Friday, 25 April 2014

സുരാജ്‌ വെഞ്ഞാ­റ­മൂടും നായർ യുവാ­ക്കളുംപ­ല­രു­ടെ­യും ജാ­തി വെ­ളി­പ്പെ­ടു­ന്ന­ത്‌ ചി­ല ര­സ­ക­ര­മാ­യ മു­ഹൂർ­ത്ത­ങ്ങ­ളി­ലാ­ണ്‌. ക­ല്യാ­ണം, വി­വി­ധ­ത­രം നേർ­ച്ച­കൾ, മ­ര­ണം തു­ട­ങ്ങി­യ ഘ­ട്ട­ങ്ങ­ളി­ലും ജാ­തി വെ­ളി­പ്പെ­ടാ­റു­ണ്ട്‌. എ­ന്നാൽ അ­ടു­ത്ത­കാ­ല­ത്ത്‌ ര­ണ്ടു പ്ര­ശ­സ്‌­ത വ്യ­ക്തി­ക­ളു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌ ര­ണ്ട്‌ വ്യ­ത്യ­സ്‌­ത സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌. ധീ­വ­ര­സ­ഭ ബ­ന്ദ്‌ ആ­ച­രി­ച്ച­പ്പോ­ഴാ­ണ്‌ ­അ­മൃ­താ­ന­ന്ദ­മ­യി­യു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌. മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളെ ന­ടു­ക്ക­ട­ലിൽ വ­ച്ചു വെ­ടി­വ­ച്ചു­കൊ­ന്നി­ട്ടു­പോ­ലും ബ­ന്ദു പ്ര­ഖ്യാ­പി­ക്കാ­തി­രു­ന്ന ധീ­വ­ര­സം­ഘ­ട­ന­യാ­ണ്‌ അ­മൃ­താ­ന­ന്ദ­മ­യി­ക്കാ­ര്യ­ത്തിൽ ബ­ന്ദു­ന­ട­ത്തി­യ­ത്‌.­

എ­സ്‌­ എൻ ഡി പി യോ­ഗ­ത്തി­നെ നി­ര­ന്ത­രം വി­മർ­ശി­ച്ചി­രു­ന്ന ഡോ. സു­കു­മാർ അ­ഴീ­ക്കോ­ട്‌ മ­രി­ച്ച­പ്പോൾ കേ­ര­ള­ത്തിൽ പ­ല­യി­ട­ത്തും അ­വർ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സു­കൾ വ­ച്ചു. മ­തേ­ത­ര­ത്വ­ത്തി­ന്‌ മുൻ­തൂ­ക്കം നൽ­കി­യി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഒ­രു മ­ത­ത്തി­ലും ജാ­തി­യി­ലും മ­ര­ണാ­ന­ന്ത­രം ത­ള­ച്ചി­ടാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു അ­ത്‌. നാ­യർ സർ­വീ­സ്‌ സൊ­സൈ­റ്റി­യോ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­ക­ളോ അ­ഴീ­ക്കോ­ടി­ന്റെ മ­ര­ണ­ത്തിൽ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സ്‌ വ­ച്ചി­ല്ല എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണ്‌. ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­കൾ പാ­രി­സ്ഥി­തി­ക കാ­ര­ണ­ങ്ങ­ളാൽ ന­ല്ല­ത­ല്ലെ­ങ്കി­ലും ചി­ലർ വ­യ്‌­ക്കു­ക­യും ചി­ലർ വ­യ്‌­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ ചി­ല സ­ന്ദേ­ശ­ങ്ങൾ വാ­യി­ച്ചെ­ടു­ക്കാൻ ക­ഴി­യു­ന്നു­ണ്ട്‌.­

