Thursday 8 August 2013

നഗ്ന കവിത



കൃഷി
*****
പതിനാലുകാരി
പെണ്‍കുട്ടീ
അടുത്തകൊല്ലം
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
സ്കൂളില്‍ പോണം

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
ട്യൂഷനു പോണം.

മതങ്ങളും കോടതികളും
മീശ പിരിച്ചു
വയലിനോടു ചോദിച്ചിട്ടുവേണോ
കൃഷിയിറക്കാന്‍

3 comments:

  1. കൗമാരത്തെ ക്രൗര്യത്തോടെ ഇല്ലായ്മ ചെയ്യുന്നത് - അതെന്തടിസ്ഥാനത്തിലായാലും - ക്രൂരവും, മനുഷ്യത്വരഹിതവുമല്ലേ?

    (യാതൊരപരാധവും ഉദ്ദേശിച്ചിട്ടില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ..)

    ReplyDelete
  2. മതങ്ങളും കോടതികളും
    മീശ പിരിച്ചു
    വയലിനോടു ചോദിച്ചിട്ടുവേണോ
    കൃഷിയിറക്കാന്‍

    ReplyDelete
  3. കൃഷി വിളഭൂമിയിലാകട്ടെ കള നുളയിലെ നുള്ളികളയട്ടെ

    ReplyDelete