Friday, 1 August 2014

ന­ഗ­ര­ത്തെ­രു­വി­ലെ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങൾ
പ­ശ്ചി­മ­ബം­ഗാ­ളി­ന്റെ ത­ല­സ്ഥാ­ന­ത്താ­ണ്‌ വി­സ്‌­മ­യ­ക­ര­മാ­യ ആ കാ­ഴ്‌­ച­ക­ണ്ട­ത്‌. പ്ര­സി­ദ്ധ­മാ­യ പ്ര­സി­ഡൻ­സി കോ­ള­ജും മ­റ്റും സ്ഥി­തി­ചെ­യ്യു­ന്ന കോ­ള­ജ്‌ സ്‌­ട്രീ­റ്റിൽ ല­ക്ഷ­ക്ക­ണ­ക്കി­നു പ­ഴ­യ­പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­രി­ക്കു­ന്നു. നി­ര­വ­ധി ആ­ളു­കൾ പു­സ്‌­ത­ക­ങ്ങൾ മ­റി­ച്ചു­നോ­ക്കി അ­വി­ടെ ചു­റ്റി­പ്പ­റ്റി­നിൽ­ക്കു­ന്നു.

ഫു­ട്‌­പാ­ത്തിൽ­ത്ത­ന്നെ­യാ­ണ്‌ ഈ പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­ട്ടു­ള­ള­ത്‌. വ­ഴി­യോ­ര­വാ­ണി­ഭ­ക്കാ­രെ­ക്കൊ­ണ്ട്‌ വീർ­പ്പു­മു­ട്ടി­യ ന­ഗ­ര­മാ­ണ്‌ കൊൽ­ക്ക­ത്ത. പു­ന­ര­ധി­വാ­സ ക്ര­മീ­ക­ര­ണ­ങ്ങൾ ചെ­യ്‌­തി­ട്ട്‌ ജ്യോ­തി­ബ­സു എ­ല്ലാ ഫു­ട്‌­പാ­ത്ത്‌ ക­ച്ച­വ­ട­ക്കാ­രെ­യും ഒ­ഴി­പ്പി­ച്ചു. എ­ന്നാൽ പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രെ തു­ട­രാൻ അ­നു­വ­ദി­ച്ചു.

ഇ­ന്ത­​‍്യ­യി­ലെ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലെ­ല്ലാം പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ വിൽ­ക്കു­ന്ന തെ­രു­വു­കൾ ഉ­ണ്ട്‌. ക­ച്ച­വ­ട­ക്കാർ വി­ല­കൊ­ടു­ത്തു­ശേ­ഖ­രി­ക്കു­ന്ന പു­സ്‌­ത­ക­ങ്ങൾ കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭ­​‍്യ­മാ­ണ്‌. ചാ­ന്ദ്‌­നി­ചൗ­ക്കിൽ നി­ന്നും റു­ബാ­യി­യാ­ത്തി­ന്റെ പ­ഴ­യ പ­തി­പ്പും മും­ബൈ­യിൽ നി­ന്ന്‌ ഖ­ലിൽ ജി­ബ്രാൻ കാ­മു­കി­ക്ക്‌ എ­ഴു­തി­യ ക­ത്തു­ക­ളും കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ വാ­ങ്ങി­യ­ത്‌ ഓർ­ക്കു­ന്നു.

അ­ര­വി­ന്ദ­ന്റെ കാർ­ട്ടൂൺ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ഗു­രു­ജി­യും രാ­മു­വും തെ­രു­വോ­ര­ത്തു­നി­ന്നു കാ­ഫ്‌­ക­യെ­യും കാ­മു­വി­നെ­യും ക­ണ്ടെ­ത്തി­യ­ത്‌ ര­സ­ക­ര­മാ­യ ഒ­രു വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്ന­ല്ലൊ.

തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലാ­ണെ­ങ്കിൽ ഇ­ന്ത­​‍്യ­യി­ലെ ഏ­റ്റ­വും പ­ഴ­ക്കം­ചെ­ന്ന ലൈ­ബ്ര­റി­യാ­യ സ്റ്റേ­റ്റ്‌ സെൻ­ട്രൽ ലൈ­ബ്ര­റി­യു­ടെ­യും ലൈ­ബ്ര­റി കൗൺ­സിൽ ആ­സ്ഥാ­ന­ത്തി­ന്റെ­യും കേ­ര­ള സർ­വ­ക­ലാ­ശാ­ലാ ഓ­ഫീ­സി­ന്റെ­യും പ­രി­സ­ര­ത്താ­ണ്‌ പ­ഴ­യ പു­സ്‌­ത­ക­ശേ­ഖ­ര­ങ്ങൾ വിൽ­പ്പ­ന­യ്‌­ക്ക്‌ വ­ച്ചി­ട്ടു­ള­ള­ത്‌.

വ­ഴി­യോ­ര പു­സ്‌­ത­ക­വിൽ­പ്പ­ന­ശാ­ല­ക­ളിൽ പു­സ്‌­ത­കം തേ­ടി­യെ­ത്തു­ന്ന­വ­രിൽ അ­ധി­ക­വും ശ­രാ­ശ­രി കു­ടും­ബ­ങ്ങ­ളിൽ നി­ന്നോ ദ­രി­ദ്ര­കു­ടും­ബ­ങ്ങ­ളിൽ­നി­ന്നോ ഉ­ള­ള സാ­ധു­ക്ക­ളാ­യ വി­ദ­​‍്യാർ­ഥി­ക­ളാ­ണ്‌. ഈ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങ­ളിൽ എൺ­പ­തു­ശ­ത­മാ­ന­വും പഠ­ന സ­ഹാ­യി­ക­ളാ­യി­ട്ടു­ള­ള­വ­യാ­ണ്‌. പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്ക്‌ സാ­ങ്കേ­തി­ക വി­ദ­​‍്യാ­ഭ­​‍്യാ­സ­ത്തി­നു ആ­വ­ശ­​‍്യ­മു­ള­ള പു­സ്‌­ത­ക­ങ്ങൾ എ­ല്ലാം­ത­ന്നെ വ­ലി­യ വി­ല­യു­ള­ള­വ­യാ­ണ്‌. ആ­യി­രം­രൂ­പ മു­ഖ­വി­ല­യു­ളള പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ മു­ന്നൂ­റോ നാ­നൂ­റോ രൂ­പ­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭി­ക്കും. അ­ത്‌ വ­ലി­യ സ­ഹാ­യം­ത­ന്നെ­യാ­ണ്‌.

മ­റ്റു ജി­ല്ല­ക­ളി­ലു­ള­ള വി­ദ­​‍്യാർ­ഥി­കൾ­പോ­ലും തി­രു­വ­ന­ന്ത­പു­ര­ത്ത്‌ പോ­കു­ന്ന­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങൾ വാ­ങ്ങി­വ­രാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­റു­ണ്ട്‌. മൂ­ന്നു ല­ക്ഷ­ത്തി­ല­ധി­കം പു­സ്‌­ത­ക­ങ്ങ­ളും മു­പ്പ­തോ­ളം ക­ച്ച­വ­ട­ക്കാ­രു­മാ­ണ്‌ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫു­ട്‌­പാ­ത്തി­ലു­ള­ള­ത്‌.

പു­സ്‌­ത­ക­ക്ക­ച്ച­വ­ടം­കൊ­ണ്ട്‌ ഒ­രു­വി­ധം കു­ടും­ബം പു­ലർ­ത്തി­വ­രു­ന്ന ഇ­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങ­ളു­മാ­യി ഉ­ടൻ സ്ഥ­ലം വി­ട­ണ­മെ­ന്നാ­ണ്‌ സർ­ക്കാർ ആ­വ­ശ­​‍്യ­പ്പെ­ട്ടി­ട്ടു­ള­ള­ത്‌. ഒ­രു­ദി­വ­സം ബുൾ­ഡോ­സ­റു­ക­ളും പൊ­ലീ­സു­മാ­യി സർ­ക്കാർ അ­വ­ത­രി­­ക്കു­ക കൂ­ടി ചെ­യ്‌­തു. മാ­ധ­​‍്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും സാ­ന്നി­ദ്ധ­​‍്യം­കൊ­ണ്ടാ­ണ്‌ അ­ന്ന്‌ പു­സ്‌­ത­ക­ന­ശീ­ക­ര­ണം സാ­ധ­​‍്യ­മാ­കാ­തെ പോ­യ­ത്‌.

