Sunday, 26 January 2014

AMBILI POOVUKAL


CHAYILYAM MOVIE SONG HD - AMBILI POOVUKAL
DIRECTION - MANOJ KANA D O P - K G JAYAN MUSIC DIRECTOR - PARIS CHANDRAN LYRICS - KUREEPUZHA SREEKUMAR SINGER - SITHARA CAST - ANUMOL, M. R GOPAKUMAR, JIJ

നഗ്നകവിതകള്‍---അവാര്‍ഡ് ,ചുടലമരം,നക്സലൈറ്റ്

നഗ്നകവിതകള്‍ .


അവാര്‍ഡ് 
---------------
വാസുക്കുട്ടി മാഷിനു 
മികച്ച അധ്യാപകനുള്ള 
അവാര്‍ഡ് കിട്ടി.

 ഇന്ന് സ്വീകരണം.

 പഞ്ചവാദ്യം
താലപ്പൊലി
തെങ്ങേപ്പാട്ട്
വടിവീശ്.

ആശംസാ പ്രസംഗത്തിൽ 
സ്റ്റാഫ് സെക്രടറി
അനന്തൻ മാഷ് പറഞ്ഞു;


ഈ അവാർഡിനു വേണ്ടി
മാഷ്‌ നടത്തിയ പ്രവർത്തനങ്ങൾക്ക്
മറ്റൊരു അവാര്ഡ് കൂടി
നല്കേണ്ടതാണ്. 


ചുടലമരം
--------------
തെങ്ങും
തേങ്ങയും കൊണ്ട്
ഇനി 
പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.

ബുദ്ധിമാനായ മകന്‍
അച്ഛന്‍റെ കുഴിമാടത്തില്‍ 
നട്ടു
ഒരു റബ്ബര്‍തൈ.
ചുടലറബ്ബര്‍.


നക്സലൈറ്റ്
-----------------
രണ്ടു നക്സലൈറ്റുകള്‍ 
കണ്ടുമുട്ടി.
അടുത്തുള്ള തട്ടുകടയില്‍ നിന്നും
കട്ടന്‍ ചായയും 
പരിപ്പുവടയും കഴിച്ചു.
പിരിയാന്‍ നേരം
ഇരുവരും
ഒരു പോലെ പറഞ്ഞു
ശരി,
എന്നാല്‍ നമുക്ക് പിളരാം.

Sunday, 19 January 2014

കങ്കാരു


കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍
ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു

ഒരു വസന്തത്തിന്റെ ദ്വീപിലേക്കെന്നെയും
വഴി തെറ്റിയെങ്കിലും കൊണ്ടു പോവില്ലമ്മ.

ഇവിടെ ഗ്രീഷ്മങ്ങളേയുള്ളൂ, നട്ടുച്ചയും
നിലവിളികളും ചേര്‍ന്നൊരുക്കുന്നു കുരുതികള്‍
മിഴി കൊഴിഞ്ഞിടവഴിയില്‍ വീഴുന്ന പകലുകള്‍
തുഴയൊടിഞ്ഞൊടുവില്‍ ചുഴിക്കുള്ളിലാവുന്ന 
ഹൃദയ ബന്ധങ്ങള്‍ ,ഇണപ്പക്ഷി തന്‍ സ്നേഹ -
രഹിതമാം ചിന്തയാല്‍ പുകയുന്ന കാവുകള്‍

നിറുകയില്‍ പൂവാര്‍ന്ന ജലസര്‍പ്പമാകുന്നു
നിലവിളക്കിന്‍ തടാകങ്ങളില്‍ ജീവന്റെ -
യെഴുതിരികള്‍,ഓര്‍മ്മപ്പറമ്പ് വിട്ടിഴയുന്ന-
ദിനരേഖയേറിക്കടക്കുന്നു രാവുകള്‍.

മരണഗിരി ചുറ്റിക്കിതയ്ക്കും നിലാവുകള്‍
പഥികന്റെ ഭാണ്ഡം പൊലിക്കുന്ന നോവുകള്‍
ഉടയും കിനാവുമായുത്രാടരാത്രികള്‍
ഉലയില്‍ പഴുക്കുന്ന സംഗീത മാത്രകള്‍ 
നിറയെ മോഹത്തിന്‍ ശവങ്ങള്‍ പുതച്ചു കൊ -
ണ്ടിവിടെയൊഴുകുന്നു ദു:ഖത്തിന്‍ മഹാനദി.

കനല്‍ വഴിയിലൂടമ്മ പോകുന്നു പിന്നെയും
കരിയും മനസ്സിന്റെ സാക്ഷിയാവുന്നു ഞാന്‍ .

ജനലരികിലാരോ മറിഞ്ഞു വീഴുന്നുണ്ട്‌
ജനുവരിസന്ധ്യയോ സാഗരകന്യയോ ?
നിലവറയിലാരോ തകര്‍ന്നു തേങ്ങുന്നുണ്ട്
നില തെറ്റിയെത്തിയ വര്‍ഷ പ്രതീക്ഷയോ ?
കടല്‍ കാര്‍ന്നു തിന്നും തുരുത്തു കാണുന്നുണ്ട്
തിരയില്‍ തകര്‍ന്നതേതുണ്ണി തന്‍ സ്വപ്നമോ?

വലതു ദിക്കില്‍ മുറിപ്പാടിന്റെ കുരിശുമായ്
ഭടനൊരാളായുധത്തെപ്പുണര്‍ന്നീടുന്നു.
ഇടതു ദിക്കില്‍ കൊടികള്‍ കത്തിച്ചു കൊണ്ടൊരാള്‍
ജനപര്‍വതത്തെയിളക്കിയോടിക്കുന്നു .

വിരലിന്റെ ചലനത്തിനൊപ്പമിരു പാവകള്‍
പ്രണയം കുടിച്ചു നൂല്‍ത്തുമ്പില്‍ കിടക്കുന്നു .
വിട വാങ്ങുവാന്‍ പടിയില്‍ മുട്ടുന്ന പ്രാണന്റെ
തുടിയില്‍ കുടുങ്ങിയൊടുങ്ങുന്നു വാസ്തവം .

മഴയുപേക്ഷിച്ച മണല്‍ക്കാട്ടിലൂടമ്മ
മകനെയും കൊണ്ടു കുതിക്കുന്നു പിന്നെയും

ചുഴികള്‍ ചൂണ്ടുന്നിടത്തു തീപ്പൊരികളും
പഴയ സംഘത്തിന്‍റെയസ്ഥികൂടങ്ങളും
മണ്‍തരിയുയര്‍ത്തുന്ന വന്‍ഗോപുരങ്ങളും
കണ്ണു വേവുന്ന വിദൂര ദൃശ്യങ്ങളും
മണലുമാകാശവും ചേരുന്നിടത്തു പോയ്‌
മറയുന്ന സൂര്യന്‍റെ പൊള്ളിയ ശരീരവും
അടിമകള്‍ ചങ്ങലച്ചുമടുമായ് മൃത്യുവിന്‍
പൊടിവിരിപ്പിന്മേലമര്‍ന്ന ചരിത്രവും.

