Tuesday, 30 September 2014

ഇ­നി വൈ­ക­രു­ത്‌, മ­ന്ത്ര­വാ­ദി­ക­ളെ ത­ള­യ്‌­ക്ക­ണം



    ന­മ്മൾ­ക്ക്‌ അ­ങ്ങ­നെ­യൊ­രു പ്ര­ശ്‌­ന­മു­ണ്ട്‌. എ­ന്തെ­ങ്കി­ലും സം­ഭ­വം ഉ­ണ്ടാ­യെ­ങ്കിൽ മാ­ത്ര­മേ പ­രി­ഹാ­ര പ്ര­വർ­ത്ത­ന­ങ്ങൾ സാ­ധി­ക്കൂ. പെ­രു­മൺ റ­യിൽ­പ്പാ­ല­ത്തി­നോ­ട്‌ ചേർ­ന്ന്‌ ഒ­രു ന­ട­പ്പാ­ത കൂ­ടി വേ­ണ­മെ­ന്ന­ത്‌ പാ­ല­മു­ണ്ടാ­ക്കി­യ­കാ­ലം തൊ­ട്ടേ­യു­ള­ള ആ­വ­ശ­​‍്യ­മാ­യി­രു­ന്നു. അ­ധി­കാ­രി­കൾ ചെ­വി­ക്കൊ­ണ്ടി­ല്ല. കി­ലോ­മീ­റ്റ­റു­കൾ ലാ­ഭി­ക്കാ­നാ­യി കാ­യൽ മു­റി­ച്ചു ക­ട­ക്കാൻ ആ പാ­ല­ത്തെ അ­വ­ലം­ബി­ച്ച നി­ര­വ­ധി­പേർ മ­ര­ണ­മ­ട­ഞ്ഞി­ട്ടു­ണ്ട്‌. ഒ­ടു­വിൽ പെ­രു­മൺ ദു­ര­ന്ത­മു­ണ്ടാ­യി. നൂ­റി­ലേ­റെ യാ­ത്ര­ക്കാർ ഒ­ന്നി­ച്ചു­മ­രി­ച്ചു. ന­ട­പ്പാ­ല­വും തീ­വ­ണ്ടി ദു­ര­ന്ത­വും ത­മ്മിൽ ബ­ന്ധ­മൊ­ന്നും ഇ­ല്ലെ­ങ്കി­ലും നാ­ട്ടു­കാ­രു­ടെ ചി­ര­കാ­ല ആ­വ­ശ്യം നി­റ­വേ­റ്റ­പ്പെ­ട്ടു.
ദുർ­മ­ന്ത്ര­വാ­ദ­നി­രോ­ധ­ന നി­യ­മ­ത്തി­ലേ­ക്ക്‌ ആ­ഭ­​‍്യ­ന്ത­ര­മ­ന്ത്രി­യ­ട­ക്ക­മു­ള­ള­വ­രു­ടെ ശ്ര­ദ്ധ ഇ­പ്പോൾ തി­രി­യാ­നു­ള­ള കാ­ര­ണം കേ­ര­ള­ത്തിൽ അ­ടു­ത്ത­ടു­ത്തു ന­ട­ന്ന കൊ­ല­പാ­ത­ക­ങ്ങ­ളാ­ണ്‌.

    കൊ­ല്ലം ജി­ല്ല­യി­ലെ ത­ഴ­വ­യിൽ നി­ന്നാ­ണ്‌ ജി­ന്നി­നെ ഒ­ഴി­വാ­ക്കാ­നാ­യി കൊ­ല­പ്പെ­ടു­ത്തി­യ ഒ­രു പാ­വം പെൺ­കു­ട്ടി­യു­ടെ ക­ഥ പു­റ­ത്തു­വ­ന്ന­ത്‌. ഇ­സ്‌­ലാം മ­ത­വി­ശ­​‍്വാ­സി­ക­ളാ­യ കു­ടും­ബം, മ­കൾ മ­രി­ച്ചെ­ന്ന­റി­ഞ്ഞി­ട്ടും കൊ­ല­യാ­ളി­യാ­യ സി­ദ്ധ­നെ ര­ക്ഷി­ക്കു­ക­യും മൃ­ത­ദേ­ഹം മ­റ­വു­ചെ­യ്യാൻ ശ്ര­മി­ക്കു­ക­യു­മാ­യി­രു­ന്നു. അ­ജ്ഞാ­ത ഫോൺ സ­ന്ദേ­ശ­ത്തെ­ത്തു­ടർ­ന്ന്‌ കൊ­ല­പാ­ത­ക­വാർ­ത്ത­യ­റി­ഞ്ഞ പൊ­ലീ­സ്‌, മൃ­ത­ദേ­ഹം പോ­സ്റ്റു­മോർ­ട്ട­ത്തി­നു വി­ധേ­യ­മാ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ, ഞ­ങ്ങ­ടെ കു­ഞ്ഞി­നെ കീ­റി­മു­റി­ക്കാൻ സ­മ്മ­തി­ക്കി­ല്ലെ­ന്ന വൈ­കാ­രി­ക മു­റ­വി­ളി ഉ­യർ­ത്തി വി­ശ­​‍്വാ­സി­കൾ ത­ട­സം സൃ­ഷ്‌­ടി­ക്കു­ക കൂ­ടി ചെ­യ്‌­തു.

    മ­റ്റൊ­രു സം­ഭ­വം പൊ­ന്നാ­നി­യി­ലെ ഗർ­ഭി­ണി­യാ­യ ഒ­രു യു­വ­തി മ­ന്ത്ര­വാ­ദ ചി­കി­ത്സ­യെ­ത്തു­ടർ­ന്ന്‌ മ­ര­ണ­മ­ട­ഞ്ഞ­താ­ണ്‌.
ഇ­നി­യും മ­ര­ണ­മു­ണ്ടാ­യ­ത്‌ കൊ­ണ്ടോ­ട്ടി­യി­ലെ ഒ­രു ക്ഷേ­ത്ര­പൂ­ജാ­രി­യു­ടെ മ­ന്ത്ര­വി­ശ­​‍്വാ­സം­മൂ­ല­മാ­ണ്‌. മ­ന്ത്ര­വാ­ദ­വും സി­ദ്ധ­പ്ര­വർ­ത്ത­ന­വു­മൊ­ക്കെ അ­ന്ധ­ത­യാ­ണെ­ന്ന്‌ തി­രി­ച്ച­റി­വു­ള­ള കു­റേ ആ­ളു­ക­ളെ­­ങ്കി­ലും ഇ­സ്‌­ലാം­-­ഹി­ന്ദു­മ­ത­ങ്ങ­ളി­ലു­ണ്ടെ­ന്ന­ത്‌ ആ­ശ­​‍്വാ­സ­ക­ര­മാ­ണ്‌. കേ­ര­ള­ത്തി­ലെ മ­ത­ര­ഹി­ത സ­മൂ­ഹം അ­വർ­ക്ക്‌ ഹ­സ്‌­ത­ദാ­നം നൽ­കു­ന്നു­ണ്ട്‌. മ­ദ­​‍്യ­ശാ­ല­ക­ളിൽ ചി­ല്ലു­കു­പ്പി­യി­ല­ട­ച്ചു­കി­ട്ടു­ന്ന ല­ഹ­രി­ദ്രാ­വ­ക­മാ­ണ്‌ ജി­ന്ന്‌. അ­ത­ല്ലാ­തെ മ­റ്റൊ­രു ജി­ന്നും നി­ല­വി­ലി­ല്ല.

     കേ­ര­ള­ത്തി­ന്റെ സാ­ക്ഷ­ര­ത­യെ കൊ­ഞ്ഞ­നം കു­ത്തി­ക്കൊ­ണ്ട്‌ മ­ന്ത്ര­വാ­ദ­ക്ക­ള­ള­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ചി­ല ലൊ­ട്ടു­ലൊ­ടു­ക്ക്‌ ദി­വ­​‍്യാ­ത്ഭു­ത പ­രി­പാ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ മ­ന്ത്ര­വാ­ദി­കൾ പാ­വ­ങ്ങ­ളാ­യ വി­ശ­​‍്വാ­സി­ക­ളു­ടെ ര­ക്ഷ­ക­രെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­ത്‌. പൂ­ന­യി­ലെ ന­രേ­ന്ദ്ര­ധ­ബോൽ­ക്ക­റു­ടെ ര­ക്ത­സാ­ക്ഷി­ത്വ­ത്തെ­ത്തു­ടർ­ന്ന്‌ മ­ഹാ­രാ­ഷ്‌­ട്ര­സർ­ക്കാർ ദുർ­മ­ന്ത്ര­വാ­ദ നി­രോ­ധ­ന­നി­യ­മം പാ­സാ­ക്കി. അ­തു ന­ട­പ്പി­ലാ­ക്കാ­നു­ള­ള സാ­ക്ഷ­ര­ത മ­ഹാ­രാ­ഷ്‌­ട്രാ പൊ­ലീ­സി­ന്‌ ഇ­നി­യും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ങ്കി­ലും നി­യ­മം ഒ­രു പ്ര­ധാ­ന പ­ടി­ത­ന്നെ­യാ­ണ്‌.

