Thursday, 27 November 2014

അസഹ്യന്‍



മിഴിയടയ്‌ക്കുന്നു സഹ്യന്‍
തീ വീണു കത്തിപ്പോയ
പുരികങ്ങളില്‍
കോപതാപങ്ങള്‍ സ്പന്ദിക്കുന്നു.

മഴയും മിന്നല്‍പ്പാടും
വറ്റിയ നെറ്റിത്തടം
പുതിയാകാശം
വാതകങ്ങളാല്‍ ഭദ്രം ക്ഷുദ്രം.

അശ്രുപര്‍വതം പോലെ
നില്‍ക്കയാണിപ്പോള്‍ പ്രാണന്‍
സ്വപ്‌നവും സ്വത്തുംപോലെ
പകുത്തോന്‍ മഹാഗിരി.

ഇടറും മൌനത്തിന്‍റെ
നേര്‍മ്മയാല്‍ മൂടല്‍മഞ്ഞിന്‍
പുടവക്കുത്തില്‍ നോക്കി-
യിരുന്നു ദു:ഖാചലം.

ജനസാഗരം ദൂരെ നിശ്ചലം നരയ്‌ക്കുമ്പോള്‍
ഹൃദയം വാക്കായ് പൊട്ടി കുഞ്ഞാറില്‍ തിളയ്‌ക്കുന്നു.

ഞാനാണ്‌ സഹ്യന്‍
നദികളുടെ അച്‌ഛന്‍
സ്‌നേഹപൂര്‍വം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവന്‍
ഞാനാണ് സഹ്യന്‍.

എന്‍റെ തോള്‍തോറും
മുകില്‍ക്കറുപ്പാര്‍ന്നവര്‍
സ്നേഹിച്ചു കാമിച്ചു
പെറ്റു പെരുകുന്നതും
മുനിയറയ്‌ക്കുള്ളിലുറങ്ങാന്‍ കിടന്നതും
അറിയുവാനിനിയേതു
പുലിയുണ്ട്‌ പൂവുണ്ട്‌
പുതിയ കിളിയുണ്ടെന്നു
തേടി നടന്നതും
ഓര്‍മ്മയുണ്ടാകണം ചന്ദ്രന്‌
ന്‌ലാമരംപോലെ വെളിച്ചം
തുളുമ്പിയ രാക്കളും.

എന്‍റെ വക്ഷസ്സിലെ ചെങ്കീരി
പന്നഗം വന്നവഴിക്കു
വാല്‍വട്ടം വരച്ചതും
നാടിറങ്ങിപ്പോയ പൂച്ചകള്‍
പിന്നെ വന്നാടലകറ്റാന്‍
മരപ്പൊത്തണഞ്ഞതും
ഈട്ടിയില്‍ ചാരി മദിച്ച കളഭമായ്‌
രാത്രികള്‍ വന്നു തടാകം കടന്നതും
ഓര്‍മ്മയുണ്ടാകണം ചെന്താരകത്തിന്
നീലക്കൊടുവേലി നീന്തിയേറുന്നതും.

ഞാനാണ്‌ സഹ്യന്‍
ഭുജങ്ങളില്‍ പൂവിട്ടു മാവും പിയണിയും
മഞ്ഞളും കൂവയും
തീയിലും തീരാത്ത പുല്ലാഞ്ഞിവള്ളിയില്‍
കേറിയിറങ്ങിക്കളിച്ചു വില്ലൂന്നികള്‍
വാനരങ്ങള്‍ മനംപോലാടി മംഗലം
പൂവനമെന്നു വിളിച്ചു തീര്‍ത്ഥാടകര്‍
ഓര്‍മ്മയുണ്ടാകണം സൂര്യന്‌
പെണ്‍മക്കളോടിയൊളിച്ച
ശിലോദ്യാനഭംഗികള്‍.

ഞാനിന്നസഹ്യന്‍
നിനക്കെന്തു കാര്യമെന്‍
മക്കളെ വില്‍ക്കാന്‍
വിലങ്ങുവയ്‌ക്കാന്‍
നീരുവറ്റിച്ചൊതുക്കാന്‍
വിഷപ്പിച്ചു കൊല്ലുവാന്‍
പൂമരം കൊയ്‌തു വിനാശം വിതയ്‌ക്കുവാന്‍
ജീവിതത്തിന്‍റെയിളംഞാറു നുള്ളുവാന്‍?

