Tuesday 7 October 2014

നഗ്നകവിത

സുപ്രഭാതം
\
മദ്യശാല തുറക്കുന്നതേയുള്ളു
ബുദ്ധിജീവി,അധ്യാപകന്‍,മാന്ത്രികന്‍,
ഗുഹ്യരോഗി,പ്രസംഗകന്‍,യാചകന്‍
ഒക്കെയും വന്നിരിക്കുന്നതേയുള്ളു,
ഭിത്തിയില്‍ സില്‍ക്ക് പുഞ്ചിരിക്കുന്നു.

മദ്യശാല തുടങ്ങുന്നതേയുള്ളു.

ഗ്രന്ഥശാല തുറക്കുന്നതേയില്ല.
വിക്‌ടര്‍ യൂഗോ,നെരൂദ,കവാബത്ത,
മുക്തിബോധ്, ഖണ്ഡേക്കര്‍, ചങ്ങമ്പുഴ,
സുപ്രിയര്‍ കാത്തിരിക്കുന്നതേയുള്ളു.
പുസ്‌തകത്തില്‍ പൂക്കാലം മുഴങ്ങുന്നു.

ഗ്രന്ഥശാല തുടിക്കുന്നതേയില്ല.

ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
സുപ്രഭാതം തിനന്തോം തിനന്തിനോം.

3 comments:

  1. ദിനവും ഇങ്ങനെ തന്നെ.. തിനന്തോം തിനന്തിനോം.

    ReplyDelete
  2. ഗ്രന്ഥങ്ങളില്‍ ലഹരിയില്ല. അവയിലെ ലഹരി കണ്ടെത്തുന്നവരുമില്ല

    ReplyDelete
  3. ശാലകളിലെ ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
    സുപ്രഭാതം തിനന്തോം തിനന്തിനോം

    ReplyDelete