    പൊ­ലീ­സിൽ പ­രാ­തി­കൊ­ടു­ത്ത്‌ കോ­ളാ­മ്പി­കൾ എ­ടു­ത്തു­മാ­റ്റാൻ ക­ഴി­യു­ന്ന­ത്‌ ശ­ബ്‌­ദ­മ­ലി­നീ­ക­ര­ണ നി­യ­ന്ത്ര­ണം സം­ബ­ന്ധി­ച്ച നി­യ­മം ഉ­ള­ള­തു­കൊ­ണ്ടാ­ണ്‌. അ­തി­നാൽ കേ­ര­ള സർ­ക്കാർ ഉ­ടൻ­ത­ന്നെ മ­ന്ത്ര­വാ­ദി­ക­ളെ ത­ള­ക്കാ­നു­ള­ള നി­യ­മം നിർ­മി­ച്ചു ന­ട­പ്പി­ലാ­ക്കേ­ണ്ട­തു­ണ്ട്‌. എ­ങ്കിൽ മാ­ത്ര­മേ ജി­ന്ന്‌ ബാ­ധ­യെ ഒ­ഴി­പ്പി­ക്കാ­നും ശ­ത്രു­സം­ഹാ­ര­ത്തി­നും നി­ധി ക­ണ്ടെ­ത്താ­നും മ­റ്റു­മു­ള­ള മ­താ­ത്മ­ക പ­രി­ശ്ര­മ­ങ്ങൾ ഒ­ഴി­വാ­ക്കാൻ ക­ഴി­യൂ. അ­തു­വ­ഴി­യു­ള­ള ന­ര­ഹ­ത­​‍്യ­യും അ­ങ്ങ­നെ ഒ­ഴി­വാ­ക്കാൻ ക­ഴി­യും.

Sunday, 14 September 2014

അ­വി­ട്ട­വും ച­ത­യ­വും ഒ­ന്നി­ച്ച്‌, അ­നു­യാ­യി­കൾ ഭി­ന്നി­ച്ച്‌



അ­പൂര്‍വ­മാ­യി മാ­ത്ര­മേ ഇ­ങ്ങ­നെ ചി­ല ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഉ­ണ്ടാ­കൂ. ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഭൂ­മി­യി­ലെ മ­നു­ഷ്യ­രെ സ്വാ­ധീ­നി­ൽക്കു­ക­യി­ല്ലെങ്കി­ലും ന­ക്ഷ­ത്രം നോ­ക്കി പി­റ­ന്നാള്‍ ­നിശ്ചയിക്കുന്ന­വ­രെ­യും ആ­ച­രി­ക്കു­ന്ന­വ­രെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്‌ ഒ­ഴി­വാ­ക്കാൻ ക­ഴി­യി­ല്ലല്ലോ.

ചി­ങ്ങ­മാ­സ­ത്തി­ലെ അ­വി­ട്ടം നാ­ളില്‍ ജ­നി­ച്ച ആ­ളാ­ണ്‌ അ­യ്യൻ­കാ­ളി. ച­ത­യ­ദി­ന­ൽത്തില്‍ ശ്രീ­നാ­രാ­യ­ണ­ഗു­രു­വും. ര­ണ്ടു­പേ­രു­ടെ­യും പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ കേ­ര­ള­ത്തില്‍ ന­ട­ക്കാ­റു­​‍ണ്ട­ങ്കി­ലും ര­ണ്ടി­ലും ഒ­രു­പോ­ലെ പ­​‍ങ്കെ­ടു­ക്കു­ന്ന­വര്‍ തീ­രെ കു­റ­വാ­ണ്‌. ഉ­ദ്‌­ഘാ­ട­ന­വേ­ഷ­ക്കാ­രാ­യ ചി­ല മ­​ന്ത്രിമാ­രോ ആ­ശം­സാ­പ്ര­സം­ഗ­ക്കാ­രാ­യ ചി­ല സാ­ഹി­ത്യ­കാ­രോ മാ­ത്ര­മേ­ ഇ­രു­വേ­ദി­ക­ളി­ലും ഒ­രു­പോ­ലെ എ­ത്താ­റു­ള്ളൂ.

ഈ മ­ഹ­ത്തു­ക്ക­ളു­ടെ പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ ജാ­തീ­യ­മാ­യി സം­ഘ­ടി­പ്പി­ക്കു­ന്നു എ­ന്ന­താ­ണ്‌ ഒ­രു പ്ര­ധാ­ന­ദോ­ഷം. കേ­ര­ളം ക­ണ്ട മ­ഹാ­വി­പ്ള­വ­കാ­രി­ക­ളാ­യ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെയും ഓര്‍മ്മകൂട്ടായ്മകള്‍ ഏറ്റെടുക്കാനുള്ള  വി­ശാ­ല­ഹൃ­ദ­യ­ത്വം പു­രോ­ഗ­മ­ന രാ­ഷ്‌­ട്രീ­യ പ്ര­സ്ഥാനങ്ങ­ളും സാം­സ്‌­ക്കാ­രി­ക സം­ഘ­ട­ന­ക­ളും പാ­ലി­​‍ക്കേണ്ട­താ­ണ്‌.

സം­ഘ­ട­ന­യ്‌­ല്ക്ക്‌ ജാ­ത്യാ­ഭി­മാ­നം വര്‍ദ്ധിച്ചതിനാല്‍ നാ­രാ­യ­ണ­ഗു­രു ത­​‍ന്നെ  കൈ­വെ­ടി­ഞ്ഞ പ്ര­സ്ഥാന­മാ­ണ്‌ എ­സ്‌ എൽൻ ഡി പി യോ­ഗം. എ­ന്നാല്‍ അ­തി­ന്റെ സ്ഥാപന കാലത്ത്  ഈ­ഴ­വ­സ­മു­ദാ­യം, ഹി­ന്ദു­മ­ത­ത്തിന്റെ ഒരു ഉള്‍പ്പി­രി­വ­ല്ലെന്നും അ­തൊ­രു സ്വ­തന്ത്ര സ­മു­ദാ­യ­മാ­ണെ­ന്നുമുള്ള ചി­ന്ത പ്ര­ബ­ല­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു­ത­​ന്നെ  ജാ­തീ­യ­പീ­ഡ­നം അ­നു­ഭ­വി­ച്ച എ­ല്ലാവ­രെ­യും യോ­ഗം യോ­ജി­പ്പി­ച്ചു നിര്‍ത്തി .വ­ലി­യ സ്വീ­കാ­ര്യ­ത­യാ­ണ്‌, ഇ­രു­പ­താം നൂ­റ്റാണ്ടി­ന്‍റെപ്രാ­രം­ഭ­കാ­ല­ത്ത്‌ യോ­ഗ­ത്തി­നു ല­ഭി­ച്ച­ത്‌. 1927ല്‍അ­റു­പ­ത്തി­മൂ­വാ­യി­ര­ത്തി അ­റു­ന്നൂ­റ്റി  എ­ഴു­പ­ത്തി­നാ­ല്‌ അം­ഗ­ങ്ങള്‍ യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഈ കൂ­ട്ട­ത്തില്‍ഏറ്റവും പി­ന്നി­ലാ­ക്ക­​പ്പെട്ട  പ­റ­യര്‍ പു­ല­യര്‍ തു­ട­ങ്ങി­യ വി­ഭാ­ഗ­ക്കാ­രും സ­വര്‍ണ്ണ­ഹി­ന്ദു­ക്ക­ളും മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മു­ണ്ടാ­യി­രു­ന്നു. ഇന്ന്   എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തില്‍ ഈ­ഴ­വേ­ത­ര ജ­ന­ത­യെ കാ­ണ­ണ­മെ­ങ്കില്‍ ഒ­രു മൈ­ക്രോ­സ്‌­​ക്കോപ്പിന്റെ സ­ഹാ­യം വേ­ണ്ടി­വ­രും.

എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തി­നു ചെ­യ്യാ­മാ­യി­രു­ന്ന ഒ­രു വ­ലി­യ കാ­ര്യം, നൂ­റ്റാണ്ടു­ക­ളാ­യി പാര്ശ്വവല്‍ക്കരിക്കപ്പെട്ടു വരുന്ന  അ­ധഃ­സ്ഥിത­ജ­ന­ത­യെ ഐ­ക്യ­​‍പ്പെടു­ത്തി സാ­മ്പ­ത്തി­കസാം­സ്‌­ൽക്കാ­രി­ക മുന്നേറ്റം  ന­ട­ത്തു­ക എ­ന്ന­താ­യി­രു­ന്നു. ജാ­തീ­യ­മാ­യി ഭി­ന്നി­പ്പി­ച്ചു നിര്‍ത്താ­നും അ­ക­ലം പാ­ലി­ക്കാ­നു­മു­ള്ള എ­ല്ലാ  കു­ടി­ല ത­​ന്ത്രങ്ങ­ളും  സ­വര്‍ണ­ഹി­ന്ദു­ത്വം നി­യ­മ­മാ­ക്കി­യി­രു­ന്ന­ല്ലോ..  ജാ­തി­വ്യ­വ­സ്ഥ ദൈ­വ നി­ശ്ചയ­മാ­ണെ­ന്ന പ്ര­ഖ്യാ­പ­ന­​‍ത്തോടെ­യാ­ണ്‌ ഈ നീ­ച­കൃ­ത്യം ന­ട­പ്പി­ലാ­ക്കി­യ­ത്‌. അ­തി­ന്‍റെ ഇ­ര­കള്‍ നാ­രാ­യ­ണ­ഗു­രു­വിന്‍റെയും അ­യ്യൻ­കാ­ളി­യു­ടെ­യും കാ­ഴ്‌­ച­പ്പാ­ടു­ക­ളു­ടെ അ­ടി­സ്ഥാത്തില്‍ ഒ­ന്നി­ച്ചു നില്‍ക്കേണ്ട­താ­യി­രു­ന്നു.

ഈ വർ­ഷം, ച­ത­യം അ­വി­ട്ടം എ­ന്നു ര­ണ്ടു ദി­ന­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. അ­താ­യ­ത്‌ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ജ­ന്മ­ദി­ന­ങ്ങൾ ഒ­റ്റ­ദി­വ­സം ത­ന്നെ ആ­യി­രു­ന്നു. ചി­ലർ നാ­ഴി­ക­ നോ­ക്കി  അ­യ്യൻ­കാ­ളി­യെ തി­രു­വോ­ണ­പ്പി­റ­ന്നാ­ളു­കാ­ര­നാ­ക്കി. മ­രി­ച്ച­വ­രു­ടെ ജാ­ത­കം നോ­ക്കു­ന്ന­ത്‌ ശ­രി­യ­ല്ല­ല്ലൊ.
ര­ണ്ടു­മ­ഹാ­മ­നു­ഷ്യ­രു­ടെ­യും ജ­ന്മ­ദി­നം പ്ര­മാ­ണി­ച്ച്‌ സം­യു­ക്ത­മാ­യ ആ­ഘോ­ഷ­ങ്ങൾ കേ­ര­ള­ത്തി­ലു­ണ്ടാ­യി­ല്ല. സ­മ്പ­ന്ന­സം­ഘ­ട­ന­യാ­യ എ­സ്‌ എൻ ഡി പി യോ­ഗം ആർ­ഭാ­ട­ത്തോ­ടെ ഗു­രു­ജ­യ­ന്തി ആ­ഘോ­ഷി­ച്ചു. അ­യ്യൻ­കാ­ളി ജ­യ­ന്തി അ­നാർ­ഭാ­ട­വും ദുർ­ബ്ബ­ല­വു­മാ­യി ആ­ച­രി­ക്ക­പ്പെ­ട്ടു. ഒ­ന്നി­ച്ചു നിൽ­ക്കേ­ണ്ട­വർ ഭി­ന്നി­ച്ചു നി­ന്നു. ന­ക്ഷ­ത്ര­ങ്ങ­ളാ­യി കൈ­കോർ­ത്തു നി­ന്ന്‌ യു­ഗ­പു­രു­ഷ­ന്മാർ ചി­രി­ച്ചി­ട്ടു­ണ്ടാ­കും.

അ­വി­ട്ട­വും ച­ത­യ­വും ഒ­റ്റ­ദി­വ­സം വ­ന്ന­തി­നാൽ കു­ടു­ങ്ങി­യ­ത്‌ ബാർ മു­ത­ലാ­ളി­മാ­രാ­ണ്‌. അ­വി­ട്ട­ത്തി­ന്‌ തു­റ­ക്ക­ണം. ച­ത­യ­ത്തി­ന്‌ അ­ട­യ്‌­ക്ക­ണം. തു­റ­ക്കു­ക­യും അ­ട­യ്‌­ക്കു­ക­യും ചെ­യ്‌­തു ബു­ദ്ധി­മു­ട്ടാ­തി­രി­ക്കാൻ അ­വ­രൊ­രു ഉ­പാ­യം ക­ണ്ടു­പി­ടി­ച്ചു. മുൻ­വാ­തി­ല­ട­ച്ചി­ട്ട്‌ കി­ളി­വാ­തിൽ തു­റ­ന്നു­വ­ച്ചു. എ­ന്തി­നു­മു­ണ്ട­ല്ലോ ഒ­രു പ­രി­ഹാ­രം.

Monday, 1 September 2014

പ്രൊ­ഫ­സർ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സത്യനും

തി­രു­വ­ന­ന്ത­പു­രം അ­ന്താ­രാ­ഷ്‌­ട്ര ച­ല­ച്ചി­ത്ര മേ­ള­യി­ലെ സ­ജീ­വ­സാ­ന്നി­ദ്ധ­​‍്യ­മാ­യി­രു­ന്നു പ്രൊ­ഫ. ഐ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സ­ത­​‍്യ­നും. ര­ണ്ടു­പേ­രും ന­മ്മ­ളെ വേർ­പ­രി­ഞ്ഞു. സർ­ഗാ­ത്മ­ക­മാ­യ നി­ഷേ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി താ­ടി­യും ത­ല­മു­ടി­യും വ­ളർ­ന്നു­പോ­കു­ന്ന ഒ­രു ജീ­വി­ത­ഘ­ട്ട­മു­ണ്ട്‌. ഒ­ഡേ­സ സ­ത­​‍്യൻ ആ ജീ­വി­ത ഘ­ട്ട­ത്തിൽ­പെ­ട്ട ആ­ളാ­യി­രു­ന്നെ­ങ്കിൽ ഇ­സ്‌­താ­ക്കു മാ­ഷാ­ക­ട്ടെ ക്രി­യാ­ത്മ­ക നി­ഷേ­ധ­ത്തി­ന്റെ ക­ണ്ണി­യാ­യി­രു­ന്നി­ട്ടും താ­ടി­മീ­ശ ഉ­പേ­ക്ഷി­ച്ചു നി­ര­ന്ത­ര ചർ­ച്ച­ക­ളിൽ വ്യാ­പൃ­ത­നാ­യി.