അറിവിന്റെ മുള്ളും മുടിയും വിഴുങ്ങി ഞാന്‍
തുടരെ വിങ്ങുമ്പോള്‍ കിതയ്ക്കുന്നൊരമ്മയെന്‍ 
ചെവിയില്‍ മന്ത്രിച്ചു -
‘നിനക്കിറങ്ങാനുള്ള സമയമായ് ’
കാഴ്ച നശിച്ചിരിക്കുന്നു ഞാന്‍

Friday, 17 January 2014

ഗുരു­വാ­യൂ­ര­മ്പ­ലവും മനു­ഷ്യ­വി­രു­ദ്ധ­തയും


    ഗു­രു­വാ­യൂർ ക്ഷേ­ത്രം, മ­നു­ഷ്യ­വി­രു­ദ്ധ നീ­ക്ക­ത്തി­നാൽ പി­ന്നെ­യും ശ്ര­ദ്ധ ആ­കർ­ഷി­ക്കു­ന്നു. ഇ­ക്കു­റി ക­ല്ലൂർ ബാ­ബു­വി­നെ ക്ഷേ­ത്ര­ത്തിൽ നി­ന്ന്‌ പു­റ­ത്താ­ക്കി­ക്കൊ­ണ്ടാ­ണ്‌ മ­ന­സി­ലെ മാ­ലി­ന്യം പു­റ­ത്തു­കാ­ട്ടി­യ­ത്‌.­­

ക­ല്ലൂർ ബാ­ബു, ഇ­ല­ത്താ­ളം ക­ലാ­കാ­ര­നാ­ണ്‌. പ­ഞ്ച­വാ­ദ്യ­ത്തി­ലെ നാ­ദ­സു­ഭ­ഗ­ത­യാ­ണ്‌ ഇ­ല­ത്താ­ളം. ആ വാ­ദ്ദ്യം വാ­യി­ക്കാ­ന­റി­യാ­ത്ത­തു­കൊ­ണ്ട­ല്ല പു­റ­ത്താ­ക്ക­പ്പെ­ട്ട­ത്‌. ക­ല്ലൂർ ബാ­ബു താ­ഴ്‌­ന്ന ജാ­തി­ക്കാ­ര­നാ­യ­തു­കൊ­ണ്ട്‌.­­ 

ഇ­ല­ത്താ­ളം നിർ­മി­ക്കു­ന്ന­ത്‌ കീ­ഴ്‌­ജാ­തി­ക്കാർ. അ­വർ പഠി­ച്ച­പ്പോൾ താ­ളം വ­ഴ­ങ്ങു­ക­യും ചെ­യ്‌­തു. ഒ­ന്ന­ര മ­ണി­ക്കൂ­റി­ല­ധി­കം വാ­യി­ച്ച്‌ ജ­ന­പ്രീ­തി നേ­ടി­യ­തി­നു­ശേ­ഷ­മാ­ണ്‌ പു­റ­ത്താ­ക്ക­പ്പെ­ട്ട­ത്‌. പു­റ­ത്താ­ക്ക­പ്പെ­ട്ട­തോ, പി­ന്നാ­ക്ക വി­ഭാ­ഗ­മാ­യ യാ­ദ­വ കു­ടും­ബ­ത്തി­ൽ പി­റ­ന്ന കൃ­ഷ്‌­ണ­ന്റെ പേ­രി­ൽ. ക­ഥ­യിൽ വ്യാ­സൻ നൽ­കി­­യ മാ­ന്യ­ത­യെ­ങ്കി­ലും അ­ധി­കൃ­തർ കൃ­ഷ്‌­ണ­നും സ­ഹ­ജാ­തി­ക്കാർ­ക്കും നൽ­കേ­ണ്ട­ത­ല്ലേ? അ­തെ­ങ്ങ­നെ അ­ധി­കൃ­തർ വ്യാ­സ­ന്റെ പി­ന്മു­റ­ക്കാർ അ­ല്ല­ല്ലൊ.­­

ഗു­രു­വാ­യൂർ ക്ഷേ­ത്ര­ത്തിൽ, മ­നു­ഷ്യ­വി­രു­ദ്ധ ദർ­ശ­നം പു­തി­യ കാ­ര്യ­മ­ല്ല. അ­വി­ടെ മ­നു­ഷ്യ­സാ­ന്നി­ധ്യം ഉ­റ­പ്പി­ക്കാൻ വേ­ണ്ടി കേ­ള­പ്പ­നും എ കെ ജി­യും പി കൃ­ഷ്‌­ണ­പി­ള്ള­യും ന­ട­ത്തി­യ സ­മ­രം ച­രി­ത്ര­ത്തി­ലു­ണ്ട്‌. അ­ന്ന്‌ സ­ഖാ­വ്‌ പി കൃ­ഷ്‌­ണ­പി­ള്ള­യെ ഗു­രു­വാ­യൂ­ര­പ്പ­ന്റെ ര­ക്ഷ­കർ­ത്താ­ക്കൾ നേ­രി­ട്ട­ത്‌ പേ­ശീ­ബ­ലം കൊ­ണ്ടാ­യി­രു­ന്നു. ഗു­രു­വാ­യൂ­ര­മ്പ­ല­മേൽ­ക്കൂ­ര സ്വർ­ണം പൂ­ശു­ന്ന­തി­നെ­ക്കാൾ ന­ല്ല­ത്‌ വീ­ടി­ല്ലാ­ത്ത­വർ­ക്ക്‌ വീ­ടു­വെ­ച്ച്‌ കൊ­ടു­ക്കു­ന്ന­താ­ണ്‌ എ­ന്നു പ­റ­ഞ്ഞ­തി­ന്‌, ക്ഷേ­ത്ര­പ­രി­സ­ര­ത്തു വ­ച്ച്‌ പ­വ­ന­നെ­യും കൂ­ട്ടു­കാ­രെ­യും കൈ­കാ­ര്യം ചെ­യ്‌­ത­തും കേ­ര­ളം മ­റ­ന്നി­ട്ടി­ല്ല.­­

