Friday 23 October 2015

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ

നീര്‍ത്ത കരിമ്പടമെന്നു ഞാന്‍
ടാറിട്ട റോഡെന്നു നീ

നാരകം പൂത്തതാണെന്നു ഞാന്‍
നക്ഷത്രമെന്നു നീ

പതയും ഷാമ്പെയ്ന്‍ മഴയെന്നു ഞാന്‍
ജലപാതമെന്നു നീ

സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവര്‍ നമ്മള്‍

പിന്നെ നാമൊന്നിച്ചനേരം
പൊൻപണക്കൂമ്പാരമെന്നു നീ

2 comments:

  1. സത്യവും മിഥ്യയുമായി
    ഭിന്നിച്ചകന്നവര്‍ നമ്മള്‍

    ReplyDelete
  2. എത്ര കടുത്ത ചവർപ്പുകുടിച്ചുവറ്റിച്ചുനാം
    ഇത്തിരി ശാന്തി തൻ ശർക്കര നുണയുവാൻ.....

    ReplyDelete