Thursday 27 September 2012

നഗ്നകവിത


 നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?

നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.

ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.

അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?

ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.

ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?

അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍

ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

നല്ലവരെല്ലാം നരകത്തില്‍!

ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.
 

 

15 comments:

  1. ഇപ്പോൾ ഒന്നു കൂടി മനസ്സിലായി, ഈ സ്വർഗ്ഗവും നരകവും ഉണ്ടാക്കിയത് നമ്മൾ തന്നെയാണെന്ന്...!
    അമുസ്ലീമിനും, അഹിന്ദുക്കൾക്കും, അക്രൈസ്തവർക്കും വേണ്ടി ഇനിയൊരു സ്വർഗ്ഗം കൂടി ഊണ്ടാക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല...!!
    കവിത ഇഷ്ടമായി...
    ആശംസകൾ...

    ReplyDelete
    Replies
    1. മനുഷ്യര്‍...മനുഷ്യര്‍....മനുഷ്യര്‍.

      Delete
  2. കവിത മുമ്പു വായിച്ചിട്ടുണ്ട്
    ഇഷ്ടായി

    ReplyDelete
  3. അച്ഛനും ബാപ്പയുമിലെ പാട്ടില്‍ പറഞ്ഞമാതിരി, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും മാത്രമല്ല, സ്വര്‍ഗ്ഗങ്ങളും പങ്കുവച്ചതിന്റെ പരിണതഫലമാണിത്! ഒരു മതേതര സ്വര്‍ഗ്ഗം ഇനിയുണ്ടാകേണ്ടിയിരിക്കുന്നു. കാവ്യഭാവന നന്നായി!

    ReplyDelete
  4. സ്വര്‍ഗ്ഗവും ഹൈജാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു

    ആശംസകള്‍

    NB: WORD VERIFICATION DISABLE CHYYU

    ReplyDelete
    Replies
    1. അതെ ഗോപന്‍,ജീവിതവും ഹൈജാക്ക് ചെയ്യപ്പെട്ട കാലം.

      Delete
  5. ഗാന്ധി ഒരു ദൈവവിശ്വാസി.ഹൈന്ദവ ദര്‍ശനങ്ങളിലൂടെ മോക്ഷം ആഗ്രഹിച്ചു ജീവിച്ച മഹാന്‍....... ..നമുക്ക്‌ അയാളെ അങ്ങനെ വിട്ടുകൂട..അയാള്‍ ഇസ്ലാം വിശ്വാസത്തിന്റെ മോക്ഷസങ്കല്പതിലൂടെ തന്നെ സ്വര്കത്തില്‍ പോവണം.
    ബഗറ്റ്‌ സിംഗ് ഒരു രക്തസാക്ഷി.... അയാള്‍ വിശ്വസിക്കുന്ന ഒരു മോക്ഷസങ്കല്പം അയാള്കുണ്ടാവാം. പക്ഷെ അതുപരഞ്ഞാല്‍ പറ്റില്ലലോ അയാള്‍ ഹിന്ദുമത വിശ്വാസത്തിലെ മോക്ഷസങ്കല്പതിലൂടെ സ്വര്‍ഗത്തില്‍ എത്തിയെ പറ്റൂ.....
    ഗഫര്‍ഘാന്‍ വിശ്വസിക്കുന്ന ഒരു ഇസ്ലാമിലെ മോക്ഷസന്കല്പതിലെ സ്വര്കാതെ കുറിച്ച് നമുക്ക്‌ പറയാതിരിക്കാം ക്രൈസ്തവ ജീവിത പദങ്ങളിലൂടെ തന്നെ അയാളും സ്വര്‍ഗത്തില്‍ പോവണം അല്ലെ.... വല്ലാത്ത ഒരു യുക്തി തന്നെ....... കവിത ഇഷ്ടമായി .....

    ReplyDelete
  6. എല്ലാ വഴികളും ഒരു പോലെ ശരിയാവുകയില്ല ....സത്യം എന്നും ഒന്ന് മാത്രമാന്നു .
    എല്ലാ വഴികളും ശരി എങ്കില്‍ ഈ പറഞ്ഞതും ശരി തന്നെയല്ലേ........

    ReplyDelete
  7. സ്വര്‍ഗ്ഗം എവിടെ?

    അര്‍ത്ഥമുള്ള കവിത

    ReplyDelete
  8. കവിത ഇഷ്ടായി...കുറികള്‍ പുഴപോലെ ഇനിയും ഒഴുകിയെത്തട്ടെ.നന്ദി...

    ReplyDelete
    Replies
    1. നന്ദി ഹരി.ഓരോ കവിതയും ഓരോ പരിശ്രമം.

      Delete