യേ­ശു­ദാ­സി­ന്റെ ക്ഷേ­ത്ര­പ്ര­വേ­ശ­ന നി­രാ­സ­മാ­ണ്‌ ര­സ­ക­രം. ക്ര­സ്‌­ത്യാ­നി ക­ണ്ടു­പി­ടി­ച്ച ക­റ­ണ്ടും മൈ­ക്കും ഉ­പ­യോ­ഗി­ച്ച്‌ ക്രി­സ്‌­ത്യാ­നി പാ­ടി­യ പാ­ട്ട്‌ ക്ഷേ­ത്ര­ത്തിൽ കേൾ­പ്പി­ക്കാം. പേ­രിൽ ക്രി­സ്‌­തു­മ­ത സൂ­ച­ന­യു­ള്ള­തി­നാൽ യേ­ശു­ദാ­സി­നു പ്ര­വേ­ശ­ന­മി­ല്ല.­­

കേ­ര­ള­ത്തി­ന്റെ ത­ന­തു ക­ലാ­രൂ­പ­മാ­യ കൃ­ഷ്‌­ണ­നാ­ട്ടം ഒ­ന്നു കാ­ണ­ണ­മെ­ന്നു­വ­ച്ചാൽ ഹി­ന്ദു­പേ­രു­ള്ള നി­രീ­ശ്വ­ര­വാ­ദി­യെ പ്ര­വേ­ശി­പ്പി­ച്ചാ­ലും അ­ഹി­ന്ദു­ക്ക­ളെ പ്ര­വേ­ശി­പ്പി­ക്കു­ക­യി­ല്ല. അ­താ­യ­ത്‌ ന­മ്മു­ടെ സാം­സ്‌­കാ­രി­ക­നാ­യ­ക­രാ­യ ചെ­മ്മ­നം ചാ­ക്കോ, യു എ ഖാ­ദർ, എം പി വീ­രേ­ന്ദ്ര­കു­മാർ തു­ട­ങ്ങി­യ­വർ­ക്ക്‌ കൃ­ഷ്‌­ണ­നാ­ട്ട സി ഡി വീ­ട്ടി­ലി­ട്ടു കാ­ണാ­മെ­ന്നർ­ഥം. ഇ­പ്പോൾ സ­ജീ­വ­മാ­യി കൃ­ഷ്‌­ണ­നാ­ട്ട­മു­ള്ള­ത്‌ ഗു­രു­വാ­യൂ­രിൽ മാ­ത്ര­മാ­ണ്‌. നേർ­ച്ച­യെ­ന്ന നി­ല­യിൽ കൃ­ഷ്‌­ണ­നാ­യി വേ­ഷ­മി­ടു­ന്ന­തി­നു­മു­ണ്ട്‌ ജാ­തീ­യ­മാ­യ ത­ട­സം. മേൽ­ജാ­തി­ക്കാർ­ക്കു മാ­ത്ര­മേ അ­തി­ന­നു­വാ­ദ­മു­ള്ളു. ന­മ്മു­ടെ ശ്രീ­ശാ­ന്തി­ന്റെ ജാ­തി ചെ­മ്പു­തെ­ളി­ഞ്ഞ­ത്‌ അ­ങ്ങ­നെ­യാ­ണ­ല്ലോ. കൃ­ഷ്‌­ണ­വേ­ഷം കെ­ട്ടി ഗു­രു­വാ­യൂ­ര­പ്പ­ന്റെ മു­ന്നിൽ നി­ന്ന­തി­നു­ശേ­ഷം അ­ദ്ദേ­ഹം ക്രി­ക്ക­റ്റിൽ നി­ന്നു­ത­ന്നെ ഔ­ട്ടാ­യി­യെ­ന്ന­ത്‌, ഇ­തു­കൊ­ണ്ടൊ­ന്നും മേൽ­ജാ­തി­ക്കാർ­ക്കും ര­ക്ഷ­യി­ല്ലെ­ന്ന­തി­ന്റെ തെ­ളി­വാ­യി­രി­ക്കാം.­­

ഗു­രു­വാ­യൂ­ര­പ്പ­ന്‌ ഹി­ന്ദു­മ­ത­ക്കാ­രോ­ട്‌ പ്ര­ത്യേ­കി­ച്ച്‌ മ­മ­ത­യൊ­ന്നു­മി­ല്ല. ഗു­രു­വാ­യൂർ നി­യോ­ജ­ക മ­ണ്ഡ­ല­ത്തെ നി­യ­മ­സ­ഭ­യിൽ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­ത്‌ അ­ഹി­ന്ദു­ക്ക­ളാ­ണ്‌.­­

ജാ­തീ­യ­മാ­യ വേർ­തി­രി­വു­കൾ ഇ­നി­യെ­ങ്കി­ലും ഗു­രു­വാ­യൂർ ക്ഷേ­ത്രാ­ധി­കൃ­തർ അ­വ­സാ­നി­പ്പി­ക്ക­ണം. അ­ല്ലെ­ങ്കിൽ ക­ല്ലൂർ ബാ­ബു എ­ന്തി­ന്‌ അ­മ്പ­ല­മ­തി­ല­ക­ത്തേ­ക്ക്‌ പോ­ക­ണം? ഞെ­ര­ള­ത്തു രാ­മ­പ്പൊ­തു­വാൾ കാ­ണി­ച്ച മ­ഹ­നീ­യ­മാ­യ വ­ഴി­യു­ണ്ട­ല്ലൊ. ജ­ന­ങ്ങ­ളി­ലേ­ക്കു ചെ­ല്ലു­ക. സോ­പാ­നം വി­ട്ട്‌ സം­ഗീ­തം ജ­ന­ങ്ങ­ളി­ലെ­ത്തി­ച്ച­പ്പോ­ഴാ­ണ്‌ പ്ര­തി­ക­ര­ണ­മു­ണ്ടാ­യ­ത്‌. മ­തി­ല­ക­ത്ത്‌ ഒ­ടു­ങ്ങു­മാ­യി­രു­ന്ന ഞെ­ര­ള­ത്തി­നെ മ­ല­യാ­ള­ത്തി­നു കി­ട്ടി­യ­ത്‌ അ­ങ്ങ­നെ­യാ­ണ്‌.­­

ഒ­രാ­ളു­ടേ­യും ജാ­തി­യും മ­ത­വു­മൊ­ന്നും തി­രി­ച്ച­റി­യാൻ ദൈ­വ­ത്തി­നു സാ­ധി­ക്കു­ക­യി­ല്ല. ഇ­രു­ത്താ­നോ തി­രു­ത്താ­നോ­പോ­ലും സാ­ധി­ക്കു­ക­യി­ല്ല. ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ണ്ടാ­ക്കി അ­തിൽ ദൈ­വ­സ­ങ്കൽ­പം നി­ക്ഷേ­പി­ച്ച­ത്‌ മ­നു­ഷ്യ­നാ­ണ്‌. മ­നു­ഷ്യര്‍  യ­ഥാർ­ഥ മ­നു­ഷ്യ­രാ­ക­ണ­മെ­ങ്കിൽ സ­ങ്കു­ചി­ത­മാ­യ ജാ­തി­മ­ത­ദൈ­വ ചി­ന്ത­ക­ളിൽ നി­ന്ന്‌ മോ­ചി­ത­രാ­കേ­ണ്ട­തു­ണ്ട്‌.­­

