ജനൽപ്പാളിക്കപ്പുറത്തെ
നവംബർക്കാറ്റ്
വരിക്കപ്ലാവിന്റെ കാതിൽ
പറഞ്ഞതെന്ത്?
മഴ പെയ്യും കാലമെല്ലാം
നിലച്ചുവെന്നോ
മധുരച്ചക്കപ്രഥമൻ
മരിച്ചുവെന്നോ
തണലത്തെ കളിക്കൂട്ടം
തവിഞ്ഞുവെന്നോ
തമിഴ്നാടൻ ബിസ്കറ്റായി
ജനിക്കുമെന്നോ
പറഞ്ഞു തീരുന്നതിൻ മുൻപ്
എവിടെ നിന്നോ
മരബലി നടപ്പാക്കാൻ
മനുഷ്യരെത്തി.
ആരോ നട്ടുവച്ച മരം വേറാരോ വെട്ടുന്നു
ReplyDeleteപറഞ്ഞു തീരുന്നതിൻ മുൻപ്
ReplyDeleteഎവിടെ നിന്നോ
മരബലി നടപ്പാക്കാൻ
മനുഷ്യരെത്തി...!
നരബലിയും മരബലിയും
ReplyDeleteമഹാബലിയുടെ നാട്ടിലും
കലികാലമിതുലകിലേവം;
പലകോലമതെന്നുമാത്രം!!