ഞാനിന്നസഹ്യന്‍
മനസ്സിലിരമ്പുന്നു
ഭൂമിയെയമ്മാനമാടുമാപത്തുകള്‍.

കണ്ണുകലക്കിയടയ്‌ക്കുന്ന കാലമേ
അന്ധകാരം നീ വരുത്താതിരിക്കണേ
കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ!

മൂകം മിഴിനീര്‍ നിയന്ത്രിച്ചുനിര്‍ത്തുവാന്‍
പാടുപെടും ഞാന്‍ അസഹ്യന്‍.

Monday, 24 November 2014

ദ­ള­വാ­ക്കു­ള­വും ക­മ്മാൻ കു­ള­വും



കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തിൽ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌.

കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളിൽ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും അ­ങ്ങ­നെ മ­ണ്ണ­ടി­ഞ്ഞു.
ഓർ­മ­ക­ളു­ള്ള ചി­ല മ­നു­ഷ്യ­രെ­ങ്കി­ലും ആ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­വ­യ്‌­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ട്‌. അ­തിൽ പ്ര­ധാ­ന­മാ­ണ്‌ ഇ­ന്ന്‌ സ­മ്പൂർ­ണ­മാ­യും അ­പ്ര­ത്യ­ക്ഷ­മാ­യ വൈ­ക്ക­ത്തെ ദ­ള­വാ­ക്കു­ളം. ദ­ളി­ത്‌ ബ­ന്ധു എൻ കെ ജോ­സാ­ണ്‌ ദ­ള­വാ­ക്കു­ള­ത്തി­ന്റെ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­യ­ത്‌.

സ­നാ­ത­ന ഹി­ന്ദു­ധർ­മ­ത്തി­ന്റെ നി­യ­മ­പ്ര­കാ­രം ക്രി­സ്‌­ത്യാ­നി­ക­ളോ മു­സ്‌­ലി­ങ്ങ­ളോ അ­ല്ലാ­ത്ത­വ­രും അ­ഹി­ന്ദു­ക്ക­ളു­മാ­യ ത­ദ്ദേ­ശ­വാ­സി­കൾ­ക്ക്‌ ക്ഷേ­ത്ര­പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല­ല്ലോ. വൈ­ക്കം ക്ഷേ­ത്ര­ത്തി­ലേ­ക്ക്‌, വി­ല­ക്കു­കൾ ലം­ഘി­ച്ച്‌ ഓ­ടി­ക്ക­യ­റി­യ ഒ­രു­സം­ഘം ഈ­ഴ­വ­രെ പി­ടി­കൂ­ടി കൊ­ന്നു­കു­ഴി­ച്ചു­മൂ­ടി­യ സ്ഥ­ല­മാ­ണ്‌ ദ­ള­വാ­ക്കു­ളം. വേ­ലു­ത്ത­മ്പി ദ­ള­വ­യു­ടെ നിർ­ദേ­ശ­മ­നു­സ­രി­ച്ചാ­യി­രു­ന്നു ഈ മ­ഹാ­പാ­ത­കം ചെ­യ്‌­ത­ത്‌. ര­ണ്ടു നൂ­റ്റാ­ണ്ടു­കൾ­ക്ക്‌ മു­മ്പാ­ണ്‌ ഈ ര­ക്ത­സാ­ക്ഷി­കൾ ഉ­ണ്ടാ­യ­ത്‌. ദ­ള­വാ­ക്കു­ളം പൂർ­ണ­മാ­യും വൈ­ക്കം പ്രൈ­വ­റ്റ്‌ ബ­സ്‌­സ്റ്റാൻ­ഡി­ന്റെ അ­ടി­യി­ലാ­യി­പ്പോ­യി.
കീ­ഴാ­ള­ന്റെ അ­ഭി­മാ­ന­പ്പോ­രാ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­യി നിർ­മി­ക്ക­പ്പെ­ട്ട മ­റ്റൊ­രു കു­ള­മാ­ണ്‌, ഇ­ന്ന്‌ സിം­ഹ­ഭാ­ഗ­വും കൊ­ല്ലം ജി­ല്ലാ പ­ഞ്ചാ­യ­ത്ത്‌ ഭ­ര­ണ­കേ­ന്ദ്ര­നിർ­മാ­ണ­ത്തി­നാ­യി നി­ക­ത്ത­പ്പെ­ട്ട കൊ­ല്ല­ത്തെ ക­മ്മാൻ­കു­ളം.

