Friday 20 May 2016

ലിഫ്റ്റ്


മരിച്ച വൈദ്യുതി
പുനർജ്ജനിപ്പോളം
ഉരുക്കു കൂടിതിൽ
കുടുങ്ങിയോർ നമ്മൾ
നിലച്ചുപോയ് പങ്ക
വിയർപ്പിൽ മുങ്ങിനാം
മരിച്ചുപോയേക്കാം
ഒരിക്കലുമിത് ചലിച്ചില്ലെങ്കിലോ
ഭയച്ചിതൽ കാലിൽ
പിടിച്ചു കേറുന്നു.
പൊടുന്നനെ
എന്റെ വിരൽ ഞെരിച്ചു നീ
അമർന്നു നിൽക്കുന്നു.
വിറച്ചു കൊണ്ടുഞാൻ
ഇഴുകിച്ചേരുന്നു.
ഉരുക്കു കൂടിതിൽ
കയറിയപ്പോൾ നാം
പരസ്പരം
കണ്ടിട്ടറിയാഞ്ഞോരെന്നാൽ
മരണഭീതിതൻ
കുരുക്കിൽപ്പെട്ടു നാം
വെറും മനുഷ്യരായ്
തിരിച്ചറിയുന്നു

1 comment:

  1. പരസ്പരം
    കണ്ടിട്ടറിയാഞ്ഞോരെന്നാൽ
    മരണഭീതിതൻ കുരുക്കിൽപ്പെട്ടു നാം
    വെറും മനുഷ്യരായ് തിരിച്ചറിയുന്നു

    ReplyDelete