ര­ങ്ങൾ വിൽ­പ്പ­ന­യ്‌­ക്ക്‌ വ­ച്ചി­ട്ടു­ള­ള­ത്‌.

വ­ഴി­യോ­ര പു­സ്‌­ത­ക­വിൽ­പ്പ­ന­ശാ­ല­ക­ളിൽ പു­സ്‌­ത­കം തേ­ടി­യെ­ത്തു­ന്ന­വ­രിൽ അ­ധി­ക­വും ശ­രാ­ശ­രി കു­ടും­ബ­ങ്ങ­ളിൽ നി­ന്നോ ദ­രി­ദ്ര­കു­ടും­ബ­ങ്ങ­ളിൽ­നി­ന്നോ ഉ­ള­ള സാ­ധു­ക്ക­ളാ­യ വി­ദ­​‍്യാർ­ഥി­ക­ളാ­ണ്‌. ഈ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങ­ളിൽ എൺ­പ­തു­ശ­ത­മാ­ന­വും പഠ­ന സ­ഹാ­യി­ക­ളാ­യി­ട്ടു­ള­ള­വ­യാ­ണ്‌. പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്ക്‌ സാ­ങ്കേ­തി­ക വി­ദ­​‍്യാ­ഭ­​‍്യാ­സ­ത്തി­നു ആ­വ­ശ­​‍്യ­മു­ള­ള പു­സ്‌­ത­ക­ങ്ങൾ എ­ല്ലാം­ത­ന്നെ വ­ലി­യ വി­ല­യു­ള­ള­വ­യാ­ണ്‌. ആ­യി­രം­രൂ­പ മു­ഖ­വി­ല­യു­ളള പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ മു­ന്നൂ­റോ നാ­നൂ­റോ രൂ­പ­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭി­ക്കും. അ­ത്‌ വ­ലി­യ സ­ഹാ­യം­ത­ന്നെ­യാ­ണ്‌.

മ­റ്റു ജി­ല്ല­ക­ളി­ലു­ള­ള വി­ദ­​‍്യാർ­ഥി­കൾ­പോ­ലും തി­രു­വ­ന­ന്ത­പു­ര­ത്ത്‌ പോ­കു­ന്ന­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങൾ വാ­ങ്ങി­വ­രാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­റു­ണ്ട്‌. മൂ­ന്നു ല­ക്ഷ­ത്തി­ല­ധി­കം പു­സ്‌­ത­ക­ങ്ങ­ളും മു­പ്പ­തോ­ളം ക­ച്ച­വ­ട­ക്കാ­രു­മാ­ണ്‌ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫു­ട്‌­പാ­ത്തി­ലു­ള­ള­ത്‌.

പു­സ്‌­ത­ക­ക്ക­ച്ച­വ­ടം­കൊ­ണ്ട്‌ ഒ­രു­വി­ധം കു­ടും­ബം പു­ലർ­ത്തി­വ­രു­ന്ന ഇ­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങ­ളു­മാ­യി ഉ­ടൻ സ്ഥ­ലം വി­ട­ണ­മെ­ന്നാ­ണ്‌ സർ­ക്കാർ ആ­വ­ശ­​‍്യ­പ്പെ­ട്ടി­ട്ടു­ള­ള­ത്‌. ഒ­രു­ദി­വ­സം ബുൾ­ഡോ­സ­റു­ക­ളും പൊ­ലീ­സു­മാ­യി സർ­ക്കാർ അ­വ­ത­രി­­ക്കു­ക കൂ­ടി ചെ­യ്‌­തു. മാ­ധ­​‍്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും സാ­ന്നി­ദ്ധ­​‍്യം­കൊ­ണ്ടാ­ണ്‌ അ­ന്ന്‌ പു­സ്‌­ത­ക­ന­ശീ­ക­ര­ണം സാ­ധ­​‍്യ­മാ­കാ­തെ പോ­യ­ത്‌.

പു­ന­ര­ധി­വ­സി­പ്പി­ക്കാ­നു­ള­ള ഒ­രു പ­രി­ശ്ര­മ­വും ന­ട­ത്താ­തെ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­ജ്ഞാ­പി­ക്കു­ന്ന­ത്‌ ജ­നാ­ധി­പ­ത്യ മൂ­ല­​‍്യ­ങ്ങൾ­ക്ക്‌ നി­ര­ക്കു­ന്ന­ത­ല്ല. അ­വ­രും ഈ നാ­ട്ടി­ലെ പൗ­ര­ന്മാ­ര­ല്ലേ. ജീ­വി­ക്കു­വാ­നു­ള­ള അ­വ­കാ­ശം അ­വർ­ക്കു­മി­ല്ലേ?

വി­ദ­​‍്യാർ­ഥി­കൾ­ക്കു എ­ത്താ­വു­ന്ന­ത­ര­ത്തിൽ ഒ­രു­സ്ഥ­ലം ക­ണ്ടെ­ത്തി­യി­ട്ടേ അ­വ­രോ­ട്‌ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­വൂ. ആ തെ­രു­വിൽ­ത­ന്നെ ഒ­ന്ന­ര­മീ­റ്റ­റി­നു­ള­ളിൽ പു­സ്‌­ത­കം നി­ര­ത്തി­വ­ച്ചു വിൽ­പ­ന ന­ട­ത്താൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­വ­രു­ടെ ആ­വ­ശ­​‍്യ­വും ഭ­ര­ണ­കൂ­ടം പ­രി­ശോ­ധി­ക്ക­ണം.

മു­ല്ല­പ്പെ­രി­യാർ അ­ണ­ക്കെ­ട്ട്‌ കാ­ക്ക­ത്തൊ­ള­ളാ­യി­രം വർ­ഷ­ത്തേ­ക്ക്‌ എ­ഴു­തി­ക്കൊ­ടു­ത്ത­വ­രാ­ണ്‌ ന­മ്മൾ. ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ലെ പ­ല കെ­ട്ടി­ട­ങ്ങ­ളും സർ­ക്കാർ ഭൂ­മി­യി­ലാ­ണ്‌ നാ­മ­മാ­ത്ര­മാ­യ വാ­ട­ക­യ്‌­ക്കും. അ­ല്ലാ­തെ­യും ഉ­യർ­ന്നു നിൽ­ക്കു­ന്ന­ത്‌. തെ­രു­വു പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു­മാ­ത്രം അ­ധി­കാ­ര­ത്തി­ന്റെ ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ മ­നു­ഷ­​‍്യ­ത­​‍്വ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. അ­ധി­കാ­ര­പ്ര­യോ­ഗം അ­വ­ശ­രോ­ടു­മാ­ത്രം എ­ന്ന കാ­ഴ്‌­ച­പ്പാ­ട്‌ ശ­രി­യ­ല്ല.

മ­ഹാ­ന­ഗ­ര­ങ്ങ­ളു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ തെ­രു­വു­പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ത്തെ സാം­സ്‌­കാ­രി­ക­മാ­യ ഒ­രു അ­ട­യാ­ളം എ­ന്ന നി­ല­യി­ലാ­ണ്‌ കാ­ണു­ന്ന­ത്‌. കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­ത്തി­നും ആ കാ­ഴ്‌­ച­പ്പാ­ട്‌ യോ­ജി­ക്കും. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ല്ലൊ.

Saturday, 19 July 2014

സോ­ണി­യാ­ദേ­വീ­പ്രീ­തി­ക്ക്‌ ഐ­സ്‌­ക്രീം പൊ­ങ്കാ­ല

       മ­ഹാ­ഭാ­ര­ത­ത്തി­ലെ­യോ രാ­മാ­യ­ണ­ത്തി­ലെ­യോ ഒ­രു ക­ഥാ­പാ­ത്ര­വും കാ­ശി­വി­ശ്വ­നാ­ഥ ക്ഷേ­ത്ര­ത്തിൽ പോ­യി തൊ­ഴു­തി­ട്ടു­വ­രാ­മെ­ന്നു പ­റ­യു­ന്നി­ല്ല. യു­ദ്ധം ന­ട­ന്ന­താ­യി സ­ങ്കൽ­പ്പി­ച്ചി­ട്ടു­ള്ള കു­രു­ക്ഷേ­ത്രം ര­ണ്ടു ന­ദി­കൾ­ക്കി­ട­യി­ലു­ള്ള ഒ­രു പ്ര­ദേ­ശ­മാ­ണ്‌. അ­ല്ലാ­തെ തേ­ങ്ങ­യ­ടി­യും മു­ട്ട­റു­ക്ക­ലും പൊ­ങ്കാ­ല­യും ഉ­ടു­പ്പി­ല്ലാ­ത്ത ദേ­വീ­വി­ഗ്ര­ഹ­വു­മു­ള്ള സാ­ധാ­അ­മ്പ­ല­മാ­യി­രു­ന്നി­ല്ല. പു­ണ്യം തേ­ടി­യു­ള്ള യാ­ത്ര­ക­ളെ­ല്ലാം അ­ന്ന്‌ തീർ­ഥ­ങ്ങ­ളി­ലേ­ക്ക്‌ ആ­യി­രു­ന്നു. ക്ഷേ­ത്രാ­ട­നം ആ­യി­രു­ന്നി­ല്ല തീർ­ഥാ­ട­നം.