ച­ല­ച്ചി­ത്രോ­ത്സ­വ­കാ­ല­ത്ത്‌ കൈ­ര­ളി തി­യേ­റ്റ­റി­ന്റെ മു­റ്റം പ­ല പ്ര­ക­ട­ന­ങ്ങൾ­ക്കും സാ­ക്ഷി­യാ­കു­മ­ല്ലൊ. ചാ­ന­ലു­ക­ളിൽ മു­ഖം കാ­ണി­ക്കാ­നു­ള­ള ബു­ദ്ധി­ജീ­വി­മു­കു­ള­ങ്ങൾ അ­വി­ടെ സാ­ധാ­ര­ണ­മാ­ണ്‌. ക്യാ­മ­റ­യ്‌­ക്കു മു­ഖം കൊ­ടു­ക്കാ­തെ പു­ല്ലാ­ങ്കു­ഴൽ വാ­യി­ച്ചും നാ­ടൻ­പാ­ട്ടു­പാ­ടി­യും അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഉ­ത്സ­വാ­ന്ത­രീ­ക്ഷം സൃ­ഷ്‌­ടി­ക്കു­ന്ന യു­വ­ത്വം വേ­റെ­യു­മു­ണ്ട്‌. ഇ­വി­ടെ­യൊ­ന്നും ഒ­രി­ക്ക­ലും കാ­ണാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല ഇ­സ്‌­താ­ക്കു­മാ­ഷെ­യും സ­ത­​‍്യ­നെ­യും.
ഇ­സ്‌­താ­ക്കു­മാ­ഷാ­ണെ­ങ്കിൽ കാ­ണേ­ണ്ട ചി­ത്ര­ങ്ങൾ മുൻ­കൂ­ട്ടി തീ­രു­മാ­നി­ച്ചി­രി­ക്കും. സം­വി­ധാ­യ­ക­രു­ടെ­യും ചി­ത്ര­ങ്ങ­ളു­ടെ­യും വി­ശ­ദ­വി­വ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സി­ലു­ണ്ടാ­കും. പ്രി­യ­പ്പെ­ട്ട ചി­ല പ­രി­ച­യ­ക്കാർ­ക്ക്‌ അ­തു പ­കർ­ന്നു­കൊ­ടു­ക്കു­ക­യും­ചെ­യ്യും. അ­ദ്ദേ­ഹം നിർ­ദേ­ശി­ക്കു­ന്ന മൂ­ന്നോ­നാ­ലോ ചി­ത്ര­ങ്ങൾ ക­ണ്ടാൽ­ത്ത­ന്നെ ആ ച­ല­ച്ചി­ത്ര­മേ­ള­യി­ലേ­ക്കു­ള­ള യാ­ത്ര സ­ഫ­ല­മാ­കും.
ച­ങ്ങ­നാ­ശേ­രി എ­സ്‌­ബി കോ­ള­ജി­ലെ മ­ല­യാ­ള വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്നു ആ­ല­പ്പു­ഴ കൈ­ത­വ­ന കു­മ­രം­പ­റ­മ്പിൽ ഐ ഇ­സ്‌­താ­ക്ക്‌. ശ­രീ­ര­ഭാ­ഷ­ക്കും വേ­ഷ­ഭാ­ഷ­ക്കും പ്രാ­ധാ­ന­​‍്യ­മു­ള­ള ഇ­ക്കാ­ല­ത്ത്‌ ഈ പ്രൊ­ഫ­സർ വെ­ള­ള­ഷർ­ട്ടും മു­ണ്ടു­മു­ടു­ത്താ­ണ്‌ ലോ­ക വി­ജ്ഞാ­നം ചു­ണ്ടി­ല­മർ­ത്തി ന­ട­ന്ന­ത്‌.
എ­ഴു­താൻ ക­ഴി­വു­ള­ള­വ­രെ­യെ­ല്ലാം ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ പ്ര­ചോ­ദി­പ്പി­ച്ചു. ജാ­തി മ­ത വി­രു­ദ്ധ­നി­ല­പാ­ടിൽ ഉ­റ­ച്ചു­നി­ന്ന ഇ­സ്‌­താ­ക്ക്‌ മാ­ഷി­ന്റെ ജീ­വി­ത­ത്തിൽ ദൈ­വ­മോ ചെ­കു­ത്താ­നോ ഇ­ല്ലാ­യി­രു­ന്നു. നാ­ടൻ­പാ­ട്ടു­ക­ളെ ക­ണ്ടെ­ത്തു­ക­യും പൊ­തു­മ­ല­യാ­ള­ത്തി­നു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യും ചെ­യ്‌­തു. പി എം ആന്റ­ണി­യു­ടെ ക്രി­സ്‌­തു­വി­ന്റെ ആ­റാം തി­രു­മു­റി­വി­നെ­തി­രെ ക്രി­സ്‌­തു മ­ത­മേ­ധാ­വി­കൾ അ­ണി­നി­ര­ന്ന­പ്പോൾ ആ­വി­ഷ്‌­ക്കാ­ര സ്വാ­ത­ന്ത്ര­​‍്യ­ത്തി­ന്റെ പോ­രാ­ളി­യാ­യി ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ മാ­റി. അ­റി­വി­ന്റെ ആ നി­റ­കു­ട­ത്തി­ന്‌ പ്ര­ക­ട­ന­പ­ര­ത തീ­രെ ഇ­ല്ലാ­യി­രു­ന്നു.
ഓ­ഗ­സ്റ്റ്‌ ആ­ദ­​‍്യ­വാ­ര­ത്തിൽ ഇ­സ്‌­താ­ക്ക്‌­മാ­ഷ്‌ മ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം മൃ­ത­ശ­രീ­രം ആ­ല­പ്പു­ഴ മെ­ഡി­ക്കൽ­കോ­ള­ജി­ലെ വി­ദ­​‍്യാർ­ഥി­കൾ­ക്ക്‌ പാഠ­പു­സ്‌­ത­ക­മാ­യി.
പ്ര­തി­കൂ­ല വ്യ­വ­സ്ഥി­തി­യെ ത­ള­ളി­പ്പ­റ­ഞ്ഞ സാം­സ്‌­ക്കാ­രി­ക പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു ഒ­ഡേ­സ സ­ത­​‍്യൻ. ജോൺ എ­ബ്ര­ഹാ­മി­ന്റെ ദർ­ശ­ന ദാർ­ഡ­​‍്യ­ത്തിൽ ഉ­ദ­യം­കൊ­ണ്ട ജ­ന­കീ­യ സി­നി­മാ സം­രം­ഭ­മാ­യ ഒ­ഡേ­സാ മൂ­വീ­സി­നെ ജോ­ണി­ന്റെ മ­ര­ണാ­ന­ന്ത­രം ന­യി­ച്ച­ത്‌ സ­ത്യൻ ആ­യി­രു­ന്നു. ജോൺ ചെ­യ്‌­ത­തു­പോ­ലെ­ത­ന്നെ സി­നി­മ കാ­ണാ­നു­ള­ള പ­ണം കാ­ണി­ക­ളു­ടെ കൈ­യിൽ­നി­ന്നും മുൻ­കൂ­ട്ടി വാ­ങ്ങി സി­നി­മ നിർ­മ്മി­ച്ച്‌ ക­വ­ല­ക­ളി­ലും മ­റ്റും കാ­ണി­ച്ചു. കേ­ര­ള­ത്തി­ലെ സ­മാ­ന്ത­ര­സി­നി­മ­പ്പാ­ത­യിൽ സ­ത­​‍്യൻ കാ­ലി­ട­റാ­തെ ന­ട­ന്നു. ക­വി എ അ­യ്യ­പ്പ­നെ­ക്കു­റി­ച്ചു­ള­ള ഇ­ത്ര­യും യാ­ത­ഭാ­ഗം, മോർ­ച്ച­റി ഓ­ഫ്‌ ല­വ്‌, അ­ഗ്നി­രേ­ഖ തു­ട­ങ്ങി­യ ല­ഘു­ചി­ത്ര­ങ്ങൾ സ­ത­​‍്യൻ കേ­ര­ള­ത്തി­നു ത­ന്നു.
ക­വി എ അ­യ്യ­പ്പ­നെ ക്യാ­മ­റ­യ്‌­ക്കു­മു­ന്നിൽ നി­യ­ന്ത്രി­ച്ചു നിർ­ത്തു­ക എ­ളു­പ്പ­മു­ള­ള കാ­ര­​‍്യ­മാ­യി­രു­ന്നി­ല്ല. അ­യ്യ­പ്പ­നെ ദീർ­ഘ­കാ­ലം വീ­ട്ടിൽ­ത്ത­ന്നെ താ­മ­സി­പ്പി­ച്ചാ­ണ്‌ സ­ത­​‍്യൻ ആ ജീ­വി­ത­രേ­ഖ പ­കർ­ത്തി­യ­ത്‌. അ­യ്യ­പ്പൻ എ­ന്ന ജീ­നി­യ­സി­നെ സർ­പ്പ­സാ­ന്നി­ധ­​‍്യ­മാ­യി­ക്ക­ണ്ട്‌ അ­ഭി­ജാ­ത സു­ഹൃ­ത്തു­ക്കൾ ഒ­ഴി­വാ­ക്കി­യ കാ­ല­ത്താ­ണ്‌ സ­ത­​‍്യൻ സ്വീ­ക­രി­ച്ച­ത്‌. ഇ­ട­തു തീ­വ്ര­വാ­ദ സാ­ധ്യ­ത­ക­ളെ രാ­ഷ്‌­ട്രീ­യ ജീ­വി­ത­ത്തിൽ അ­നേ­​‍്വ­ഷി­ച്ച സ­ത്യൻ, കോ­ഴി­ക്കോ­ട്‌ മെ­ഡി­ക്കൽ­കോ­ള­ജിൽ ന­ട­ന്ന വി­ഖ­​‍്യാ­ത­മാ­യ ജ­ന­കീ­യ വി­ചാ­ര­ണ­യ്‌­ക്ക്‌ നേ­തൃ­ത്വം നൽ­കു­ക­യും ചെ­യ്‌­തു.
ചി­ലർ അ­ങ്ങ­നെ­യാ­ണ്‌. വ­ഴി­മാ­റി സ­ഞ്ച­രി­ക്കും. വ­ഴി നിർ­മ്മി­ച്ച്‌ ആ പു­തു­വ­ഴി­യേ സ­ഞ്ച­രി­ക്കും. ഒ­ഴു­ക്കി­നു അ­നു­കൂ­ല­മാ­യി കി­ട­ന്നു ക­ട­ലിൽ വീ­ണു ചാ­കാ­തെ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി ഏ­തെ­ങ്കി­ലും ക­ര­പി­ടി­ക്കും.
പ്രൊ­ഫ­സർ ഐ ഇ­സ്‌­താ­ക്ക്‌ സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ­യും ജ്ഞാ­ന­മേ­ഖ­ല­യു­ടെ­യും ക­ര­യി­ലെ­ത്തി. ഒ­ഡേ­സ­ സ­ത്യൻ മൂ­ല­​‍്യ­വ­ത്താ­യ സ­മാ­ന്ത­ര സി­നി­മ­യു­ടെ ക­ര­യി­ലു­മെ­ത്തി. ഈ നി­ഷേ­ധി­ക­ളു­ടെ വേർ­പാ­ട്‌ വേ­ദ­നി­പ്പി­ക്കു­മ്പോ­ഴും അ­വ­രു­ടെ ജീ­വി­തം ന­ക്ഷ­ത്ര­ങ്ങ­ളാ­യി ദി­ക്ക­റി­യി­ക്കു­ന്നു.