ഒ­രു ജ­ന­ത, മാ­ന­ക്കേ­ടിൽ നി­ന്ന്‌ ര­ക്ഷ­നേ­ടാൻ ന­ട­ത്തി­യ സ­മ­ര­മാ­യി­രു­ന്നു പെ­രി­നാ­ട്‌ സ­മ­രം. മാ­റു­മ­റ­യ്‌­ക്കു­ക­യെ­ന്ന സ്‌­ത്രീ­ക­ളു­ടെ അ­വ­കാ­ശം നേ­ടി­യെ­ടു­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­രം.

മേ­ലു­ടു­പ്പി­ട്ട്‌ പെ­രി­നാ­ട്‌ ച­ന്ത­യി­ലെ­ത്തി­യ ഒ­രു ദ­ളി­ത്‌ പെ­ങ്ങ­ളെ മേ­ലാ­ള റൗ­ഡി­കൾ ആ­ക്ര­മി­ച്ചു. മേ­ലു­ടു­പ്പ്‌ പ­കൽ­വെ­ളി­ച്ച­ത്തിൽ പ­ര­സ്യ­മാ­യി കീ­റി­യെ­റി­ഞ്ഞ്‌ അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നെ തു­ടർ­ന്ന്‌ ഗോ­പാ­ല­ദാ­സ്‌ എ­ന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ നേ­തൃ­ത്വ­ത്തിൽ ദ­ളി­ത്‌ ജ­ന­പ­ക്ഷം സം­ഘ­ടി­ച്ചു.
അ­ന്ന്‌, നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും മാ­റു­മ­റ­യ്‌­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌ ക­ല്ല­യും മാ­ല­യു­മാ­യി­രു­ന്നു. ക­ഴു­ത്തി­റു­കി, അ­ടി­മ­ത്ത­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­ണി­ഞ്ഞി­രു­ന്ന ആ­ഭ­ര­ണ­മാ­ണ്‌ ക­ല്ല. മു­ല­ക­ളിൽ മൂ­ടി­ക്കി­ട­ന്നി­രു­ന്ന മ­റ്റൊ­രു മാ­ല­യും സാ­ധാ­ര­ണ­മാ­യി­രു­ന്നു. മാ­റി­ടം മ­റ­യാ­ത്ത ഈ വി­ല­കു­റ­ഞ്ഞ ആ­ഭ­ര­ണ­ങ്ങൾ­ക്ക്‌ മീ­തെ റൗ­ക്ക­യി­ട്ട­താ­ണ്‌ സ­വർ­ണ ഹി­ന്ദു­റൗ­ഡി­ക­ളെ പ്ര­കോ­പി­പ്പി­ച്ച­ത്‌.

പെ­രി­നാ­ട്ടെ പു­ല­യ­ക്കു­ടി­ലു­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടു. വെ­ന്തു­വീ­ണ കു­മിൾ­ക്കു­ടി­ലു­ക­ളിൽ നി­ന്നും അ­ടി­മ­ജ­ന­ത, പ്രാ­ണ­നും കൊ­ണ്ട്‌ പു­റ­ത്തേ­ക്കോ­ടി. ഗോ­പാ­ല­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ത­രാ­യ അ­വർ നിൽ­ക്ക­ക്ക­ള്ളി­യി­ല്ലാ­തെ ചി­ല ത­മ്പു­രാ­ക്ക­ളു­ടെ മാ­ളി­ക­ക­ളും ആ­ക്ര­മ­ണ­ത്തി­ലൂ­ടെ പ്ര­തി­രോ­ധി­ച്ചു.