ഈ ച­രി­ത്ര­മു­ള്ള ഇ­ന്ത്യ­യിൽ ഇ­ന്ന്‌ എ­വി­ടെ­യും ആ­രാ­ധ­നാ­ല­യ­ങ്ങ­ളും അ­വി­ടെ­യെ­ല്ലാം അ­ന്ധ­വി­ശ്വാ­സ­വി­ത­ര­ണ­വു­മാ­ണ്‌ ന­ട­ക്കു­ന്ന­ത്‌. മൂ­ന്നു ത­ല­യും എ­ട്ട്‌ കൈ­ക­ളും ഉ­ള്ള സ­ങ്കൽ­പ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും മ­റ­മാ­റ്റി­യ ലിം­ഗ­ത്തെ­യു­മെ­ല്ലാം ഇ­ന്ത്യ­ക്കാർ ആ­രാ­ധ­നാ­പാ­ത്ര­ങ്ങ­ളാ­ക്കി. ഇ­ന്ത്യ­യിൽ പി­റ­ന്ന മ­ത­ങ്ങ­ളിൽ സി­ഖു­മ­ത­ക്കാർ­ക്കൊ­ഴി­കെ എ­ല്ലാ­വർ­ക്കും വി­ഗ്ര­ഹം വേ­ണ­മെ­ന്നാ­യി. വി­ഗ്ര­ഹാ­രാ­ധ­ക­ന­ല്ലാ­യി­രു­ന്ന ബു­ദ്ധ­നെ­പ്പോ­ലും അ­നു­യാ­യി­കൾ ക­ല്ലി­ലും ലോ­ഹ­ത്തി­ലും ഉ­രു­വ­പ്പെ­ടു­ത്തി പ്ര­തി­ഷ്ഠി­ച്ചു.

പു­തി­യ­കാ­ലം കൂ­ടു­തൽ കൗ­തു­ക­ക­ര­മാ­ണ്‌. സ­മീ­പ­ഭൂ­ത­കാ­ല­ത്ത്‌ ജീ­വി­ച്ചി­രു­ന്ന പ­ലർ­ക്കും ഇ­ന്ത്യ­യിൽ ക്ഷേ­ത്ര­ങ്ങ­ളു­ണ്ടാ­യി. ഇ­നി ക്ഷേ­ത്ര­നിർ­മാ­ണ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌ എ­ന്ന്‌ സം­ശ­യ­ര­ഹി­ത­മാ­യി പ­റ­ഞ്ഞ നാ­രാ­യ­ണ­ഗു­രു­വി­ന്റെ പേ­രിൽ ക്ഷേ­ത്ര­ങ്ങ­ളു­ണ്ടാ­ക്കി അ­ദ്ദേ­ഹ­ത്തി­ന്റെ വി­ഗ്ര­ഹ­ങ്ങൾ സ്ഥാ­പി­ച്ച­താ­ണ്‌ കേ­ര­ളം സ­മീ­പ­കാ­ല­ത്ത്‌ കാ­ണു­ന്ന ഏ­റ്റ­വും വ­ലി­യ ഗു­രു­നി­ന്ദ. അ­ത്ര വ്യാ­പ­ക­മ­ല്ലെ­ങ്കി­ലും ഇ­ന്ത്യ­യി­ലെ മ­റ്റു ചി­ല ക്ഷേ­ത്ര­ങ്ങൾ മ­നു­ഷ്യ പ്ര­തി­ഷ്ഠ­ക­ളാൽ കൗ­തു­ക­ക­ര­മാ­ണ്‌. ഭ­യ­വും അ­ടി­മ­ത്ത­വു­മൊ­ക്കെ മ­നു­ഷ്യ­രെ ഭ­രി­ച്ചി­രു­ന്ന പ്രാ­ചീ­ന­കാ­ല­ത്ത്‌ അ­ങ്ങ­നെ ചി­ല ആ­രാ­ധ­നാ­മൂർ­ത്തി­കൾ രൂ­പ­പ്പെ­ട്ടു­വ­ന്ന­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­ണ്‌ തെ­യ്യ­ങ്ങൾ. പ­ക്ഷേ വി­ദ്യാ­ഭ്യാ­സം നിർ­വ­ഹി­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞ കേ­ര­ള­ത്തിൽ വി­വേ­കാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള വി­ദ്യാ­ഭ്യാ­സ­ത്തി­നു കാ­ല­മാ­യി എ­ന്നാ­ണ്‌ അ­ന്ധ­വി­ശ്വാ­സ­വ്യാ­പ­നം സൂ­ചി­പ്പി­ക്കു­ന്ന­ത്‌.

മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ വെ­ങ്ക­ല­പ്ര­തി­മ സ്ഥാ­പി­ച്ച്‌ പൂ­ജ ന­ട­ത്തു­ന്ന ഗാ­ന്ധി­ക്ഷേ­ത്ര­മു­ള്ള­ത്‌ ഒ­ഡി­ഷ­യി­ലെ സാം­ബൽ­പ്പൂ­രി­ലാ­ണ്‌. രാ­മ­രാ­ജ്യ­ത്തെ അ­ഭി­വാ­ദ്യം ചെ­യ്‌­തി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഹി­ന്ദു­മ­താ­ചാ­ര­പ്ര­കാ­ര­മാ­ണ്‌ പൂ­ജി­ക്കു­ന്ന­ത്‌. ഹി­ന്ദു­-­മു­സ്‌­ലിം ചേ­രി­തി­രി­വിൽ ഏ­റെ വേ­ദ­നി­ച്ചി­രു­ന്ന മ­ഹാ­ത്മാ­ഗാ­ന്ധി­യെ ഹി­ന്ദു­ദൈ­വ­മാ­യി പൂ­ജി­ക്കു­ന്ന­ത്‌ ഹാ­സ്യം മാ­ത്ര­മേ ഉൽ­പ്പാ­ദി­പ്പി­ക്കു­ക­യു­ള്ളു. ത­മി­ഴ്‌ സി­നി­മാ­ന­ടൻ  ര­ജ­നീ­കാ­ന്തി­ന്റെ പേ­രിൽ ക്ഷേ­ത്ര­മു­ള്ള­ത്‌ കർ­ണാ­ട­ക­യി­ലെ കോ­ളാ­റി­ലാ­ണ്‌. അ­വി­ടെ­യു­ള്ള കോ­ടി­ലിം­ഗേ­ശ്വ­ര­ക്ഷേ­ത്ര­ത്തിൽ ര­ജ­നീ­കാ­ന്തി­നെ ഉ­ദ്ദേ­ശി­ച്ച്‌ ആ­രാ­ധ­കർ സ­ഹ­സ്ര­ലിം­ഗം സ്ഥാ­പി­ച്ചി­രി­ക്കു­ന്നു.
ത­മി­ഴ്‌­ന­ടി ഖു­ശ്‌­ബു­വി­നെ പ്ര­തി­ഷ്ഠി­ച്ചാ­രാ­ധി­ക്കു­ന്ന­ത്‌ തി­രു­ച്ചി­റ­പ്പ­ള്ളി­യി­ലാ­ണ്‌. വി­വാ­ഹ­പൂർ­വ  ലൈം­ഗി­ക­ത­യെ ഖു­ശ്‌­ബു ന്യാ­യീ­ക­രി­ച്ച­പ്പോൾ ത­മി­ഴ്‌­ജ­ന­ത അ­മ്പ­ലം­പൊ­ളി­ക്കു­മെ­ന്നു പ­റ­ഞ്ഞ­തും ന­മ്മൾ ക­ണ്ടു.

