Friday, 18 December 2020

ഇപ്പോള്‍ അവർ

 

അവർ എന്തുചെയ്യുകയായിരിക്കും?
ഒരുവൾ
ബിയർ കുടിച്ചുൻമത്തയായ്
കടലിനെ നൂലിൽ കൊരുത്തെടുത്ത്
വിരലാൽ നിയന്ത്രിക്കയായിരിക്കാം
ഒരുവൾ
നിലാവിന്റെ പർദ്ദയിട്ട്
മരുഭൂവിലൊട്ടകക്കപ്പലേറി
കുടിനീരുതേടുകയായിരിക്കാം
ഒരുവൾ
ഖനിക്കുള്ളിൽ ജീവിതത്തിൻ
തരികൾ തിരയുകയായിരിക്കാം
ഒരുവൾ
ബഹുനിലക്കെട്ടിടത്തിൻ
നെറുകയിൽ കൂപ്പിയ കൈകളുമായ്
മതി മതിയെന്നു പ്രാർത്ഥിച്ചുറച്ച്
കുതികൊണ്ടൊടുങ്ങുകയായിരിക്കാം.
ഒരുവൾ
കൈക്കുഞ്ഞിനെ ചേർത്തുവെച്ച്
വിഷജലം മോന്തുകയായിരിക്കാം
ഒരുവൾ
കൈത്തോക്കിന്റെ മുമ്പിൽ നിന്ന്
ചിറകിനായ് യാചിക്കയായിരിക്കാം
ഇവിടെ നാം ചുണ്ടുകൾ പങ്കുവെയ്ക്കെ
അവർ എന്തുചെയ്യുകയായിരിക്കാം

1 comment:

  1. നമ്മുടെ ആമോദങ്ങൾക്കിടക്ക് അവരുടെ നൊമ്പരങ്ങൾ കാണാനെ കഴിയാത്ത അവസ്ഥകൾ

    ReplyDelete