Tuesday, 14 January 2014

അഭിമുഖം 2

അഭിമുഖം 1

ആയൂര്‍ റയില്‍വേസ്റ്റേഷന്‍ചില മത്സ്യങ്ങള്‍

കടല്‍വൃക്ഷത്തിന്‍ 

പൊത്തിലുറങ്ങും 


ചില സത്യങ്ങള്‍
പൊളിവാക്കിന്റെ 

മറവില്‍ തൂങ്ങും 


ചില ദൃശ്യങ്ങള്‍
വളരെക്കാലം 

ഒളിവില്‍ പാര്‍ക്കും.


അങ്ങനെയൊരു ദൃശ്യം 


മൂടല്‍മഞ്ഞു തുടച്ചും
ചൂടല്‍ക്കുന്നു തുളച്ചും
കണ്‍വെട്ടത്തായ് നിന്നു തിമിര്‍ക്കുന്നു 


അത്ഭുതമത്ഭുതമത്ഭുതമേ
കണ്ടിട്ടില്ല നിന്നെ
പോയോര്‍ വന്നോര്‍ നിഴലു പതിച്ച
ആയൂര്‍ റയില്‍വേസ്റ്റേഷന്‍.


ചോപ്പ് 
മഞ്ഞ 
പച്ച
കണ്ണുക ള്‍ മൂന്നും ചിമ്മുന്നുണ്ട്


ലോക്കോ പൈലറ്റിന്റെ 
നെഞ്ചിലുറക്കച്ചൂണ്ട


ഏതോ വണ്ടി വരുന്നുണ്ട്
പാളക്കൈകള്‍ മാറുന്നുണ്ട്
ചൂളത്തിന്നാരോഹണമായി 
വേലി നമിച്ചു ബലക്കുന്നുണ്ട്


ഇരുമ്പുകുതിര കിതച്ചു നില്ക്കെ
ഇറങ്ങിടുന്നൊരു യുവതി


പൂക്കാലം പോല്‍ മഞ്ഞയുടുത്ത്
ഞാവല്‍ക്കണ്ണു തുടച്ച്
അച്ഛനെ മകനെ കാമുകനെ
ഭര്‍ത്താവിനെയോ നോക്കുന്നു


ആളുകളെല്ലാം പാമ്പിന്‍ക്കൂട്ടം
മാളം തേടി ചിതറുന്നു 


ഒറ്റക്കങ്ങനെ ആധി പെരുത്തു
നില്‍ക്കുമ്പോഴൊരു നായ

കൂട്ടിനു വന്നു വിളിക്കുന്നു 


നായവയറ്റില്‍ വിശപ്പിന്‍ ജ്വാല
ആളിക്കത്തിയ നാളില്‍
ഇത്തിരി അന്നം നല്കിപ്പോറ്റിയ -
തിപ്പൊഴുമോര്‍പ്പൂ നായ


നായയ്ക്കൊപ്പമിരുട്ടിന്‍കാട്ടില്‍
പോയി മറഞ്ഞു യുവതി


അത്ഭുതമത്ഭുതമത്ഭുതമേ
കാണുന്നില്ല ആയൂര്‍ റയില്‍വേസ്റ്റേഷന്‍.

Sunday, 12 January 2014

ആശുപത്രി കിടക്കയില്‍ കിടന്ന് കുരീപ്പുഴ ശ്രീകുമാര്‍ കരഞ്ഞത് എന്തിന്?

http://www.madhyamam.com/literature/node/374#.UtKE5fQW0UQ

ആശുപത്രി കിടക്കയില്‍ കിടന്ന് കുരീപ്പുഴ ശ്രീകുമാര്‍ കരഞ്ഞത് എന്തിന്?