ത­മി­ഴ്‌­ന­ടി ന­മി­ത­യെ പ്ര­തി­ഷ്ഠി­ച്ചി­ട്ടു­ള്ള­ത്‌ തി­രു­നൽ­വേ­ലി­യിൽ. ഇ­ന്ത്യ­ക്കാർ അ­ധി­ക­മു­ള്ള ശ്രീ­ല­ങ്ക­യി­ലാ­ണ്‌ ത­മി­ഴ്‌­ന­ടി പൂ­ജാ ഉ­മാ­ശ­ങ്ക­റെ പൂ­ജി­ക്കാൻ ക്ഷേ­ത്ര­മു­ണ്ടാ­ക്കി­യി­ട്ടു­ള്ള­ത്‌. ഗോ­പി­നാ­ഥ­പു­രം ഗ്രാ­മ­ത്തിൽ വീ­ര­പ്പ­നും ക്ഷേ­ത്ര­മു­ണ്ടാ­ക്കാൻ തീ­രു­മാ­നി­ച്ചി­രു­ന്ന­ല്ലോ.

ബം­ഗാ­ളി­ലു­മു­ണ്ട്‌ ഒ­രു സി­നി­മാ­താ­ര­ക്ഷേ­ത്രം. സൗ­ത്ത്‌ കൊൽ­ക്ക­ത്ത­യിൽ; പ്ര­തി­ഷ്ഠ അ­മി­താ­ബ­ച്ചൻ. ത­മി­ഴ്‌­നാ­ട്‌ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന മ­ക്കൾ തി­ല­കം എം ജി രാ­മ­ച­ന്ദ്ര­ന്‌ ചെ­ന്നൈ­യി­ലെ നാ­ഥ­മേ­ട്ടി­ലു­ള്ള ആ­രാ­ധ­നാ­ല­യം പ്ര­സി­ദ്ധ­മാ­ണ­ല്ലോ. നി­ര­വ­ധി വെ­ണ്ണ­ക്കൽ പ്ര­തി­മ­ക­ളു­ള്ള മാ­യാ­വ­തി­ക്കു­മു­ണ്ടൊ­രു ക്ഷേ­ത്രം. ഉ­ത്തർ­പ്ര­ദേ­ശി­ലെ ബു­ന്ദർ­ഖ­ണ്ഡിൽ.
ഏ­റ്റ­വും പു­തി­യ വാർ­ത്ത തെ­ല­ങ്കാ­ന­യി­ലെ മ­ല്ലി­യൽ മ­ണ്ഡ­ലിൽ ക്ഷേ­ത്രം സ്ഥാ­പി­ച്ച്‌ കോൺ­ഗ്ര­സ്‌ പ്ര­സി­ഡന്റ്‌ സോ­ണി­യാ­ഗാ­ന്ധി­യു­ടെ വി­ഗ്ര­ഹം സ്ഥാ­പി­ച്ച­താ­ണ്‌. കോൺ­ഗ്ര­സ്‌ നേ­താ­വാ­യ ഭ­രം ആ­ദി­റെ­ഡ്‌­ഡി­യാ­ണ്‌ ര­ണ്ട­ര­ല­ക്ഷം രൂ­പ മു­ട­ക്കി ക്ഷേ­ത്രം പ­ണി­യി­പ്പി­ച്ച­ത്‌. ക­രിം­ന­ഗ­റി­ലെ മുൻ­ലോ­ക്‌­സ­ഭാം­ഗം പു­നം­പ്ര­ഭാ­ക­റും നി­യ­മ­സ­ഭാം­ഗം എ ടി ജീ­വൻ റെ­ഡ്ഡി­യും ചേർ­ന്നാ­ണ്‌ സോ­ണി­യാ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ദ്‌­ഘാ­ട­നം നിർ­വ­ഹി­ച്ച­ത്‌. ഇ­നി­യി­പ്പോൾ നി­ത്യ­പൂ­ജ­യും വ­ഴി­പാ­ടു­ക­ളും ഒ­ക്കെ­യു­ണ്ടാ­കു­മ­ല്ലൊ. നെ­യ്‌­പ്പാ­യ­സം ഉ­ണ്ണി­യ­പ്പം പ­ട­ച്ചോ­റ്‌ ഇ­വ­യ്‌­ക്കൊ­ക്കെ പ­ക­രം ആ­രാ­ധ­നാ­മൂർ­ത്തി­യു­ടെ താൽ­പ­ര്യ­മ­നു­സ­രി­ച്ച്‌ സാൻ­ഡ്‌­വി­ച്ചും പു­ഡ്ഡി­ങും ഐ­സ്‌­ക്രീ­മു­മൊ­ക്കെ കാ­ണു­മാ­യി­രി­ക്കും. ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ടെ ആ­ധി­ക്യം മൂ­ലം വീർ­പ്പു­മു­ട്ടു­ക­യാ­ണ്‌ മ­ത­ര­ഹി­ത­നാ­യി­രു­ന്ന ജ­വ­ഹർ­ലാൽ നെ­ഹ്‌­റു­വി­ന്റെ ഇ­ന്ത്യ.