ഏ­റ്റ­വും ഒ­ടു­വിൽ വ­ന്ന­ത്‌ അ­നു­മോ­ദ­ന­ത്തി­ന്റെ രൂ­പ­ത്തി­ലു­ള്ള ജാ­തി­പ്ര­ക­ട­ന­മാ­ണ്‌. ന­ല്ല ന­ട­നു­ള്ള ദേ­ശീ­യ പു­ര­സ്‌­കാ­രം നേ­ടി­യ സു­രാ­ജ്‌ വാ­സു­ദേ­വൻ നാ­യ­രെ എൻ എ­സ്‌ എ­സ്‌ യു­വ­ജ­ന സം­ഘം അ­നു­മോ­ദി­ച്ചി­രി­ക്കു­ന്നു. ന­മ്മു­ടെ­യൊ­ക്കെ അ­റി­വിൽ ഈ പു­ര­സ്‌­കാ­രം ല­ഭി­ച്ച­ത്‌ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നാ­യി­രു­ന്നു.­സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ സ­മർ­പ്പി­ത­മ­ന­സു­ള്ള ഒ­രു ന­ട­നാ­ണ്‌. അ­വാർ­ഡി­ന്‌ അർ­ഹ­മാ­യ ഡോ. ബി­ജു­വി­ന്റെ സി­നി­മ­യാ­ക­ട്ടെ, കേ­ര­ളം ഇ­ന്നു നേ­രി­ടു­ന്ന ഏ­റ്റ­വും വ­ലി­യ വെ­ല്ലു­വി­ളി­യാ­യ മാ­ലി­ന്യ­പ്ര­ശ്‌­ന­മാ­ണ്‌ പ്ര­മേ­യ­മാ­ക്കി­യി­ട്ടു­ള്ള­ത്‌.­
മി­മി­ക്രി ആർ­ട്ടി­സ്റ്റാ­യി വേ­ദി­യി­ലെ­ത്തി­യ കാ­ല­ത്തോ സി­നി­മാ­പ്ര­വേ­ശ­നം ഉ­ണ്ടാ­യ കാ­ല­ത്തോ വേ­ണ­മെ­ങ്കിൽ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­ന്‌ പേ­രു പ­രി­ഷ്‌­ക­രി­ക്കാ­മാ­യി­രു­ന്നു. സു­രാ­ജ്‌ നാ­യർ എ­ന്നു­ത­ന്നെ­യാ­ക്കാ­മാ­യി­രു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹം സു­രാ­ജി­ലും ജ­ന്മ­നാ­ട്ടി­ന്റെ പേ­രി­ലും ഉ­റ­ച്ചു­നി­ന്നു. അ­തി­നാൽ വ­ലി­യ ഗ­വേ­ഷ­ണം ന­ട­ത്തി­യാ­ക­ണം നാ­യർ യു­വ­ജ­ന സം­ഘ­ട­ന അ­ദ്ദേ­ഹ­ത്തി­ന്റെ ജാ­തി ക­ണ്ടെ­ത്തി­യ­ത്‌.

നാ­യർ യു­വ­ജ­ന­സം­ഘം സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നെ അ­ഭി­ന­ന്ദി­ച്ച്‌ ജാ­തി­ദുർ­ഗ­ന്ധം പു­റ­ത്തു­കൊ­ണ്ടു­വ­ന്ന­തി­നാൽ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­കൾ ത­യാ­റാ­ക്കി­വ­ച്ചി­രു­ന്ന അ­നു­മോ­ദ­ന പ്ര­മേ­യ­ങ്ങൾ കീ­റി­ക്ക­ള­ഞ്ഞി­ട്ടു­ണ്ടാ­കും. സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ ഒ­ഴി­വാ­ക്കി­യ ജാ­തി അ­ദ്ദേ­ഹ­ത്തി­ന്‌ ചാർ­ത്തി­ക്കൊ­ടു­ത്ത­ത്‌ തീ­രെ ഭം­ഗി­യാ­യി­ല്ല.