ആശുപത്രി കിടക്കയില്‍ കിടന്ന്  കുരീപ്പുഴ ശ്രീകുമാര്‍  കരഞ്ഞത് എന്തിന്?
പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രി
2013 ഡിസംബര്‍31 ന് ലോകം പുതുവല്‍സരം ആഘോഷിക്കുന്ന ആഹ്ളാദ രാത്രിയില്‍ കൊല്ലം ഓച്ചിറ ക്ളാപ്പനയില്‍ ഒരു മതസൗഹാര്‍ദ സമ്മേളനം നടക്കുകയായിരുന്നു. മതത്തിന്‍െറ പേരില്‍ വെട്ടിയും കൊന്നും കാലം ചോരയില്‍ മുക്കുന്ന ഒരു കാലത്തിനോടുള്ള ഒറ്റപ്പെട്ട പ്രതിഷേധ സമ്മേളനം. ആ സമ്മേളനത്തിലെ പ്രധാന ആകര്‍ഷണം കവിയായ കുരീപ്പുഴയായിരുന്നു. ജാതിയുടെയും മതത്തിന്‍െറയും പേരിലുളള കലഹങ്ങള്‍ക്കെതിരെ പോരാടാനുള്ള കുരീപ്പുഴയുടെ ഇച്ഛാശക്തി എന്നും ശ്രദ്ധേയവുമാണല്ളോ. സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് അപകടം
സമ്മേളനം കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ആ സംഭവം ഉണ്ടായത്.
രാത്രി 10.15 ന് കൊല്ലം ദേശീയപാതയില്‍ രാമന്‍കുളങ്ങര ജംഗ്ഷനില്‍ വെച്ച്. കുരീപ്പുഴ സഞ്ചരിച്ചിരുന്ന കാറിന് മുമ്പെ പോയ പാണ്ടിലോറിയുടെ ആക്സില്‍ ഒടിഞ്ഞ് വീലുകള്‍ പുറത്തേക്ക് തെറിച്ചു. കുരീപ്പുഴ സഞ്ചരിച്ച കാര്‍ പെട്ടെന്ന് ലോറിയില്‍ ഇടിച്ചു. സംഭവം കണ്ട് ഓടിക്കുടിയവര്‍ കാര്‍ വെട്ടിപ്പൊളിച്ച് ആദ്യം കാര്‍ഡ്രൈവര്‍ പുനലൂര്‍ പേപ്പര്‍ മില്ലിന് സമീപം വിളയില്‍ വീട്ടില്‍ എസ്.എന്‍ ചാലക്കോടനെ പുറത്തെടുത്തു. പോലീസ് വാഹനത്തില്‍ അയ്യാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടുത്തത് കുരീപ്പുഴയെ പുറത്തേക്ക് എടുത്തു. മുഖത്ത് നിന്നും ശരീരഭാഗങ്ങളില്‍ നിന്നും ചോരയൊഴുകുന്ന കുരീപ്പുഴയെ ആദ്യം തിരിച്ചറിഞ്ഞത് അതുവഴി ബൈക്കില്‍വന്ന ഉണ്ണിരാജ് എന്ന യുവാവായിരുന്നു. അയ്യാള്‍ ഭാര്യക്കൊപ്പം ബൈക്കില്‍ വരികയായിരുന്നു. കുരീപ്പുഴയാണ് അപകടത്തില്‍പെട്ടതെന്നറിഞ്ഞപ്പോള്‍ ഓട്ടോയില്‍ കയറ്റി അയ്യാള്‍ തന്‍െറ ഭാര്യക്കൊപ്പം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി നിമിഷങ്ങള്‍ക്കകം ന്യൂസ് ചാനലുകളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ചാനലുകളില്‍ വാര്‍ത്ത...കുരീപ്പുഴ ‘ഗുരുതരാവസ്ഥയില്‍’
കുരീപ്പുഴക്ക് വാഹനാപകടത്തില്‍ പരിക്ക്...ചിലര്‍ അല്‍പ്പം കൂടി കടന്നു. ‘കവി ഗുരുതരാവസ്ഥയില്‍’ എന്ന് ബ്രേക്കിംഗ് ന്യൂസ് നല്‍കി. വിവരമറിഞ്ഞ് കവിയുടെ ആരാധകരും സുഹൃത്തുക്കളും ഞെട്ടി. അവര്‍ പരസ്പരം വിളിച്ചറിയിച്ചു. ഉത്കണ്ഠയോടെ കിട്ടിയ വാഹനങ്ങളില്‍ അവര്‍ കൊല്ലം ജനറല്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രി പരിസരം ജന നിബിഡമായി. എന്നാല്‍ ആര്‍ക്കും അത്യാഹിത വാര്‍ഡിലേക്ക് പ്രവേശം ലഭിച്ചില്ല. കവിയുടെ അവസ്ഥയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്ത് അവരുടെ വിഷമം വര്‍ധിപ്പിച്ചു. മൂക്കിന്‍െറ പാലത്തിന് നേരിയ പൊട്ടലും ദേഹത്ത് അങ്ങിങ്ങായി പരിക്കുകളും ഉള്ള കുരീപ്പുഴ ബോധം വന്നപ്പോള്‍ എല്ലാവര്‍ക്കും ‘ഹാപ്പിന്യൂ ഇയര്‍’ ആശംസിക്കുകയായിരുന്നു. അപ്പോഴും കവിയുടെ അവസ്ഥയെ കുറിച്ച് യാതൊന്നും അറിയാതെ ആശങ്കകളുമായി പുറത്ത് കാത്തുനില്‍ക്കുന്ന നൂറുകണക്കിന് പേരെ കുറിച്ച് ആരക്കയോ പറയുന്ന കേട്ടു കവി. ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ച് കൊണ്ടിരിക്കുമ്പോള്‍ മറുപടി പറഞ്ഞ് തളരുന്നവരുടെ സ്വരവും അദ്ദേഹം കേട്ടു. പാതിരാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുമ്പോള്‍ നഴ്സുമാര്‍ പറയുന്നത് ഈ മനുഷ്യന്‍െറ അവസ്ഥ അന്വേഷിച്ച് പുറത്ത് കരയുകയും വിഷമിക്കുകയും ചെയ്യുന്ന എത്രയോ ചെറുപ്പക്കാരെ കുറിച്ചായിരുന്നു. അപ്പോഴാണ് അതുകേട്ട് നിന്ന മറ്റൊരു നഴ്സ് ചോദിച്ചത് ‘അവരൊക്കെ ഇദ്ദേഹത്തിന്‍െറ ആരാണെന്ന്?’ ...ഈ ചോദ്യം കേട്ടപ്പോള്‍ മുറിവുകളും ആയി നിശബ്ദം കിടക്കുന്ന കവി സ്വയം ചോദിച്ചതും ആ ചോദ്യമായിരുന്നു. അവരെല്ലാം തന്‍െറ ആരാണ്. തനിക്ക് വേണ്ടി കരയാനും തന്‍െറ അപകട വിവരം അറിഞ്ഞ് ഞൊടിയിടയില്‍ എവിടെ നിന്നൊക്കയോ സ്വന്തം കാര്യങ്ങളും പുതുവര്‍ഷാഘോഷവും ഒക്കെ മാറ്റിവെച്ച് എത്തിയ ഇവരെല്ലാം തന്‍െറ ആരാണ്. എപ്പോഴോ കവി അതിന് ഉത്തരം കണ്ടത്തെി.
രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ ആത്മസൗഹൃദങ്ങള്‍
‘രക്തബന്ധത്തെ പോലെ തീവ്രവും അപൂര്‍വവുമായ സ്നേഹവും വേദനയും അനുഭവിച്ച് നില്‍ക്കുന്ന ആ ആത്മസൗഹൃദങ്ങള്‍ തന്‍െറ ജീവിതത്തിന്‍െറ പകുതി തന്നെയാണ്.’ പക്ഷെ താന്‍ അതിന് അര്‍ഹനാണോ...താന്‍ അവര്‍ക്ക് എന്താണ് നല്‍കിയത്? കുറെ കവിതകള്‍ എഴുതി..സമ്മേളനങ്ങളില്‍ പങ്കെടുത്തു. അത്രമാത്രമല്ളെ ചെയ്തിട്ടുള്ളൂ. മറ്റൊന്നും സമ്പാദിച്ചില്ലല്ളോ. പണവും പെരുമയും ഉണ്ടാക്കിയില്ല. എന്നിട്ടും താന്‍ ഇങ്ങനെ ഇത്രയും പേരുടെ ഹൃദയത്തിന്‍െറ ഒരുഭാഗമായതെന്തിന്‍െറ പേരില്‍...പെട്ടെന്ന് കവിയുടെ കണ്ണ് നിറഞ്ഞു. സൗഹൃദങ്ങളോടുള്ള കടപ്പാടിന്‍െറയും സ്നേഹവായ്പ്പിന്‍െറയും പേരില്‍ അത്യാഹിത വാര്‍ഡില്‍ കിടന്ന് അദ്ദേഹം കരഞ്ഞ് തുടങ്ങി. കണ്ണീരൊഴുകുന്നത് കണ്ട് നഴ്സുമാര്‍ ഓടിവന്നു..‘വേദനയുണ്ടോ..എന്താ പറ്റീത്?’ ഒരു നൂറ് ചോദ്യങ്ങള്‍...കുരീപ്പുഴക്ക് പെട്ടെന്ന് പുഞ്ചിരിച്ചുകൊണ്ട് തനിക്കൊന്നും ഇല്ളെന്ന് ആവര്‍ത്തിച്ച് പറയേണ്ടി വന്നിട്ടും അവര്‍ക്ക് വിശ്വാസമായില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു ‘ താന്‍ ഒരുവേള സൗഹൃദങ്ങളെ ഓര്‍ത്തുപോയെന്ന്...’‘സൗഹൃദങ്ങളെ ഓര്‍ത്താല്‍ കരയുമോ...’ എന്ന് നഴ്സുമാര്‍ സ്വയം ചോദിച്ചിരുന്നിരിക്കണം.
മുടക്കമില്ലാതെ ഫെയിസ്ബുക്ക് പംക്തി
തന്‍െറ ഫെയിസ്ബുക്ക് പംക്തി ഒരു ദിവസം മുടങ്ങിയതിന്‍െറ വിഷമത്തിലായിരുന്നു കവി. എന്തായാലും കവി ജനുവരി രണ്ട് മുതല്‍ ഫെയിസ്ബുക്കിലെ തന്‍െറ പംക്തി ‘ഞാന്‍ ഇന്ന് വായിച്ച കവിത’ വീണ്ടും തുടങ്ങി. കവിത വായിച്ച് കേള്‍പ്പിക്കാനും അതിന് ശേഷമുള്ള തന്‍െറ വാക്കുകള്‍ കേട്ട് ടൈപ്പ് ചെയ്യാനും ഒക്കെ ആളുകള്‍ ഉണ്ടായിരുന്നത് കവിക്ക് കൂടുതല്‍ സഹായകമായി. എന്തായാലും ജില്ലാ ആശുപത്രിയില്‍ ഒരുരോഗിക്കും എത്താത്ത സന്ദര്‍ശകര്‍ എത്തികൊണ്ടിരുന്നു. ഒടുവില്‍ പേയ്വാര്‍ഡിന്‍െറ മുമ്പില്‍ സന്ദര്‍ശകരെ അനുവദിക്കില്ളെന്ന് ബോര്‍ഡ് വെക്കേണ്ടി വന്നു. ആരും ആ ബോര്‍ഡിനെ വകവെച്ചില്ല. ഇത് ഞങ്ങളുടെ കവിയാണ് എന്ന സ്വകാര്യ അഹങ്കാരത്തോടെ അവര്‍ കവിയുടെ മുറിയിലേക്ക് പ്രവാഹമായി എത്തികൊണ്ടിരുന്നു. ഒടുവില്‍ തന്‍െറ ഭാര്യാപിതാവിന്‍െറ മരണത്തെ തുടര്‍ന്ന് കവി വീട്ടിലേക്ക് പോയി .ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. അസുഖ വിവരങ്ങള്‍ പറയുമ്പോള്‍ കവി ഈ ലേഖകനോട് പറഞ്ഞു. ‘ഇപ്പോഴും ഇവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. നെടുമങ്ങാട് നിന്ന് കവി കൊന്നമൂട് വിജുവിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നുവെന്ന് ഇപ്പോള്‍ വിളിച്ച് പറഞ്ഞതേയുള്ളൂ. കാസര്‍കോട് നിന്ന് പ്രതിഭാരാജനും ബാംഗ്ളൂരില്‍നിന്ന് പി.വി ആചാരിയുമൊക്കെ വന്ന് മടങ്ങിയതേയുള്ളൂ....’
‘ഭാഗ്യം; ഇവര്‍ കോമരങ്ങളെ കാണണ്ടാ..’
ഇതിനിടയില്‍ കവി ഒരു നര്‍മ്മം കൂടി പറഞ്ഞു. മാവേലിക്കരയിലുള്ള രാജേഷ് എന്ന കവി തന്‍െറ ഫെയിസ്ബുക്ക് പേജില്‍ കുറച്ചതായിരുന്നു ഇത്. ‘ കവി കുരീപ്പുഴയെ ഞാന്‍ നേരിട്ട് പോയി കണ്ടു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. മറ്റ് കുഴപ്പങ്ങന്നെുമില്ല. ചാനലുകളില്‍ പറഞ്ഞത് ശരിയല്ല. ഈ ചാനലുകാര്‍ കൊടുങ്ങല്ലൂരില്‍ പോയാല്‍ കോമരങ്ങള്‍ സ്വയം വാള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതും അവരുടെ നെറ്റിയില്‍ നിന്ന് ചോര ഒഴുകുന്നതും കണ്ടാല്‍ കോമരങ്ങള്‍ അപകടാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുമല്ളോ എന്ന്...’
ഇയ്യ വളപ്പട്ടണം എഴുതി ‘കുരീപ്പുഴയെ ഈ മണ്ണിണ് വേണം’
കുരീപ്പുഴയുടെ അപകട വാര്‍ത്തയെ തുടര്‍ന്ന് നോവലിസ്റ്റ് ഇയ്യ വളപ്പട്ടണം ഫെയിസ്ബുക്കില്‍ എഴുതിയത് ഇങ്ങനെ....‘കുരീപ്പുഴക്ക് ഒന്നും സംഭവിക്കില്ല. ഈ ഭൂമിക്ക് \മണ്ണിന് കുരീപ്പുഴയെ വേണം. തമ്പ്രാക്കന്‍മാരുടെ നെറികേട് ചൂണ്ടിക്കാണിക്കാന്‍.അസുഖം വേഗം ഭേദമാകട്ടെ..ചാനലുകാര്‍ പേടിപ്പിച്ചു കളഞ്ഞു.’

