Friday, 25 April 2014

സുരാജ്‌ വെഞ്ഞാ­റ­മൂടും നായർ യുവാ­ക്കളുംപ­ല­രു­ടെ­യും ജാ­തി വെ­ളി­പ്പെ­ടു­ന്ന­ത്‌ ചി­ല ര­സ­ക­ര­മാ­യ മു­ഹൂർ­ത്ത­ങ്ങ­ളി­ലാ­ണ്‌. ക­ല്യാ­ണം, വി­വി­ധ­ത­രം നേർ­ച്ച­കൾ, മ­ര­ണം തു­ട­ങ്ങി­യ ഘ­ട്ട­ങ്ങ­ളി­ലും ജാ­തി വെ­ളി­പ്പെ­ടാ­റു­ണ്ട്‌. എ­ന്നാൽ അ­ടു­ത്ത­കാ­ല­ത്ത്‌ ര­ണ്ടു പ്ര­ശ­സ്‌­ത വ്യ­ക്തി­ക­ളു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌ ര­ണ്ട്‌ വ്യ­ത്യ­സ്‌­ത സം­ഭ­വ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌. ധീ­വ­ര­സ­ഭ ബ­ന്ദ്‌ ആ­ച­രി­ച്ച­പ്പോ­ഴാ­ണ്‌ ­അ­മൃ­താ­ന­ന്ദ­മ­യി­യു­ടെ ജാ­തി വെ­ളി­പ്പെ­ട്ട­ത്‌. മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളെ ന­ടു­ക്ക­ട­ലിൽ വ­ച്ചു വെ­ടി­വ­ച്ചു­കൊ­ന്നി­ട്ടു­പോ­ലും ബ­ന്ദു പ്ര­ഖ്യാ­പി­ക്കാ­തി­രു­ന്ന ധീ­വ­ര­സം­ഘ­ട­ന­യാ­ണ്‌ അ­മൃ­താ­ന­ന്ദ­മ­യി­ക്കാ­ര്യ­ത്തിൽ ബ­ന്ദു­ന­ട­ത്തി­യ­ത്‌.­

എ­സ്‌­ എൻ ഡി പി യോ­ഗ­ത്തി­നെ നി­ര­ന്ത­രം വി­മർ­ശി­ച്ചി­രു­ന്ന ഡോ. സു­കു­മാർ അ­ഴീ­ക്കോ­ട്‌ മ­രി­ച്ച­പ്പോൾ കേ­ര­ള­ത്തിൽ പ­ല­യി­ട­ത്തും അ­വർ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സു­കൾ വ­ച്ചു. മ­തേ­ത­ര­ത്വ­ത്തി­ന്‌ മുൻ­തൂ­ക്കം നൽ­കി­യി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഒ­രു മ­ത­ത്തി­ലും ജാ­തി­യി­ലും മ­ര­ണാ­ന­ന്ത­രം ത­ള­ച്ചി­ടാ­നു­ള്ള ശ്ര­മ­മാ­യി­രു­ന്നു അ­ത്‌. നാ­യർ സർ­വീ­സ്‌ സൊ­സൈ­റ്റി­യോ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­ക­ളോ അ­ഴീ­ക്കോ­ടി­ന്റെ മ­ര­ണ­ത്തിൽ അ­നു­ശോ­ച­ന ഫ്‌­ള­ക്‌­സ്‌ വ­ച്ചി­ല്ല എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണ്‌. ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­കൾ പാ­രി­സ്ഥി­തി­ക കാ­ര­ണ­ങ്ങ­ളാൽ ന­ല്ല­ത­ല്ലെ­ങ്കി­ലും ചി­ലർ വ­യ്‌­ക്കു­ക­യും ചി­ലർ വ­യ്‌­ക്കാ­തി­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ ചി­ല സ­ന്ദേ­ശ­ങ്ങൾ വാ­യി­ച്ചെ­ടു­ക്കാൻ ക­ഴി­യു­ന്നു­ണ്ട്‌.­

