Tuesday 7 February 2017

പറക്കുംതളിക


ഹിമഗിരി
മരുവിരി
കടലോരം.

ഹരിതത്താഴ്വര
മുകില്‍മുറ്റം.

ബഹിരാകാശം
ഗ്രഹവീഥി
ചാന്ദ്രസമുദ്രം
ശനിമേഘം.

പറന്നു പറന്നു പറന്നു പോയി
പ്രണയത്തേന്‍തളിക.

അതിലൊരു ഞാനും നീയും
പിന്നൊരു നീയും ഞാനും.

നാഭിത്തീയില്‍
ചുണ്ടു കരിച്ചും
വിരലു പൊരിച്ചും
ചക്കരവള്ളിയെരിച്ചും
ഇന്നലെയെപ്പോല്‍.

എങ്ങു പറന്നാലെന്ത്
എങ്ങു പിറന്നാലെന്ത്?

1 comment:

  1. പറന്നാലും
    പിറന്നാലും
    അതിലൊരു ഞാനും നീയും
    പിന്നൊരു നീയും പിന്നൊരു ഞാനും

    ReplyDelete