Friday 18 September 2015

മരബലി


ജനൽപ്പാളിക്കപ്പുറത്തെ നവംബർക്കാറ്റ്‌ വരിക്കപ്ലാവിന്റെ കാതിൽ പറഞ്ഞതെന്ത്‌? മഴ പെയ്യും കാലമെല്ലാം നിലച്ചുവെന്നോ മധുരച്ചക്കപ്രഥമൻ മരിച്ചുവെന്നോ തണലത്തെ കളിക്കൂട്ടം തവിഞ്ഞുവെന്നോ തമിഴ്‌നാടൻ ബിസ്കറ്റായി ജനിക്കുമെന്നോ പറഞ്ഞു തീരുന്നതിൻ മുൻപ്‌ എവിടെ നിന്നോ മരബലി നടപ്പാക്കാൻ മനുഷ്യരെത്തി.

3 comments:

  1. ആരോ നട്ടുവച്ച മരം വേറാരോ വെട്ടുന്നു

    ReplyDelete
  2. പറഞ്ഞു തീരുന്നതിൻ മുൻപ്‌
    എവിടെ നിന്നോ
    മരബലി നടപ്പാക്കാൻ
    മനുഷ്യരെത്തി...!

    ReplyDelete
  3. നരബലിയും മരബലിയും
    മഹാബലിയുടെ നാട്ടിലും
    കലികാലമിതുലകിലേവം;
    പലകോലമതെന്നുമാത്രം!!

    ReplyDelete