കളിമണ്ണിൽ ഒളിപാർക്കും
കുതിരക്കൂട്ടം
കരിങ്കല്ലിൽ കാത്തു നിൽക്കും
ഭരതനാട്യം
മരത്തിൽ പാത്തിരിക്കുന്ന
പരുന്തിൻ നോട്ടം
മണലിൽ ധ്യാനിച്ചിരിക്കും
മഹാത്മാ ഗാന്ധി
സിമന്റിൽ പത്മാസനസ്ഥൻ
അഹിംസാ ബുദ്ധൻ
ചിരട്ടയിൽ സൂര്യകാന്തി
ബഷീർക്കോളാമ്പി
ഇവ കാണാൻ അകക്കണ്ണിൽ
തിരി കത്തുന്ന
മഹാ ശില്പശാലികൾക്കെൻ
പ്രണാമപത്മം.
കവിതയ്ക്ക് എന്റെയും പ്രണാമപത്മം
ReplyDeleteഅകക്കണ്ണിൽ തിരി കത്തുന്ന
ReplyDeleteമഹാ ശില്പശാലികൾ ...