Wednesday, 24 November 2021
കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..
Friday, 19 November 2021
പ്രഭാതംപോലെയല്ല
ചെമ്പരത്തിത്താളി തേച്ചു
കുളിച്ചു വന്നപ്പോള്‍
ചെമ്പനുണ്ണിയുഷസ്സിനും
സൌഗന്ധികച്ചന്തം
ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,
യുണര്‍ത്തിയ പൂക്കള്‍
സന്ധ്യ തൊട്ടേ നിദ്രയില്ലാ-
തലറിടും കാറ്റില്‍
കാത്തിരുന്ന നിശാശലഭ-
ക്കാലുകള്‍ തേടി
ആര്‍ത്തുവന്ന മഴപ്പെരുങ്കാ
റാകെയും മൂടി
വെക്കമെന്‍ കരയെത്തുവാനായ്
തോണികള്‍ പാഞ്ഞു
എത്ര വേഗം പ്രകൃതി സൌമ്യ-
ക്കാലുറ മാറി.
കാട്ടില്‍ നിന്നു പുലിക്കുടുംബം
നാട്ടിലെത്തുമ്പോല്‍
ആട് കാള പശുക്കളെല്ലാം
നാവടക്കുന്നു
വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍
കാവല്‍ക്കാരായി
പേമഴപ്പടയോട്ടമെല്ലാ-
ക്കൂരയും തോണ്ടി
ഒട്ടു സന്തോഷിച്ചു പോയാ-
ലപ്പുറം ദുരിതം
കെട്ടഴിച്ചു വിഴുങ്ങുവാനായ്
കാത്തിരിക്കുന്നു
സുപ്രഭാതം പോലെയല്ല
തുടര്‍പ്രയാണങ്ങള്‍
ഇഷ്ട ഭോജ്യം കാലജന്തു
കവര്‍ന്നു പോയേക്കാം.
കലമാനും കാമുകിയും
വാക്കുമരത്തണലത്ത്
പാട്ടു തുന്നും യുവതിക്ക്
കയ്യിലിടാന്‍ വള്ളിവള
കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ്
കൊലുസ്സിന്റെ തിളക്കത്തില്‍
മനസ്സടച്ചു നക്ഷത്രം
അതു കണ്ടു യാത്ര നിര്‍ത്തി
പരുങ്ങി നിന്നു ഗാലക്സി
ഗാലക്സിയില്‍ മുങ്ങി നീന്തി
വെളിച്ചത്തിന്‍ യുവധീരന്‍
മുഖം പൊത്തി കന്യമാരെ
കൊണ്ടുപോയ കാമക്കണ്ണന്‍
കണ്ണടച്ചു ചൂണ്ടി വന്ന
സൂചിക്കാരി യുവതിക്ക്
രണ്ടു കടം കൂട്ടിവച്ചു
രണ്ടു ചോദ്യം ബാക്കി വച്ചു
വച്ചു മാറാന്‍ ശംഖുണ്ടോ
വെന്ത ചോറിന്‍ മണമെന്ത്?
ചോദ്യം രണ്ടും ചെറുത്തപ്പോള്‍
ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു
ഉടഞ്ഞു പോയ മൌനത്തില്‍
ഹോര്‍മോണുകള്‍ വീണ മീട്ടി
ഇണകള്‍ക്ക് ചാമരവും
ചഷകവുമായ് കാറ്റെത്തി.
എത്തിനോക്കീ മരച്ചോട്ടില്‍
തുന്നലില്ല വെട്ടമില്ല
മരം നിന്ന പുല്‍ത്തടത്തില്‍
കലമാനും കാമുകിയും.
Tuesday, 9 November 2021
രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?
രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?
------------------------------
ReplyForward |