Monday 29 July 2013

നഗ്ന കവിത


സിദ്ധാന്തം 
----------
കവിത വായിച്ചിട്ട് 
ഒന്നും മനസ്സിലായില്ല.
പുതിയ സിദ്ധാന്തം 
ഉത്ഭവിക്കുകയായി..
വായിച്ചാൽ
മനസ്സിലാകാത്തതെന്തോ
അതാണ്‌ കവിത.

17 comments:

  1. വളരെ ശരിയാണ് ശ്രീയേട്ടാ.. വൃത്തം ശരി ആയില്ലെങ്കിൽ റബ്ബർ ബാന്റു ഇടാല്ലോ

    ReplyDelete
  2. വായിച്ചാൽ
    മനസ്സിലാകാത്തതെന്തോ
    അതാണ്‌ കവിത.

    ReplyDelete
  3. ബ്ലോഗിലെ കവിതകള്‍ വായിയ്ക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങനെ തോന്നും.

    ReplyDelete
  4. മാത്രമല്ല. വൃത്തം, പ്രാസം, അലങ്കാരം, കാവ്യഗുണം ഇതൊക്കെ ഉള്ളവ പഴഞ്ചനും ചവറ്റുകൊട്ടയിൽ വലിച്ചെറിയേണ്ടവയുമാകുന്നു.

    ReplyDelete
  5. അതാണ് പുതുകവിതയുടെ നിര്‍വചനം, ആര്‍ക്കും മനസിലാവാത്തത് ...:)

    ReplyDelete
  6. വിതച്ചിട്ടുണ്ടാവരുത്
    അഥവാ
    ഉണ്ടെങ്കിലും
    കൊയ്യാന്‍
    കഴിയരുത്
    അതത്രേ
    പുതു കവിത..........

    ReplyDelete
  7. തങ്ങൾ എഴുതുന്ന കവിതവല്ലതും വായിക്കുന്നവർക്ക് മനസിലാവാത്തതിന്റെ കാരണം മനസിലാക്കാനുള്ള ബുദ്ധി വായനക്കരനുണ്ടായാൽ പല കവികളും അപ്രത്യക്ഷരാകും. പക്ഷെ ഒന്നുണ്ട്, അപാര ബുദ്ധിശക്തിയുള്ളവനു മാത്രമേ തനിക്കു പോലും മനസിലാകത്തവിധം വരികൾ കൂട്ടിച്ചേർത്തും വാക്കുകൾകൊണ്ട് അമിട്ട് പൊട്ടിച്ചും വായിക്കുന്നവനെ മൌനിയാ‍യ “ബുദ്ധിജീവിയാക്കാൻ” പറ്റൂ. എന്ത് മനസിലായി എന്ന് ആ ബുജിയായ വായനക്കാരോട് സാധാരണ ഗതിയിൽ ആരും ചോദിക്കാൻ മുതിരാറില്ലാത്തത് ബുജിയായ എഴുത്തുകാരനും ബുജിയായ വായനക്കരനും ഒരുപോലെ സൌകര്യം!

    ReplyDelete
  8. ഇന്നത്തെ കവിതയുടെ ഭാഷ അതായിപ്പോയി.

    ReplyDelete
  9. ഇത് കവിതകള്‍ക്ക് മാത്രമല്ല ,ചില കഥകള്‍ക്കും ബാധകമാണ് ,ആര്‍ക്കും ഒന്നും മനസ്സിലാകാത്തവയാണ് ഇന്ന് ശ്രേഷ്ഠ പട്ടികയില്‍ വരുന്ന പലതും .ഇത് ആരുടെ ആസ്വാദനത്തിന്‍റെ കുഴപ്പമാണോ ?

    ReplyDelete
    Replies
    1. വലിയ സാഹിത്യകാരന്‍ / കാരി ആവാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ചില സംഭവ വികാസങ്ങള്‍ ആണ് ശ്രേഷ്ഠ കഥ/കവിത ആയി മാറികൊണ്ടിരിക്കുന്നത്. അത് പ്രത്യേകിച്ച് ആസ്വാദനം പകരുന്നതോ അങ്ങനെ പകരണം എന്ന് നിര്‍ബന്ധമുള്ളതോ ആയിരിക്കില്ല.. :)

      Delete
  10. ഇന്ന് കവിത വായിക്കാൻ ആളില്ലാതായിരിക്കുന്നതിന്റെ കാരണവും ഇത് തന്നെ.......