Saturday, 11 January 2014

ശീതരാത്രി


പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു നഗ്നയാം യാമിനി
പാതയില്‍ ഞാനുറങ്ങാതിരുന്നൊരാ -
നാളിലെന്‍ നോവു ചുംബിച്ചെടുത്തവള്‍
ജാതകം കീറിയിട്ടൊരെന്‍ വാഴ്വിന്റെ
ജാലകങ്ങള്‍ തുറന്നിട്ടു തന്നവള്‍
ദൂരെയെങ്ങോ തുരുമ്പിച്ച താരവും
താഴ്വരകളും സ്തംഭിച്ചു നില്ക്കവേ
നാവനങ്ങാതെ നന്മകള്‍ പെയ്യാതെ
ശ്രീലകങ്ങളില്‍ ദൈവമുറങ്ങവേ
നീലവണ്ടിയില്‍ വേട്ടനായ്ക്കള്‍ വന്നു
ജീവിതത്തിന്റെ മുട്ട പൊട്ടിക്കവേ
സൂര്യസഞ്ചാരവേളയില്‍ ഞാനെന്റെ
നാടകത്തിന്റെ കല്ലുടച്ചീടവേ
ആകെ നൊന്തൊരെന്‍ കൈപ്പത്തിയില്‍
സ്നേഹ -
ലീനയായ് ഉമ്മ വെച്ചവള്‍ യാമിനി.

