ഗായകരുടെ വായ പൊത്തരുത്
Tuesday, 25 April 2023
ഗായകരുടെ വായ പൊത്തരുത്
Monday, 24 April 2023
മരക്കപ്പൽ
മരക്കപ്പൽ
-------------------
പുലിയൻ സ്രാവുകൾ തുള്ളും
കടലാണല്ലോ
കലിവന്നാൽ കടിച്ചൂറ്റും
കരാളയല്ലോ
ഇനിയും കാണാത്തുരുത്തിൻ
അധിപയല്ലോ
ഇവളിലൂടെന്റെ യാത്ര
മരക്കപ്പലില്‍
തുഴയെണ്ണാതെറിയാനായ്
കിനാവിൻ കൂട്ടം
തുണിപ്പായ വിരിച്ചേറ്റാൻ
ആഗ്രഹസ്സൈന്യം
ഇതുതന്നെ തരമെന്നു
കരുതീ കാറ്റ്
കടലിന്റെ കാമനയ്ക്ക്
തീ കൊളുത്തുന്നു
ജലജ്വാല കപ്പലിന്റെ
അടിനാഭിയില്‍
കടിക്കുന്നു, പിന്നെമാന-
ക്കഴുത്തേറുന്നു
ഇരുട്ടിന്റെ കടൽനായ്ക്കൾ
തിരക്കൊമ്പേറി
മരയാണി ഒന്നൊന്നായി
ചവച്ചു തുപ്പി
കൊടിയില്ലാക്കപ്പലിന്റെ
മുകൾത്തട്ടിൽ ഞാൻ
കരത്തുമ്പ് പ്രതീക്ഷിച്ചെൻ
കണ്ണയക്കുമ്പോൾ
അകലെക്കാണുന്ന മേ
മുനമ്പിൽ തട്ടി
ഒരു രശ്മി വരി
പുരികംകാട്ടി
ഇനിയെന്റെ മരക്കപ്പൽ
കടൽ തിന്നോട്ടെ
ഇനിയെന്റെ തുഴക്കാരും
മൃതിപ്പെട്ടോട്ടെ
കടൽച്ചാലിൽ നീന്തിനീന്തി-
ക്കരയെ
അവസാനവീഞ്ഞുപാത്രം
നിറഞ്ഞിട്ടുണ്ട്.
ReplyForward |
Tuesday, 11 April 2023
ഫാത്തിമത്തുരുത്ത്
ഫാത്തിമത്തുരുത്ത്
------------------------------
ഫാത്തിമത്തുരുത്തിലൊന്നു പോകണം
രാത്രിവഞ്ചിയില്‍ നിലാവ് കാണണം
പൂക്കളോടു പൂക്കളെ തിരക്കണം
രാക്കിളിക്കു കൂട്ടുപാട്ട് പാടണം
കായലില്‍ കിനാവുകണ്ട് പായുമാ
പായല്‍മാലയിട്ട കൊപ്ളിമീനിനെ
പൂനിലാ വല വിരിച്ചിണക്കുവാന്‍
ഫാത്തിമത്തുരുത്തിലൊന്നു പോകണം
മുള്ളുവേങ്ങകള്‍ മഴപ്പെരുമ്പറ
മുന്നണിച്ചെടിക്കു ചൊല്ലിയാടുമ്പോള്‍
പട്ടണം പറന്നുകണ്ട പക്ഷിയായ്
ഫാത്തിമത്തുരുത്തിലൊന്നു പോകണം
രോഗബാധിതര്‍ കിടന്നലറുമാ
കൂരകള്‍ക്ക് കൈവിളക്ക് ന്ല്‍കുവാന്‍
ജീവിതൌഷധം നിറച്ച സ്നേഹമേ
ഫാത്തിമത്തുരുത്തിലൊന്നു പോകണം
അര്‍ദ്ധപട്ടിണിപ്പതാക പാറുമാ-
ദു:ഖമണ്‍പ്രദേശമാകെയൊപ്പുവാന്‍
നിദ്രവിട്ട ക്യാമറക്കരുത്തുമായ്
ഫാത്തിമത്തുരുത്തിലൊന്നു പോകണം
നൂറുനൂറു പ്രാണികള്‍ വസിക്കുമാ
സ്നേഹരാജ്യമൊന്നടുത്തു കാണണം
കന്യകാത്വമുള്ള കാട് തീണ്ടണം
ഫാത്തിമത്തുരുത്തിലൊന്നു പോകണം
ജൈവലാസ്യവിസ്മയം പഠിക്കുവാന്‍
തൈകള്‍ കാട്ടുമാംഗ്യഭാഷയേല്‍ക്കുവാന്‍
ചെങ്കരിക്ക് ചുണ്ടില്‍ വച്ചിരിക്കുവാന്‍
ഫാത്തിമത്തുരുത്തിലൊന്നു പോകണം
ക്ഷാമ വന്‍മുതലകള്‍ ജലത്തിന്‍റെ
ആടകളുരിഞ്ഞു ദ്വീപിന്‍ ജീവനെ
വായിലാക്കും മുന്‍പൊരിക്കലെങ്കിലും
ഫാത്തിമത്തുരുത്തിലൊന്നു പോകണം
പാറിവന്ന സെപ്തംബര്‍മുകിലുകള്‍
നാലുദിക്കിലും കറുത്തകോട്ടയായ്
തീക്കുടുക്കകളുടയ്ക്കുമന്തിയില്‍
ഫാത്തിമത്തുരുത്തിലൊന്നു പോകണം
പൂച്ചകള്‍, അനാഥരായ നായകള്‍
കാത്തിരിക്കുമീര്‍പ്പമുള്ള പൊന്തയില്‍
രാത്രി മഞ്ഞുമാക്സിയില്‍ വിറയ്ക്കുമ്പോള്‍
ഫാത്തിമത്തുരുത്തിലൊന്നു പോകണം
വേനലിന്റെ മുഷ്ടിയില്‍ കയ്യോന്നികള്‍
പാനശീലവും ത്യജിച്ചുറങ്ങുമ്പോള്‍
കാട്ടുമുല്ല വേരുണങ്ങി വീഴുമ്പോള്‍
ഫാത്തിമത്തുരുത്തിലൊന്നു പോകണം
ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍
പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍
പ്രാണനില്‍ മുഖം പതിച്ച വേവുമായ്
ഭാവനത്തുരുത്തിലൊന്നു പോകണം..
കുട്ടിത്തെയ്യം തീമല കയറുമ്പോള്‍
കുട്ടിത്തെയ്യം തീമല കയറുമ്പോള്‍
-------------------------------------------------------
Sunday, 9 April 2023
കേരളത്തിന്‍റെ നിറം പച്ച
കേരളത്തിന്‍റെ നിറം പച്ച
അവിടെയുള്ള ചില തൂണുകളില്‍ ഈയിടെ പച്ചച്ചായം പുരട്ടി. അതോടെ തീവ്ര ഹിന്ദുമത വ്രണം വികാരപ്പെട്ടു. ഏകപക്ഷീയമായ ഗോഗ്വാ വിളികളുണ്ടായി. എന്തായാലും മലപ്പുറം ജില്ലയിലുള്ള ആ ക്ഷേത്രക്കമ്മിറ്റി പച്ച പെയിന്‍റ് മാറ്റി മറ്റൊരു നിറം ചാര്‍ത്തി.