മ­ഹാ­നാ­യ അ­യ്യൻ­കാ­ളി പെ­രി­നാ­ട്ടെ­ത്തി, പ്ര­ശ്‌­ന­ങ്ങൾ മ­ന­സി­ലാ­ക്കി അ­ധി­കൃ­ത­ശ്ര­ദ്ധ­യിൽ­പ്പെ­ടു­ത്തി. ച­ങ്ങ­നാ­ശേ­രി പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ അ­ധ്യ­ക്ഷ­ത­യിൽ കൊ­ല്ലം റ­യിൽ­വേ മൈ­താ­ന­ത്ത്‌ ചേർ­ന്ന മ­ഹാ­സ­മ്മേ­ള­ന­ത്തിൽ­വ­ച്ച്‌ ദ­ളി­ത്‌ വ­നി­ത­കൾ­ക്ക്‌ റൗ­ക്ക വി­ത­ര­ണം ചെ­യ്‌­തു. അ­വർ, അ­പ­മാ­ന­ത്തി­ന്റെ അ­ട­യാ­ള­മാ­യി­രു­ന്ന ക­ല്ല­യും മാ­ല­യും കൊ­യ്‌­ത്ത­രി­വാ­ളു­കൊ­ണ്ട്‌ മു­റി­ച്ചെ­റി­ഞ്ഞു.

പ­ക്ഷേ, ത­മ്പു­രാ­ന്മാ­രു­ടെ വീ­ടാ­ക്ര­മി­ച്ചു എ­ന്ന പേ­രിൽ നി­ര­വ­ധി ദ­ളി­തർ­ക്കെ­തി­രേ കേ­സെ­ടു­ത്തു. ഈ കേ­സ്‌ വാ­ദി­ച്ച വ­ക്കീ­ല­ന്മാർ­ക്ക്‌ കൊ­ടു­ക്കാൻ അ­വ­രു­ടെ ക­യ്യിൽ പ­ണ­മി­ല്ലാ­യി­രു­ന്നു. പ്ര­മു­ഖ­രാ­യ ടി എം വർ­ഗീ­സും ഇ­ല­ഞ്ഞി­ക്കൽ ജോ­ണു­മാ­യി­രു­ന്നു അ­ഭി­ഭാ­ഷ­കർ. വ­ക്കീൽ­പ്പ­ണ­മി­ല്ലെ­ങ്കിൽ അ­ധ്വാ­നം പ്ര­തി­ഫ­ല­മാ­യി ത­ന്നാൽ മ­തി എ­ന്ന നി­ബ­ന്ധ­ന പ്ര­കാ­രം ടി എം വർ­ഗീ­സി­ന്റെ വീ­ട്ടു­പ­രി­സ­ര­ത്ത്‌ നിർ­മി­ച്ച­താ­ണ്‌ ക­മ്മാൻ­കു­ളം. നാ­ണം മ­റ­യ്‌­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­ര­ത്തിൽ പ­ങ്കെ­ടു­ത്ത­തി­നാൽ കേ­സിൽ കു­രു­ങ്ങി­യ പ്ര­തി­കൾ നൽ­കി­യ വ­ക്കീൽ ഫീ­സ്‌.

ഇ­ന്ന്‌ ഈ സ­മ­ര­സ്‌­മാ­ര­കം ഏ­റെ­ക്കു­റെ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. അ­വ­ശേ­ഷി­പ്പെ­ങ്കി­ലും സം­ര­ക്ഷി­ച്ചാൽ, സ്‌­മ­ര­ണ നി­ല­നിർ­ത്താ­നും ഒ­രു ജ­ല­നി­ധി സം­ര­ക്ഷി­ക്കാ­നും സാ­ധി­ക്കും.

Thursday, 13 November 2014

ശബ­രി­മ­ല­ക്കാ­ലവും കോളാ­മ്പി­പ്പാട്ടും


    ശബ­­രി­മല മഹോ­ത്സ­വ­കാലം ആരം­ഭി­ക്കു­ക­യാ­ണ്‌. മൈക്ക്സെറ്റ്‌ കട­ക്കാർ പഴയ കോളാ­മ്പി­കൾ പൊടി­തട്ടി എടു­ത്തു­ക­ഴി­ഞ്ഞു.