ഞാവലില്‍ നിലാവിന്റെ വിരല്‍ത്തുമ്പു
വീണ മീട്ടവേ കാളമേഘത്തിന്റെ
ക്രൂരസാന്നിദ്ധ്യമെന്നെയും മറ്റൊരു
വേദനത്തെയ്യമായുദിപ്പിക്കുന്നു.
പാതി നിര്‍ത്തിയ പാട്ടും പരാതിയും
കൂടു കൂട്ടുന്നു മജ്ജയിലിപ്പൊഴും
കാരിരുമ്പാണി ചുറ്റികത്താളത്തി -
ലാഴമേറ്റുന്നു മാംസത്തിലിപ്പൊഴും
തീ പിടിച്ച ശിരസ്സുമായ്‌ നേരിന്റെ
നേര്‍ വരകളില്‍ വീണു ഞാനെപ്പൊഴും
ദൂരെയമ്പിളിക്കുഞ്ഞും മരിക്കുന്നു
സാഗരം നെഞ്ചു പൊട്ടിക്കരയുന്നു
വാതു കെട്ടുന്നു പിന്നെയും കാറ്റുമായ്‌
പാറയില്‍ രാമപാദ പ്രതീക്ഷകള്‍
കാലനക്കങ്ങളില്ലാതെ മൃത്യുവിന്‍
ദൂതരെത്തുന്ന രോഗാലയങ്ങളില്‍
ഞാനുറങ്ങാതിരിക്കുന്ന വേളയില്‍
ചാരെയെത്തിയിളം മുലക്കൂമ്പുകള്‍
പ്രേമപൂര്‍വമുരുമ്മി ,യാഴങ്ങളില്‍
ബോധമഞ്ഞിട്ടു പോയവള്‍ യാമിനി .

വേനലുണ്ടു ഞാന്‍ വിശ്രമിക്കാന്‍ കൊടും -
പാപവൃക്ഷച്ചുവട്ടില്‍ കിടക്കവേ
ജാഥകള്‍ , രോഷമുള്ളുകള്‍ പാകിയ
ഗാഥകള്‍ ചൊല്ലിയെത്തുന്നു വീഥിയില്‍
തോക്കിനോടവര്‍ തോല്‍ക്കാതിരിക്കുവാ -
നാഗ്രഹിച്ചു മനസ്സയയ്ക്കുന്നു ഞാന്‍.
മേഘമില്ലാത്ത മാനം , ചുടുന്നൊരീ -
ഭൂമിയില്‍ വര്‍ഷ സ്വപ്നങ്ങള്‍ കത്തുന്നു .
ഭാഗ്യവാന്മാരടച്ച സത്രങ്ങളില്‍
വാദ്യഘോഷങ്ങള്‍ കേള്‍ക്കുന്നു പിന്നെയും
ആലിലകളില്‍ ദുഃഖസമ്പന്നമാം
കാലമേകിയ സ്തോത്രം ചിലമ്പുന്നു
കാഞ്ഞിരക്കൊമ്പുതോറുമുഷ്ണത്തിന്റെ
ക്രോധവാക്കുകള്‍ ഞാത്തുന്നു സന്ധ്യകള്‍
ആവലാതി വിതച്ചു കരഞ്ഞൊരു
കാവതിക്കാക്ക പായുന്നു പാതയില്‍
കാഴ്ചകള്‍ കണ്ണിലഗ്നി വര്‍ഷിക്കവേ
വേച്ചു വീഴുന്നു ഞാന്‍ ശരശയ്യയില്‍
രാത്രിയെത്തുന്നു സാന്ത്വനപ്പാട്ടുമായ്
ധാത്രിയായെന്റെയുച്ചിയില്‍ മുത്തുന്നു
വീര്‍ത്ത കണ്‍പോളയില്‍ ചുംബനങ്ങളാല്‍
സ്വാസ്ഥ്യശൈത്യം തളിക്കുന്നു യാമിനി
കൂട്ടിരിക്കുന്നു പര്‍ദ്ദക്കുടുക്കഴി -
ച്ചാര്‍ത്തിരമ്പി വിയര്‍ക്കുന്നു യാമിനി
സ്നേഹപൂര്‍വമെന്‍ കൈ പിടിച്ചസ്വാസ്ഥ്യ -
രേഖ കോറിയും പേരിട്ടു വാഴ്ത്തിയും
പൂര്‍വദിങ്മുഖം കത്തും വരേയ്ക്കെന്റെ
കാവലായ് തൂവലേന്തിയിരിപ്പവള്‍
പാദുകങ്ങള്‍ പുറത്തു വെച്ചോര്‍മ്മയില്‍
കേറി നില്ക്കുന്നു പിന്നെയും യാമിനി .

Friday, 10 January 2014

കവികള്‍ ഇടങ്ങഴി, വായനക്കാര്‍ നാഴിയുരി


  പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കാവ്യപുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം മുകുന്ദന്‍ നടത്തിയ ഒരു പരാമര്‍ശം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. വര്‍ത്തമാനകാലത്ത് വായനക്കാരേക്കാള്‍ കൂടുതല്‍ കവികളുണ്ട് എന്നായിരുന്നു ആ പരാമര്‍ശം.