ക­ല­യ്‌­ക്ക്‌ ജാ­തി­യും മ­ത­വും ഇ­ല്ല. മു­ഹ­മ്മ­ദ്‌ റാ­ഫി­യും യേ­ശു­ദാ­സും ജ­യ­ച­ന്ദ്ര­നും പേ­രു­കൊ­ണ്ടു­ത­ന്നെ വി­വി­ധ മ­ത­ങ്ങ­ളെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഗാ­യ­കർ എ­ന്ന നി­ല­യിൽ അ­വർ­ക്ക്‌ അ­യോ­ഗ്യ­ത­ക­ളൊ­ന്നു­മി­ല്ല. പ്രേം­ന­സീ­റി­നെ­പ്പോ­ലെ മ­ധു­വും പി ജെ ആന്റ­ണി­യും മ­താ­തീ­ത­മാ­യി ന­മു­ക്കു പ്രി­യ­പ്പെ­ട്ട­വ­രാ­ണ്‌.­

വർ­ഗീ­യ സം­ഘ­ട­ന­കൾ ക­ഴു­കൻ­മാ­രെ­പ്പോ­ലെ നോ­ക്കി­യി­രി­ക്കു­ക­യാ­ണ്‌ ഏ­തു മ­നു­ഷ്യ­നും മ­ത­വും ജാ­തി­യും ചാർ­ത്തി­ക്കൊ­ടു­ക്കാൻ. മ­നു­ഷ്യ­രെ മാ­ത്ര­മ­ല്ല, മൃ­ഗ­ങ്ങ­ളെ­യും വൃ­ക്ഷ­ങ്ങ­ളെ­യു­മെ­ല്ലാം അ­വർ വേർ­തി­രി­ച്ചു­ക­ള­യും. കേ­ര­ള­ത്തെ അ­വർ അ­ന്ധ­കാ­ര­യു­ഗ­ത്തി­ലേ­ക്കു ന­യി­ക്കും. വി­ള­ക്കു­ക­ളെ­ല്ലാം കെ­ടു­ത്താൻ അ­നു­വ­ദി­ക്കാ­തി­രി­ക്കു­ക­യാ­ണ്‌ ഇ­നി കേ­ര­ളം ചെ­യ്യേ­ണ്ട­ത്‌.

Monday, 21 April 2014

Kureepuzha_Chollunnu/

http://mio.to/list_albums/i/159-malayalam_kavitha/31975-kureepuzha_sreekumar/#/album/159-Malayalam_Kavitha/27105-Kureepuzha_Chollunnu/

Thursday, 17 April 2014

ചോദ്യ­ങ്ങൾ മാറു­ന്നു, ഉത്ത­ര­ങ്ങളും


Comments Off
 8


ഇ­ല­ത്താ­ളം ക­ലാ­കാ­ര­നാ­യ ക­ല്ലൂർ­ബാ­ബു­വി­നെ പ­രാ­മർ­ശി­ച്ച്‌ ക­ഴി­ഞ്ഞ പ­രീ­ക്ഷ­ക്ക്‌ ഉ­ണ്ടാ­യ ചോ­ദ്യം പു­തി­യ ത­ല­മു­റ­യെ ചി­ന്തി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. എ­ട്ടാം ക്ളാ­സി­ലെ മ­ല­യാ­ളം പ­രീ­ക്ഷ­യ്‌­ക്കാ­യി­രു­ന്നു ചോ­ദ്യം. ബാ­ബു­വി­നെ ഒ­ഴി­വാ­ക്കി­യ വാർ­ത്ത, ചോ­ദ്യ­മാ­കു­ന്ന­തി­ന്‌ മു­ന്നോ­ടി­യാ­യി അ­യി­ത്ത­ത്തി­നെ­തി­രെ അ­തി­ശ­ക്ത­മാ­യി പ്ര­തി­ക­രി­ച്ച മ­ഹാ­ക­വി കു­മാ­ര­നാ­ശാ­ന്റെ ച­ണ്ഡാ­ല­ഭി­ക്ഷു­കി­യി­ലെ വ­രി­ക­ളും ചേർ­ത്തി­രു­ന്നു. “നീ­ച­നാ­രി­തൻ ക­യ്യാൽ ജ­ലം വാ­ങ്ങി­യാ­ച­മി­ക്കു­മോ ചൊ­ല്ലെ­ഴു­മാ­ര്യ­ന്മാർ” എ­ന്ന സൂ­ര്യ­തേ­ജ­സു­ള്ള വ­രി­കൾ.

