Saturday 16 November 2019

മനുഷ്യരാണ് നമ്മളേവരും

മനുഷ്യരാണ് നമ്മളേവരും
മനുഷ്യരക്തമാണ് സിരകളില്‍ 
മനുഷ്യരായ് കഴിഞ്ഞു കൂടുവാന്‍ 
മതവിമുക്ത രമ്യകേരളം.

ജാതികള്‍ മതങ്ങളൊക്കെയും
സ്നേഹരഹിത നീചരീതികള്‍
സ്നേഹമാരിയേറ്റുനില്‍ക്കുവാന്‍ 
മതവിമുക്ത ധന്യകേരളം 

യത്നമാണ് ജീവനം ധനം 
ഏതു യത്നവും മഹത്തരം 
നന്മയാണ് മുദ്രവാചകം 
 മതവിമുക്ത നവ്യകേരളം 

കേരളം കേരളം 

1 comment:

  1. ജാതികള്‍ മതങ്ങളൊക്കെയും
    സ്നേഹരഹിത നീചരീതികള്‍
    സ്നേഹമാരിയേറ്റുനില്‍ക്കുവാന്‍
    മതവിമുക്ത ധന്യകേരളം...

    ReplyDelete