Friday, 11 July 2014

ഗ്രാ­മീ­ണ­കോ­ട­തി­യും വി­ജാ­തീ­യ വി­വാ­ഹ­വും


വ­ട­ക്കേ ഇ­ന്ത­​‍്യ­യി­ലെ ഗ്രാ­മീ­ണ­കോ­ട­തി­ക­ളു­ടെ വി­ധി­യ­നു­സ­രി­ച്ച്‌ ചു­ട്ടു­കൊ­ന്ന പ്ര­ണ­യി­ക­ളു­ടെ എ­ണ്ണം തി­ട്ട­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. മ­റ്റു ഗോ­ത്ര­ത്തി­ലു­ള­ള­വ­രെ സ്‌­നേ­ഹി­ച്ചു എ­ന്ന­താ­യി­രു­ന്നു ആ യു­വാ­ക്കൾ ചെ­യ്‌­ത­ തെ­റ്റ്‌?
സ്‌­നേ­ഹം ഒ­രു കു­റ്റ­കൃ­ത­​‍്യ­മാ­ണോ? നി­ന്നെ­പ്പോ­ലെ നി­ന്റെ അ­യൽ­ക്കാ­ര­നെ­യും സ്‌­നേ­ഹി­ക്ക­ണ­മെ­ന്നൊ­ക്കെ മ­തം വാ­ച­ക­മേ­ള ന­ട­ത്താ­റു­ണ്ടെ­ങ്കി­ലും അ­ന­​‍്യ­മ­ത­സ്ഥ­രെ സ്‌­നേ­ഹി­ക്കു­ക­യും ഒ­ന്നി­ച്ചു ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന­ത്‌ ക്ഷ­മി­ക്കാൻ ക­ഴി­യാ­ത്ത കു­റ്റ­മാ­യി­ട്ടാ­ണ്‌ മ­ത­പൗ­രോ­ഹി­ത്യം കാ­ണു­ന്ന­ത്‌. മ­തം മാ­റി­യാൽ ചി­ല സാ­മ്പ­ത്തി­ക­പ്പി­ഴ­കൾ ചു­മ­ത്തി കു­റ്റ­വി­മു­ക്ത­മാ­ക്കു­ക­യും ചെ­യ്യും.
ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഏ­തെ­ങ്കി­ലും രീ­തി­യിൽ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച്‌ ജ­ന­സ്വീ­കാ­ര­​‍്യ­ത ല­ഭി­ച്ച­വ­രോ­ട്‌ സാ­ധാ­ര­ണ­ഗ­തി­യിൽ മ­തം ക­ളി­ക്കാ­റി­ല്ല. അ­തി­ന്റെ ന­ല്ല ഉ­ദാ­ഹ­ര­ണ­മാ­ണ്‌ മ­ല­യാ­ളി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട ഛാ­യാ­ഗ്ര­​‍ാ­ഹ­കൻ റ­സാ­ഖ്‌ കോ­ട്ട­ക്ക­ലും സ­ത­​‍്യ­ഭാ­മ­യും ചേർ­ന്നു­ള­ള മാ­തൃ­കാ­ജീ­വി­തം.
കേ­ര­ളം ഒ­ഴി­കെ­യു­ള­ള സം­സ്ഥാ­ന­ങ്ങ­ളിൽ, ജാ­തി­മാ­റി സ്‌­നേ­ഹി­ച്ചാൽ ഗോ­ത്ര­കോ­ട­തി പി­ടി­കൂ­ടി ശി­ക്ഷി­ക്കും. അ­വർ ഇ­ന്ത­​‍്യ­യു­ടെ നീ­തി­ന­​‍്യാ­യ വ്യ­വ­സ്ഥ­യെ മാ­നി­ക്കു­ന്ന­തേ­യി­ല്ല. ശി­ക്ഷ­യാ­ണെ­ങ്കിൽ അ­റേ­ബ­​‍്യൻ പ്രാ­കൃ­ത­ശി­ക്ഷാ­രീ­തി­ക­ളെ തോൽ­പ്പി­ക്കു­ന്ന­തു­മാ­ണ്‌. പ്ര­ണ­യി­ക­ളെ ന­ഗ്ന­രാ­ക്കി തെ­രു­വി­ലൂ­ടെ വ­ലി­ച്ചി­ഴ­ക്കു­ക, പ­ര­സ­​‍്യ­മാ­യി തൂ­ക്കി­ക്കൊ­ല്ലു­ക, തീ­യി­ലേ­ക്ക്‌ വ­ലി­ച്ചെ­റി­യു­ക തു­ട­ങ്ങി­യ­വ­യാ­ണ്‌ ശി­ക്ഷാ­രീ­തി­കൾ. ഇ­ങ്ങ­നെ­യു­ള­ള ശി­ക്ഷാ­രീ­തി­കൾ വി­ധി­ച്ചു ന­ട­പ്പാ­ക്കു­ന്ന ജ­ഡ്‌­ജി­മാ­രെ പി­ടി­ച്ച്‌ കൽ­ത്തു­റ­ങ്കി­ല­ട­ക്കാ­നു­ള­ള ച­ങ്കൂ­റ്റം ഇ­ന്ത­​‍്യൻ ഭ­ര­ണ­കൂ­ടം കാ­ണി­ക്കു­ന്നു­മി­ല്ല.
സാ­മൂ­ഹ­​‍്യ­വും സാം­സ്‌­കാ­രി­ക­വു­മാ­യ നി­ര­വ­ധി ഇ­ട­പെ­ട­ലു­കൾ കൊ­ണ്ട്‌ ചി­ല ചെ­റി­യ മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. ചി­ല പ്ര­ദേ­ശ­ങ്ങ­ളി­ലെ­ങ്കി­ലും ഗോ­ത്ര­ക്കോ­ട­തി­കൾ പ്ര­ണ­യ­ജോ­ഡി­ക­ളെ വി­ജാ­തീ­യ­രാ­യാൽ­പോ­ലും വെ­റു­തെ വി­ടാൻ തീ­രു­മാ­നി­ച്ചു.
ആ മാ­റ്റ­ത്തി­ന്റെ പി­ന്നാ­ലെ­യാ­ണ്‌ ന­വ­വ­ധു­വി­നെ ചു­ട്ടു­കൊ­ന്ന വാർ­ത്ത കേ­ര­ള­ത്തി­ന്റെ അ­യൽ­പ­ക്ക­മാ­യ മം­ഗ­ലാ­പു­ര­ത്തു­നി­ന്നും വ­ന്നി­ട്ടു­ള­ള­ത്‌. അ­തൊ­രു വി­ജാ­തീ­യ വി­വാ­ഹം പോ­ലു­മാ­യി­രു­ന്നി­ല്ല.
ദൈ­ര­വേ­ശ­​‍്വ­ര­ത്തെ മം­ഗ­ള­മ്മ­യു­ടെ മ­ക­ളും ജ­യ­ന­ഗ­രി­യി­ലെ അ­ഭി­ജി­ത്തി­ന്റെ ഭാ­ര­​‍്യ­യു­മാ­യ ശിൽ­പ്പാ­നാ­യി­ക്‌ എ­ന്ന പ­ത്തൊൻ­പ­തു­കാ­രി­യെ­യാ­ണ്‌ ചു­ട്ടു­കൊ­ന്ന­ത്‌. അ­ഭി­ജി­ത്തും, ശിൽ­പ­യും വി­വാ­ഹി­ത­രാ­യി­ട്ട്‌ അ­ഞ്ചു മാ­സ­മേ ആ­യി­ട്ടു­ള­ളു.
അ­ഭി­ജി­ത്തി­ന്റെ പി­താ­വും ഇ­ള­യ­മ്മ­യും ചേർ­ന്ന്‌ ശിൽ­പ­യെ ക്ഷേ­ത്ര­ദർ­ശ­ന­ത്തി­ന്‌ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വു­ക­യും വ­ഴി­യിൽ­വ­ച്ച്‌ ത­ല­യ്‌­ക്ക­ടി­ച്ചു വീ­ഴ്‌­ത്തി ദേ­ഹ­ത്ത്‌ പെ­ട്രോൾ ഒ­ഴി­ച്ചു തീ­യി­ടു­ക­യും ചെ­യ്യു­ക­യാ­യി­രു­ന്നു. ആ­ശു­പ­ത്രി­യിൽ വ­ച്ച്‌ ശിൽ­പ നൽ­കി­യ മ­ര­ണ­മൊ­ഴി­യി­ലൂ­ടെ­യാ­ണ്‌ കാ­ര­​‍്യ­ങ്ങൾ വെ­ളി­ച്ച­ത്തു വ­ന്ന­ത്‌.
ഇ­വി­ടെ ഗ്രാ­മ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ടൽ ഉ­ണ്ടാ­യി­ല്ല. എ­ന്നാൽ സ്വ­ന്തം പി­താ­വ്‌ ചീ­ഫ്‌ ജ­സ്റ്റി­സാ­യു­ള­ള കു­ടും­ബ­ക്കോ­ട­തി­യാ­ണ്‌ വി­ധി ന­ട­പ്പാ­ക്കി­യ­ത്‌. കു­ട്ടി­ക­ളു­ടെ ആ­ഹ്ളാ­ദ­ത്തിൽ മാ­താ­പി­താ­ക്കൾ­ക്ക്‌ പ­ങ്കു­ചേ­രാൻ ക­ഴി­യു­ന്നി­ല്ല. ജീ­വി­ത­പ­ങ്കാ­ളി­യെ സ്വ­യം ക­ണ്ടെ­ത്താ­നും ഒ­ന്നി­ച്ചു ജീ­വി­ക്കാ­നും യു­വാ­ക്ക­ളെ അ­നു­വ­ദി­ക്കാ­ത്ത­ത്‌ മു­തിർ­ന്ന­വ­രു­ടെ ഉ­ള­ളിൽ നി­ന്നും ഇ­നി­യും ഒ­ഴി­ഞ്ഞു­പോ­യി­ട്ടി­ല്ലാ­ത്ത ചി­ല മൂ­ഢ­വി­ശ­​‍്വാ­സ­ങ്ങൾ കൊ­ണ്ടാ­ണ്‌. നി­ത­​‍്യ­ജീ­വി­ത­ത്തിൽ ഇ­ട­പെ­ടു­ന്ന ജാ­തി­യും മ­ത­ങ്ങ­ളും ദൈ­വ­ങ്ങ­ളു­മൊ­ന്നും ഈ മൂ­ഢ­ത­യിൽ നി­ന്നും മ­നു­ഷ­​‍്യ­രെ ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തു­മി­ല്ല.
ലോ­ക­നി­ല­നിൽ­പി­ന്റെ ആ­ധാ­ര­ജ­ല­മാ­ണ്‌ പ്ര­ണ­യം. ആ നീ­രു­റ­വ­കൾ ഇ­ല്ലാ­താ­ക്കു­ന്ന­തി­ലൂ­ടെ ജീ­വി­ത­നി­രാ­സം ത­ന്നെ­യാ­ണ്‌ സ­മൂ­ഹം അ­നു­ഷ്ഠി­ക്കു­ന്ന­ത്‌.