ജാ­തീ­യ­മാ­യ വേർ­തി­രി­വു­കൾ ഇ­ന്നും ന­മ്മു­ടെ നാ­ട്ടിൽ നി­ല­നിൽ­ക്കു­ന്നു­വോ? പ്ര­തി­ക­രി­ക്കു­ക­-­ഇ­താ­യി­രു­ന്നു ആ­റു­മാർ­ക്കി­ന്റെ ചോ­ദ്യം. നി­യ­മ­സ­ഭ­യി­ലെ മ­ന്ത്രി­യു­ടെ പ­രാ­മർ­ശം മു­തൽ അ­യ്യൻ­കാ­ളി­യു­ടെ­യും അ­യ്യാ­വൈ­കു­ണ്ഠ­രു­ടെ­യും ആ­റാ­ട്ടു­പു­ഴ വേ­ലാ­യു­ധ­പ്പ­ണി­ക്ക­രു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ആ­ന­ന്ദ­തീർ­ഥ­ന്റെ­യും ബ്ര­ഹ്‌­മാ­ന­ന്ദ ശി­വ­യോ­ഗി­യു­ടെ­യും കാ­ല­ത്തെ­വ­രെ ഒ­രു­നി­മി­ഷം കൊ­ണ്ട്‌ കു­ട്ടി­കൾ ഓർ­ത്തി­ട്ടു­ണ്ടാ­കും. പ­രീ­ക്ഷാ­ഹാ­ളിൽ ഒ­രു­നി­മി­ഷം കൊ­ണ്ട്‌ ചി­ന്ത­യു­ടെ സു­ഗ­ന്ധം നി­റ­ഞ്ഞി­ട്ടു­ണ്ടാ­കും.
ഇ­രു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലും ഇ­ങ്ങ­നെ ഒ­രു ചോ­ദ്യ­ത്തി­ന്‌ ഇ­ട­മു­ണ്ടാ­യി എ­ന്ന­ത്‌ ഞെ­ട്ടി­പ്പി­ക്കു­ന്ന കാ­ര്യ­മാ­ണ്‌. പു­രോ­ഗ­മ­നാ­ശ­യ­ങ്ങ­ളെ ച­വി­ട്ടി­മെ­തി­ച്ചു­കൊ­ണ്ട്‌ പ­ഴ­യ­കാ­ലം തി­രി­ച്ചു­വ­രു­ന്നു എ­ന്ന­തി­ന്റെ സൂ­ച­ന­യാ­ണ്‌ ഈ ചോ­ദ്യം.
ഭൂ­മി എ­ങ്ങ­നെ­യു­ണ്ടാ­യി എ­ന്ന ചോ­ദ്യ­ത്തി­ന്‌ വ­ള­രെ­ക്കാ­ലം ഭൂ­മി­യെ ദൈ­വം സൃ­ഷ്‌­ടി­ച്ചു എ­ന്നാ­യി­രു­ന്നു ഉ­ത്ത­രം. ദൈ­വ­ത്തെ മ­നു­ഷ്യൻ സൃ­ഷ്‌­ടി­ച്ചു എ­ന്ന ഉ­ത്ത­രം ഉ­ണ്ടാ­യ­തോ­ടു­കൂ­ടി ഹൃ­ദ­യ­ത്തിൽ വെ­ളി­ച്ചം നി­റ­യു­ക­യും ചി­ന്ത­യ്‌­ക്ക്‌ തീ­പി­ടി­ക്കു­ക­യും ചെ­യ്‌­ത­ല്ലൊ. പ­രീ­ക്ഷാ­ഹാ­ളിൽ നി­ന്ന്‌ ഇ­രു­ട്ട്‌ ഇ­റ­ങ്ങി­പ്പോ­വു­ക­യും അ­റി­വി­ന്റെ കു­ളിർ­കാ­റ്റു വീ­ശു­ക­യും ചെ­യ്‌­ത­ല്ലോ.
