Monday, 20 July 2026

ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

 ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

---------------------------------------------------
ഓരോ ദിവസം കഴിയുംതോറും ഇന്ത്യ,ഹിന്ദുമതഫാസിസത്തിന്റെ കൈക്കുള്ളിലേക്ക്  അമർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെയുള്ള
വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു ചടങ്ങുകളിലും, കാളിയെ സ്തുതിക്കുന്ന ഭാഗം കൂടി ചേർത്ത് വന്ദേമാതരം ആലപിക്കണമെന്നുള്ള നിയമം നിർമ്മിച്ച്
നിർബ്ബന്ധിതമാക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഹിന്ദുമത ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ മാത്രമല്ല, കോടതികളിലും നിയമനിർമ്മാണസഭകളിൽ പോലും ഇനി ഈ മതേതരവിരുദ്ധമായ ചട്ടം നടപ്പിലാക്കേണ്ടിവരും. അഹിന്ദുക്കളും മതരഹിതരും ജീവിക്കുന്ന ഒരുനാട്ടിൽ ഇത്തരം ഒരുനിയമം അനുചിതമാണ്.
ഹിന്ദുമതതീവ്രവാദികൾ രാമനെകാണിച്ചും വോട്ടർപട്ടികയിൽ മനുഷ്യഹിംസ നടത്തിയും വോട്ടുയന്ത്രത്തിൽ കൺകെട്ടുവിദ്യ നടപ്പിലാക്കിയും അധികാരത്തിലെത്തിയ ചില സംസ്ഥാനങ്ങൾ, ഈ സാമൂഹ്യവിരുദ്ധ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ മത്സരിക്കുകയാണ്.

ചത്തീസ്ഗഢ് സർക്കാരാണ് മുൻകൂട്ടി വെടിവച്ചത്. ചത്തീസ്ഗഢ് സംസ്ഥാനത്തെ എല്ലാവിദ്യാലയങ്ങളിലും നടപ്പിലാക്കാനായി വിചിത്രമായ ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.എല്ലാ സർക്കാർ സ്‌കൂളുകളിലും ഗായത്രീമന്ത്രവും സരസ്വതീവന്ദനവും അടക്കമുള്ള ഹിന്ദുമത പ്രാർത്ഥനകൾ നിർബ്ബന്ധമായും ചൊല്ലണം എന്നാണ് ഉത്തരവ്. ഗായത്രീമന്ത്രം പ്രധാനമായും ബ്രാഹ്മണർ ഉപനയനസന്ദർഭത്തിൽ ചൊല്ലേണ്ടതാണ്. സരസ്വതിയാണെങ്കിൽ വിദ്യയുടെ ദേവതയാണെന്നത് ഹിന്ദുമതസങ്കല്പം മാത്രമാണ്. ഹിന്ദുമതക്കാരുടെ ഈ വിദ്യാഭ്യാസമന്ത്രി, വിദ്യയൊന്നും അഭ്യസിച്ചിട്ടില്ലെന്നത് പോകട്ടെ. സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമത്തെ ചെറുക്കാൻ പോലും കഴിയാതെപോയ ഒരു ശക്തിസ്വരൂപിണിയാണ്. അവരെ വന്ദിച്ചുകൊണ്ട് വിദ്യാലയദിവസം ആരംഭിക്കുകയെന്നാൽ കുറഞ്ഞപക്ഷം നീതിപീഠങ്ങൾക്കു മുന്നിൽ നിലനിൽക്കുന്ന നിരവധി സ്ത്രീപീഡനക്കേസുകളിൽ പുരുഷപക്ഷം ചേരാനുള്ള പ്രേരണ കുരുന്നുമനസ്സുകളിൽ കുത്തിച്ചെലുത്തുന്നു എന്നാണർത്ഥം. രണ്ടിലധികം കൈകളുള്ള ഒരു വിചിത്രരൂപത്തെ വന്ദിക്കുകയെന്നാൽ നീരാളിയെ വന്ദിക്കുന്നതിനു തുല്യമാണ്. ഇതൊക്കെ കുഞ്ഞുമനസ്സുകളിൽ അടിച്ചെല്പിക്കുന്നത്, മതേതര ഭരണഘടനയുള്ള രാജ്യത്തെ ഒരു  സംസ്ഥാനത്തിന് തീരെ ഭൂഷണവുമല്ല. ഏറ്റവും പ്രധാനപ്രശ്നം അഹിന്ദുവിശ്വാസികളായ കുട്ടികളുടെ മനസ്സിലേക്ക് ഹിന്ദുമത അന്ധവിശ്വാസങ്ങൾ നിർബ്ബന്ധിച്ചു കയറ്റുന്നു എന്നതാണ്. അവരെ വീട്ടിൽ പഠിപ്പിച്ചതനുസരിച്ച് ഗായത്രിമന്ത്രം പവിത്രമല്ല. സരസ്വതി വിദ്യാദേവതയുമല്ല. പിന്നെന്തിനാണ് ഇവയെ ഭക്തിപൂർവം സമീപിച്ചുകൊണ്ട് സ്‌കൂൾദിനം ആരംഭിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ആ കുട്ടികളെ സ്ക്കൂളിലയക്കാൻ രക്ഷിതാക്കൾ മടിക്കും. മതപാഠശാലകളിൽ അവരുടെ വിദ്യാഭ്യാസം കുടുങ്ങിയവസാനിക്കും. അതിന്റെ ഫലം ആ സമൂഹങ്ങളിൽ നിന്നും ഡോക്റ്ററും എൻജിനീയറും ഉന്നതഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഒന്നും രൂപപ്പെട്ടുവരില്ലെന്നതാണ്. അന്ധവിശ്വാസികളായ കുറെ രാഷ്ട്രീയനേതാക്കൾ മാത്രമേ അവിടെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയുള്ളൂ. ഛത്തീസ്ഗഡിലെ സാക്ഷരതാനിരക്ക് ഇപ്പോൾത്തന്നെ കുറവാണ്. മതവിശ്വാസമില്ലാത്തവരും ശാസ്ത്രബോധമുള്ളവരും അവരുടെ കുട്ടികളെ സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിനുപുറത്തോ അയച്ചു പഠിപ്പിക്കും.

എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെട്ടു. സർക്കാർ വിദ്യാലയങ്ങളിൽ മതപ്രാർത്ഥനകൾ ആലപിക്കാൻ നിർബ്ബന്ധിക്കരുതെന്നു വിധിക്കുകയും ചെയ്തു. ജസ്റ്റിസ് അമിനീന്ദ്രകിഷോർ പ്രസാദിന് മതേതരഭാരതത്തിന്റെ അഭിവാദ്യങ്ങൾ.

No comments:

Post a Comment