Saturday, 21 June 2014

നിള സാഹി­ത്യ­തീ­രവും ലേഖയും ഷാഫിയും



     മല­യാ­ള­ത്തിലെ നവ­സാ­ഹിത്യം ചർച്ച ചെയ്യുന്ന നിര­വധി സംഘ­ങ്ങൾ സൈബർ മേഖ­ല­യി­ലു­ണ്ട്‌. കവി­ത­കളും കഥ­കളും ആശ­യ­ങ്ങളും രാഷ്ട്രീ­യ­വു­മൊക്കെ ഇവർ ചർച്ച­ക്കു­വി­ധേ­യമാ­ക്കാ­റു­ണ്ട്‌. ചില സംഘ­ങ്ങൾ ആക­ട്ടെ, സാഹിത്യ സാംസ്കാ­രിക ചർച്ച­കൾക്ക­പ്പുറം ജീവ­കാ­രുണ്യ പ്രവർത്ത­ന­ങ്ങ­ളിലും വിദ്യാ­ഭ്യാസ സഹാ­യ­മേ­ഖ­ല­യിലും ശ്രദ്ധി­ക്കാ­റു­ണ്ട്‌. അതിൽ പ്രധാ­ന­പ്പെ­ട്ടത്‌ കൂട്ടം എന്ന സാംസ്കാ­രി­ക­സം­ഘ­മാ­ണ്‌. ഇപ്പോ­ഴിതാ മറ്റൊരു സംഘം കൂടി ഈ മേഖ­ല­യി­ലേക്ക്‌ തിരി­യു­ന്നു- നിള­സാ­ഹി­ത്യ­തീ­രം. ഈ കൂട്ടാ­യ്മ­ സം­ഘ­ടി­പ്പിച്ച നിള സാഹി­ത്യോ­ത്സ­വ­ത്തി­ലാണ്‌ ജീവ­കാ­രുണ്യ പ്രവർത്ത­ന­മേ­ഖ­ല­യി­ലേ­ക്കുള്ള പ്രവേ­ശനം പ്രഖ്യാ­പി­ക്ക­പ്പെ­ട്ട­ത്‌. ഒറ്റ­പ്പാ­ല­ത്തി­ന­ടു­ത്തുള്ള വരി­ക്ക­ശേ­രി­മ­ന­യിൽ വച്ചു നടന്ന നിള സാഹി­ത്യോ­ത്സ­വ­ത്തിൽ നേരിട്ടു പരിചയ­മി­ല്ലാ­ത്ത­വരും സൈബർ ചുമ­രിൽ നിര­ന്തരം കണ്ടു­മു­ട്ടു­ന്ന­വ­രു­മായ നിര­വധി പേർ പങ്കെ­ടു­ത്തി­രു­ന്നു.
ലേഖാ നമ്പൂ­തി­രിയെ സാഹി­ത്യോ­ത്സ­വ­ത്തിൽവച്ച്‌ ആദ­രി­ച്ചത്‌ വളരെ പ്രധാ­ന­പ്പെട്ട ഒരു സംഭ­വ­മാ­യി. ആരാണ്‌ ലേഖാ നമ്പൂ­തിരി?

അധി­ക­മാർക്കും ചെയ്യാൻ കഴി­യാത്ത വലിയ ഒരു കാരുണ്യം പ്രാവർത്തി­ക­മാ­ക്കിയ യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി.
സാമ്പ­ത്തി­ക­മായി വളരെ പിന്നോ­ക്കാ­വ­സ്ഥ­യി­ലു­ള്ള, സ്വന്തം മക്കളെ അഗ­തി­മ­ന്ദി­ര­ത്തിൽ പാർപ്പിച്ചു വളർത്തുന്ന, ഭർത്താ­വി­നാൽ ഉപേ­ക്ഷി­ക്ക­പ്പെട്ട ഒരു പാവം യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി. ശാന്തി­പ്പണി ചെയ്യുന്ന ഭർത്താ­വി­നോ­ടൊപ്പം താമ­സി­ച്ചാൽ, താത്രി­ക്കുട്ടി ആകേ­ണ്ടി­വ­രു­മെന്ന അശാ­ന്തി­യിൽപ്പെട്ട ലേഖ മാറി­ത്താ­മ­സി­ക്കു­ക­യാ­യി­രു­ന്നു.

അക്കാ­ല­ത്താണ്‌ മാവേ­ലി­ക്കര പ്രതിഭാ തിയേ­റ്റ­റിൽ പ്രദർശി­പ്പിച്ച ലൗഡ്‌ സ്പീക്കർ എന്ന ചല­ച്ചിത്രം അവർ കാണു­ന്ന­ത്‌. ആ സിനി­മ­യിലെ ഒരു കഥാ­പാത്രം വൃക്ക­ദാനം ചെയ്യു­ന്നു­ണ്ട്‌. അത്‌ ലേഖയെ സ്വാധീ­നി­ച്ചു. അവർ സ്വന്തം വൃക്ക­ക­ളി­ലൊ­ന്ന്‌ ദാനം ചെയ്യാൻ തീരു­മാ­നി­ച്ചു. സ്വന്തം രക്ത­ഗ്രൂ­പ്പിൽപ്പെട്ട ഒരാളെ സ്വയം കണ്ടു­പി­ടി­ച്ചു. പത്ര­പ്പ­ര­സ്യ­ങ്ങ­ളാണ്‌ അതിന്‌ ലേഖയെ സഹാ­യി­ച്ച­ത്‌. ലേഖ­യുടെ വൃക്ക കിട്ടി­യ­തു­കൊ­ണ്ടു­മാത്രം ജീവി­ത­ത്തിൽ തിരി­ച്ചെ­ത്തി­യത്‌ പട്ടാ­മ്പി­ക്കാ­രൻ ഷാഫി നവാ­സ്‌, അദ്ദേ­ഹ­മി­പ്പോൾ ഓട്ടോ­റിക്ഷ ഓടി­ച്ചു­ജീ­വി­ക്കു­ന്നു. കുടുംബം പുലർത്തു­ന്നു.

നമ്മുടെ മത­ത്തിൽ ആണെ­ങ്കിലേ മനു­ഷ്യൻ നന്നാവൂ എന്ന മത­മൗ­ലികവാദചിന്ത­യെ­ക്കൂ­ടി­യാണ്‌ ഈ വൃക്ക­ദാനം നിരാ­ക­രി­ക്കു­ന്ന­ത്‌. അമു­സ്ലി­ങ്ങൾക്കു പ്രവേ­ശ­ന­മി­ല്ലാത്ത സ്ഥല­ങ്ങ­ളിൽ ലേഖാ നമ്പൂ­തി­രി­യുടെ വൃക്കയ്ക്ക്‌ പ്രവേ­ശ­ന­മു­ണ്ട്‌. സമാ­ന­മായ മറ്റൊരു സംഭ­വ­മു­ണ്ടാ­യാൽ, അഹി­ന്ദു­ക്കൾക്ക്‌ പ്രവേ­ശനം ഇല്ലാത്ത ഇട­ങ്ങ­ളിൽ അതു സാധ്യ­മാ­കു­ന്നു. ഇപ്പോൾത്തന്നെ രക്ത­മായും റെറ്റി­നയായും മത വില­ക്കു­കളെ ഭേദിച്ചു പ്രവേശനം സാധ്യ­മാ­കു­ന്നു­ണ്ട്‌.
ദാന­കർമം സ്വർഗാ­രോ­ഹ­ണത്തെ സുഗ­മ­മാ­ക്കു­മെന്ന്‌ മത­ങ്ങൾ പ്രസം­ഗി­ക്കാ­റു­ണ്ടെ­ങ്കിലും അവ­യ­വ­ദാ­ന­ത്തേയോ ശരീ­ര­ദാ­ന­ത്തേയോ പ്രോത്സാ­ഹി­പ്പി­ക്കു­ന്നി­ല്ല. കാലം മാറു­ക­യാ­ണ്‌. മത­ങ്ങളും മാറിയേ തീരു. ഫോട്ടോ എടു­ക്കാൻ പാടി­ല്ലെന്നു ശഠിച്ച മതം, പാസ്പോർട്ടെ­ടു­ക്കാൻ ഫോട്ടോ ആകാ­മെന്ന്‌ വെള്ളം ചേർത്ത­തി­നെ­ക്കു­റിച്ച്‌ മല­യാ­ള­ത്തിന്റെ പ്രിയ­പ്പെട്ട നടൻ മാമു­ക്കോയ പറ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഹിന്ദു­മത വിശ്വാ­സ­മ­നു­സ­രിച്ച്‌ കടൽക­ട­ക്കാൻ പാടി­ല്ല. ഗാന്ധി മുതൽ കവി വിഷ്ണു­നാ­രാ­യ­ണൻ നമ്പൂ­തിരി വരെ­യു­ള്ള­വർ ഈ വിഷ­യ­ത്തിൽ ചോദ്യം ചെയ്യ­ലിനു വിധേ­യ­രാ­യി­ട്ടു­മു­ണ്ട്‌. എന്നാൽ കട­ലി­ന­പ്പുറം പോയി ആരാ­ധനാസൗക­ര്യ­ത്തി­നായി ക്ഷേത്ര­ങ്ങൾ സ്ഥാപി­ക്കു­കയും അവിടെ പൂജി­ക്കാ­നായി പൂണൂലി­ട്ട­വർ ഫ്ളൈറ്റിലും കപ്പ­ലിലും യാത്ര­യാ­വു­കയും ചെയ്യു­ന്നു­ണ്ട­ല്ലോ.