പ­ക്ഷേ, കേ­ര­ളം തി­രി­ച്ചു­പോ­കു­ന്നു. ഒ­രു ചോ­ദ്യ­ത്തി­ന്റെ പേ­രിൽ അ­ധ്യാ­പ­ക­ന്റെ ചോ­റു­ണ്ണാ­നു­ള്ള കൈ വെ­ട്ടി­യെ­റി­ഞ്ഞ­ത്‌ ഇ­വി­ടെ­യാ­ണ­ല്ലോ. കൺ­മു­മ്പിൽ വ­ച്ചു­ണ്ടാ­യ ആ മ­ത­ദൈ­വ­നീ­തി­നിർ­വ­ഹ­ണം പി­ന്നീ­ട്‌ ഗു­രു­പ­ത്‌­നി­യു­ടെ സ്വ­യം­ഹ­ത്യ­യിൽ ക­ലാ­ശി­ച്ച­തും ഇ­വി­ടെ­യാ­ണ­ല്ലോ. അ­തു­വ­ഴി മ­തം സ്‌­നേ­ഹ­മാ­ണ്‌, ത്യാ­ഗ­മാ­ണ്‌, ക്ഷ­മ­യാ­ണ്‌, മാ­പ്പാ­ണ്‌ എ­ന്നെ­ല്ലാ­മു­ള്ള വ്യാ­ജ­പ്ര­ച­ര­ണ­ങ്ങൾ ത­കർ­ന്ന്‌ പോ­യ­തും ഇ­വി­ടെ­യാ­ണ­ല്ലൊ.
എ­ട്ടാം ക്ളാ­സി­ലെ പാഠ­പു­സ്‌­ത­കം ത­യ്യാ­റാ­ക്കി­യ മാ­ഷു­മാർ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യെ ആ­ദ­രി­ക്കു­ന്ന­വ­രാ­ണ്‌. പൗ­ര­ന്മാ­രു­ടെ മൗ­ലി­ക കർ­ത്ത­വ്യ­ങ്ങ­ളിൽ ശാ­സ്‌­ത്രീ­യ­മാ­യ കാ­ഴ്‌­ച­പ്പാ­ടും മാ­ന­വി­ക­ത­യും അ­ന്വേ­ഷ­ണ­ത്തി­നും പ­രി­ഷ്‌­ക്ക­ര­ണ­ത്തി­നു­മു­ള്ള മ­നോ­ഭാ­വ­വും വി­ക­സി­പ്പി­ക്ക­ണ­മെ­ന്ന്‌ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലൊ. പാഠ­പു­സ്‌­ത­ക­ത്തി­ലെ ഒ­രു യൂ­ണി­റ്റ്‌ അ­ന്ധ­വി­ശ്വാ­സ ദൂ­രീ­ക­ര­ണ­ത്തി­നാ­യി മാ­റ്റി­വ­ച്ചി­ട്ടു­ണ്ട്‌. നാ­രാ­യ­ണ­ഗു­രു കു­ട്ടി­ച്ചാ­ത്ത­നു ക­ത്തു­കൊ­ടു­ത്ത­തും സ­ഞ്‌­ജ­യ­ന്റെ സ്വാ­മി­ജി എ­ന്ന ക­ഥ­യും മ­റ്റു­മാ­ണ്‌ വെ­ളി­ച്ച­ത്തി­നെ­ന്തൊ­രു വെ­ളി­ച്ചം എ­ന്നു പേ­രി­ട്ടി­ട്ടു­ള്ള ഈ യൂ­ണി­റ്റി­ലു­ള്ള­ത്‌. ക്ളാ­സു­ക­ളിൽ അ­ന്ധ­വി­ശ്വാ­സം സം­ബ­ന്ധി­ച്ച ചർ­ച്ച­ക­ളും ന­ട­ക്കാ­റു­ണ്ട്‌. ചോ­ദ്യ­പേ­പ്പ­റിൽ ഇ­ക്കു­റി ജോ­ത്സ്യൻ എ­ന്ന ന­ഗ്ന ക­വി­ത ചേർ­ത്തി­ട്ടു­ണ്ട്‌. ഈ ക­വി­ത­യു­ടെ സാ­മൂ­ഹ്യ­പ്ര­സ­ക്തി, ആ­സ്വാ­ദ­ന­ഭം­ഗി ഇ­വ വി­ല­യി­രു­ത്തി ആ­സ്വാ­ദ­ന­ക്കു­റി­പ്പ്‌ ത­യ്യാ­റാ­ക്കാ­നാ­യി­രു­ന്നു ചോ­ദ്യം.
ജോ­ത്സ്യൻ
ജോ­ത്സ്യ­ന്റെ ഭാ­ര്യ­യെ
കാ­ണ്മാ­നി­ല്ല
ച­ന്ദ്രൻ അ­പ­ഹ­രി­ച്ചോ
രാ­ഹു­വോ കേ­തു­വോ
തെ­ക്കോ­ട്ടു ന­ട­ത്തി­ച്ചോ
ചൊ­വ്വ പി­ടി­ച്ചോ
ശ­നി­ മ­റ­ച്ചോ
അ­യാൾ
ക­വ­ടി നി­ര­ത്തി­യ­തേ­യി­ല്ല
നേ­രേ ന­ട­ന്നു
പൊ­ലീ­സ്‌ സ്റ്റേ­ഷ­നി­ലേ­ക്ക്‌
ആ­സ്വാ­ദ­ന­ക്കു­റി­പ്പ്‌ ത­യ്യാ­റാ­ക്കി, പ­രീ­ക്ഷ­ക്കാ­ല­വും മ­റ­ന്ന­പ്പോ­ഴാ­ണ്‌ ഈ ചോ­ദ്യം ജോ­ത്സ്യ­ന്മാ­രു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ടു­ന്ന­ത്‌. കേ­ര­ള ഗ­ണ­ക ക­ണി­ശ സ­ഭ മ­ല­പ്പു­റ­ത്തു­കൂ­ടി, ക­ള­രി­ക്കു­റു­പ്പ­ട­ക്ക­മു­ള്ള സ­മു­ദാ­യ­ങ്ങ­ളെ അ­വ­ഹേ­ളി­ക്കു­ക­യാ­ണെ­ന്നും ഉ­ടൻ ന­ട­പ­ടി വേ­ണ­­മെ­ന്നും പ്ര­മേ­യം പാ­സാ­ക്കി മു­ഖ്യ­മ­ന്ത്രി­ക്ക­യ­ച്ചു. ഇ­പ്പോ­ഴും അ­വർ ക­വ­ടി­നി­ര­ത്താ­തെ പ­രാ­തി­യു­മാ­യി അ­ധി­കൃ­ത­കേ­ന്ദ്ര­ത്തി­ലേ­ക്ക്‌ പോ­യ­ല്ലോ എ­ന്നു പ­റ­ഞ്ഞു ചി­രി­ക്കു­ന്ന­വ­രെ എ­ന്തു­ചെ­യ്യാ­നാ­ണ്‌.

