Wednesday 19 September 2018

ഉൾച്ചിരി


പള്ളിയിൽ പരന്ന്
പള്ളിക്കൂടത്തിലുരുണ്ട്
ദുനിയാവിന്റെ ദുസ്ഥിതി
ആദാമിൽനിന്നെന്ന് അഛൻ
ആൾക്കുരങ്ങിൽനിന്നെന്ന് മാഷ്
ഉത്ഭവത്തിന്റെ ദുർഗ്ഗതി
പാമ്പു വിഴുങ്ങിയെന്ന് മുത്തശ്ശി
ഭൂമിയുടെ നിഴലെന്നച്ഛൻ
ഉണ്ണിക്കുട്ടന്റെ ഉൾച്ചിരി

1 comment:

  1. പള്ളിയിൽ പരന്ന്
    പള്ളിക്കൂടത്തിലുരുണ്ട്
    ദുനിയാവിന്റെ ദുസ്ഥിതി...!
    ആദാമിൽനിന്നെന്ന് അഛൻ
    ആൾക്കുരങ്ങിൽനിന്നെന്ന് മാഷ്
    ഉത്ഭവത്തിന്റെ ദുർഗ്ഗതി...!

    ReplyDelete