Monday, 18 August 2014

വെ­ള­ള­ക്കാ­രി­ത്ത­ട­വും അർ­ജന്റീ­ന­യും



    ലോ­ക­ഫു­ട്‌­ബോൾ ക­പ്പ്‌ മ­ത്സ­ര­മ­ഹോ­ത്സ­വം പ­ല ചി­ന്ത­ക­ളും ന­മു­ക്കു­ത­ന്നു. ഉ­ത്സ­വം എ­ന്ന­തി­നെ­ക്കാൾ ഒ­രു ലോ­ക­യു­ദ്ധ­ത്തി­ന്റെ പ്ര­തീ­തി ആ­യി­രു­ന്നു. സാ­ഹി­ത­​‍്യ­ക­ലാ­സാം­സ്‌­കാ­രി­ക മേ­ഖ­ല­കൾ­ക്ക്‌ കൊ­ടു­ക്കു­ന്ന ശ്ര­ദ്ധ­യു­ടെ നൂ­റി­ര­ട്ടി­യാ­ണ്‌ സർ­ക്കാർ, കാ­യി­ക­രം­ഗ­ത്തി­നു നൽ­കു­ന്ന­ത്‌. സാ­മ്പ­ത്തി­ക സ­ഹാ­യ­മാ­ണെ­ങ്കിൽ ആ­യി­ര­മി­ര­ട്ടി­യും. ക­വി­ത­യോ നൃ­ത്ത­മോ ഒ­ന്നും മ­നു­ഷ­​‍്യ­നിൽ സ്‌­പർ­ധ­യു­ടെ പോർ­കൊ­മ്പു­കൾ മു­ള­പ്പി­ക്കാ­റി­ല്ല. എ­ന്നാൽ ഫു­ട്‌­ബോ­ളും ക്രി­ക്ക­റ്റും മ­റ്റും സ്‌­പോർ­ട്‌­സ്‌­മാൻ സ്‌­പി­രി­റ്റും ക­ട­ന്ന്‌ വാർ­സ്‌­പി­രി­റ്റി­ലെ­ത്തി­ക്കും. ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും ത­മ്മിൽ ക്രി­ക്ക­റ്റ്‌ മ­ത്സ­രം ന­ട­ക്കു­മ്പോൾ ഈ വി­കാ­രം പാ­ര­മ­​‍്യ­ത­യിൽ എ­ത്തു­ന്ന­തു കാ­ണാം.

  ലോ­ക­ക­പ്പ്‌ ഫു­ട്‌­ബോൾ മേ­ള­യിൽ മ­ല­യാ­ളി­കൾ അ­ധി­ക­മാ­രും ജർ­മ്മ­നി ജ­യി­ക്ക­ണ­മെ­ന്ന്‌ ആ­ഗ്ര­ഹി­ച്ചി­ല്ല. ലാ­റ്റിൻ അ­മേ­രി­ക്കൻ രാ­ജ­​‍്യ­ങ്ങ­ളും സ്‌­പെ­യിൻ, ഹോ­ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­മാ­ണ്‌ ജ­യി­ക്കാൻ അർ­ഹ­ത­യു­ള­ള­വർ എ­ന്നാ­ണ്‌ കേ­ര­ളം ക­ണ്ടെ­ത്തി­യ­ത്‌. തൃ­ശൂർ ലാ കോ­ള­ജ്‌ യൂ­ണി­യൻ വി­ദ­​‍്യാർ­ഥി­കൾ­ക്കി­ട­യിൽ ന­ട­ത്തി­യ പ്ര­വ­ച­ന­മ­ത്സ­ര­ത്തിൽ, വ­ലി­യ വ്യ­ത­​‍്യാ­സ­ത്തോ­ടെ ജർ­മ്മ­നി അ­ഞ്ചാം സ്ഥാ­ന­ത്താ­ണു­വ­ന്ന­ത്‌.

  കേ­ര­ളം മു­ഴു­വൻ അർ­ജന്റീ­ന, ബ്ര­സീൽ, സ്‌­പെ­യിൻ, ഇ­റ്റ­ലി, ഫ്രാൻ­സ്‌, ഇം­ഗ്ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­ടെ ടീ­മു­ക­ളെ അ­ഭി­വാ­ദ്യം ചെ­യ്‌­തു­കൊ­ണ്ടു­ള­ള ഫ്‌­ള­ക്‌­സ്‌­ബോർ­ഡു­കൾ ആ­യി­രു­ന്ന­ല്ലൊ. പ­ല രാ­ജ­​‍്യ­ങ്ങ­ളു­ടെ­യും പ­താ­ക­കൊ­ണ്ട്‌ മ­ല­യാ­ളി ന­ഗ്ന­ത മ­റ­യ്‌­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­ന്റെ­യും അർ­ജന്റീ­ന­യു­ടെ­യും പ­താ­ക­കൾ ഏ­റ്റ­വു­മ­ധി­കം പാ­റി­ക്ക­ളി­ച്ച­തു മ­ല­പ്പു­റം ജി­ല്ല­യി­ലാ­യി­രു­ന്നു. ബ്ര­സീ­ലി­ന്റെ ദേ­ശീ­യ പ­താ­ക ബ്ര­സീ­ലിൽ­പോ­ലും ഇ­ത്ര­യും ഉ­ണ്ടാ­കി­ല്ല.

  വി­ശ­​‍്വാ­സി­ക­ളാ­യ ആ­രാ­ധ­കർ സ്വ­ന്തം ടീം ജ­യി­ക്കാൻ വേ­ണ്ടി പ­ള­ളി­ക­ളിൽ മെ­ഴു­കു­തി­രി­ക­ളും ച­ന്ദ­ന­ത്തി­രി­ക­ളും ക­ത്തി­ച്ചു. അ­മ്പ­ല­ങ്ങ­ളിൽ പ്ര­തേ­​‍്യ­ക പൂ­ജ­ന­ട­ത്തി. ബ­ഹു­ഭൂ­രി­പ­ക്ഷം ആ­രാ­ധ­ക­രു­ടെ­യും മു­ട്ടി പ്രാർ­ഥ­ന­ക­ളെ ദൈ­വം അ­വ­ഗ­ണി­ച്ചെ­ന്നു­വേ­ണം ക­രു­താൻ. അ­ല്ലെ­ങ്കിൽ പ­ണ്ടു നാ­സി­കൾ ഭ­രി­ച്ച ജർ­മ്മ­നി ജ­യി­ക്കി­ല്ലാ­യി­രു­ന്ന­ല്ലോ.