Tuesday, 8 April 2014

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആഹ്ലാദം കൂട്ടി


തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയപ്പോഴെല്ലാം സന്തോഷത്തോടെയാണ് ഞാന്‍ പോയിട്ടുള്ളത്. ഒരിക്കല്‍പോലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിട്ടില്ല.

ജനാധിപത്യ നടപടിക്രമത്തിന്റെ ഭാഗമാകുന്നു എന്നതാണ് പ്രധാന സന്തോഷം. മറ്റൊന്ന്, ഒരു സ്ഥലത്ത് വെയിലുകൊള്ളാതെ ഇരുന്ന്, ആ നാട്ടിലുള്ള മുഴുവന്‍ ആള്‍ക്കാരേയും കാണാമല്ലോ എന്നതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെങ്കില്‍ തപാല്‍ വോട്ടു ചെയ്യാമെന്നതിനാല്‍ വിരലില്‍ മഷി പുരളുകയുമില്ല.
ക്ലാസിനു രണ്ട് ദിവസം പോയിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന്റെ തലേന്നുതന്നെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെത്തണം. മൊട്ടുസൂചിയും കോലരക്കും മഷിയും പെന്‍സിലുമടക്കം കുറേ ഏറെ വസ്തുക്കള്‍ ഏറ്റുവാങ്ങാനുണ്ടാകും. എല്ലാം എണ്ണിയെടുക്കുന്നത്, തിരിച്ച് എണ്ണം പറഞ്ഞുകൊടുക്കണമെന്നുള്ളതുകൊണ്ടാണ്. എല്ലാം ഏറ്റുവാങ്ങി സര്‍ക്കാര്‍ ബസില്‍ കയറി പോകുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള കുന്തവുമായി പോകുന്ന ഭടന്റെ മനസായിരിക്കും എനിക്ക്.
തിരുവനന്തപുരം ജില്ലയിലെ വെണ്‍പകല്‍ എന്നഗ്രാമത്തിലായിരുന്നു ഒരിക്കല്‍ ഡ്യൂട്ടി. തലേന്ന് ഉച്ചയ്ക്കു മുന്‍പുതന്നെ ഞങ്ങളെ അവിടെ എത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ ബഞ്ച് പിടിച്ചിട്ടുള്ള ഉറക്കം നല്ല ഒരു അനുഭവമാണ്. പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നാടകം കളിച്ചപ്പോള്‍ മാത്രമാണ് അങ്ങനെ ഉറങ്ങിയിട്ടുള്ളത്. വാസ്തവത്തില്‍, അസൗകര്യങ്ങള്‍ നിറഞ്ഞ വീടിനേക്കാള്‍ എത്രയോ വിശാലവും സുഖകരവുമായിരുന്നു ആ സ്‌കൂളുറക്കങ്ങള്‍. അന്ന് ബാലറ്റ് പേപ്പര്‍ ആയിരുന്നതിനാല്‍ കുറേ പേപ്പറുകളുടെ പിന്നില്‍ സീല്‍ ചെയ്തുവച്ചാല്‍ ജോലിഭാരം ലഘൂകരിക്കാം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ വന്ന് ഉദ്യോഗസ്ഥരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. എല്‍ പി ക്ലാസിലെ കൊച്ചുബഞ്ചില്‍ ഇരുവശത്തേക്കും കാലിട്ടിരുന്ന്, അര്‍ദ്ധരാത്രിയില്‍ പണിയെടുക്കുന്ന എന്നെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വളരെ നേരം ശ്രദ്ധിച്ചിട്ടു പറഞ്ഞു നിങ്ങള്‍ക്ക് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഛായയൂണ്ട്. സഹപ്രവര്‍ത്തകര്‍ സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അദ്ദേഹം വിശ്വസിച്ചില്ല. ആ സ്ഥലത്ത് എന്നെ ഒരു കവിയരങ്ങില്‍ പങ്കെടുപ്പിക്കാനായി നാലു വര്‍ഷമായി ആ സഖാവ് ശ്രമിച്ചിട്ടും നടന്നില്ലത്രെ, കവിയരങ്ങിനെക്കാള്‍ പ്രധാനമാണല്ലോ തെരഞ്ഞെടുപ്പു ഡ്യൂട്ടി എന്നോര്‍ത്തപ്പോള്‍ എനിക്കും ചിരിവന്നു. സ്‌കൂള്‍ പരിസരത്തെ ചെറുതോട്ടിലെ ഇളനീരില്‍ കുളിച്ച്, സമ്മതിദായകരെ കാത്തിരുന്നപ്പോള്‍ നല്ല ഉന്മേഷമായിരുന്നു.
മറ്റൊരിക്കല്‍ വളരെ പഴക്കമുള്ള ഒരു എസ്എന്‍ഡിപി സ്‌കൂളിലായിരുന്നു ഡ്യൂട്ടി. സ്‌കൂള്‍ മുറ്റത്ത് നാരായണഗുരുവിന്റെ പ്രതിമയുമുണ്ട്. വോട്ടെടുപ്പിന്റെ തലേന്ന് നാട്ടിടവഴിയിലൂടെ വെറുതെ നടന്നപ്പോള്‍ കണ്ടുമുട്ടിയ പ്രായമായ ഒരാളോട് നാട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. ഈ നാട്ടില്‍ നാരായണഗുരു വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുറച്ചുനേരം ആലോചിച്ചിട്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. ”എന്റെ ഓര്‍മയില്‍ നാരായണഗുരു ഇവിടെ വന്നിട്ടില്ല. എന്നാല്‍ ഞാന്‍ നാലുവര്‍ഷം ബോംബെയില്‍ ആയിരുന്നു. അന്നു വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല”. ആ മറുപടിയിലെ സത്യസന്ധത എന്നെ ചിരിപ്പിച്ചു.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയിട്ടുള്ളപ്പോഴെല്ലാം ഞാന്‍ പുസ്തകങ്ങള്‍ കൂടി കൊണ്ടുപോയിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസം ധാരാളം ഒഴിവുസമയം കിട്ടും. കാവാലം നാരായണപ്പണിക്കരുടെ കവിതകളും എം ഗോവിന്ദന്റെ ലേഖനങ്ങളും ഗീതാഗോവിന്ദത്തെക്കുറിച്ചുള്ള നിത്യചൈതന്യയതിയുടെ പുസ്തകവും ഞാന്‍ വീണ്ടും വായിച്ചത് വോട്ടെടുപ്പിന്റെ തലേന്ന് സ്‌കൂള്‍ ബൂത്തിലിരുന്നാണ്. ഒരിക്കല്‍ വോട്ടെടുപ്പ് കഴിഞ്ഞ് പ്രതിഫലത്തിനുവേണ്ടി ക്യൂ നില്‍ക്കേണ്ടിവന്നു. സാധാരണ അങ്ങനെ സംഭവിക്കുന്നതല്ല. കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂള്‍ മുറ്റത്ത് രാത്രിയില്‍ രൂപംകൊണ്ട, മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് ദലിത് ബന്ധു എന്‍ കെ ജോസിന്റെ കുട്ടനാടിന്റെ ഇതിഹാസം വായിച്ചു തീര്‍ത്തത്.
വോട്ടുകാലം വരുന്നു, നാട്ടുകാരേ/പമ്പരം പോലെ നിന്നോ/പമ്പരംപോലെ നിന്നാല്‍ നിങ്ങള്‍ക്കും/പമ്പകടക്കാമല്ലോ. ഈ വരികള്‍ ആരുടേതെന്ന് എനിക്കറിയില്ല. പോളിങ് ബൂത്തില്‍ ഇരുന്നപ്പോള്‍ ചിലപ്പോഴെങ്കിലും ഈ വരികള്‍ ഓര്‍മവരുകയും അതിലെ ഉപമ ചെറുചിരി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.