ലേഖ­യുടെ വൃക്ക ഷാഫിക്ക്‌ അനു­യോ­ജ്യ­മായി എന്ന­തു­തന്നെ മതാ­ന്ധ­ത­യെ­ക്കു­റി­ച്ചുള്ള അന്വേ­ഷ­ണ­ങ്ങൾക്കു കാര­ണ­മാ­കേ­ണ്ട­താ­ണ്‌. മതാ­തീത മനു­ഷ്യത്വം തെളി­യിച്ച ലേഖാ­ന­മ്പൂ­തിരി മാന­വിക കേര­ള­ത്തിന്റെ അട­യാ­ള­മായി മാറി­യി­രി­ക്കു­ന്നു.

Friday, 20 June 2014

കേരളാ സലൂണിലെ കണ്ണാടികൾ


മുന്നിൽ പിന്നിൽ 
കണ്ണാടികളുടെ ശ്രദ്ധ 
വില്ലുപുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു 
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ .

ആളുകൾ കേറിയിറങ്ങും 
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടുതൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം .എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ളോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു
പിരിയൻകുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ് .

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം ,പൈങ്കിളിവാരിക സ്റ്റൂ ളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി ,ബ്രഷ് , പൌഡർക്കുറ്റി
അല്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി

കല്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി -
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും .

ചില്ലുകൾ തപ്പിയെടുക്കുന്നു ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ചോര .

Saturday, 14 June 2014

കുഴി­വിള സ്കൂളിലെ പ്രവേ­ശ­നോ­ത്സവം



    പ്ര­വേ­ശ­നോ­ത്സ­വം എ­ന്ന വാ­ക്കും ആ­ശ­യ­വും ആ­രു­ടെ മ­ന­സി­ലു­ണ്ടാ­യ­താ­ണെ­ങ്കി­ലും അ­ത്‌ അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണ്‌. പ്ര­വേ­ശ­നോ­ത്സ­വ­മാ­ണ്‌ പ­ള­ളി­ക്കൂ­ട­ത്തി­ലെ ആ­ദ്യ ദി­വ­സ­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി­യ­ത്‌.­

    കൊ­ല്ലാൻ കൊ­ണ്ടു­പോ­കു­ന്ന­തു­പോ­ലെ­യു­ള­ള ഒ­ര­നു­ഭ­വ­മാ­യി­ട്ടാ­ണ്‌ കു­ട്ടി­കൾ സ്‌­കൂ­ളി­ലേ­ക്കു­ള­ള യാ­ത്ര­യെ ക­ണ്ടി­രു­ന്ന­ത്‌. അ­മ്മ­യെ കാ­ണ­ണം, വീ­ട്ടിൽ പോ­ക­ണം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞ്‌ അ­ല­റി­ക­ര­ഞ്ഞി­രു­ന്നു കു­ഞ്ഞു­ങ്ങൾ.­

    ഇ­പ്പോ­ഴാ­ക­ട്ടെ, സ്‌­കൂ­ളിൽ ചെ­ന്നാൽ നി­റ­യെ ബ­ലൂ­ണു­കൾ, മി­ട്ടാ­യി­പ്പൊ­തി­യു­മാ­യി മു­തിർ­ന്ന കു­ട്ടി­കൾ, ലാ­ത്തി ഉ­പേ­ക്ഷി­ച്ച്‌ സൗ­മ­​‍്യ­രാ­യ അ­ധ­​‍്യാ­പ­കർ, പ­ക്ഷി­ക­ളു­ടെ­യും മൃ­ഗ­ങ്ങ­ളു­ടെ­യും ചി­ത്ര­ങ്ങ­ളു­ള­ള ക്ളാ­സ്‌ മു­റി­കൾ, ന­ല്ല കു­പ്പാ­യം. ക്ളാ­സിൽ കു­റു­ക്ക­ന്റെ­യും കൊ­ക്കി­ന്റെ­യും ഒ­പ്പ­മാ­ണ്‌ പഠി­ക്കു­ന്ന­തെ­ന്ന്‌ തെ­ല്ലു ഗൗ­ര­വ­ത്തോ­ടെ­യും ആ­ഹ്ളാ­ദ­ത്തോ­ടെ­യും പ­റ­യു­ന്ന കു­ട്ടി­കൾ.­
   
    മൂ­ന്നു­ല­ക്ഷ­ത്തി­ല­ധി­കം കു­ട്ടി­ക­ളാ­ണ്‌ ഇ­ക്കു­റി സ്‌­കൂ­ളിൽ ചേർ­ന്ന­ത്‌. ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ ഉ­ള­ള­തി­നാൽ സ്‌­കൂ­ളി­ലെ­ല്ലാം പ്ര­വേ­ശ­നോ­ത്സ­വം ഭം­ഗി­യാ­യി.­

    ഏ­റ്റ­വും കൂ­ടു­തൽ സ­ന്തോ­ഷി­ച്ച­ത്‌ കോ­ഴി­ക്കോ­ട്‌ ജി­ല്ല­യി­ലെ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂ­ളി­ലെ കു­ട്ടി­ക­ളാ­യി­രി­ക്കും. അ­വർ സ്‌­കൂ­ളിൽ ചെ­ന്ന­പ്പോൾ ക­ണ്ട­ത്‌ പു­തി­യൊ­രു സ്‌­കൂൾ ത­ന്നെ­യാ­ണ്‌. കു­ട്ടി­ക­ളെ­ല്ലാം വേ­ന­ല­വ­ധി­ക്കു വീ­ട്ടിൽ പോ­യി­രു­ന്ന സ­മ­യ­ത്ത്‌ സ്‌­കൂൾ ഉ­ട­മ­സ്ഥൻ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ജ­ന­ങ്ങൾ ഉ­ടൻ­ത­ന്നെ പ­ണം ശേ­ഖ­രി­ച്ച്‌ പു­തി­യൊ­രു സ്‌­കൂൾ കെ­ട്ടി­ടം പ­ണി­ക­ഴി­പ്പി­ച്ചു. സ്‌­കൂ­ളി­രി­ക്കു­ന്ന സ്ഥ­ലം വി­റ്റാൽ കോ­ടി­കൾ കി­ട്ടു­മെ­ന്ന പ­ണ­ക്കൊ­തി­യാ­ണ്‌ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ക്കാൻ ഉ­ട­മ­സ്ഥ­നെ പ്ര­ലോ­ഭി­പ്പി­ച്ച­ത്‌. പ­കു­തി പൊ­ളി­ഞ്ഞ­തും ജ­ന­കീ­യ പ്ര­തി­രോ­ധ­ത്തെ­ത്തു­ടർ­ന്ന്‌ നി­ലം പൊ­ത്താ­ത്ത­തു­മാ­യ ചി­ല സ്‌­കൂ­ളു­കൾ ഇ­നി­യും കേ­ര­ള­ത്തി­ലു­ണ്ട്‌.­