 ഒ­രു ഭ­ക്തൻ അർ­ജന്റീ­ന­യു­ടെ മെ­സി­ക്കു­വേ­ണ്ടി ശ­ത്രു­സം­ഹാ­ര­പൂ­ജ ­ത­ന്നെ ന­ട­ത്തി­ക്ക­ള­ഞ്ഞു. എ­തിർ ടീ­മി­ലു­ള­ള എ­ല്ലാ­വ­രെ­യും സം­ഹ­രി­ച്ച്‌ മെ­സി ന­യി­ക്കു­ന്ന ടീം ജ­യി­ക്കാൻ വേ­ണ്ടി ആ­യി­രു­ന്നു നേർ­ച്ച. തൃ­ശൂർ ജി­ല്ല­യി­ലെ പീ­ച്ചി­ഡാ­മി­ന­ടു­ത്തു­ള­ള വെ­ള­ള­ക്കാ­രി­ത്ത­ട­ത്തി­ലെ ശ്രീ­മ­ഹാ­വി­ഷ്‌­ണു മ­ഹാ­ല­ക് ഷ് ­മി ക്ഷേ­ത്ര­ത്തിൽ ര­ണ്ടാ­യി­ര­ത്തി ഇ­രു­നൂ­റ്റി­തൊ­ണ്ണൂ­റ്റി മൂ­ന്നാം ന­മ്പർ ര­സീ­ത്‌ അ­നു­സ­രി­ച്ചാ­ണ്‌ ശ­ത്രു­സം­ഹാ­ര­പൂ­ജ ന­ട­ത്തി­യ­ത്‌. മെ­സി ന­യി­ച്ച അർ­ജന്റീ­ന തോ­റ്റെ­ന്നു മാ­ത്ര­മ­ല്ല, മെ­സി­ക്ക്‌ ന­ല്ല ക­ളി­ക്കാ­ര­നു­ള­ള സ­മ്മാ­ന­ത്തി­ന്‌ അർ­ഹ­ത­യി­ല്ലെ­ന്ന്‌ ഫു­ട്‌­ബോൾ ഇ­തി­ഹാ­സം ന­മ്മു­ടെ ചെ­മ്മ­ണ്ണൂർ ഫെ­യിം മ­റ­ഡോ­ണ ആ­ക്ഷേ­പി­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­നു­വേ­ണ്ടി നേർ­ച്ച­കൾ ന­ട­ത്തി­യ ആ­രാ­ധ­ക­രു­ടെ അ­വ­സ്ഥ­യാ­ണ്‌ പ­രി­താ­പ­ക­രം. ഐ­തി­ഹാ­സി­ക­മാ­യ തോൽ­വി­യാ­ണ­ല്ലൊ ബ്ര­സീ­ലി­നു ല­ഭി­ച്ച­ത്‌. സ­മ്പ­ന്ന രാ­ഷ്‌­ട്ര­മ­ല്ലാ­ത്ത ബ്ര­സീൽ ഈ മാ­മാ­ങ്കം ഏ­റ്റെ­ടു­ത്ത­തി­നെ­തി­രേ വൻ പ്ര­ക്ഷോ­ഭം­പോ­ലും അ­വി­ടെ­യു­ണ്ടാ­യി. തോ­റ്റ­തി­ലു­ള­ള പ്ര­തി­ഷേ­ധ പ്ര­ക­ട­നം വേ­റെ­യും. ശ­ത്രു­സം­ഹാ­ര­പൂ­ജ­കൾ തി­രി­ഞ്ഞു­ക­ടി­ച്ച സം­ഭ­വം കേ­ര­ള­ത്തിൽ മുൻ­പും ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. 

വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യ ത­ന്തൈ­പെ­രി­യോർ ഇ വി രാ­മ­സ­​‍്വാ­മി­ക്ക്‌ എ­തി­രേ ആ­യി­രു­ന്നു സം­ഹാ­രം

   ഇ വി രാ­മ­സ­​‍്വാ­മി­യു­ടെ തീ­പ്പൊ­രി പ്ര­സം­ഗ­ങ്ങൾ വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­പ്പ­ന്ത­ലി­ലേ­ക്ക്‌ സ­മ­ര­ഭ­ടൻ­മാ­രെ ആ­കർ­ഷി­ച്ച­തിൽ അ­സ­​‍്വ­സ്ഥ­രാ­യ സ­വർ­ണർ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നു പ­രാ­തി നൽ­കി. രാ­ജ­കി­ങ്ക­ര­ന്മാർ­വ­ന്ന്‌ ഇ വി രാ­മ­സ­​‍്വാ­മി­യെ അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലിൽ അ­ട­ച്ചു. കൽ­ത്തു­റു­ങ്കിൽ കി­ട­ക്കു­ന്ന ഇ വി രാ­മ­സ­​‍്വാ­മി­യെ ഉ­ന്മൂ­ല­നം  ചെ­യ്യാ­നാ­യി ശ­ത്രു­സം­ഹാ­ര­യാ­ഗം ആ­രം­ഭി­ച്ചു. വി­ശ­​‍്വാ­സ­മ­നു­സ­രി­ച്ച്‌ യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ ഇ വി രാ­മ­സ­​‍്വാ­മി മ­രി­ക്ക­ണം. എ­ന്നാൽ സം­ഭ­വി­ച്ച­ത്‌ മ­റി­ച്ചാ­ണ്‌. യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ രാ­ജാ­വ്‌ മ­രി­ച്ചു. അ­തി­നെ­തു­ടർ­ന്ന്‌ ത­ട­വു­പു­ള­ളി­ക­ളെ തു­റ­ന്നു­വി­ട്ടു. ഇ വി രാ­മ­സ­​‍്വാ­മി പു­റ­ത്തു­വ­ന്നു വൈ­ക്ക­ത്തെ­ത്തി കൂ­ടു­തൽ തീ­ജ­​‍്വാ­ല­ക­ളോ­ടെ സ­മ­രം തു­ടർ­ന്നു.

  ശ­ത്രു­സം­ഹാ­ര­ത്തി­ന്‌ നേർ­ച്ച­ക­ളോ യാ­ഗ­ങ്ങ­ളോ ഫ­ല­പ്ര­ദ­മ­ല്ല. സ­ങ്കൽ­പ്പ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ മ­ത­ദൈ­വ­ങ്ങൾ­ക്ക്‌ ഇ­ക്കാ­ര­​‍്യ­ത്തിൽ ഒ­ന്നും­ചെ­യാൻ ക­ഴി­യി­ല്ല. മെ­സി­യു­ടെ ആ­രാ­ധ­കൻ ക്ഷേ­ത്ര­ത്തിൽ ഒ­ടു­ക്കി­യ­പ­ണം പാ­ഴാ­യി­പ്പോ­യ­തു­മാ­ത്രം മി­ച്ചം. അ­തി­നാൽ ദൈ­വ­ത്തി­ന്റെ കൈ­യോ കാ­ലോ വാ­ലോ ഒ­ന്നു­മ­ല്ലാ­തെ കൂ­ട്ടാ­യ­പ­രി­ശ്ര­മ­ത്താൽ ശോ­ഭ­യോ­ടെ ക­ളി­ച്ചു ക­പ്പു­നേ­ടി­യ ജർ­മ്മ­നി­യെ അ­ഭി­ന­ന്ദി­ക്കാം.

Tuesday, 12 August 2014

ആവർത്തനം ------------------


ആകെ മടുത്തു 

സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
ഒടിഞ്ഞ നട്ടെല്ലുമായ് 
വീണുപോകുന്നു മനസ്സും മനുഷ്യരും 
പാതാളഭീതികൾ പൂക്കുമീ പാതയിൽ .

തോക്കിന്റെ കാഞ്ചിയും ബൂട്സും വരച്ചിട്ട 
പോസ്റ്റർ ചുമന്നു ദ്രവിച്ച മണ്‍ഭിത്തിയിൽ 
കാലം വരച്ച തെറിപ്പൂക്കൾ വായിച്ചു
പോകുന്ന കുട്ടികൾ തുപ്പുന്ന ചോരയിൽ 
കാണരുതാരും മഹാസങ്കടത്തിന്റെ
ആണിയും മുള്ളും തറച്ച പ്രത്യാശകൾ .