ഏ­റ്റ­വും ഒ­ടു­വിൽ വ­ന്ന­ത്‌ അ­നു­മോ­ദ­ന­ത്തി­ന്റെ രൂ­പ­ത്തി­ലു­ള്ള ജാ­തി­പ്ര­ക­ട­ന­മാ­ണ്‌. ന­ല്ല ന­ട­നു­ള്ള ദേ­ശീ­യ പു­ര­സ്‌­കാ­രം നേ­ടി­യ സു­രാ­ജ്‌ വാ­സു­ദേ­വൻ നാ­യ­രെ എൻ എ­സ്‌ എ­സ്‌ യു­വ­ജ­ന സം­ഘം അ­നു­മോ­ദി­ച്ചി­രി­ക്കു­ന്നു. ന­മ്മു­ടെ­യൊ­ക്കെ അ­റി­വിൽ ഈ പു­ര­സ്‌­കാ­രം ല­ഭി­ച്ച­ത്‌ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നാ­യി­രു­ന്നു.­സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ സ­മർ­പ്പി­ത­മ­ന­സു­ള്ള ഒ­രു ന­ട­നാ­ണ്‌. അ­വാർ­ഡി­ന്‌ അർ­ഹ­മാ­യ ഡോ. ബി­ജു­വി­ന്റെ സി­നി­മ­യാ­ക­ട്ടെ, കേ­ര­ളം ഇ­ന്നു നേ­രി­ടു­ന്ന ഏ­റ്റ­വും വ­ലി­യ വെ­ല്ലു­വി­ളി­യാ­യ മാ­ലി­ന്യ­പ്ര­ശ്‌­ന­മാ­ണ്‌ പ്ര­മേ­യ­മാ­ക്കി­യി­ട്ടു­ള്ള­ത്‌.­
മി­മി­ക്രി ആർ­ട്ടി­സ്റ്റാ­യി വേ­ദി­യി­ലെ­ത്തി­യ കാ­ല­ത്തോ സി­നി­മാ­പ്ര­വേ­ശ­നം ഉ­ണ്ടാ­യ കാ­ല­ത്തോ വേ­ണ­മെ­ങ്കിൽ സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­ന്‌ പേ­രു പ­രി­ഷ്‌­ക­രി­ക്കാ­മാ­യി­രു­ന്നു. സു­രാ­ജ്‌ നാ­യർ എ­ന്നു­ത­ന്നെ­യാ­ക്കാ­മാ­യി­രു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹം സു­രാ­ജി­ലും ജ­ന്മ­നാ­ട്ടി­ന്റെ പേ­രി­ലും ഉ­റ­ച്ചു­നി­ന്നു. അ­തി­നാൽ വ­ലി­യ ഗ­വേ­ഷ­ണം ന­ട­ത്തി­യാ­ക­ണം നാ­യർ യു­വ­ജ­ന സം­ഘ­ട­ന അ­ദ്ദേ­ഹ­ത്തി­ന്റെ ജാ­തി ക­ണ്ടെ­ത്തി­യ­ത്‌.

നാ­യർ യു­വ­ജ­ന­സം­ഘം സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ടി­നെ അ­ഭി­ന­ന്ദി­ച്ച്‌ ജാ­തി­ദുർ­ഗ­ന്ധം പു­റ­ത്തു­കൊ­ണ്ടു­വ­ന്ന­തി­നാൽ മ­റ്റു സാ­മു­ദാ­യി­ക സം­ഘ­ട­ന­കൾ ത­യാ­റാ­ക്കി­വ­ച്ചി­രു­ന്ന അ­നു­മോ­ദ­ന പ്ര­മേ­യ­ങ്ങൾ കീ­റി­ക്ക­ള­ഞ്ഞി­ട്ടു­ണ്ടാ­കും. സു­രാ­ജ്‌ വെ­ഞ്ഞാ­റ­മൂ­ട്‌ ഒ­ഴി­വാ­ക്കി­യ ജാ­തി അ­ദ്ദേ­ഹ­ത്തി­ന്‌ ചാർ­ത്തി­ക്കൊ­ടു­ത്ത­ത്‌ തീ­രെ ഭം­ഗി­യാ­യി­ല്ല.

