Friday 6 July 2018

അപ്പുറം


പാളത്തിനപ്പുറം കുഞ്ഞിപ്പള്ളി 
പള്ളിക്കു നിഴലായി കന്യാമഠം
മഠത്തിന്‍റെയോരത്തനാഥാലയം 
അനാഥര്‍ക്കുമപ്പുറം ബാര്‍ ഹോട്ടല് 
ബാറിന്നയല്‍വാസി അംഗന്‍വാടി
അംഗന്‍വാടിക്കൂട്ടൊരാട്ടുമില്ല്
മില്ലിനുമപ്പുറം സുരതാലയം 
അവിടുന്നു നോക്കിയാല്‍ വെള്ളച്ചാട്ടം 
വെള്ളത്തിനപ്പുറം മണ്‍കുടില് 
കുടിലില്‍ പനിക്കുന്ന കുഞ്ഞുമക്കള്‍ 
മക്കള്‍ക്കു കാവലായ് പാവമമ്മ
അമ്മയ്ക്കു കൂട്ട് കറമ്പിനായ
നായയ്ക്കുമമ്മയ്ക്കും മക്കള്‍ക്കും കാവലായ് 
നാവു വരണ്ട മരണമൃഗം.

1 comment:

  1. പാളത്തിനപ്പുറം കുഞ്ഞിപ്പള്ളി
    പള്ളിക്കു നിഴലായി കന്യാമഠം
    മഠത്തിന്‍റെയോരത്തനാഥാലയം
    അനാഥര്‍ക്കുമപ്പുറം ബാര്‍ ഹോട്ടല്
    ബാറിന്നയല്‍വാസി അംഗന്‍വാടി...ha ha ha

    ReplyDelete