     ശബ­രി­മല യാത്ര­യെ­ക്കു­റിച്ച്‌ പ്രായ­മുള്ള ഗുരു­സ്വാ­മി­മാർ പറ­യു­ന്നത്‌ പഴ­യ­കാ­ല­ത്തിന്റെ ആത്മാർഥ­തയും പവി­ത്ര­തയും ഇന്ന്‌ ഇല്ലെ­ന്നാ­ണ്‌. ഇന്ന­ത്തെ­പ്പോലെ ഗതാ­ഗത സൗക­ര്യ­മി­ല്ലാ­ത്ത­കാ­ലത്ത്‌ കേര­ള­ത്തിലെവിടെ നിന്നും ഭക്ത­ന്മാർ കാൽന­ട­യാ­യാണ്‌ സന്നി­ധാ­ന­ത്തിൽ എത്തി­യി­രു­ന്ന­ത്‌. ആദി­കാ­ലത്ത്‌ പല­രെയും പുലി­പി­ടി­ച്ചി­ട്ടു­പോ­ലു­മു­ണ്ട­ത്രെ. രണ്ടാ­ഴ്ച­യി­ല­ധികം നീളുന്ന യാത്ര. ഭക്ഷ­ണ­മു­ണ്ടാ­ക്കാ­നുള്ള സാധ­ന­ങ്ങളും ഭക്ത­യാ­ത്രി­കർ കരു­തി­യി­രു­ന്നു.

    നീല­ക്കു­റി­ഞ്ഞി പൂ­ക്കു­ന്നത്‌ കാണ­ണ­മെ­ങ്കിൽ സഹ്യ­പർവ­ത­ത്തിൽ പോക­ണം. നീല­ക്കു­റിഞ്ഞി തേക്കിൻകാട്‌ മൈതാ­നത്തോ മാനാ­ഞ്ചി­റ­യിലോ മറൈൻ ഡ്രൈവിലോ നട്ടു­വ­ളർത്തി പുഷ്പിണി­യാക്കാൻ സാധി­ക്കി­ല്ല. എന്നാൽ മല­നി­ര­ക­ളി­ലുള്ള അയ്യ­പ്പ­വി­ഗ്ര­ഹ­ത്തിന്റെ പകർപ്പു­കൾ മല­നാടും ഇട­നാടും കടന്ന്‌ തീര­പ്ര­ദേശം വരെ എത്തി. മമ്മ­തിന്റെ അടു­ത്തേക്ക്‌ മല­വ­ന്ന­തു­പോ­ലെ.

     അയ്യ­പ്പ­ക്ഷേ­ത്ര­ങ്ങ­ളിൽ മാത്ര­മല്ല കാളീക്ഷേത്ര­ങ്ങ­ളിൽ പോലും മണ്ഡ­ല­പൂ­ജയും മക­ര­വി­ളക്കും ആരം­ഭി­ച്ചു. ക്ഷേത്രാ­ചാര­ങ്ങ­ളു­മായി ഒരു ബന്ധ­വു­മി­ല്ലാത്ത ഉച്ച­ഭാ­ഷി­ണി­യുടെ ഉപ­യോ­ഗ­മാണ്‌ ഇക്കാ­ലത്ത്‌ ഒരു പ്രധാന പ്രത്യേ­ക­ത. ശാന്ത­ത­യോ­ടെയും സ്വസ്ഥ­ത­യോ­ടെയും പ്രാർഥി­ക്ക­ണ­മെന്ന്‌ ഭക്ത­ജ­ന­ങ്ങൾ അഭി­ല­ഷി­ക്കുന്ന ക്ഷേത്ര­പ­രി­സരം അമി­ത­ശ­ബ്ദ­ത്താൽ അശാന്തി പടർത്തു­ന്ന­താണ്‌ പ്രയോ­ഗ­രീ­തി.

      അമ്പ­ല­ക്ക­മ്മി­റ്റി­ക്കാർ പെടുന്ന ഒരു കെണി രസ­ക­ര­മാ­ണ്‌. ഓരോ ദിവ­സവും ചിറ­പ്പു­ന­ട­ത്താൻ പണം കൊടു­ക്കു­ന്ന­വർക്ക്‌ രാവും പകലും ഭക്തി­ഗാ­ന­ങ്ങൾ അവർ നിൽക്കു­ന്നി­ടത്ത്‌ കേൾക്ക­ണ­മെ­ന്നാണ്‌ നിർബ­ന്ധം. കേട്ടി­ല്ലെ­ങ്കിൽ, വാഗ്ദാ­ന­ത്തുക ലഭി­ച്ചു­വെന്ന്‌ വരി­ല്ല. ഗൾഫു­കാ­ര­നാണ്‌ ധന­ദാ­താ­വെ­ങ്കിൽ ഗൾഫു­വരെ കോളാമ്പി കെട്ടു­ന്ന­തെ­ങ്ങ­നെ­യെന്ന ചിന്താ­ക്കു­ഴപ്പം ഭാര­വാ­ഹി­കളെ കുഴ­പ്പ­ത്തി­ലാ­ക്കും.