നെഞ്ചിലെ സ്വപ്നപ്പരേഡിനു മേളമായ്
വന്നവർ ബ്യൂഗിളും ബാൻഡും മുഴക്കവേ
കണ്ണിലെ കൂവളമൊന്തയിൽ സന്ധ്യയും 
സങ്കല്പവും നുള്ളിയിട്ടൊരാത്തുമ്പകൾ
ഉണ്ണിയേടത്തിയെ തിങ്കൾനൊയമ്പിന്റെ
കണ്ണികൾക്കുള്ളിൽ തളച്ച തളർച്ചകൽ 
പാർവ്വതിപ്പൂക്കൾ നിറച്ചു കിനാവിന്റെ
പാളത്തിലൂടോടി വന്ന മനസ്സുകൾ 
കത്തിച്ചെറിഞ്ഞ സ്വന്തം ജീവിതത്തിന്റെ 
പൊട്ടിത്തെറിക്കലിൽ പൂത്ത സംത്രിപ്തികൾ
എല്ലാമൊരമ്പിളിക്കുടപോലെ മാഞ്ഞു പോയ്‌
ഉള്ളതീ ചാരവും ചാട്ടവാറും കുറെ 
കല്ലും പരുങ്ങുന്ന പകലും പതർച്ചയും.

ആകെ മടുത്തു
സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
നനഞ്ഞൊരടുപ്പിലെ 
ചേരകളെല്ലാമിഴഞ്ഞുപോകും വരെ
നാവുകൊണ്ടിങ്ങനെ കൊല്ലാതിരിക്കുക .

നാളെയെ കാണാൻ മലമ്പാത വെട്ടിയോർ 
വീണുമരിച്ച നിണച്ചോലയിൽ സൂര്യ -
ദാഹം കിതച്ചു വിറച്ചു വിങ്ങുമ്പൊഴും
പാടുന്നതാരാണു വന്ധ്യസങ്കീർത്തനം ?

രക്തത്തിൽ മുങ്ങിയെണീറ്റ മുഖത്തതാ 
തുപ്പുന്നു പിന്നിൽ കൊടിയുമായെത്തിയോർ
ചങ്ങലപ്പാടുള്ള കാലസ്ഥിയിൽ നിന്നു
ചെമ്പരത്തിപ്പൂക്കൾ നുള്ളിയി,ല്ലായുധ-
പ്പന്തയത്തിന്മേൽ കുറ്റച്ചെടികൾ പടർന്നു പോയ്‌ .

ആകെ മടുത്തു
സഖാവേ, സഹിക്കുവാനാകാത്ത 
വാചകത്തെയ്യങ്ങളാടവേ
അർത്ഥം പൊലിഞ്ഞ പദങ്ങളെ ചില്ലിട്ടു 
വച്ച ബംഗ്ളാവു കടന്നു വരുന്നു ഞാൻ 
ദുഃഖം തിളച്ചു തുള്ളുന്ന മൗനത്തിന്റെ-
യുഷ്ണത്തിലേക്കു കുതിച്ചു വീഴുന്നു ഞാൻ .

മഴപ്പേടി


മഴവരുന്നു പേമഴ 
കുടിലിനുള്ളിലാരെല്ലാം 
കിടുകിടെ വിറച്ചു കൊണ്ടൊ-
രമ്മയും കിടാങ്ങളും.

മഴയെനിക്കു പേടിയാണ്
പുലിയിറങ്ങി വന്നപോല്‍.

മഴകലിച്ചു കാറ്റുമായ്‌
വിരലു കോര്‍ത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം.

മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോല്‍.

മഴ വെളുത്ത തുമ്പിയാല്‍
കടലുയര്‍ത്തിയെറിയവേ 
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ

മഴയെനിക്കു പേടിയാണ്
ദുരിതദംഷ്ട്ര കണ്ടപോല്‍

മലകള്‍ പോലെ തിരകളും
ചുഴലിപോലെ ചുഴികളും
ഇരുളുകീറി മിന്നലും
മുടിയഴിഞ്ഞ രാത്രിയും
വറുതി തിന്ന പകലിലെ
വെയിലുകാര്‍ന്ന താളവും

മഴയെനിക്കു പേടിയാണ്
അലറിടും മൃഗങ്ങള്‍ പോല്‍

മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍ 
പെശറു കേറിയോടിയോ?

മഴയെനിക്കു പേടിയാണ്
അരികില്‍ വന്ന ജ്വാല പോല്‍.

ഭവനഭദ്രതയ്ക്കു നീ
മതിലുകെട്ടി വാഴുവോന്‍
മഴ നിനക്കു പ്രണയവും 
മധുവുമൊക്കെയായിടാം.

മഴയെനിക്കു പേടിയാണ്
ഗ്രഹനിപാതമെന്നപോല്‍.

ഉരുളു പൊട്ടി
നെഞ്ചിലെ മടകള്‍ പൊട്ടി
മണ്ണിന്‍റെ കരളുപൊട്ടി
പുഴയിലെ അണകള്‍ പൊട്ടി
ആയിരങ്ങള്‍
ജീവമുകുളകോടികള്‍
നിലവിളിച്ചു 
മൃതിരുചിച്ചു
ചലനരഹിതരാകവേ

മഴയെനിക്കു പേടിയാണ്
പേടിയാണ്
പേടിയാണ്
കൊടുവസൂരി വന്നപോല്‍
ജലസമാധിയെന്നപോല്‍.

Friday, 1 August 2014

ന­ഗ­ര­ത്തെ­രു­വി­ലെ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങൾ




പ­ശ്ചി­മ­ബം­ഗാ­ളി­ന്റെ ത­ല­സ്ഥാ­ന­ത്താ­ണ്‌ വി­സ്‌­മ­യ­ക­ര­മാ­യ ആ കാ­ഴ്‌­ച­ക­ണ്ട­ത്‌. പ്ര­സി­ദ്ധ­മാ­യ പ്ര­സി­ഡൻ­സി കോ­ള­ജും മ­റ്റും സ്ഥി­തി­ചെ­യ്യു­ന്ന കോ­ള­ജ്‌ സ്‌­ട്രീ­റ്റിൽ ല­ക്ഷ­ക്ക­ണ­ക്കി­നു പ­ഴ­യ­പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­രി­ക്കു­ന്നു. നി­ര­വ­ധി ആ­ളു­കൾ പു­സ്‌­ത­ക­ങ്ങൾ മ­റി­ച്ചു­നോ­ക്കി അ­വി­ടെ ചു­റ്റി­പ്പ­റ്റി­നിൽ­ക്കു­ന്നു.

ഫു­ട്‌­പാ­ത്തിൽ­ത്ത­ന്നെ­യാ­ണ്‌ ഈ പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­ട്ടു­ള­ള­ത്‌. വ­ഴി­യോ­ര­വാ­ണി­ഭ­ക്കാ­രെ­ക്കൊ­ണ്ട്‌ വീർ­പ്പു­മു­ട്ടി­യ ന­ഗ­ര­മാ­ണ്‌ കൊൽ­ക്ക­ത്ത. പു­ന­ര­ധി­വാ­സ ക്ര­മീ­ക­ര­ണ­ങ്ങൾ ചെ­യ്‌­തി­ട്ട്‌ ജ്യോ­തി­ബ­സു എ­ല്ലാ ഫു­ട്‌­പാ­ത്ത്‌ ക­ച്ച­വ­ട­ക്കാ­രെ­യും ഒ­ഴി­പ്പി­ച്ചു. എ­ന്നാൽ പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രെ തു­ട­രാൻ അ­നു­വ­ദി­ച്ചു.

ഇ­ന്ത­​‍്യ­യി­ലെ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലെ­ല്ലാം പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ വിൽ­ക്കു­ന്ന തെ­രു­വു­കൾ ഉ­ണ്ട്‌. ക­ച്ച­വ­ട­ക്കാർ വി­ല­കൊ­ടു­ത്തു­ശേ­ഖ­രി­ക്കു­ന്ന പു­സ്‌­ത­ക­ങ്ങൾ കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭ­​‍്യ­മാ­ണ്‌. ചാ­ന്ദ്‌­നി­ചൗ­ക്കിൽ നി­ന്നും റു­ബാ­യി­യാ­ത്തി­ന്റെ പ­ഴ­യ പ­തി­പ്പും മും­ബൈ­യിൽ നി­ന്ന്‌ ഖ­ലിൽ ജി­ബ്രാൻ കാ­മു­കി­ക്ക്‌ എ­ഴു­തി­യ ക­ത്തു­ക­ളും കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ വാ­ങ്ങി­യ­ത്‌ ഓർ­ക്കു­ന്നു.

അ­ര­വി­ന്ദ­ന്റെ കാർ­ട്ടൂൺ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ഗു­രു­ജി­യും രാ­മു­വും തെ­രു­വോ­ര­ത്തു­നി­ന്നു കാ­ഫ്‌­ക­യെ­യും കാ­മു­വി­നെ­യും ക­ണ്ടെ­ത്തി­യ­ത്‌ ര­സ­ക­ര­മാ­യ ഒ­രു വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്ന­ല്ലൊ.

തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലാ­ണെ­ങ്കിൽ ഇ­ന്ത­​‍്യ­യി­ലെ ഏ­റ്റ­വും പ­ഴ­ക്കം­ചെ­ന്ന ലൈ­ബ്ര­റി­യാ­യ സ്റ്റേ­റ്റ്‌ സെൻ­ട്രൽ ലൈ­ബ്ര­റി­യു­ടെ­യും ലൈ­ബ്ര­റി കൗൺ­സിൽ ആ­സ്ഥാ­ന­ത്തി­ന്റെ­യും കേ­ര­ള സർ­വ­ക­ലാ­ശാ­ലാ ഓ­ഫീ­സി­ന്റെ­യും പ­രി­സ­ര­ത്താ­ണ്‌ പ­ഴ­യ പു­സ്‌­ത­ക­ശേ­ഖ­ര­ങ്ങൾ വിൽ­പ്പ­ന­യ്‌­ക്ക്‌ വ­ച്ചി­ട്ടു­ള­ള­ത്‌.

വ­ഴി­യോ­ര പു­സ്‌­ത­ക­വിൽ­പ്പ­ന­ശാ­ല­ക­ളിൽ പു­സ്‌­ത­കം തേ­ടി­യെ­ത്തു­ന്ന­വ­രിൽ അ­ധി­ക­വും ശ­രാ­ശ­രി കു­ടും­ബ­ങ്ങ­ളിൽ നി­ന്നോ ദ­രി­ദ്ര­കു­ടും­ബ­ങ്ങ­ളിൽ­നി­ന്നോ ഉ­ള­ള സാ­ധു­ക്ക­ളാ­യ വി­ദ­​‍്യാർ­ഥി­ക­ളാ­ണ്‌. ഈ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങ­ളിൽ എൺ­പ­തു­ശ­ത­മാ­ന­വും പഠ­ന സ­ഹാ­യി­ക­ളാ­യി­ട്ടു­ള­ള­വ­യാ­ണ്‌. പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്ക്‌ സാ­ങ്കേ­തി­ക വി­ദ­​‍്യാ­ഭ­​‍്യാ­സ­ത്തി­നു ആ­വ­ശ­​‍്യ­മു­ള­ള പു­സ്‌­ത­ക­ങ്ങൾ എ­ല്ലാം­ത­ന്നെ വ­ലി­യ വി­ല­യു­ള­ള­വ­യാ­ണ്‌. ആ­യി­രം­രൂ­പ മു­ഖ­വി­ല­യു­ളള പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ മു­ന്നൂ­റോ നാ­നൂ­റോ രൂ­പ­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭി­ക്കും. അ­ത്‌ വ­ലി­യ സ­ഹാ­യം­ത­ന്നെ­യാ­ണ്‌.

മ­റ്റു ജി­ല്ല­ക­ളി­ലു­ള­ള വി­ദ­​‍്യാർ­ഥി­കൾ­പോ­ലും തി­രു­വ­ന­ന്ത­പു­ര­ത്ത്‌ പോ­കു­ന്ന­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങൾ വാ­ങ്ങി­വ­രാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­റു­ണ്ട്‌. മൂ­ന്നു ല­ക്ഷ­ത്തി­ല­ധി­കം പു­സ്‌­ത­ക­ങ്ങ­ളും മു­പ്പ­തോ­ളം ക­ച്ച­വ­ട­ക്കാ­രു­മാ­ണ്‌ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫു­ട്‌­പാ­ത്തി­ലു­ള­ള­ത്‌.

പു­സ്‌­ത­ക­ക്ക­ച്ച­വ­ടം­കൊ­ണ്ട്‌ ഒ­രു­വി­ധം കു­ടും­ബം പു­ലർ­ത്തി­വ­രു­ന്ന ഇ­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങ­ളു­മാ­യി ഉ­ടൻ സ്ഥ­ലം വി­ട­ണ­മെ­ന്നാ­ണ്‌ സർ­ക്കാർ ആ­വ­ശ­​‍്യ­പ്പെ­ട്ടി­ട്ടു­ള­ള­ത്‌. ഒ­രു­ദി­വ­സം ബുൾ­ഡോ­സ­റു­ക­ളും പൊ­ലീ­സു­മാ­യി സർ­ക്കാർ അ­വ­ത­രി­­ക്കു­ക കൂ­ടി ചെ­യ്‌­തു. മാ­ധ­​‍്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും സാ­ന്നി­ദ്ധ­​‍്യം­കൊ­ണ്ടാ­ണ്‌ അ­ന്ന്‌ പു­സ്‌­ത­ക­ന­ശീ­ക­ര­ണം സാ­ധ­​‍്യ­മാ­കാ­തെ പോ­യ­ത്‌.

പു­ന­ര­ധി­വ­സി­പ്പി­ക്കാ­നു­ള­ള ഒ­രു പ­രി­ശ്ര­മ­വും ന­ട­ത്താ­തെ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­ജ്ഞാ­പി­ക്കു­ന്ന­ത്‌ ജ­നാ­ധി­പ­ത്യ മൂ­ല­​‍്യ­ങ്ങൾ­ക്ക്‌ നി­ര­ക്കു­ന്ന­ത­ല്ല. അ­വ­രും ഈ നാ­ട്ടി­ലെ പൗ­ര­ന്മാ­ര­ല്ലേ. ജീ­വി­ക്കു­വാ­നു­ള­ള അ­വ­കാ­ശം അ­വർ­ക്കു­മി­ല്ലേ?

വി­ദ­​‍്യാർ­ഥി­കൾ­ക്കു എ­ത്താ­വു­ന്ന­ത­ര­ത്തിൽ ഒ­രു­സ്ഥ­ലം ക­ണ്ടെ­ത്തി­യി­ട്ടേ അ­വ­രോ­ട്‌ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­വൂ. ആ തെ­രു­വിൽ­ത­ന്നെ ഒ­ന്ന­ര­മീ­റ്റ­റി­നു­ള­ളിൽ പു­സ്‌­ത­കം നി­ര­ത്തി­വ­ച്ചു വിൽ­പ­ന ന­ട­ത്താൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­വ­രു­ടെ ആ­വ­ശ­​‍്യ­വും ഭ­ര­ണ­കൂ­ടം പ­രി­ശോ­ധി­ക്ക­ണം.

മു­ല്ല­പ്പെ­രി­യാർ അ­ണ­ക്കെ­ട്ട്‌ കാ­ക്ക­ത്തൊ­ള­ളാ­യി­രം വർ­ഷ­ത്തേ­ക്ക്‌ എ­ഴു­തി­ക്കൊ­ടു­ത്ത­വ­രാ­ണ്‌ ന­മ്മൾ. ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ലെ പ­ല കെ­ട്ടി­ട­ങ്ങ­ളും സർ­ക്കാർ ഭൂ­മി­യി­ലാ­ണ്‌ നാ­മ­മാ­ത്ര­മാ­യ വാ­ട­ക­യ്‌­ക്കും. അ­ല്ലാ­തെ­യും ഉ­യർ­ന്നു നിൽ­ക്കു­ന്ന­ത്‌. തെ­രു­വു പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു­മാ­ത്രം അ­ധി­കാ­ര­ത്തി­ന്റെ ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ മ­നു­ഷ­​‍്യ­ത­​‍്വ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. അ­ധി­കാ­ര­പ്ര­യോ­ഗം അ­വ­ശ­രോ­ടു­മാ­ത്രം എ­ന്ന കാ­ഴ്‌­ച­പ്പാ­ട്‌ ശ­രി­യ­ല്ല.

മ­ഹാ­ന­ഗ­ര­ങ്ങ­ളു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ തെ­രു­വു­പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ത്തെ സാം­സ്‌­കാ­രി­ക­മാ­യ ഒ­രു അ­ട­യാ­ളം എ­ന്ന നി­ല­യി­ലാ­ണ്‌ കാ­ണു­ന്ന­ത്‌. കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­ത്തി­നും ആ കാ­ഴ്‌­ച­പ്പാ­ട്‌ യോ­ജി­ക്കും. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ല്ലൊ.