    ReplyDelete
  11. പുതിയ സിദ്ധാന്തം
    ഉത്ഭവിക്കുകയായി..
    വായിച്ചാൽ
    മനസ്സിലാകാത്തതെന്തോ
    അതാണ്‌ കവിത.

    ReplyDelete
  12. കവിത
    കവി ത
    ക വിത
    കഥയില്ലാതെ
    വിതക്കുന്നതോ
    കവിത

    ReplyDelete
  13. കവിത ദുർഗ്രഹമായിവരുന്നതിനെപ്പറ്റി കവി പരിഭവപ്പെട്ടതിൽ അല്പം കാര്യമുണ്ടെന്ന് സമ്മതിച്ചേ പറ്റൂ. ഇത്രത്തോളമല്ലെങ്കിലും, പണ്ടും സാധാരണ വായനക്കരെസ്സംബന്ധിച്ചിടത്തോളം കവിത ഒരളവുവരെ ദുർഗ്രഹമായിരുന്നു. ഒരാശയത്തെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ പ്രകടിപ്പിക്കുന്നതാണല്ലോ കവിത. അതുകൊണ്ട് ആശയപ്രകാശനത്തിൽ പ്രാഗല്ഭ്യവും പദസ്വാധീനതയുമില്ലാത്ത കവികൾ എഴുതുമ്പോൾ വായനക്കാരൻ ഇരുട്ടിലായിപ്പോവുന്നത് സാധാരണമാണ്.

    ആശയങ്ങളെ ഒളിപ്പിച്ചുവെച്ച് പറയുന്നത് ചില കവികളുടെ രീതിയാണ്. ഇത്തരം ഗുപ്തസത്യങ്ങളെ വേർതിരിച്ചെടുക്കാൻ നല്ല കവിതാസ്വാദകർക്കേ കഴിയാറുള്ളു എന്ന പ്രശ്നവുമുണ്ട്. ആവർത്തിച്ച് വായിച്ച് കവിതയെ മനസ്സിലിട്ട് മനനംചെയ്ത് പൊരുൾതിരിച്ചെടുക്കാൻ സാധാരണക്കാർ മെനക്കെടാറില്ല. അപ്പോൾ മനസ്സിലാകുന്നില്ല എന്ന പരാതി ബാക്കിയാകും.

    എന്നാൽ ആധുനിക കവികളിൽച്ചിലർ ഇത്തരം മൂടിവെക്കലുകളെ തുറന്നെടുക്കാനുള്ള താക്കോൽ വായനക്കാരനു നാൽകുന്നതേയില്ല. സ്തുതിപാഠകരായ വിമർശകരുടെ, കവിതയെപ്പറ്റിയുള്ള അപദാനങ്ങൾ കേട്ട് വായനക്കാരൻ കണ്ണുതള്ളുന്നു. താൻ സ്വപ്നത്തിൽപ്പോലും കാണാത്ത ആശയങ്ങളെ വിമർശകൻ വരേണ്യഭാഷയുടെ വടിചലിപ്പിച്ച് കവിതയിൽനിന്നും ഉയിർത്തുകൊണ്ടു വരുമ്പോൾ കവി ആശ്വാസത്തോടെ മിണ്ടാതിരിക്കുന്നു.

    പക്ഷേ കഥകളിൽ ഇത്തരം ഞൊടുക്കുവിദ്യകൾ എളുപ്പത്തിൽ പിടിക്കപ്പെടും. മനസ്സിലാകാത്ത കഥകളെഴുതി പിടിച്ചുനിൽക്കുന്നവർ ബ്ലോഗ് രംഗത്തായാലും മുഖ്യധാരയിലായാലും ഇല്ലെന്നുതന്നെ പറയാം.

    ReplyDelete