കേരളത്തിലെ ചില പ്രദേശങ്ങള്‍ കവിബാഹുല്യം കൊണ്ട് കൗതുകകരമായ ശ്രദ്ധയര്‍ഹിക്കുന്നതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ, പശ്ചിമഘട്ടത്തിന്റെ കവാടമായ നെടുമങ്ങാടാണ് ഒരു പ്രദേശം. വ്യത്യസ്ത വ്യക്തിത്വത്തോടെ കാവ്യരംഗത്ത് പ്രവര്‍ത്തിച്ച് പൊതുമലയാളത്തില്‍ ശ്രദ്ധനേടിയവരാണ് നെടുമങ്ങാട്ടെ കവികള്‍. ഗിരീഷ് പുലിയൂര്‍, ചായം ധര്‍മ്മരാജന്‍, ബി എസ് രാജീവ് തുടങ്ങിയവരിലാരംഭിച്ച് മാതൃഭൂമി കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനര്‍ഹയായ എന്‍ ജി നയനതാരയിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാവ്യരചനയില്‍ ഒന്നാം സ്ഥാനത്തെത്തിയ ആര്‍ദ്രാ രാജഗോപാലിലുംവരെ പ്രകാശിക്കുന്നതാണ് നെടുമങ്ങാടന്‍ കാവ്യനിര.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരും കോഴിക്കോട് ജില്ലയിലെ വടകരയും വ്യത്യസ്ത വ്യക്തിത്വമുള്ള കവികളാല്‍ സമര്‍ഥമാണ്. ഇവരുടെയൊക്കെ കവിതകള്‍ ജനങ്ങള്‍ വായിക്കുന്നുമുണ്ട്.
നവീന വായനയുടെ സുന്ദരമുഖമായ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സാഹിത്യസംരംഭം കവിതയാണ്. സൈബര്‍ സാധ്യതകളെ നോവലായി ആവിഷ്‌ക്കരിച്ച എം മുകുന്ദന്‍ ഇതിനെക്കുറിച്ച് ബോധവാനാകാതിരിക്കാനിടയില്ല.
ഇന്റര്‍നെറ്റില്‍ നിരവധി കാവ്യചര്‍ച്ചാ സംഘങ്ങളുണ്ട്. അതില്‍ ഒരു പ്രധാന സംഘമാണ് മലയാള കവിതാദിനം ആവിഷ്‌ക്കരിച്ച് ആചരിച്ച കാവ്യകേളി. ബൂലോക കവിത, കലിക, കവിതമഴ, ശ്രുതിലയം തുടങ്ങി അസംഖ്യം കാവ്യചര്‍ച്ചാ സംഘങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ വായിക്കപ്പെടുന്ന നിരവധി ബ്ലോഗുകള്‍ കൂടാതെയാണ് ഈ കാവ്യവായന ഫലവത്താകുന്നത്. ശ്രുതിലയം എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് ഗ്രൂപ്പ് എഴുത്തുകാരുമായി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അക്ഷരം ഓണ്‍ലൈന്‍ മാഗസിനിലും നെല്ല് തുടങ്ങിയ മാഗസിനുകളിലും തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന കവിതകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ലൈക്കും കമന്റും നോക്കിയാണ് കവിതയുടെ സ്വീകാര്യത തിട്ടപ്പെടുത്തുന്നതെങ്കില്‍ കരീം മലപ്പട്ടത്തിന്റെ കവിതയ്ക്കു ലഭിച്ച രണ്ടായിരത്തോളം ലൈക്കുകളും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അനവധി പ്രതികരണങ്ങളും ഒരു വിസ്മയരേഖ തന്നെ സൃഷ്ടിച്ചു. കുഴൂര്‍ വിത്സന്‍, വിഷ്ണുപ്രസാദ്, ഉമാരാജീവ്, ഡോണമയൂര തുടങ്ങിയവരുടേയും രചനകള്‍ സൈബര്‍ ലോകത്ത് വ്യാപകമായി വായിക്കപ്പെടുന്നുണ്ട്.
ഇതൊന്നും കൂടാതെയാണ് 'ഇന്നു വായിച്ച കവിത' എന്ന പ്രതിദിന പംക്തി. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരുന്നവയും പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെടുന്നവയുമാണ് ഈ പംക്തിയില്‍ പ്രത്യക്ഷപ്പെടുന്ന കവിതകള്‍. ഓരോ ദിവസവും വായിക്കുന്ന കവിതകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച രചനയാണ് ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുമാസികകളും ഞായര്‍ പതിപ്പുകളുമെല്ലാം പരിഗണിക്കുകയും കവിയുടെ പേര് കണക്കാക്കാതെ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ മലയാള കവിതകളും ഞായര്‍ ദിനങ്ങളില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് നക്ഷത്രങ്ങളായി മാറിയ കവികളുടെ രചനകളും തിങ്കളാഴ്ചകളില്‍ വിവര്‍ത്തിത കവിതകളുമാണ് ഈ പംക്തിയിലുള്ളത്.
ശരാശരി മുന്നൂറു വായനക്കാരാണ് എല്ലാ ദിവസവും ഇന്നു വായിച്ച കവിത ശ്രദ്ധിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നത്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും ഇന്ത്യയിലും ഒക്കെയുള്ള വായനക്കാര്‍ കവിതകള്‍ വായിച്ച് ശ്രദ്ധയോടെ പ്രതികരിക്കുന്നു എന്നുള്ളത് ഈ പംക്തിയുടെ ഒരു പ്രത്യേകതയാണ്. മലയാള കവിതയില്‍ ഇനിയും ശ്രദ്ധിക്കപ്പെടേണ്ട പി എസ് ഉണ്ണികൃഷ്ണന്‍, വിശ്വന്‍ മണലൂര്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍, സാദിര്‍ തലപ്പുഴ, ലക്ഷ്മണന്‍ മാധവ് തുടങ്ങിയവരുടെ രചനകള്‍ക്ക് അസാമാന്യമായ സ്വീകാര്യതയാണ് ലഭിച്ചത്.
കഥയോ ലേഖനമോ നാടകമോ ഒന്നും തന്നെ സൈബര്‍ ചുമരുകളില്‍ കവിതയോളം വായിക്കപ്പെടുന്നില്ല. കവിതകളില്‍ തന്നെ ദീര്‍ഘകവിതകളോട് അത്ര കമ്പമില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പ്രണയം, പ്രതിഷേധം തുടങ്ങിയവ വിഷയമായി വരുന്ന സ്‌ഫോടക ശേഷിയുള്ള ലഘുകവിതകള്‍ക്കാണ് സൈബര്‍ ലോകത്ത് കൂടുതല്‍ സ്വീകാര്യതയുള്ളത്. മറ്റു സാഹിത്യശാഖകളെ സൈബര്‍ വായന  വളരെയധികം പിന്നിലാക്കിയിരിക്കുന്നു എന്നര്‍ഥം.
കവികള്‍ വര്‍ധിക്കുന്നു എന്നതില്‍ എം മുകുന്ദന്‍ പരിഭവപ്പെട്ടിട്ടുകാര്യമില്ല. എല്ലാവരും എഴുതട്ടെ. ലെനിന്‍ പറഞ്ഞതുപോലെ നൂറുപൂക്കള്‍ വിടരട്ടെ. കൂടെക്കൂട്ടേണ്ടുന്ന കവിതകള്‍ കാലം തിരഞ്ഞെടുത്തു കൊള്ളും.