      ആ­ദാ­യ­ക­ര­മ­ല്ലെ­ന്ന്‌ സർ­ക്കാർ ത­ന്നെ എ­ഴു­തി­ത്ത­ള­ളി­യ ആ­യി­ര­ക്ക­ണ­ക്കി­നു സ്‌­കൂ­ളു­ക­ളാ­ണ്‌  കേ­ര­ള­ത്തി­ലു­ള­ള­ത്‌. ഇ­വ­യൊ­ക്കെ­ത്ത­ന്നെ പൊ­ളി­ക്ക­പ്പെ­ടാൻ സാ­ധ­​‍്യ­ത­യു­ണ്ട്‌. മ­ലാ­പ്പ­റ­മ്പിൽ ഒ­റ്റ­രാ­ത്രി കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഇ­ടി­ച്ചു നി­ര­ത്തി­യ­ത്‌. സാ­ധാ­ര­ണ­ഗ­തി­യിൽ വി­വി­ധ അ­നു­മ­തി­ക്കു­ഴി­ക­ളിൽ കു­ടു­ങ്ങി പ­ല കൊ­ല്ല­ങ്ങൾ­കൊ­ണ്ടാ­ണ്‌ ഒ­രു സ്‌­കൂൾ കെ­ട്ടി­ട­ത്തി­ന്റെ പ­ണി പൂർ­ത്തി­യാ­ക്കു­ന്ന­തെ­ങ്കിൽ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂൾ കെ­ട്ടി­ടം പൂർ­ത്തി­യാ­യ­ത്‌ ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന സ­മ­യം­കൊ­ണ്ടാ­ണ്‌.­
വി­ദ­​‍്യാ­ഭ­​‍്യാ­സം കൊ­ണ്ടു­ണ്ടാ­ക്കു­ന്ന ആ­ദാ­യം ന­ല്ല മ­നു­ഷ­​‍്യ­രെ സൃ­ഷ്‌­ടി­ക്കു­ക­യാ­ണെ­ന്നു­ള­ള സാം­സ്‌­കാ­രി­ക ദൗ­ത്യം മ­റ­ക്കു­മ്പോ­ഴാ­ണ്‌ പ­ണ­ക്കൊ­തി­ക്കു സ്‌­കൂൾ ഉ­ട­മ­കൾ വി­ധേ­യ­രാ­കു­ന്ന­ത്‌. ഈ ആ­ശ­ങ്ക, സ്‌­കൂൾ­ബാർ എ­ന്ന ക­വി­ത­യി­ലു­ണ്ട്‌.­

    വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം കു­ത്ത­നെ താ­ഴ്‌­ന്ന തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ കു­ഴി­വി­ള ഗ­വ.­­എൽ­പി­എ­സി­ലെ പ്ര­വേ­ശ­നോ­ത്സ­വം ആ­ത്മാർ­ഥ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. കാ­ണി­ക്കാ­രു­ടെ ലോ­ക­ത്തെ പൊ­തു­മ­ല­യാ­ള­ത്തി­നു വെ­ളി­പ്പെ­ടു­ത്തി­യ എം സെ­ബാ­സ്റ്റ­​‍്യ­നും മ­റ്റും പഠി­ച്ച സ്‌­കൂ­ളാ­ണ­ത്‌. ഒ­റ്റ­ക്കു­ട്ടി­യി­ലേ­ക്കും പി­ന്നെ ഇ­ല്ലാ­യ്‌­മ­യി­ലേ­ക്കും ചു­രു­ങ്ങു­മാ­യി­രു­ന്ന ആ വി­ദ­​‍്യാ­ല­യ­ത്തെ, പു­തു­താ­യി വ­ന്ന  അ­ധ്യാ­പ­ക­രും ര­ക്ഷ­കർ­ത്താ­ക്ക­ളും ചേർ­ന്ന്‌ കഠി­ന­പ­രി­ശ്ര­മ­ത്തി­ലൂ­ടെ പു­തു­ജീ­വി­ത­ത്തി­ലേ­ക്കെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ഒ­ന്നു­മി­ല്ലാ­യ്‌­മ­യിൽ­നി­ന്ന്‌ അ­റു­പ­ത്‌ എ­ന്ന സം­ഖ­​‍്യ­യി­ലേ­ക്ക്‌ വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം വ­ളർ­ന്നു.

     സ്ഥ­ലം­മാ­റ്റം ഉ­പേ­ക്ഷി­ച്ച്‌ അ­വി­ടെ­ത്ത­ന്നെ പ്ര­വർ­ത്തി­ക്കു­ന്ന സു­ലേ­ഖ ടീ­ച്ച­റു­ടെ നേ­തൃ­ത­​‍്വ­മാ­ണ്‌ ഇ­തി­നു കാ­ര­ണ­മാ­യ­ത്‌. ഒ­രു സർ­ക്കാർ സ്‌­കൂ­ളി­നെ കഠി­നാ­ദ്ധ­​‍്വാ­ന­ത്തി­ന്റെ പ്രാ­ണ­വാ­യു നൽ­കി ഉ­യർ­ത്തി­ക്കൊ­ണ്ടു വ­രു​‍ി­ക­യാ­ണ്‌.­

    അ­ധ്യാ­പ­ക­രു­ടെ­യും ര­ക്ഷ­കർ­ത്താ­ക്ക­ളു­ടെ­യും ശ്ര­ദ്ധ­യു­ണ്ടെ­ങ്കിൽ ഏ­തു­പൊ­തു വി­ദ­​‍്യാ­ല­യ­വും ര­ക്ഷ­പ്പെ­ടും. പൊ­തു­വി­ദ­​‍്യാ­ല­യ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ സാ­ക്ഷ­ര­കേ­ര­ളം ശോ­ഭ­ന­മാ­കു­ന്ന­ത്‌.

Friday, 23 May 2014

“ഭഗ­വാന്‌ പണ­മെ­ന്തി­നാടീ നിന­യ്ക്കുമ്പം നിന­യ്ക്കുമ്പം…”


നോ­വ­ലി­സ്റ്റ്‌ കാ­ക്ക­നാ­ട­ന്റെ സ­ഹോ­ദ­രൻ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യാ­ണ്‌ ഈ പ­ഴ­യ പാ­ട്ട്‌ കേ­ട്ടി­ട്ടു­ള്ള­ത്‌. `ഭ­ഗ­വാ­ന്‌ പ­ണ­മെ­ന്തി­നാ­ടീ, നി­ന­യ്‌­ക്കു­മ്പം നി­ന­യ്‌­ക്കു­മ്പം പ­ണ­മ­ല്ലി­യോ­ടീ, ഭ­ഗ­വാ­നു പ­ണ­മെ­ന്തി­നാ­ടീ.­.­.­`

അ­മ്പ­ല­ത്തി­ലേ­ക്ക്‌ നേർ­ച്ച­യി­ട­​‍ാ­നാ­യി ക­രു­തി­വ­ച്ച പ­ണം സ്‌­ത്രീ­യിൽ നി­ന്നും വാ­ങ്ങു­ന്ന ഒ­രു പു­രു­ഷൻ പാ­ടു­ന്ന പാ­ട്ട്‌. ശ­രി­യാ­ണ­ല്ലൊ, ദൈ­വ­ത്തി­ന്‌ എ­ന്തി­നാ­ണ്‌ പ­ണം? ന­മ്മൾ നൽ­കു­ന്ന പ­ണം­കൊ­ണ്ട്‌ ദൈ­വം എ­ന്തെ­ങ്കി­ലും കാ­ര്യം ന­ട­ത്തു­ന്നു­ണ്ടോ? ദൈ­വ­ത്തി­നു നൽ­കു­ന്ന പ­ണം എ­ങ്ങോ­ട്ടാ­ണ്‌ പോ­കു­ന്ന­ത്‌?

ഭ­ണ്ഡാ­ര­പ്പെ­ട്ടി­ക­ളിൽ നി­ക്ഷേ­പി­ക്കു­ന്ന പ­ണ­മാ­ണെ­ങ്കിൽ ക്ഷേ­ത്രാ­ധി­കൃ­തർ കൈ­ക്ക­ലാ­ക്കു­ന്നു. ക­ള്ള­ന്മാ­രിൽ നി­രീ­ശ്വ­ര­വാ­ദി­കൾ ഇ­ല്ലെ­ങ്കി­ലും ഭ­ണ്ഡാ­ര­പ്പെ­ട്ടി­കൾ പ­ല­പ്പോ­ഴും മോ­ഷ്‌­ടി­ക്ക­പ്പെ­ടാ­റു­ണ്ട്‌. പൊൻ­കു­രി­ശു തോ­മാ­മാ­രു­ടെ ആ പിൻ­ഗാ­മി­കൾ പൊ­ലീ­സ്‌ പി­ടി­യി­ലാ­കു­മ്പോൾ ക­ഷ്‌­ട­പ്പാ­ടും ദാ­രി­ദ്ര്യ­വു­മാ­ണ്‌ വി­ള­മ്പു­ന്ന­ത്‌.