ക­ല­യ്‌­ക്ക്‌ ജാ­തി­യും മ­ത­വും ഇ­ല്ല. മു­ഹ­മ്മ­ദ്‌ റാ­ഫി­യും യേ­ശു­ദാ­സും ജ­യ­ച­ന്ദ്ര­നും പേ­രു­കൊ­ണ്ടു­ത­ന്നെ വി­വി­ധ മ­ത­ങ്ങ­ളെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഗാ­യ­കർ എ­ന്ന നി­ല­യിൽ അ­വർ­ക്ക്‌ അ­യോ­ഗ്യ­ത­ക­ളൊ­ന്നു­മി­ല്ല. പ്രേം­ന­സീ­റി­നെ­പ്പോ­ലെ മ­ധു­വും പി ജെ ആന്റ­ണി­യും മ­താ­തീ­ത­മാ­യി ന­മു­ക്കു പ്രി­യ­പ്പെ­ട്ട­വ­രാ­ണ്‌.­

വർ­ഗീ­യ സം­ഘ­ട­ന­കൾ ക­ഴു­കൻ­മാ­രെ­പ്പോ­ലെ നോ­ക്കി­യി­രി­ക്കു­ക­യാ­ണ്‌ ഏ­തു മ­നു­ഷ്യ­നും മ­ത­വും ജാ­തി­യും ചാർ­ത്തി­ക്കൊ­ടു­ക്കാൻ. മ­നു­ഷ്യ­രെ മാ­ത്ര­മ­ല്ല, മൃ­ഗ­ങ്ങ­ളെ­യും വൃ­ക്ഷ­ങ്ങ­ളെ­യു­മെ­ല്ലാം അ­വർ വേർ­തി­രി­ച്ചു­ക­ള­യും. കേ­ര­ള­ത്തെ അ­വർ അ­ന്ധ­കാ­ര­യു­ഗ­ത്തി­ലേ­ക്കു ന­യി­ക്കും. വി­ള­ക്കു­ക­ളെ­ല്ലാം കെ­ടു­ത്താൻ അ­നു­വ­ദി­ക്കാ­തി­രി­ക്കു­ക­യാ­ണ്‌ ഇ­നി കേ­ര­ളം ചെ­യ്യേ­ണ്ട­ത്‌.

8 comments:

 1. //വി­ള­ക്കു­ക­ളെ­ല്ലാം കെ­ടു­ത്താൻ അ­നു­വ­ദി­ക്കാ­തി­രി­ക്കു­ക­യാ­ണ്‌ ഇ­നി കേ­ര­ളം ചെ­യ്യേ­ണ്ട­ത്‌.//

  അങ്ങനെ സംഭവിക്കട്ടെ എന്നാശിക്കുന്നു.

  ReplyDelete
 2. ‘ക­ല­യ്‌­ക്ക്‌ ജാ­തി­യും മ­ത­വും ഇ­ല്ല. മു­ഹ­മ്മ­ദ്‌ റാ­ഫി­യും യേ­ശു­ദാ­സും ജ­യ­ച­ന്ദ്ര­നും പേ­രു­കൊ­ണ്ടു­ത­ന്നെ വി­വി­ധ മ­ത­ങ്ങ­ളെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഗാ­യ­കർ എ­ന്ന നി­ല­യിൽ അ­വർ­ക്ക്‌ അ­യോ­ഗ്യ­ത­ക­ളൊ­ന്നു­മി­ല്ല. പ്രേം­ന­സീ­റി­നെ­പ്പോ­ലെ മ­ധു­വും പി ജെ ആന്റ­ണി­യും മ­താ­തീ­ത­മാ­യി ന­മു­ക്കു പ്രി­യ­പ്പെ­ട്ട­വ­രാ­ണ്‌.­‘

  മനുഷ്യരും ഇതു പോലെ പരസ്പ്പരം പ്രിയപ്പെട്ടവരാകണം. മതവും ജാതിയും മനുഷ്യരെ തമ്മിൽ വേർതിരിക്കാൻ ഇടയാകരുത്.

  ReplyDelete
 3. Replies
  1. നന്നായി.ഇപ്പോള്‍ തിളച്ചു മറിയുകയാണ്.

   Delete
 4. വര്‍ഗ്ഗീയവാദികള്‍ തുലയട്ടെ

  ReplyDelete