       ഭാര­തീ­യ­രുടെ ക്ഷേത്ര­സ­ങ്കൽപ്പ­ത്തിന്‌ ചരി­ത്രാ­തീ­ത­കാ­ലത്തെ പഴ­ക്ക­മൊ­ന്നു­മി­ല്ല. തട്ടാമല ഒരു മല­യ­ല്ലാ­ത്ത­തു­പോലെ കുരു­ക്ഷേത്രം ക്ഷേത്ര­വു­മ­ല്ല. മഹാ­ഭാ­ര­ത­ത്തിലെ കഥാ­പാ­ത്ര­ങ്ങൾ ക്ഷേത്ര ദർശ­ന­ത്തി­ന­ല്ല, തീർഥാ­ട­ന­ത്തി­നാണ്‌ പോകു­ന്ന­ത്‌. നദി­യിലെ സ്നാന­ഘ­ട്ട­ങ്ങ­ളാ­ണ­വ.

      നശി­പ്പി­ക്ക­പ്പെട്ട ബുദ്ധ­വി­ഹാ­ര­ങ്ങ­ളാണ്‌ ക്ഷേത്ര­ങ്ങ­ളായി മാറി­യ­ത്‌. അതി­നാൽ നര­ബ­ലിയും മൃഗ­ബ­ലിയും ഒഴി­ച്ചു­നിർത്തി­യാൽ ശാന്ത­ത­യുടെ അന്ത­രീക്ഷം അവിടെ ഉണ്ടാ­യി­രു­ന്നു. ഓച്ചി­റ­യിലെ ഒണ്ടിക്കാ­വാണ്‌ ഉദാ­ഹ­ര­ണം. അതാണ്‌ കാല­ക്ര­മേണ കോളാ­മ്പി­പ്പാ­ട്ടുള്ള അശാന്തി കേന്ദ്ര­ങ്ങ­ളായി മാറി­യ­ത്‌.

       ഒരു നിശ്ചിത ഡസിബലി­­ല­ധികം ശബ്ദം നിത്യേന ഒരാ­ളി­ലേക്ക്‌ പ്രവ­ഹി­പ്പി­ച്ചാൽ അയാൾ ക്രമേണ ബധി­ര­നായി മാറും. ചിത്ത­ഭ്രമ സാധ്യ­ത­യു­മു­ണ്ട്‌. രോഗി­ക­ളെയും വിദ്യാർഥി­ക­ളെയും ഈ അമി­ത­ശബ്ദം അപ­ക­ട­ക­ര­മായി ബാധി­ക്കും. ഇതെല്ലാം കണ­ക്കി­ലെ­ടു­ത്താണ്‌ ഇന്ത്യൻ പാർല­മെന്റ്‌ ശബ്ദ­മ­ലി­നീ­ക­രണ നിയ­ന്ത്ര­ണ­ത്തി­നുള്ള നിയ­മ­നിർമാണം നട­ത്തി­യി­ട്ടു­ള്ള­ത്‌.

      നിയമം നട­പ്പി­ലാ­ക്കാനോ അനു­സ­രി­ക്കാനോ ആർക്കും താൽപ്പര്യമില്ലെ­ങ്കിലും ശബ്ദാ­യ­മാ­ന­മായ അന്ത­രീ­ക്ഷ­ത്തിൽ പ്രാർഥ­ന­ സാ­ധ്യ­മ­ല്ലെന്ന തിരി­ച്ച­റി­വെ­ങ്കിലും ഉണ്ടാ­കേ­ണ്ട­തല്ലേ? കോളാ­മ്പി­പ്പാ­ട്ടിന്റെ ശല്യം സഹി­ക്ക­വ­യ്യാണ്ട്‌ അത്തരം ആരാ­ധ­നാ­ല­യ­ങ്ങ­ളിൽ നിന്നും സങ്കൽപ്പ­ദൈവം പോലും രക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. സങ്കൽപ്പ­മാ­ണെ­ങ്കിൽപ്പോലും ദൈവ­ത്തിനും വേണ്ടേ ലേശം സ്വസ്ഥത!

Sunday, 2 November 2014

മഷി


മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.
മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടുപാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.
കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.
കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്കി രസിക്കുന്ന
സുരക്ഷാ ഗേഹം.
ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.
മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.
മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.