ര­ണ്ടു തു­ട്ടേ­കി­യാൽ ചു­ണ്ടിൽ ചി­രി­വ­രും. തെ­ണ്ടി­യ­ല്ലേ മ­തം തീർ­ത്ത ദൈ­വ­മെ­ന്ന്‌ ചോ­ദി­ച്ച­ത്‌ മ­ഹാ­ക­വി ച­ങ്ങ­മ്പു­ഴ കൃ­ഷ്‌­ണ­പി­ള്ള­യാ­ണ്‌. ദൈ­വ­ത്തോ­ട­ല്ല, ന­മ്മ­ളോ­ടാ­ണ്‌ ച­ങ്ങ­മ്പു­ഴ ആ ചോ­ദ്യം ഉ­ന്ന­യി­ച്ചി­ട്ടു­ള്ള­ത്‌. ദൈ­വം ഒ­രു സ­ങ്കൽ­പ്പ­മാ­യ­തി­നാൽ ഒ­രു തു­ട്ടു­പോ­ലും ആ­വ­ശ്യ­മി­ല്ലെ­ന്നു­ള്ള തി­രി­ച്ച­റി­വ്‌ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു.

ന­മ്മൾ മ­നു­ഷ്യർ കാ­ര്യ­സാ­ധ്യ­ത്തി­നു­വേ­ണ്ടി ദൈ­വ­ത്തി­നു­പോ­ലും കൈ­ക്കൂ­ലി കൊ­ടു­ക്കും. യാ­ദൃ­ച്ഛി­ക­മാ­യി ചി­ല കാ­ര്യ­ങ്ങൾ സാ­ധി­ക്കു­മ്പോൾ പ­ണം നൽ­കി­യ­തിൽ സം­പ്രീ­ത­രാ­യ ദൈ­വ­ങ്ങൾ ന­ട­ത്തി­ത്ത­ന്ന­താ­ണെ­ന്ന്‌ വി­ശ്വ­സി­ക്കു­ക­യും ചെ­യ്യും. സർ­ക്കാർ ഉ­ദ്യോ­ഗ­സ്ഥർ­ക്കു കൈ­ക്കൂ­ലി കൊ­ടു­ത്താൽ കാ­ര്യം സാ­ധി­ക്കാ­മെ­ന്ന തോ­ന്നൽ ഈ അ­ന്ധ­വി­ശ്വാ­സ­ത്തിൽ നി­ന്നും ഉ­രു­ത്തി­രി­ഞ്ഞ­താ­ണ്‌.

അ­ര­നൂ­റ്റാ­ണ്ടു­കാ­ല­മാ­യി വ­റ്റി­ക്കാ­തി­രു­ന്ന പ­റ­വൂർ മൂ­കാം­ബി­കാ ക്ഷേ­ത്ര­ത്തി­ലെ കു­ളം ഇ­പ്പോൾ വ­റ്റി­ച്ച­പ്പോൾ നാ­ണ­യ­ങ്ങ­ളു­ടെ വൻ­നി­ക്ഷേ­പ­മാ­ണ്‌ ക­ണ്ടെ­ത്തി­യ­ത്‌. ഈ നാ­ണ­യ­ങ്ങൾ, ഒ­രു ദി­വ്യാ­ത്ഭു­ത­മെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­ക്കു­ള­ത്തിൽ വി­ള­ഞ്ഞ­ത­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു വർ­ഷ­ത്തി­നു­ള്ളിൽ ഓ­രോ കാ­ര്യ­ങ്ങൾ സാ­ധി­ക്കാ­നാ­യി ഭ­ക്തർ എ­റി­ഞ്ഞു­കൊ­ടു­ത്ത കൈ­ക്കൂ­ലി­ക്കാ­ശാ­ണ്‌. ഇ­പ്പോൾ വി­നി­മ­യ­ത്തി­ലി­ല്ലാ­ത്ത കാ­ശും ഒ­ന്നി­ന്റെ­യും ര­ണ്ടി­ന്റെ­യും മൂ­ന്നി­ന്റെ­യും അ­ഞ്ചി­ന്റെ­യും പ­ത്തി­ന്റെ­യും ഇ­രു­പ­തി­ന്റെ­യും ഇ­രു­പ­ത്ത­ഞ്ചി­ന്റെ­യും പൈ­സ­ത്തു­ട്ടു­ക­ളും കു­ള­ത്തി­ലു­ണ്ടാ­യി­രു­ന്നു.

എ­ന്തു­കൊ­ണ്ടാ­ണ്‌ ക­ട­ലാ­സിൽ അ­ച്ച­ടി­ച്ച നോ­ട്ടു­കൾ കാ­ര്യ­സാ­ധ്യ­ത്തി­നാ­യി കു­ള­ത്തി­ലേ­ക്കെ­റി­യാ­തി­രു­ന്ന­ത്‌? അ­ന്ധ­വി­ശ്വാ­സ­ത്തി­നി­ട­യി­ലും ഒ­രു യു­ക്തി പ്ര­വർ­ത്തി­ച്ചി­രു­ന്നു എ­ന്നർ­ഥം.

കാ­ര്യം സി­ദ്ധി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും ഇ­പ്പോൾ പ­ഴ­യ നാ­ണ­യ­ങ്ങൾ ശേ­ഖ­രി­ക്കു­ന്ന­വർ­ക്ക്‌ ഈ കു­ള­നി­ക്ഷേ­പം സ­ഹാ­യ­ക­മാ­യി­ട്ടു­ണ്ടാ­കും. പ്ര­ചാ­ര­ത്തി­ലി­ല്ലാ­ത്ത നാ­ണ­യ­ങ്ങൾ വ­ലി­യ­വി­ല­യ്‌­ക്ക്‌ വാ­ങ്ങാ­നും ആ­ളു­ണ്ടാ­കും. നാ­ണ­യ­ത്തു­ട്ടു­കൾ മാ­ത്ര­മ­ല്ല, ചെ­റി­യ മ­ണി­വി­ള­ക്കു­ക­ളും കു­ട­ക­ളും നി­ല­വി­ള­ക്കു­ക­ളും മ­ണി­­ക­ളും കു­ളം വ­റ്റി­ച്ച­പ്പോൾ കി­ട്ടി. എ­ല്ലാം ലോ­ഹ­ത്തിൽ നിർ­മ്മി­ച്ച­വ.

പ­ണം ഉ­പ­യോ­ഗി­ച്ച്‌ അ­പ്പ­ഴ­പ്പോ­ഴു­ള്ള ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന­തി­നു­പ­ക­രം കു­ള­ത്തി­ലേ­ക്ക്‌ എ­റി­ഞ്ഞു പാ­ഴാ­ക്കു­ന്ന­തിൽ ഒ­രു അർ­ഥ­വു­മി­ല്ല. വി­ശ്വാ­സം എ­ന്ന ഓ­മ­ന­പ്പേ­രി­ട്ട്‌ ന­മ്മൾ പോ­റ്റു­ന്ന അ­ന്ധ­വി­ശ്വാ­സം മാ­ത്ര­മാ­ണ­ത്‌.

കു­ള­ത്തി­ലേ­ക്കെ­റി­ഞ്ഞ ഒ­രു ചി­ല്ലി­ക്കാ­ശു­പോ­ലും ദൈ­വം എ­ടു­ത്തി­ട്ടി­ല്ല. ക­ഴി­ഞ്ഞ അ­മ്പ­തു­വർ­ഷ­മാ­യി അ­ത്‌ കു­ള­ത്തിൽ­ത്ത­ന്നെ കി­ട­ക്കു­ക­യാ­യി­രു­ന്നു. ഇ­വി­ടെ­യാ­ണ്‌ ത­മ്പി കാ­ക്ക­നാ­ടൻ പാ­ടി­യ­പാ­ട്ട്‌ ചു­വ­ന്ന ക­ണ്ണു­ക­ളോ­ടെ തി­രി­ച്ച­റി­വി­ന്റെ പ്ര­കാ­ശം പ­ര­ത്തു­ന്ന­ത്‌.
---ജനയുഗം.