പു­ന­ര­ധി­വ­സി­പ്പി­ക്കാ­നു­ള­ള ഒ­രു പ­രി­ശ്ര­മ­വും ന­ട­ത്താ­തെ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­ജ്ഞാ­പി­ക്കു­ന്ന­ത്‌ ജ­നാ­ധി­പ­ത്യ മൂ­ല­​‍്യ­ങ്ങൾ­ക്ക്‌ നി­ര­ക്കു­ന്ന­ത­ല്ല. അ­വ­രും ഈ നാ­ട്ടി­ലെ പൗ­ര­ന്മാ­ര­ല്ലേ. ജീ­വി­ക്കു­വാ­നു­ള­ള അ­വ­കാ­ശം അ­വർ­ക്കു­മി­ല്ലേ?

വി­ദ­​‍്യാർ­ഥി­കൾ­ക്കു എ­ത്താ­വു­ന്ന­ത­ര­ത്തിൽ ഒ­രു­സ്ഥ­ലം ക­ണ്ടെ­ത്തി­യി­ട്ടേ അ­വ­രോ­ട്‌ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­വൂ. ആ തെ­രു­വിൽ­ത­ന്നെ ഒ­ന്ന­ര­മീ­റ്റ­റി­നു­ള­ളിൽ പു­സ്‌­ത­കം നി­ര­ത്തി­വ­ച്ചു വിൽ­പ­ന ന­ട­ത്താൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­വ­രു­ടെ ആ­വ­ശ­​‍്യ­വും ഭ­ര­ണ­കൂ­ടം പ­രി­ശോ­ധി­ക്ക­ണം.

മു­ല്ല­പ്പെ­രി­യാർ അ­ണ­ക്കെ­ട്ട്‌ കാ­ക്ക­ത്തൊ­ള­ളാ­യി­രം വർ­ഷ­ത്തേ­ക്ക്‌ എ­ഴു­തി­ക്കൊ­ടു­ത്ത­വ­രാ­ണ്‌ ന­മ്മൾ. ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ലെ പ­ല കെ­ട്ടി­ട­ങ്ങ­ളും സർ­ക്കാർ ഭൂ­മി­യി­ലാ­ണ്‌ നാ­മ­മാ­ത്ര­മാ­യ വാ­ട­ക­യ്‌­ക്കും. അ­ല്ലാ­തെ­യും ഉ­യർ­ന്നു നിൽ­ക്കു­ന്ന­ത്‌. തെ­രു­വു പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു­മാ­ത്രം അ­ധി­കാ­ര­ത്തി­ന്റെ ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ മ­നു­ഷ­​‍്യ­ത­​‍്വ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. അ­ധി­കാ­ര­പ്ര­യോ­ഗം അ­വ­ശ­രോ­ടു­മാ­ത്രം എ­ന്ന കാ­ഴ്‌­ച­പ്പാ­ട്‌ ശ­രി­യ­ല്ല.

മ­ഹാ­ന­ഗ­ര­ങ്ങ­ളു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ തെ­രു­വു­പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ത്തെ സാം­സ്‌­കാ­രി­ക­മാ­യ ഒ­രു അ­ട­യാ­ളം എ­ന്ന നി­ല­യി­ലാ­ണ്‌ കാ­ണു­ന്ന­ത്‌. കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­ത്തി­നും ആ കാ­ഴ്‌­ച­പ്പാ­ട്‌ യോ­ജി­ക്കും. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ല്ലൊ.

6 comments:

 1. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ സത്യം പക്ഷെ മനുഷ്യസ്നേഹികൾക്ക് അത് ഒരു കലാപമാണ്‌ തെരുവോര പുസ്തകങ്ങളുടെ ഉപഭോക്താക്കളാണ് നമ്മളിൽ പലരും ഐക്യപ്പെടുന്നു

  ReplyDelete
 2. പുസ്തകങ്ങള്‍ നശിപ്പിക്കുന്നതും പുസ്തകക്കച്ചവടം തെരുവോരത്തായാലും നിരോധിക്കുകയും ചെയ്യുന്നത് സാംസ്കാരികാധ:പതനമാണ്

  ReplyDelete
 3. തീര്‍ച്ചയായും സര്‍.

  ReplyDelete
  Replies
  1. നന്ദി കൂട്ടുകാരാ.

   Delete