രണ്ടു പേരക്കാക്കുട്ടികള്‍ വീട്ടിലെ
ഗ്രന്ഥമെല്ലാം പൊളിച്ചു വായിക്കുന്നു. എത്ര സൂക്ഷ്മം സശ്രദ്ധം സസന്തോഷം
നിഷ്ക്കളങ്കം മനോഹരവായന
യുക്തിഭക്തി ഭേദങ്ങളില്ലാതെ
പുസ്തകങ്ങള്‍ വിമാനങ്ങളായി
നീലബക്കറ്റില്‍ നീന്തിക്കളിക്കും
താറാക്കോഴികളായൊരു പറ്റം
വീടിനുള്ളിലെ ആകാശം ചുറ്റി
ജാലകവും കടന്നു റോക്കറ്റ്
കൃഷ്ണഗാഥ മഴയിലേക്കിട്ടു
കൊട്ടിക്കൊട്ടിയാ കൈകള്‍ കുഴഞ്ഞു
കുഞ്ചന്‍തുള്ളല്‍ കടലാസ്സുകപ്പല്‍
പിച്ചിപ്പൂക്കളായ് രാമായണങ്ങള്‍.
കണ്ടിട്ടില്ലാത്ത പുസ്തകം തേടിയെന്‍
കണ്മണികള്‍ കലാപം കൊളുത്തുന്നു
കൊച്ചുമക്കളേ നിങ്ങളെപ്പോലൊരു
വിപ്ലവം ഞാന്‍ നടത്തിയിട്ടില്ല
No comments:
Post a Comment